Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അയോധ്യ കേസ്: സുപ്രീം കോടതി വിധിക്കെതിരെ പുനഃ പരിശോധനാ ഹർജി നൽകില്ല; പള്ളി പണിയാൻ വാഗ്ദാനം ചെയ്ത അഞ്ചേക്കർ സ്വീകരിക്കണോയെന്ന് തീരുമാനിക്കാൻ കൂടുതൽ കൂടിയാലോചനകൾ; ശരീഅത്ത് നിയമപ്രകാരം സ്ഥലം സ്വീകരിക്കുന്നത് ഉചിതമോയെന്ന് പരിശോധിക്കുമെന്നും സുന്നി വഖഫ് ബോർഡ്

അയോധ്യ കേസ്: സുപ്രീം കോടതി വിധിക്കെതിരെ പുനഃ പരിശോധനാ ഹർജി നൽകില്ല; പള്ളി പണിയാൻ വാഗ്ദാനം ചെയ്ത അഞ്ചേക്കർ സ്വീകരിക്കണോയെന്ന് തീരുമാനിക്കാൻ കൂടുതൽ കൂടിയാലോചനകൾ; ശരീഅത്ത് നിയമപ്രകാരം സ്ഥലം സ്വീകരിക്കുന്നത് ഉചിതമോയെന്ന് പരിശോധിക്കുമെന്നും സുന്നി വഖഫ് ബോർഡ്

മറുനാടൻ മലയാളി ബ്യൂറോ

ലക്‌നൗ: അയോധ്യക്കേസിൽ സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകേണ്ടതില്ലെന്ന സുന്നി വഖഫ് ബോർഡ് തീരുമാനിച്ചു. ചെയർമാൻ സുഫർ ഫറൂഖിയാണ് ഇക്കാര്യം അറിയിച്ചത്. പള്ളി പണിയാൻ അഞ്ചേക്കർ ഭൂമി നൽകാമെന്ന വാഗ്ദാനത്തിൽ തീരുമാനമെടുക്കാൻ മറ്റൊരു യോഗം ചെരുമെന്ന് ബോർഡ് അംഗമായ അഡ്വ.അബ്ദുൾ റസാഖ് പറഞ്ഞു. ലഖ്‌നൗവിൽ ഇന്ന് ചേർന്ന യോഗത്തിലാണ് കേസിലെ പ്രധാന കക്ഷികളിലൊന്നായ സുന്നി വഖഫ് ബോർഡിന്റെ തീരുമാനം. യോഗത്തിൽ പങ്കെടുത്ത ഏഴംഗങ്ങളിൽ ഒരംഗം മാത്രമാണ് പുനഃപരിശോധന ഹരജി നൽകണമെന്ന് നിലപാടെടുത്തത്.

അഞ്ചേക്കർ ഭൂമി വാങ്ങുന്ന കാര്യത്തിൽ കൂടുതൽ കൂടിയാലോചനകൾ ആവശ്യമുണ്ട്. ഇത് ശരീഅത്ത് നിയമപ്രകാരം ഉചിതമാണോയെന്നും ആലോചിക്കും. സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശാധന ഹരജികൾ സമർപ്പിക്കാനായിരുന്നു കഴിഞ്ഞാഴ്ച ചേർന്ന അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡിന്റെ തീരുമാനം. തർക്കഭൂമിയിലെ 2.77 ഏക്കർ ഭൂമി രാമക്ഷേത്രം നിർമ്മിക്കാൻ രാംലല്ലയ്ക്ക് കൈമാറണമെന്നായിരുന്നു സുപ്രീം കോടതി ിവധി. ഇതിന് പകരമായി അഞ്ച് ഏക്കർ ഭൂമി പള്ളി പണിയാൻ നൽകാമെന്ന വാഗ്ദാനം മുസ്ലിം വ്യക്തിനിയമ ബോർഡ് തള്ളുകയും ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP