Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കേവലം രണ്ട് സീറ്റിൽനിന്ന് 20 സീറ്റിലേക്ക് കുതിച്ചുയരുമെന്ന് എക്‌സിറ്റ് പോളുകൾ; അക്രമത്തിലും ഗുണ്ടായിസത്തിലും കരുത്തുകാട്ടുന്നവരോടൊപ്പം നിൽക്കുന്ന ബംഗാളിൽ ഇക്കുറി ബിജെപി നേടുന്നത് ഞെട്ടിക്കുന്ന വിജയം; സിപിഎം കുത്തകയായിരുന്ന ആക്രമണം ഒരു പതിറ്റാണ്ട് സ്വന്തമാക്കി മമത നേടിയ വിജയം അതിനേക്കാൾ വലിയ ആക്രമണങ്ങളിലൂടെ അട്ടിമറിച്ച് ബിജെപി; അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ബംഗാൾ പിടിക്കുമെന്ന് റിപ്പോർട്ടുകൾ; സിപിഎം തകർന്ന് തരിപ്പണമായി

കേവലം രണ്ട് സീറ്റിൽനിന്ന് 20 സീറ്റിലേക്ക് കുതിച്ചുയരുമെന്ന് എക്‌സിറ്റ് പോളുകൾ; അക്രമത്തിലും ഗുണ്ടായിസത്തിലും കരുത്തുകാട്ടുന്നവരോടൊപ്പം നിൽക്കുന്ന ബംഗാളിൽ ഇക്കുറി ബിജെപി നേടുന്നത് ഞെട്ടിക്കുന്ന വിജയം; സിപിഎം കുത്തകയായിരുന്ന ആക്രമണം ഒരു പതിറ്റാണ്ട് സ്വന്തമാക്കി മമത നേടിയ വിജയം അതിനേക്കാൾ വലിയ ആക്രമണങ്ങളിലൂടെ അട്ടിമറിച്ച് ബിജെപി; അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ബംഗാൾ പിടിക്കുമെന്ന് റിപ്പോർട്ടുകൾ; സിപിഎം തകർന്ന് തരിപ്പണമായി

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: മൂന്ന് പതിറ്റാണ്ടോളം സിപിഎം ഭരിച്ച സംസ്ഥാനമാണ് ബംഗാൾ. എതിരാളികളില്ലാതെ കുതിച്ച സിപിഎമ്മിനെ പിടിച്ചുകെട്ടിയത് മമത ബാനർജിയെന്ന ഒറ്റയാൾ സൈന്യമാണ്. സിപിഎം നേതാക്കളുടെ ധാർഷ്ട്യത്തിലും പ്രവർത്തർ അഴിച്ചുവിടുന്ന അക്രമങ്ങളിലും പൊറുതിമുട്ടിയിരുന്ന ജനങ്ങൾ മമതയ്ക്കുപിന്നിൽ അണിനിരന്നു. ജനങ്ങളെ കൂടെകിട്ടിയപ്പോൾ മുതൽ മമത സിപിഎമ്മിനെതിരേയും അതേ അടവ് തന്നെ പുറത്തെടുത്തു. അടിക്ക് അടി. സിപിഎമ്മിനെ അടിച്ചമർത്തി നാമാവശേഷമാക്കിയ മമത ഇപ്പോൾ ബിജെപിയിൽനിന്ന് നേരിടുന്നതും അതേ പ്രതിരോധംതന്നെ.

ബംഗാളിൽ ബിജെപി ഇക്കുറി വലിയ നേട്ടമുണ്ടാക്കുമെന്നാണ് എക്‌സിറ്റ ്‌പോളുകൾ പറയുന്നത്. രണ്ട് സീറ്റിൽനിന്ന് അവർ 21 സീറ്റ് നേടുമെന്ന് ഇന്ത്യാ ടുഡേ-മൈ ആക്‌സിസ് സർവേയും 19 മുതൽ 23 സീറ്റ് വരെ നേടുമെന്ന് എബിപി നീൽസൺ സർവേയും പ്രവചിക്കുന്നു. ടൈംസ് നൗ-വി എംആർ സർവേ ബിജെപിക്ക് 11 സീറ്റുകൾ പ്രവചിക്കുമ്പോൾ, സീ വോട്ടർ സർവേയിൽ അത്രതന്നെ സീറ്റാണ് ഉറപ്പിക്കുന്നത്. ഫലത്തിൽ, ഈ തിരഞ്ഞെടുപ്പിൽ ബിഡെപി കുതിച്ചുകയറുമെന്ന കാര്യത്തിൽ ആർക്കും സംശയമില്ല.

ഏഴ് ഘട്ടങ്ങളിലായാണ് ബംഗാളിൽ തിരഞ്ഞെടുപ്പ് നടന്നത്. ഈ ഏഴ് ഘട്ടങ്ങളിലും അക്രമം അരങ്ങേറിയ മറ്റൊരു സംസ്ഥാനവുമില്ല. തൃണമൂൽ കോൺഗ്രസ്സും ബിജെപിയും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു എല്ലാ ഘട്ടങ്ങളിലെയും വാർത്ത. ഏഴാം ഘട്ടത്തിലും അതിന് വ്യത്യാസമുണ്ടായിരുന്നില്ല. ജാദവ്പുരിൽ ബുജെപി സ്ഥാനാർത്ഥിയുടെ കാർ തകർക്കുകയും ഡ്രൈവറെ മർദിക്കുകയും ചെയ്തു. വടക്കൻ കൊൽക്കത്തയിലും ബിജെപി സ്ഥാനാർത്ഥിക്കെതിരേ അക്രമമുണ്ടായി.

ബിജെപിയെ അക്രമത്തിലൂടെ പരാജയപ്പെടുത്താനാണ് പലയിടങ്ങളിലും തൃണമൂൽ കോൺഗ്രസ് ശ്രമിച്ചതെന്ന ആരോപണമുണ്ട്. ബംഗാളിന്റെ സമ്പന്ന പാരമ്പര്യത്തിന്റെ ചിഹ്നമായ ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർക്കുന്നതിലേക്കുവരെ കാര്യങ്ങളെത്തി. അക്രമം നടത്തുന്നത് ബിജെപിയാണെന്ന് തൃണമൂലും തിരിച്ചാണെന്ന് ബിജെപിയും ആരോപിക്കുന്നു. ഫലത്തിൽ, ഈ വാർത്തകൾ നൽകുന്ന മറ്റൊരു സൂചനകൂടിയുണ്ട്. ബംഗാളിലെ രാഷ്ട്രീയം തൃണമൂലിലേക്കും ബിജെപിയിലേക്കും ചുരുങ്ങിയിരിക്കുന്നു എന്നതാണത്.

സിപിഎം സംസ്ഥാനത്ത് ഏറെക്കുറെ അപ്രസക്തമായിരിക്കുന്നുവെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ മാത്രമല്ല, ബംഗാളിൽനിന്നുള്ള വാർത്തകളും സൂചിപ്പിക്കുന്നു. പല എക്‌സിറ്റ് പോൾ ഫലങ്ങളും സിപിഎമ്മിന് ഒരു സീറ്റ് പോലും ലഭിക്കാനിടയില്ലെന്ന സൂചനയാണ് നൽകുന്നത്. ബംഗാളിലെ പ്രധാന വാർത്താമാധ്യമമായ എബിപിയുടെ സർവേയിലും ഇടതുമുന്നണിക്ക് സീറ്റില്ല. സി വോട്ടർ, ജൻകിബാത്ത്, എന്നീ എക്‌സിറ്റ് പോൾ ഫലങ്ങളും ഇടതുമുന്നണി ഇക്കുറി ബംഗാളിൽ സംപൂജ്യരായിരിക്കുമെന്ന് പ്രവചിക്കുന്നു.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കാഹളം മുഴക്കലായാണ് പലരും ഈ തിരഞ്ഞെടുപ്പിനെ കാണുന്നത്. തൃണമൂലും ബിജെപിയുമായുള്ള നേർക്കുനേർ പോരാട്ടമായി അതുമാറുമെന്നും അവർ പറയുന്നു. അത്തരമൊരു സാഹചര്യം സൃഷ്ടിക്കുന്നതിനാണ് അക്രമത്തെ ഇരുകൂട്ടരും നിർലോഭം പിന്തുണയ്ക്കുന്നത്. സിപിഎമ്മിനെ അടിച്ചൊതുക്കാൻ മമത സ്വീകരിച്ച വഴി ഇപ്പോൾ ബിജെപി അതിനെക്കാൾ ശക്തമായി ഉപയോഗിക്കുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP