Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊൽക്കത്ത തുറമുഖം ഇനിമുതൽ അറിയപ്പെടുക ഹിന്ദുമഹാസഭാ സ്ഥാപകൻ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ പേരിൽ; പ്രധാനമന്ത്രി പുനർനാമകരണം ചെയ്തതുകൊൽക്കത്ത പോർട്ട് ട്രസ്റ്റിന്റെ 150-ാം വാർഷിക ചടങ്ങിൽ; പ്രതിഷേധങ്ങൾ ശക്തമായിരുന്നെങ്കിലും പഴുതടച്ച സുരക്ഷയിൽ നരേന്ദ്ര മോദിയുടെ ബംഗാൾ സന്ദർശനം

കൊൽക്കത്ത തുറമുഖം ഇനിമുതൽ അറിയപ്പെടുക ഹിന്ദുമഹാസഭാ സ്ഥാപകൻ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ പേരിൽ; പ്രധാനമന്ത്രി പുനർനാമകരണം ചെയ്തതുകൊൽക്കത്ത പോർട്ട് ട്രസ്റ്റിന്റെ 150-ാം വാർഷിക ചടങ്ങിൽ; പ്രതിഷേധങ്ങൾ ശക്തമായിരുന്നെങ്കിലും പഴുതടച്ച സുരക്ഷയിൽ നരേന്ദ്ര മോദിയുടെ ബംഗാൾ സന്ദർശനം

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: പ്രതിഷേധങ്ങൾ ഒരു വശത്ത് നടക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗാൾ സന്ദർശനം രണ്ടാം ദിവസവും ക്രമസമാധാന പ്രശ്‌നങ്ങളില്ലാതെ തന്നെ നടന്നു. നേതാജി ഇൻഡോർ സ്റ്റേഡിയത്തിൽ കൊൽക്കത്ത പോർട്ട് ട്രസ്റ്റിന്റെ 150ാം വാർഷിക ചടങ്ങിൽ മോദി പങ്കെടുത്തു കൊണ്ടിരിക്കെ അതിന് അര കിലോമീറ്റർ അകലെ എസ്പ്ലനേഡിൽ നൂറുകണക്കിന് നാളുകൾ റോഡിൽ കുത്തിയിരുന്ന് മോദി ഗോ ബാക്ക് വിളിച്ച് പ്രതിഷേധം രേഖപ്പെടുത്തി.

ഇൻഡോർ സറ്റേഡിയത്തിലേക്ക് മാർച്ച് ചെയ്ത ജനങ്ങളെ റെഡ് റോഡ് ഗാന്ധി സ്വകയറിന് സമീപം പൊലീസ് ബാരിക്കേഡ് തീർത്ത് തടഞ്ഞു.തുടർന്ന് മാർച്ച് എസ്പ്ലേനേഡിലേക്ക് നീങ്ങി. നോ എൻആർസി, ഗോ ബാക്ക് മോദി എന്നിവ ആലേഖനം ചെയ്ത ബോർഡുകളും ബാനറുകളും നിരത്തിലൊട്ടാകെ നിരന്നു. എസ്പ്ലനേഡിലും, ഖിദർപ്പൂരിലും പ്രതിഷേധക്കാർ മോദിയുടെ കോലം കത്തിച്ചു. അവധി ദിവസമായിട്ടും ധാരളം വിദ്യാർത്ഥികൾ പ്രതിഷേധത്തിൽ പങ്കാളികളായി.

കൊൽക്കത്ത തുറമുഖത്തിന്റെ പേര് ഹിന്ദു മഹാസഭയുടെ സ്ഥാപകൻ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ പേരിൽ പ്രധാനമന്ത്രി പുനർ നാമകണം ചെയ്തു. സ്വാമി വിവേകാനന്ദന്റെ ജന്മദിനത്തോടനുബന്ധിച്ച് രാമകൃഷണ മിഷൻ ആസ്ഥാമായ ബേലൂർ മഠത്തിൽ നടന്ന ചടങ്ങിൻ പൗരത്വ ഭേദഗദി നിയമത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി സംസാരിച്ചത് വിവാദമായി. സന്യാസി മഠത്തിലെ പരിപാടി രാഷ്ട്രീയ താത്പര്യത്തിനായി ഉപയോഗിച്ച പ്രധാനമന്ത്രിയുടെ നടപടിയെ പലരും രൂക്ഷമായി വിമർശിച്ചു. ഞായറാഴ്ചയും കൊൽക്കത്തയിൽ വൻ പ്രതിഷേധ പരിപാടികൾ പ്രതിപക്ഷ പാർട്ടികൾ സംഘടിപ്പിച്ചിരുന്നു. വിവധ ഭാഗങ്ങളിൽ നടന്ന പ്രതിഷേധ പരിപാടികളിൽ വിദ്യാർത്ഥികളും യുവാക്കളുമുൾപ്പടെ വൻ ജനാവലി അണിനിരന്നു.

ദ്വിദിന സന്ദർശനത്തിനായി കഴിഞ്ഞ ദിവസമാണ് മോദി ബംഗാളിൽ എത്തിയത്. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ ചില നിക്ഷിപ്ത താൽപ്പര്യക്കാരാണ് രാജ്യത്തെ യുവജനങ്ങളെ വഴിതെറ്റിക്കുന്നതെന്നും മോദി പറഞ്ഞു.''പൗരത്വ ഭേദഗതി നിയമത്തിൽ ചർച്ചകൾക്കും സംവാദങ്ങൾക്കും സ്ഥാനമില്ല. അതിന്റെയൊന്നും ആവശ്യം ഇനിയില്ല. നിയമത്തെക്കുറിച്ച് രാജ്യത്തെ യുവാക്കൾക്ക് ധാരാളം സംശയങ്ങളുണ്ട്. ചിലർ തെറ്റിദ്ധാരണകൾ പരത്തുന്നതാണ് അതിനു കാരണം. യുവാക്കളുടെ സംശങ്ങൾ മാറ്റികൊടുക്കുകയാണ് നമ്മുടെ ദൗത്യം'' മോദി പറഞ്ഞു.

പാക്കിസ്ഥാനിലെ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഇന്ത്യയിൽ പൗരത്വം നൽകണമെന്ന് ഗാന്ധിജി അടക്കമുള്ള മഹാന്മാർ ആഗ്രഹിച്ചിരുന്നതായും മോദി പറഞ്ഞു. അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരായ എല്ലാ പ്രതിഷേധങ്ങളും തള്ളുന്ന നിലപാടാണ് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക്. പ്രശ്‌നങ്ങൾക്കു കാരണം 'രാഹുലും കമ്പനിയു'മാണെന്നു ഷാ കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിന്റെ നുണപ്രചാരണം രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്ന് അമിത് ഷാ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP