Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സ്വതന്ത്രമായി ശ്വസിക്കാൻ സാധിക്കുന്ന ഒരു പുതിയ ഇന്നിങ്‌സിന് തൃണമൂലുകാരെ പ്രേരിപ്പിച്ച് മുകുൾ റോയിയുടെ മകൻ; 143 നേതാക്കൾ കണ്ടം ചാടി ബിജെപിയിൽ എത്തുമെന്ന് അവകാശവാദങ്ങൾ; അടിത്തറയിലെ കല്ലിളകിയെന്ന തിരിച്ചറിവിൽ ദീദിയും; പാർട്ടി സജ്ജമാക്കാൻ മുഖ്യമന്ത്രി പദം ആരെയെങ്കിലും ഏൽപ്പിച്ച് തെരുവിൽ ഇറങ്ങാൻ ആലോചിച്ച് മമത; ബംഗാൾ രാഷ്ട്രീയം കലങ്ങി മറിയുന്നു

സ്വതന്ത്രമായി ശ്വസിക്കാൻ സാധിക്കുന്ന ഒരു പുതിയ ഇന്നിങ്‌സിന് തൃണമൂലുകാരെ പ്രേരിപ്പിച്ച് മുകുൾ റോയിയുടെ മകൻ; 143 നേതാക്കൾ കണ്ടം ചാടി ബിജെപിയിൽ എത്തുമെന്ന് അവകാശവാദങ്ങൾ; അടിത്തറയിലെ കല്ലിളകിയെന്ന തിരിച്ചറിവിൽ ദീദിയും; പാർട്ടി സജ്ജമാക്കാൻ മുഖ്യമന്ത്രി പദം ആരെയെങ്കിലും ഏൽപ്പിച്ച് തെരുവിൽ ഇറങ്ങാൻ ആലോചിച്ച് മമത; ബംഗാൾ രാഷ്ട്രീയം കലങ്ങി മറിയുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി സ്ഥാനം മമതാ ബാനർജി ഒഴിയുമെന്ന് സൂചന. ബിജെപി വെല്ലുവിളികൾ കണക്കിലെടുത്ത് ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ ശക്തമാക്കാനാണ് മമതയുടെ തീരുമാനം. ബംഗാളിലെ 42 ലോക്‌സഭാ സീറ്റുകളിൽ 18 ഇടത്താണ് എൻഡിഎ വിജയിച്ചത്. 2014ൽ ബംഗാളിൽ ബിജെപിക്ക് 2 സീറ്റുകളാണ് ആകെയുണ്ടായിരുന്നത്. തൃണമൂലിന് കടുത്ത വെല്ലുവിളി ഉയർത്തുന്ന സ്ഥിതിയിലേക്ക് ബിജെപി വളരുകയാണ്. ഈ സാഹചര്യത്തിലാണ് പാർട്ടിയാണ് വലുതെന്നും അതിന് വേണ്ടി കൂടുതൽ സമയം നീക്കി വയ്ക്കണമെന്നും മമതാ ബാനർജി തിരിച്ചറിയുന്നത്.

അതിനിടെ തൃണമൂൽ കോൺഗ്രസിൽ നിന്നും 143 നേതാക്കളാണ് ബിജെപിയിലേക്ക് എത്താൻ തയ്യാറെടുക്കുന്നതെന്ന് മമതയുടെ മുൻ വിശ്വസ്തനും ബിജെപി നേതാവുമായ മുകുൾ റോയി അവകാശപ്പെട്ടിട്ടുണ്ട് . ദേശീയ ചാനലിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കാൻ തയ്യാറാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞതിനു പിന്നാലെയാണിത് . മമത സർക്കാരിന്റെ ദിനങ്ങൾ എണ്ണപ്പെട്ട് കഴിഞ്ഞതായി മുകുൾ റോയ് പറഞ്ഞു . എല്ലാ അതിർ വരമ്പുകളും ലംഘിച്ചായിരുന്നു മമതയുടെ പ്രവർത്തനം . ജനാധിപത്യമെന്നത് ബംഗാളിൽ അപ്രത്യക്ഷമായിരുന്നു . നരേന്ദ്ര മോദിയും,അമിത് ഷാ യും ബംഗാൾ കേന്ദ്രീകരിച്ച് നടത്തിയ പ്രവർത്തനങ്ങളുടെ ഫലമാണ് ഈ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജ്പൂർ എം എൽ എ യും ,മുകുൾ റോയുടെ മകനുമായ ശുഭ്രാംശു റോയി ഉടൻ ബിജെപിയിൽ ചേരും. സ്വതന്ത്രമായി ശ്വസിക്കാൻ സാധിക്കുന്ന ഒരു പുതിയ ഇന്നിങ്സ് തുടങ്ങുകയാണെന്നും തൃണമൂലിലെ നിരവധി നേതാക്കൾ തന്റെ പാത പിന്തുടരുമെന്നും ശുഭ്രാംശു റോയി മാധ്യമങ്ങളോട് പറഞ്ഞുയ

ഇതെല്ലാം മമതയ്ക്ക് കടുത്ത വെല്ലുവിളയാണ്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പദം വിട്ട് പാർട്ടിയെ നയിക്കാനുള്ള മമതയുടെ തീരുമാനം. നേരത്തെ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ 40 എംഎൽഎമാർ ബിജെപിയിൽ എത്തുമെന്ന് പ്രധാനമന്ത്രി മോദിയുടെ അവകാശപ്പെട്ടിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ബിജെപിയുടെ ഈ വലിയ വിജയം തനിക്ക് അംഗീകരിക്കാനാകില്ലെന്നും ,മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കാൻ തയ്യാറാണെന്നും മമത പറയുന്നത്. എന്നാൽ, മമതയുടെ രാജി ആവശ്യം തൃണമൂൽ കോൺഗ്രസ് തള്ളി. മമത മാറുന്നത് പാർട്ടിയെ കൂടുതൽ ദുർബലപ്പെടുത്തുമെന്നാണ് തൃണമൂലുകാരുടെ വിശ്വാസം. രണ്ട് അധികാര കേന്ദ്രങ്ങൾ ഉണ്ടാകുന്നത് ഗുണം ചെയ്യില്ലെന്നും പറയുന്നു. ഏതായാലും വലിയ വെല്ലുവിളിയാണ് മമത രാഷ്ട്രീയമായി നേരിടുന്നത്.

മുഖ്യമമന്ത്രിയായി തുടരേണ്ട ആവശ്യമില്ലെന്നും ഇക്കാര്യം തൃണമൂൽ കോൺഗ്രസിൽ അറിയിച്ചതായും മമതാ ബാനർജി തന്നെ വെളിപ്പെടുത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ കനത്ത തിരിച്ചടി നേരിട്ടതിനുപിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിലാണു മമതയുടെ പ്രതികരണം. ആറു മാസം എനിക്കു പ്രവർത്തിക്കാനാകില്ലെന്നു പാർട്ടിയെ അറിയിച്ചിട്ടുണ്ട്. കരുത്ത് കുറഞ്ഞ മുഖ്യമന്ത്രിയാണു ഞാൻ. അത് അംഗീകരിക്കാനാകില്ല മമത പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് 22 സീറ്റാണ് ലഭിച്ചത്. 38 സീറ്റാണമ മമത ആഗ്രഹിച്ചത്. പ്രധാനമന്ത്രിയാവുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിച്ചതും. എന്നാൽ നിരാശയായിരുന്നു ഫലം. ഈ സാഹചര്യത്തിലാണ് പാർട്ടി അധ്യക്ഷ പദവിയിൽ പൂർണ്ണ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നതായി മമത പറയുന്നത്.

അതിനിടെ കുടുംബത്തിൽ നിന്നൊരാളെ പിൻഗാമിയാക്കാനുള്ള തന്ത്രമാണിതെന്നും സൂചനയുണ്ട്. ഭാവി നേതാവിനെ ഉയർത്തിക്കാട്ടാനുള്ള നീക്കം. ഏതായാലും തെരഞ്ഞെടുപ്പ് ഫലം മമതയെ ഞെട്ടിച്ചിട്ടുണ്ട്. മുഖ്യമന്ത്രി കസേര എനിക്ക് ഒന്നുമല്ല. പാർട്ടി ചിഹ്നമാണു പ്രധാനം. ശക്തമായ തീരുമാനങ്ങൾ ജനങ്ങളെടുത്താലേ മുഖ്യമന്ത്രിയായി തുടരാൻ സാധിക്കൂ. പാർട്ടിയുടെ വോട്ടു വിഹിതം വർധിപ്പിക്കേണ്ടത് ആവശ്യമാണ്. ഇടതുപക്ഷത്തിന്റെ വോട്ടാണ് ബിജെപിക്കു ലഭിക്കുന്നത്. ഇതു ഗണിതശാസ്ത്രമാണ് മമത ആരോപിച്ചു.

രാജസ്ഥാൻ, ഗുജറാത്ത്, ഹരിയാന സംസ്ഥാനങ്ങളിൽ ബിജെപിക്ക് എങ്ങനെയാണ് ഇത്രയേറെ സീറ്റുകളിൽ വിജയിക്കാനാകുന്നത്. സംസാരിക്കുന്നതിനു ജനങ്ങൾ ഭയക്കുകയാണ്. എന്നാൽ എനിക്കു ഭയമില്ല മമതാ ബാനർജി പറഞ്ഞു. തെരഞ്ഞെടുപ്പിൽ കള്ളക്കളി നടന്നുവെന്ന സൂചനയാണ് മമത നൽകുന്നത്. വിദേശ ഏജൻസികളുടെ സഹായത്തോടെ അട്ടിമറി നടന്നുവെന്നാണ് സംശയം. ബംഗാളിൽ തുടരുന്ന മുസ്ലിം പ്രീണന നയങ്ങൾ തുടരുമെന്നും മമത വിശദീകരിക്കുന്നു. ബിജെപി 303 സീറ്റുകളും എൻഡിഎ ആകെ 352 സീറ്റുകളുമാണു ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്വന്തമാക്കിയത്.

''എനിക്ക് നന്നായി ജോലി ചെയ്യാനാകുന്നില്ലെന്ന് ആറുമാസംമുമ്പ് തന്നെ ഞാൻ പാർട്ടിയെ അറിയിച്ചതാണ്. ഞാനൊരു അധികാരമില്ലാത്ത മുഖ്യമന്ത്രിയായിരുന്നു. മുഖ്യമന്ത്രി കസേര എനിക്ക് ഒന്നുമല്ല. പാർട്ടിയാണ് വലുത്.'- മമത പറഞ്ഞു. അതേസമയം, തിരഞ്ഞെടുപ്പിലെ വിശ്വാസ്യതയെയും മമത ചോദ്യംചെയ്തു. ''ബിജെപിയുടെ ഈ വലിയ വിജയം സംശയിക്കേണ്ടതാണ്. പല സംസ്ഥാനങ്ങളിലും എങ്ങനെയാണ് പ്രതിപക്ഷം അപ്പാടെ ഇല്ലാതായത്? ജനങ്ങൾക്ക് ഇക്കാര്യം പറയാൻ ഭയമാണ്. പക്ഷേ എനിക്കതില്ല. ചില വിദേശ ശക്തികൾ ഇതിൽ ഇടപെട്ടിട്ടുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജനങ്ങൾ ധീരമായൊരു തീരുമാനം എടുക്കാൻ തയ്യാറാണെങ്കിൽ മാത്രമേ എനിക്ക് ഈ സ്ഥാനത്ത് തുടരാൻ കഴിയൂ. ബിജെപിയുടെ വോട്ട് ഷെയർ വന്നത് ഇടതുപക്ഷത്ത് നിന്നാണ്. അത് കണക്കാണ്. ' മമത വ്യക്തമാക്കി.

'ഏതുവിധത്തിലുള്ള തെരഞ്ഞെടുപ്പാണിത്. ഈ ഫലത്തിൽ വിശ്വസിക്കാനോ സ്വീകരിക്കാനോ ഞാൻ തയാറല്ല. ഇതിനെതിരേ ശബ്ദമുയർത്താനും എന്റെ വിശ്വാസം സംരക്ഷിക്കാനും മരിക്കാൻവരെ തയാറാണ്. മുഖ്യമന്ത്രിയായി തുടരാൻ താൽപ്പര്യമില്ലെന്നു പാർട്ടിയെ അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പു സംബന്ധിച്ചുള്ള തന്റെ വിശ്വാസങ്ങൾ സത്യമാണെന്നു തെളിയിക്കാൻ ഏതറ്റംവരെയും പോകും. അധികം വൈകാതെ പലതും പുറത്തുവരും. സംസ്ഥാനത്തെ മുഴുവൻ ഇടതു വോട്ടും ബിജെപി. സ്ഥാനാർത്ഥികളുടെ അക്കൗണ്ടിലാണെത്തിയത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ മുമ്പു സംഭവിച്ചതും ഇതുതന്നെ.'- മമത വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP