Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അലയടിക്കുന്നത് ബിജെപി തരംഗം; കർണാടകയിൽ വീണ്ടും സർക്കാർ രൂപീകരിക്കുമെന്നും യെദ്യൂരപ്പ; ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രണ്ടു സീറ്റിലെയും പാർട്ടിയുടെ വിജയത്തെ തടയാൻ ആർക്കുമാകില്ല; ഇരുപത് കോൺഗ്രസ് എംഎൽഎമാർ കൂറുമാറുമെന്ന പ്രസ്താവനക്ക് പിന്നാലെ ഭരണം പിടിച്ചെടുക്കുമെന്ന ആത്മവിശ്വാസവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ

അലയടിക്കുന്നത് ബിജെപി തരംഗം; കർണാടകയിൽ വീണ്ടും സർക്കാർ രൂപീകരിക്കുമെന്നും യെദ്യൂരപ്പ; ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രണ്ടു സീറ്റിലെയും പാർട്ടിയുടെ വിജയത്തെ തടയാൻ ആർക്കുമാകില്ല; ഇരുപത് കോൺഗ്രസ് എംഎൽഎമാർ കൂറുമാറുമെന്ന പ്രസ്താവനക്ക് പിന്നാലെ ഭരണം പിടിച്ചെടുക്കുമെന്ന ആത്മവിശ്വാസവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: കർണാടകത്തിൽ ബിജെപി സർക്കാർ രൂപീകരിക്കാനുള്ള എല്ലാ സാഹചര്യങ്ങളും നിലനിൽക്കുന്നുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.എസ് യെദ്യൂരപ്പ. സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലങ്ങളായ കുണ്ട്ഗോൽ, ചിഞ്ചോലി എന്നിവിടങ്ങളിൽ പാർട്ടി അണികൾ വളരെ ഒത്തൊരുമയോടെയാണ് പ്രവർത്തിക്കുന്നതെന്നും, അതുകൊണ്ടുതന്നെ രണ്ടിടങ്ങളിലും വിജയം സുനിശ്ചിതമാണെന്നും യെദ്യൂരപ്പ പറഞ്ഞു.

'എനിക്ക് വളരെ ആത്മവിശ്വാസമുണ്ട് ഈ തിരഞ്ഞെടുപ്പിൽ വലിയ മാർജിനിൽ തന്നെ ഞങ്ങൾ വിജയിക്കുമെന്ന്. വേണുഗോപാലല്ല ആരുതന്നെ വന്നാലും ബിജെപി പ്രവർത്തകരുടെ ആവേശം ചോർത്താൻ കഴിയില്ല. ഞങ്ങൾ എല്ലാവരും ഒരേമനസോടെയാണ് പ്രവർത്തിക്കുന്നത്. ബിജെപി സർക്കാർ രൂപീകരിക്കാനുള്ള എല്ലാ സാഹചര്യങ്ങളും കർണാടകയിൽ ഒരുങ്ങി വരുന്നുണ്ട്. ഇനി എന്തെങ്കിലും അട്ടിമറിക്ക് ശ്രമിച്ചാൽ പരാജയം കോൺഗ്രസിനു തന്നെയാകും'- യെദ്യൂരപ്പ പറയുന്നു.

സംസ്ഥാനത്ത് നിലനിൽക്കുന്ന കോൺഗ്രസ്- ജെ.ഡി.എസ് ബന്ധത്തിന്റെ ആയുസ് 20 എംഎ‍ൽഎമാരുടെ കൈയിലാണെന്ന് വെള്ളിയാഴ്ച യെദ്യൂരപ്പ പരാമർശിച്ചിരുന്നു. അത് മെയ്‌ 23വരെ മാത്രമായിരിക്കുമെന്നും ബിജെപി അദ്ധ്യക്ഷൻ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് ഇപ്പോൾ അലയടിക്കുന്നത് ബിജെപി തരംഗമാണെന്നും യെദ്യൂരപ്പ പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ 20 കോൺഗ്രസ് എംഎ‍ൽഎമാർ ബിജെപിയിൽ ചേരുമെന്ന് ബി.എസ് യെദ്യുരപ്പ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വന്നാലുടൻ കോൺഗ്രസ് എംഎ‍ൽഎമാർ ബിജെപിയിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജെ.ഡി.എസ്-കോൺഗ്രസ് സഖ്യത്തിൽ അതൃപ്തരായ എംഎ‍ൽഎമാരാണ് പാർട്ടി മാറാൻ തയ്യാറായി നിൽക്കുന്നതെന്നും യെദ്യൂരപ്പ പറഞ്ഞു.

കർണാടക നിയമസഭയിൽ ബിജെപിക്ക് നിലവിൽ 104 എംഎ‍ൽഎമാരുണ്ട്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് മണ്ഡലങ്ങളിലെ ഫലം വരുമ്പോൾ ബിജെപിയുടെ സീറ്റ് നില 106 ആകും തുടർന്ന് 20 കോൺഗ്രസ് എംഎ‍ൽഎമാർ കൂടി പാർട്ടിയിലേക്ക് എത്തുമെന്നും യെദ്യൂരപ്പ പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു യെദ്യുരപ്പ.

വിമത കോൺഗ്രസ് എംഎ‍ൽഎ രമേഷ് ജാർഖിഹോളിയുടെ നേതൃത്വത്തിലാണ് കുതിരക്കച്ചവടത്തിന് നീക്കം നടക്കുന്നതെന്നാണ് സൂചന. താൻ പാർട്ടി വിടുകയാണെന്നും എംഎ‍ൽഎ സ്ഥാനം രാജിവയ്ക്കുമെന്നും രമേഷ് ജാർഖിഹോളി വ്യക്തമാക്കിയിരുന്നു. മുതിർന്ന ബിജെപി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ജാർഖിഹോളി നിലപാട് വ്യക്തമാക്കിയത്. ജെ.ഡി.എസ്-കോൺഗ്രസ് സർക്കാരിൽ മന്ത്രിയായ സതീഷ് ജാർഖിഹോളിയുടെ സഹോദരനാണ് രമേഷ് ജാർഖിഹോളി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP