Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ ഗുസ്തി താരവും പിതാവും ബിജെപിയിൽ ചേർന്നത് മോദി സർക്കാരിന്റെ നയങ്ങളിൽ ആകൃഷ്ടരായി; ബബിത ഫോഗട്ടും പിതാവ് മഹാവീർ സിങ് ഫോഗട്ടും പാർട്ടിയിൽ എത്തിയതോടെ ഹരിയാനയിൽ നേട്ടം കൊയ്യാനാകുമെന്ന് ബിജെപി; ഇരുവരും അംഗത്വമെടുത്തത് കേന്ദ്ര കായികമന്ത്രി കിരൺ റിജിജുവിന്റെ സാന്നിധ്യത്തിൽ

ഇന്ത്യൻ ഗുസ്തി താരവും പിതാവും ബിജെപിയിൽ ചേർന്നത് മോദി സർക്കാരിന്റെ നയങ്ങളിൽ ആകൃഷ്ടരായി; ബബിത ഫോഗട്ടും പിതാവ് മഹാവീർ സിങ് ഫോഗട്ടും പാർട്ടിയിൽ എത്തിയതോടെ ഹരിയാനയിൽ നേട്ടം കൊയ്യാനാകുമെന്ന് ബിജെപി; ഇരുവരും അംഗത്വമെടുത്തത് കേന്ദ്ര കായികമന്ത്രി കിരൺ റിജിജുവിന്റെ സാന്നിധ്യത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഇന്ത്യൻ ഗുസ്തി താരം ബബിത ഫോഗട്ടും പിതാവ് മഹാവീർ സിങ് ഫോഗട്ടും ബിജെപിയിൽ ചേർന്നതോടെ ഹരിയാനയിൽ നേട്ടമുറപ്പിച്ച് ബിജെപി. കേന്ദ്ര കായിക മന്ത്രി കിരൺ റിജിജുവിന്റെ സാന്നിദ്ധ്യത്തിലാണ് ഇരുവരും ബിജെപിയിൽ ചേർന്നത്. ന്യൂഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഇരുവർക്കും ബിജെപി അംഗത്വം. ബബിത ഫോഗട്ടിനേയും, മഹാവീർ ഫോഗട്ടിനേയും ബിജെപിയിലേക്ക് എത്തിക്കുന്നതിലൂടെ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഹരിയാനയിൽ നേട്ടമുണ്ടാക്കാനാണ് ബിജെപിയുടെ ശ്രമം. ഈ വർഷം അവസാനത്തോടെ ഹരിയാന തുരഞ്ഞെടുപ്പിലേക്ക് കടക്കും.

മഹാവീർ ഫോഗട്ട് 2019ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് അജയ് സിങ് ചൗതാലയുടെ ജൻനായക് ജനതാ പാർട്ടിയിൽ അംഗത്വമെടുത്തിരുന്നു. പാർട്ടിയുടെ സ്പോർട്സ് സെൽ തലവന്റെ ചുമതല നൽകിയെങ്കിലും മത്സരിക്കാൻ സീറ്റ് നൽകിയിരുന്നില്ല. ഡെപ്യൂട്ടി എസ്‌പിയാക്കി ഉയർത്തിയില്ലെന്നാരോപിച്ച് ബബിത നേരത്തെ ഹരിയാനയിലെ ബിജെപി സർക്കാറിനെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു.കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാവായ ബബിതക്ക് സബ് ഇൻസ്‌പെക്ടർ പോസ്റ്റാണ് ഹരിയാന സർക്കാർ നൽകിയിരുന്നത്. ബബിതയുടെ ഹർജി കോടതി തള്ളിയതിനെ തുടർന്ന് അവർ ജോലി രാജിവച്ചിരുന്നു.

നരേന്ദ്ര മോദി സർക്കാർ നടപ്പിലാക്കുന്ന പരിപാടികളിലും, അവരുടെ നയങ്ങളിലും ആകൃഷ്ടരായാണ് ബിജെപിയിലേക്ക് ചേരുന്നതെന്ന് മഹാവീർ ഫോഗട്ട് പറഞ്ഞു.മഹാവീർ സിങ് സിങ് ഫോഗട്ടിന്റെയും പെൺമക്കളായ ബബിത ഫോഗട്ടിന്റെയും ഗീത ഫോഗട്ടിന്റെയും ജീവിത കഥ പറഞ്ഞ അമീർ ഖാൻ ചിത്രമാണ് ദംഗൽ. കോമൺവെൽത്ത് ഗെയിംസിലും കോമൺവെൽത്ത് ചാമ്പ്യൻഷിപ്പിലും രണ്ട് സ്വർണം നേടിയ താരമാണ് ബബിത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP