1 usd = 75.90 inr 1 gbp = 94.73 inr 1 eur = 83.07 inr 1 aed = 20.66 inr 1 sar = 20.17 inr 1 kwd = 243.26 inr

Apr / 2020
10
Friday

വർഗീയ രാഷ്ട്രീയത്തെയും ചെറുക്കാൻ അമ്പല കമ്മിറ്റികളിൽ കൂടുതൽ സാന്നിധ്യം ഉറപ്പിക്കേണ്ടതുണ്ടെന്ന് പശ്ചിമ ബംഗാളിലെ സിപിഎമ്മും; അമ്പലങ്ങൾ ആർഎസ്എസുകാരുടെ ഹിന്ദുത്വ അജണ്ട നടപ്പാക്കാൻ അനുവദിക്കരുത്; ക്ഷേത്ര ഉൽസവങ്ങളിൽ പാർട്ടിയുടെ കൂടുതൽ പങ്കാളിത്തം വേണം; നാസ്തികതയുടെ പേരും പറഞ്ഞ് അമ്പലങ്ങൾക്കുള്ളിലേക്ക് കയറാതിരുന്നാൽ, അവിടം ദുരുപയോഗപ്പെടുത്താൻ പോകുന്നത് വർഗീയ വാദികൾ ആയിരിക്കും; അടിത്തറ തകർന്നതോടെ വിശ്വാസ വഴിയേ ബംഗാളിലെ സിപിഎമ്മും

February 22, 2020 | 08:47 PM IST | Permalinkവർഗീയ രാഷ്ട്രീയത്തെയും ചെറുക്കാൻ അമ്പല കമ്മിറ്റികളിൽ കൂടുതൽ സാന്നിധ്യം ഉറപ്പിക്കേണ്ടതുണ്ടെന്ന് പശ്ചിമ ബംഗാളിലെ സിപിഎമ്മും; അമ്പലങ്ങൾ ആർഎസ്എസുകാരുടെ ഹിന്ദുത്വ അജണ്ട നടപ്പാക്കാൻ അനുവദിക്കരുത്; ക്ഷേത്ര ഉൽസവങ്ങളിൽ പാർട്ടിയുടെ കൂടുതൽ പങ്കാളിത്തം വേണം; നാസ്തികതയുടെ പേരും പറഞ്ഞ് അമ്പലങ്ങൾക്കുള്ളിലേക്ക് കയറാതിരുന്നാൽ, അവിടം ദുരുപയോഗപ്പെടുത്താൻ പോകുന്നത് വർഗീയ വാദികൾ ആയിരിക്കും; അടിത്തറ തകർന്നതോടെ വിശ്വാസ വഴിയേ ബംഗാളിലെ സിപിഎമ്മും

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: വിശ്വാസികളോടുള്ള സമീപനം ലോകവ്യാപകമായി മാർക്സിസ്റ്റുപാർട്ടികൾക്ക് എന്നും കീറാമുട്ടിയായിരുന്നു. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന മാർക്സിന്റെ വാക്കുകളെയൊക്കെ തള്ളി വിശ്വാസപാതയിലാണ് ഇപ്പോൾ റഷ്യയിലെ കമ്യുണിസ്റ്റുപാർട്ടിപോലും. റഷ്യൻ കമ്യുണിസ്റ്റ് പാർട്ടി സെക്രട്ടറിയായ ഗെന്നഡി സ്യുഗന്യോവ് പറയുന്നത് കമ്യുണിസത്തിന്റെ കട്ടകൾ അടക്കിവെച്ചിരിക്കുന്നത് ബൈബിളിന്റെ അസ്തിവാരത്തിലാണെന്നാണ്. റഷ്യൻ ഭരണഘടനിയിൽ ദൈവം എന്ന വാക്ക് എഴുതിച്ചേർക്കുന്നതിനുള്ള ബില്ലിന് കമ്യൂണി്സ്റ്റു പാർട്ടിയും പിന്തുണ നൽകിയിരിക്കയാണ്. അതായത് ആഗോളവ്യാപകമായി നാസ്തികതയിൽ വെള്ളം ചേർക്കുക എന്ന നിലപാടാണ് കമ്യൂണിസ്റ്റ് കക്ഷികൾ സ്വീകരിക്കാറുള്ളത്. ശബരിമല സമരത്തിന്റെ പശ്്ചാത്തലത്തിലും, ലോക്സഭാ തെരഞ്ഞെടുപ്പിലുള്ള ദയനീയമായ തോൽവിയുടെയും അടിസ്ഥാനത്തിൽ കേരളത്തിലും വിശ്വാസികൾക്ക് ഒപ്പം നി്ൽക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്.

ഇതേ അവസ്ഥയായണ് പശ്ചിമ ബംഗാളിലും. മൂന്ന് പതിറ്റാണ്ട് പാർട്ടി ഭരിച്ച അവിടെ തൃണമൂലിനും, ബിജെപിക്കും, കോൺഗ്രസിനും പിറകിൽ ഇപ്പോൾ നാലാം സ്ഥാനത്താണ് സിപിഎം ഉള്ളത്. സിപിഎമ്മിൽനിന്ന് ബിജെപിയിലേക്കാണ് വ്യാപകമായാണ് ഇവിടെ നിന്ന് വോട്ടർമാർ ഒഴുകിയത്. പല സിപിഎം ഓഫീസുകളും അതുപോലെ ബിജെപി ഓഫീസ് ആവുകയായിരുന്നു. ഈ ഒരു ഘട്ടത്തിലാണ് നഷ്ടമായ അടിത്തറ തരിച്ചുപ്ിടിക്കാൻ ്ക്ഷേത്രാൽസവം പോലുള്ള പരിപാടിയിൽ കൂടുതൽ ഇടപെടമെന്ന് പശ്ചിമബംഗാൾ സിപിഎം തീരുമാനിച്ചത്. മതതീവ്രവാദത്തെയും വർഗീയമായി വരുന്ന രാഷ്ട്രീയ സാഹചര്യങ്ങളെയും ചെറുക്കാൻ അമ്പലക്കമ്മിറ്റികളിൽ തങ്ങളുടെ സാന്നിധ്യമുറപ്പിക്കേണ്ടതുണ്ട് എന്നതാണ പശ്ചിമ ബംഗാളിലെ സിപിഎം നയം.

കഴിഞ്ഞ മാസം പാർട്ടിയുടെ പശ്ചിമ ബംഗാൾ സംസ്ഥാനത്തെ പ്രാദേശിക കമ്മിറ്റികളിൽ ചർച്ചചെയ്യപ്പെട്ട ഒരു റിപ്പോർട്ടാണ് 'റിവ്യൂ റിപ്പോർട്ട് ഓൺ ഇംപ്ലിമെന്റേഷൻ ഓഫ് പ്ലീനം ടാക്ക്സ്' എന്നത്. കഴിഞ്ഞ പാർട്ടി പ്ലീനത്തിൽ നൽകപ്പെട്ട കർത്തവ്യങ്ങൾ നടപ്പിലാക്കേണ്ടതെങ്ങനെ എന്നത് സംബന്ധിച്ച ഒരു വിലയിരുത്തൽ റിപ്പോർട്ടാണ് അത്. 'മതേതരത്വമൂല്യങ്ങൾ ഉള്ളിൽ സൂക്ഷിക്കുന്ന മതവിശ്വാസികളും, ഭക്തന്മാരുമായ ഇടതുസഹയാത്രികരുടെ സാന്നിധ്യം അമ്പലക്കമ്മിറ്റികളിൽ ഇനിയങ്ങോട്ടെങ്കിലും ഉണ്ടാകും എന്നുറപ്പിക്കേണ്ടതുണ്ട് എന്നാണ്. ഇതുവരെ പിന്തുടർന്നിരുന്ന നിലപാട് ഇനിയും തുടർന്നാൽ ശരിയാവില്ല. അമ്പലങ്ങൾ ആർഎസ്എസുകാരുടെ ഇഷ്ടത്തിന് വിട്ടുനൽകിയതിനെ മുതലെടുത്ത്, ഹിന്ദുത്വ അജണ്ട പ്രചരിപ്പിക്കാൻ അമ്പലത്തിന്റെ പരിസരങ്ങൾ അവർ ദുർവിനിയോഗം ചെയ്യുന്നു. ക്ഷേത്രോത്സവങ്ങളെ അവർ അവരുടെ കാവിക്കൊടികൾ കൊണ്ട് ഹൈജാക്ക് ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്.' എന്ന് റിപ്പോർട്ട് പറയുന്നു.

'സംഘപരിവാർ സംഘടനകൾക്ക് ക്ഷേത്രങ്ങൾ വിട്ടുകൊടുത്തുകൊണ്ട്, അവർ അവിടെ നടത്തുന്ന ശരികേടുകൾ കയ്യുംകെട്ടി നോക്കിനിൽക്കുന്നത് തുടരാനാവില്ല. ക്ഷേത്രങ്ങളുടെ നിർവാഹക സമിതികളിൽ ഇടതുസഹയാത്രികർക്കും ഇടമുണ്ടാവേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു.' എന്നും റിപ്പോർട്ട് പറയുന്നുണ്ട്. പശ്ചിമ ബംഗാളിൽ കഴിഞ്ഞ കുറേക്കാലമായി പാർട്ടി ഉത്സവങ്ങളിൽ പുസ്തകശാലകളും, മെഡിക്കൽ ക്യാമ്പുകളും മറ്റും സംഘടിപ്പിച്ച് ഭക്തരെ കൂടെ നിർത്താൻ ശ്രമിക്കുന്നുണ്ട്. എന്നാൽ, അത് പോരെന്നാണ് ഈ ഉൾപ്പാർട്ടി റിപ്പോർട്ടിൽ പറയുന്നത്. 'താത്കാലിക പുസ്തകശാലകൾക്ക് പകരം സ്ഥിരം പുസ്തകക്കടകൾ വേണം. ജലവിതരണവും വൈദ്യസഹായ സൗകര്യങ്ങളും കുറേക്കൂടി ഫലപ്രദമാണെന്നുറപ്പിക്കണം. അത് ക്ഷേത്രങ്ങളുടെ തൊട്ടടുത്തുതന്നെ വേണം, എങ്കിലേ ഹിന്ദുത്വത്തെ ചെറുക്കാൻ പാർട്ടിക്ക് സാധിക്കൂ.' എന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു. അതേസമയം, പാർട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങളിൽ ഇരിക്കുന്ന സഖാക്കൾ നേരിട്ട് അമ്പലക്കമ്മിറ്റിയിൽ അംഗമാവുന്നതിനെയോ, സ്ഥാനങ്ങൾ വഹിക്കുന്നതിനെയോ പാർട്ടി അനുകൂലിക്കുന്നില്ല. വേണ്ടത് സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന വർഗീയ ശക്തികളുടെ വൻ മുന്നേറ്റത്തോടുള്ള ആസൂത്രിതമായ ചെറുത്തുനിൽപ്പാണ് എന്ന് റിപ്പോർട്ട് പറയുന്നു.

'ദൈവത്തോട് കൂടുതൽ അടുക്കുന്നത്' ഒരിക്കലും പാർട്ടിയുടെ പുരോഗമന മുഖത്തിന് ക്ഷീണം ചെയ്യില്ല എന്നും അത് തങ്ങളുടെ പ്രഖ്യാപിത പ്രത്യയശാസ്ത്രത്തിൽ നിന്ന് ഒരു കാരണവശാലും വ്യതിചലിക്കലാവില്ല എന്നും പാർട്ടിയിലെ ഉന്നത കേന്ദ്രങ്ങൾ കരുതുന്നു.'ഞങ്ങളിൽ പലരും നാസ്തികരാണെങ്കിലും, മറ്റുള്ളവരുടെ വിശ്വാസ സ്വാതന്ത്ര്യത്തിൽ ഞങ്ങൾ ഇടപെടാറില്ലായിരുന്നു. നാസ്തികതയുടെ പേരും പറഞ്ഞ് അമ്പലങ്ങൾക്കുള്ളിലേക്ക് കയറാതിരുന്നാൽ, ആ ശൂന്യത മുതലെടുത്ത് അവിടം ദുരുപയോഗപ്പെടുത്താൻ പോകുന്നത് വർഗീയ വാദികൾ ആയിരിക്കും.' മറ്റൊരു മുതിർന്ന പോളിറ്റ് ബ്യൂറോ അംഗമായ നീലോത്പൽ ബസു പറഞ്ഞു. വർഷാവർഷം കൊൽക്കത്തയിൽ നടക്കുന്ന 3500 -ൽ പരം ഉത്സവങ്ങളിൽ ഇനിയങ്ങോട്ട് സിപിഎമ്മിന്റെ പ്രവർത്തകരിൽ നിന്ന് വർധിത വീര്യത്തോടുള്ള സഹകരണങ്ങളും സഹായങ്ങളും പ്രതീക്ഷിക്കാം.

'ആളുകൾ കൂടുന്ന ഇടങ്ങൾ പാർട്ടിയുടെ നയങ്ങൾ പ്രചരിപ്പിക്കാൻ പ്രയോജനപ്പെടുത്തുന്നതിൽ തെറ്റില്ല. പാർട്ടി സഖാക്കൾ നേരിട്ട് കമ്മിറ്റികൾ നിയന്ത്രിക്കണം എന്നല്ല പാർട്ടി കരുതുന്നത്. മറിച്ച്, സംഘപരിവാർ ശക്തികളെ ഈ ആരാധനാലയങ്ങളെയും അവിടെ ഭക്തിമാർഗത്തിൽ വന്നുചേരുന്ന ജനാവലിയെയും ദുരുപയോഗപ്പെടുത്താൻ അനുവദിച്ചുകൂടാ'' എന്നുമാണ് മുൻ സിപിഎം എംപിയും പോളിറ്റ് ബ്യൂറോ അംഗവുമായ മുഹമ്മദ് സലിം 'ദ പ്രിന്റി'നോട് പറഞ്ഞത്. 'മുമ്പ് പൂജകളിൽ പങ്കുചേരാനോ വഴിപാടുകൾ നടത്താനോ, ഉത്സവങ്ങളിൽ പങ്കുചേർന്ന് ആഘോഷിക്കാനോ ഒന്നും സഖാക്കൾക്ക് അനുവാദമുണ്ടായിരുന്നില്ല. എന്നാൽ ഇന്നിപ്പോൾ, അത്തരം കമ്മിറ്റികളിൽ ഇടത് ആശയങ്ങൾ പിൻപറ്റുന്നവർ കൂടി ഇല്ലെങ്കിൽ അവിടെ കാര്യങ്ങൾ കൈവിട്ടുപോകുന്ന അവസ്ഥ ആയിട്ടുണ്ട്.

അതേസമയം ഇത് അമ്പലങ്ങൾക്ക് മാത്രമല്ല, പള്ളികൾക്കും, ഗുരുദ്വാരകൾക്കും, ചർച്ചുകൾക്കും ഒക്കെ ബാധകമാണ് ' അദ്ദേഹം പറഞ്ഞു. എന്നാൽ, സിപിഎമ്മിന്റെ ഈ നയവ്യതിയാനത്തെ മുതലെടുപ്പ് എന്നാണ് പ്രതിപക്ഷത്തു നിൽക്കുന്ന കോൺഗ്രസ് കാണുന്നത്. സ്വന്തം വോട്ടുബാങ്കിൽ ഉണ്ടായ ക്രമാതീതമായ ചോർച്ചയാണ് ഇപ്പോൾ ക്ഷേത്രങ്ങളുടെ കാര്യത്തിൽ സിപിഎമ്മിനുണ്ടായിരിക്കുന്ന താത്പര്യക്കൂടുതലിന് കാരണമെന്ന് കോൺഗ്രസ് എംപി അധീർ രഞ്ജൻ ചൗധരി ആരോപിച്ചു. വോട്ടുകൾ ഇനിയും ചോരാതിരിക്കാൻ ജനങ്ങളുടെ മതവിശ്വാസത്തെ പ്രീണിപ്പിച്ചുകൊണ്ടുള്ള മുതലെടുപ്പുകൾക്ക് ശ്രമിക്കുകയുമാണ് സിപിഎം ചെയ്യുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
കേരളത്തിൽ 93 ഉം 88 ഉം വയസായ രോഗികൾക്ക് വരെ കോവിഡ് ഭേദമാവുമ്പോൾ യുകെയിൽ പ്രായമായവരെ ഒരു ചികിത്സയും ലഭിക്കാതെ മരണത്തിന് വിട്ടുകൊടുക്കുന്നു! ഓരോ നേഴ്‌സിങ് ഹോമുകളിലും വയോധികർ കോഴി വസന്ത പിടിപെട്ട പക്ഷികളെപ്പോലെ കൂട്ടത്തോടെ മരിക്കുന്നു; ആശുപത്രികളിലും വീടുകളിലുമായി എത്രപേർ മരിച്ചുവെന്ന് കണക്കുപോലുമില്ല; സോഷ്യൽ കെയർ ഒരു ഭാരമായാണോ സർക്കാർ കാണുന്നത്; ഒരു വികസിത രാജ്യത്തിന്റെ സാമൂഹ്യക്ഷേമ മുഖം മൂടിയിലേക്ക് ഒരു അന്വേഷണം
ഓൺലൈൻ ചാനലിന്റെ ഷൂട്ടിങ് റെക്കോഡിനിടെയുണ്ടായ കോമഡി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ നിറഞ്ഞത് അശ്ലീല കമന്റുകൾ; അടിച്ചാൽ തിരിച്ചടിക്കും കട്ടായം എന്ന് പറഞ്ഞ് അവതാരക കൊടുത്തത് കിടുകിടിലൻ മറുപടി; കമ്മി-സുഡാപ്പിക്കുട്ടന്മാർ വീട്ടിലുള്ള പെണ്ണുങ്ങളെ കൂട്ടിക്കൊടുന്നുവെന്ന് കളിയാക്കിയത് അവതാരക വള്ളിക്കോട്ടുകാരി ശ്രീജ പ്രസാദ്: അശ്ലീല വാമൊഴിക്കെതിരേ കേസെടുത്ത് പത്തനംതിട്ട പൊലീസ്
ഇതുപോലൊരു പകർച്ച വ്യാധിയോട് മൂഢനായ ഒരു അധികാരി കാണിച്ച നിസ്സംഗതയാണ് നാല് ലക്ഷം പേരുടെ ജീവൻ ഇന്ന് ഭീഷണിയിലായിരിക്കുന്നത്; പ്രായമായവരെ ചികിൽസിക്കാൻ അമേരിക്കക്കു താല്പര്യമില്ല; കുറെ ആളുകൾ ഇതിന്റെ പേരിൽ നഷ്ടപ്പെട്ടാൽ രാജ്യത്തിനു ലാഭം മാത്രം; കൊവിഡ് ബാധിതരായി അമേരിക്കയിൽ കഴിയുന്ന മാതാപിതാക്കളെയും സഹോദരിയേയും കുറിച്ച് സിൻസി അനിലിന്റെ കുറിപ്പ് ഹൃദയമുള്ളവരുടെ കണ്ണു നനയിക്കുന്നു
പരമാവധി ടെസ്റ്റുകൾ നിർദ്ദേശിച്ചപ്പോൾ ചെയ്തത് ഐസൊലേഷനും ക്വാറന്റൈനും; പ്രത്യേക ചികിത്സ ഇല്ലെന്ന് വ്യക്തമാക്കുമ്പോഴും ഇവിടെ നൽകുന്നത് എയ്ഡ്സിനും മലേറിയക്കുമുള്ള മരുന്നുകളും; മുൻകരുതലുകൾ ഇല്ലാത്ത ലോക് ഡൗൺ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന മുന്നറിയിപ്പും അവ​ഗണിച്ചു; കൊവിഡ്19 വ്യാപനം തടയാൻ ലോകാരോ​ഗ്യ സംഘടന നൽകിയ നിർദ്ദേശങ്ങൾ ഇന്ത്യ മുഖവിലയ്ക്കെടുത്തില്ലെന്ന് റിപ്പോർട്ട്
ശബ്ദം കേട്ടപ്പോഴേ ഷാഹുൽ ഹമീദിന്റെ മകൾക്ക് മനസ്സിലായി ഇത് തന്റെ ഭർത്താവ് തന്നെ; ഫോൺ നമ്പർ പിന്തുടർന്ന് പൊലീസും ഇന്റലിജൻസും എത്തിയപ്പോഴും അതേ ആൾ; മെക്കാനിക്കൽ എഞ്ചിനീയറിങ് ബിരുദധാരി ഐടി രംഗത്തും മുടിചൂടാമന്നൻ; മുഖ്യമന്ത്രിയെ വധിക്കുമെന്ന ഭീഷണി സന്ദേശത്തിന് പിന്നിൽ പ്രവാസി മലയാളി; വാട്‌സാപ്പ് സന്ദേശം അയച്ചതുകൊല്ലം സ്വദേശി്; ശബ്ദസന്ദേശം അയച്ചത് ഭാര്യയ്ക്കും ഭാര്യാപിതാവിനും 'പണി' കൊടുക്കാനെന്ന് സൂചന
സിപിഎം ചെങ്കോട്ടയായ കണ്ണൂരിൽ പരസ്പ്പരം പോരടിച്ചു വളർന്നവർ; സ്വാതന്ത്ര്യ സമര സേനാനിയായ മുല്ലപ്പള്ളിയുടെ പിതാവിനെ അട്ടംപരതി ഗോപാലൻ എന്ന് പിണറായി അധിക്ഷേപിച്ചതോടെ ചിരവൈരികളായി; ഉറ്റസുഹൃത്തായിരുന്ന ടി പി ചന്ദ്രശേഖരനെ 51 വെട്ടിൽ സിപിഎം ഗുണ്ടകൾ തീർത്തതോടെ വൈരം മുറുകി; അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിന്റെ വക്താക്കൾക്കിടെ കോംപ്രമൈസിന് വഴങ്ങാത്ത നേതാവായി മുല്ലപ്പള്ളി മാറിയതോടെ സൗഹൃദവഴി അടഞ്ഞു; കണ്ടാൽ മിണ്ടാത്ത നേതാക്കളായി മുല്ലപ്പള്ളിയും പിണറായിയും മാറിയ കഥ
കൊവിഡ്19 ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു; രോ​ഗ ബാധിതരുടെ എണ്ണം15.43 ലക്ഷം കടന്നു; മരണ നിരക്കിൽ ഇറ്റലി തന്നെ ഒന്നാം സ്ഥാനത്ത്; സ്പെയിനെ പിന്തള്ളി മരിച്ചവരുടെ എണ്ണത്തിൽ അമേരിക്ക രണ്ടാമതെത്തി; വരുന്ന രണ്ടാഴ്‍ചകൾ അമേരിക്കയ്ക്ക് നിർണായകമാണെന്ന് ആരോഗ്യ വിദഗ്‍ധർ; ചൈനയിൽ രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും കോവിഡ് മരണം; കൊറോണ വൈറസിന്റെ തേരോട്ടത്തിന് മുന്നിൽ നിശ്ചലമായി ലോകം
രാജ്യത്ത് 24 മണിക്കൂറിനിടെ 17 മരണം കൂടി; ധാരാവിയിൽ മരണം മൂന്നായതിന് പുറമേ പോസിറ്റീവ് കേസുകളും കൂടിയതോടെ മഹാരാഷ്ട്രയിൽ ആശങ്കയേറുന്നു; കേസുകളുടെ എണ്ണത്തിൽ തൊട്ടുപിന്നിൽ തമിഴ്‌നാടും; ലോക് ഡൗൺ നീട്ടാൻ തീരുമാനിച്ച് കർണാടകയും ഒഡീഷയും; ഹൈഡ്രോക്‌സി ക്ലോറോക്വിൻ നിർദ്ദേശിക്കില്ലെന്ന് ഐസിഎംആർ; രോഗപ്രതിരോധത്തിന് 1500 കോടിയുടെ പാക്കേജ് അനുവദിച്ച് കേന്ദ്ര സർക്കാർ; ട്രെയിൻ സർവീസുകൾ പുനഃ സ്ഥാപിക്കുന്നതിൽ തീരുമാനമായില്ലെന്ന് റെയിൽവെ
ആ ചിത്രത്തിൽ ശശി കലിംഗ അഭിനയിച്ചത് മമ്മൂട്ടിയും മോഹൻലാലും വാങ്ങുന്നതിനേക്കാൾ കൂടുതൽ പ്രതിഫലം വാങ്ങി; ഹോളിവുഡ് സൂപ്പർ താരം ടോം ക്രൂസ് നായകനായ ബൈബിൾ ചിത്രത്തിൽ നടന് കിട്ടിയത് യൂദാസിന്റെ വേഷം; ഷൂട്ടിങ്ങിനായി പോയിരുന്നത് ഹോട്ടലിന്റെ റൂഫ് ടോപ്പിൽ നിന്ന് ഹെലികോപ്റ്ററിൽ; അഞ്ചുവർഷം കഴിഞ്ഞ് ശശി യാത്രയാവുമ്പോഴും ചിത്രത്തിന് എന്താണ് സംഭവിച്ചത് എന്നറിയാതെ ചലച്ചിത്രലോകം
മനുഷ്യൻ രാത്രിയിലിറങ്ങുക അരയ്ക്കൊപ്പമുള്ള വസ്ത്രം മാത്രം ധരിച്ച്; കള്ളന്മാരുടെ പുതിയ അവതാരത്തിനെ സ്പ്രിങ് മാനെന്ന് പേരിട്ടും നാട്ടുകാർ; കൊറോണകാലത്ത് കോഴിക്കോടിനെ ഭീതിയിലാഴ്‌ത്തി അജ്ഞാതനായ മനുഷ്യന്റെ സഞ്ചാരം; കള്ളനെ പിടിക്കാൻ ലോക്ക് ഡൗൺ ലംഘിച്ചും രാത്രിയിൽ സംഘടിച്ച് ജനക്കൂട്ടം; സി.സി ടിവിയിൽ ദൃശ്യം പതിഞ്ഞതോടെ അന്വേഷണവുമായി പൊലീസും
ബിസിനസ് ഉപേക്ഷിച്ച് ഭർത്താവ് തിരിച്ചെത്തിയതോടെ നഷ്ടമായത് കാമുകനുമായി ഇടപഴകാനുള്ള അവസരങ്ങൾ; രാഷ്ട്രീയ നേതാവുമായുള്ള അവിഹിത ബന്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടതോടെ രേണുക തീരുമാനിച്ചത് ഭർത്താവിനെ കൊലപ്പെടുത്താനും; ലോക് ഡൗണിനിടെ യുവാവ് ലോറിയിടിച്ച് മരിച്ച സംഭവം ആസൂത്രിതമായ കൊലപാതകം; ഭാര്യയേയും കാമുകനേയും അറസ്റ്റ് ചെയ്ത് പൊലീസും
ആശങ്കകൾക്കൊടുവിൽ മനുഷ്യകുലം രക്ഷപ്പെട്ടു; കൊറോണയെ രണ്ട് ദിവസം കൊണ്ട് കൊല്ലുന്ന മരുന്ന് കണ്ടു പിടിച്ച് ഓസ്ട്രേലിയൻ ശാസ്ത്രജ്ഞൻ; ലോകം എമ്പാടും ഇപ്പോൾ ലഭ്യമായ ആന്റി പാരസെറ്റ് മരുന്ന് ഉപയോഗിച്ചാൽ കോവിഡ്-19 അണുക്കൾ ഞൊടിയിടയിൽ നശിക്കും; മനുഷ്യനിൽ പരീക്ഷിച്ച് കഴിഞ്ഞാൽ കൊലയാളി വൈറസിനെ കൊന്നൊടുക്കാൻ ഇവർമെക്ടിൻ രംഗത്തിറങ്ങും; ഇനി ആർക്കും എച്ച്ഐവി-മലേറിയ മരുന്നുകളെ ആശ്രയിച്ച് ജീവൻ കളയേണ്ടി വരില്ല
ഓൺലൈൻ ചാനലിന്റെ ഷൂട്ടിങ് റെക്കോഡിനിടെയുണ്ടായ കോമഡി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ നിറഞ്ഞത് അശ്ലീല കമന്റുകൾ; അടിച്ചാൽ തിരിച്ചടിക്കും കട്ടായം എന്ന് പറഞ്ഞ് അവതാരക കൊടുത്തത് കിടുകിടിലൻ മറുപടി; കമ്മി-സുഡാപ്പിക്കുട്ടന്മാർ വീട്ടിലുള്ള പെണ്ണുങ്ങളെ കൂട്ടിക്കൊടുന്നുവെന്ന് കളിയാക്കിയത് അവതാരക വള്ളിക്കോട്ടുകാരി ശ്രീജ പ്രസാദ്: അശ്ലീല വാമൊഴിക്കെതിരേ കേസെടുത്ത് പത്തനംതിട്ട പൊലീസ്
സ്ത്രീ തടവുകാരെ കൂട്ടത്തോടെ ബലാൽസംഗം ചെയ്യുന്നത് പതിവ്; പെൺകുട്ടികളെ ഉൾപ്പെടെ പരിപൂർണ നഗ്നരാക്കി നിർത്തി ഇടക്കിടെ പരിശോധന; വൃത്തിഹീനമായ ജയിലിൽ ആവശ്യത്തിനു ഭക്ഷണം പോലുമില്ല; വിശപ്പടക്കിയത് എലികളെ ജീവനോടെ പിടിച്ചു തിന്ന്; തുടർച്ചയായി 18 മണിക്കുർ ജോലി; മർദനവും പട്ടിണിയും സഹിക്കാതെ തടവുകാർ മരിച്ചാൽ മൃതദേഹം കൃഷിത്തോട്ടങ്ങളിൽ വളമായി ഉപയോഗിക്കും; ഉത്തരകൊറിയയിലെ കോൺസ്ട്രേഷൻ ക്യാംപിൽ നിന്ന് രക്ഷപ്പെട്ടെത്തിയ യുവതിയുടെ വെളിപ്പെടുത്തലിൽ നടുങ്ങി ലോകം
കൊറോണയെ അതിജീവിച്ചെന്ന 'ചങ്കിലെ ചൈനാ തള്ളുകൾ' ശുദ്ധഅസംബന്ധം; ഉദ്ഭവ സ്ഥാനത്ത് തന്നെ നിഷ്പ്രയാസം തടയാമായിരുന്ന വൈറസ് ബാധയെ പിടിപ്പുകേടും മുട്ടാളത്തവും കൊണ്ട് ലോകത്തിലാകെ പടർത്തി; ഒന്നും സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കാൻ നാൽപ്പതിനായിരത്തോളം കുടുംബങ്ങൾ തയാറാക്കിയ ഭക്ഷ്യവിഭവങ്ങൾ പങ്കിട്ടുകൊണ്ടുള്ള നവവത്സരവിരുന്നു നടത്തി; പ്രതിച്ഛായ മിനുക്കലിന് പ്രതിവർഷം 50 കോടിയോളം കമന്റുകൾ എഴുതുന്ന വൻ സൈബർ ആർമി; കോവിഡ് മഹാമാരി ചൈനയുണ്ടാക്കിയ ചെർണോബിൽ ദുരന്തം!
'ഏത് തെണ്ടിയാ നിങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചത്... എന്റെ മകനും ഭർത്താവും ഡോക്ടറാണ്... അവരേക്കാൾ വലിയ ആളൊന്നുമല്ലല്ലോ നിങ്ങൾ'; ഓസ്ട്രേലിയയിൽ നിന്നെത്തിയ മകൻ ക്വാറന്റൈൻ ലംഘിച്ചെന്ന നാട്ടുകാരുടെ പരാതി അന്വേഷിക്കാനെത്തിയ ഹെൽത്ത് ഇൻസപെക്ടറെ അധിക്ഷേപിച്ച് മുൻ എം പിയും മുൻ മേയറുമായ എ കെ പ്രേമജം; സർക്കാർ തീരുമാനം നടപ്പാക്കേണ്ട സിപിഎം നേതാവു തന്നെ ധിക്കാരം കാട്ടിയപ്പോൾ കേസ് എടുത്ത് പൊലീസും; കോഴിക്കോട് ക്വാറന്റൈൻ ലംഘനത്തിലെ വിപ്ലവ കഥ ഇങ്ങനെ
വിമാനം ഇറങ്ങി കരിപ്പൂരിൽ തങ്ങിയത് ജ്യൂവലറികളിൽ പോകാൻ; കോഴിക്കോടും കണ്ണൂരും സ്വർണ്ണ കടകളിൽ കയറി ഇറങ്ങി വീട്ടിലെത്തി കല്യാണവും ആഘോഷവും ഗംഭീരമാക്കി എരിയാൽ സ്വദേശി; രഹസ്യ ബന്ധങ്ങൾ പലതുള്ള കൊറോണക്കാരന്റെ രാഷ്ട്രീയം മുസ്ലിം ലീഗിനൊപ്പം; റൂട്ട് മാപ്പ് തയ്യാറാക്കുന്നത് അറിഞ്ഞ് ഞെട്ടിയത് മലബാറിലെ സ്വർണ്ണ മാഫിയ; കൃത്യമായ വിവരങ്ങൾ നൽകാതെ ഒളിച്ചുകളിച്ച് പ്രവാസിയും; മലബാറിലെ ദുരിതത്തിന് കാരണം 'ഗോൾഡ് മാഫിയ'! കാസർകോട്ടെ കോവിഡിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
'ശവത്തെ ഭോഗിക്കുന്നതുപോലെ കാമഭ്രാന്തനായി ലിംഗം, നനവിന്റെ കണികകൾ എത്തിനോക്കാൻ പോലും മടിക്കുന്ന യോനിയിലേക്ക് കുത്തിത്തിരുകി കയറ്റുമ്പോൾ അനുഭവിക്കേണ്ടി വരുന്ന വേദനയുടെ തീവ്രതയൊന്നും ഒരു പ്രസവവേദനക്കും തരാൻ കഴിയില്ല;' തള്ളിനിക്കുന്ന രണ്ട് മൃദുമാംസ തുണ്ടുകളും, കടിച്ചുപൊട്ടിക്കാനായി രണ്ട് ചുണ്ടുകളും, കാലുകൾക്കിടയിലെ ഒരു തുളയും മാത്രമാണോ താനെന്ന ചിന്ത ഇന്നും വേട്ടയാടുന്നു എന്നും ജോമോൾ ജോസഫ്
പലവട്ടം യാചിച്ച ശേഷം ആരോ ബെഡ്ഷീറ്റിന്റെ പകുതി കീറിതന്നു; ഞങ്ങൾ നാണം മറച്ചു; അവളുടെ രഹസ്യ ഭാഗത്തുകൂടി ചോര ഒഴുകുന്നുണ്ടായിരുന്നു; സമീപത്തെ ആശുപത്രിയിൽ എത്തിക്കുന്നതിനു പകരം ദൂരെ കൊണ്ടുപോയി; ലൈഫ് ഓഫ് പൈ സിനിമ സെക്കന്റ്‌ഷോ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ അവീന്ദ്ര പാണ്ഡെയേയും സുഹൃത്തിനേയും തേടിയിരുന്നത് സമാനതകളില്ലാത്ത ദുരന്തം: നിർഭയയ്ക്ക് നീതിയൊരുക്കിയ അവീന്ദ്ര പാണ്ഡെ; ക്രൂരത പുറത്തുകൊണ്ടു വന്ന ആ പഴയ തുറന്നു പറച്ചിൽ
20,000 കോടിയിലേറെ ഡോളറിന്റെ സ്വത്തുക്കളുമായി ലോകത്തിലെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയക്കാരൻ; ലോകത്ത് എവിടെയും കൊല നടത്താവുന്ന സംഘമുണ്ടാക്കി എതിരാളികളെ അരിഞ്ഞുതള്ളും; തികച്ച സ്ത്രീലമ്പടൻ, ബാലപീഡകനെന്നും ആരോപണം; ലൈംഗിക രഹസ്യങ്ങൾ ചോർത്തി ട്രംപിനെപ്പോലും ബ്ലാക്ക്മെയിൽ ചെയ്തു; ഐഎസിനെ തകർക്കുന്നതിലും നിർണ്ണായക പങ്കുവഹിച്ചു; ലോകം ഭയക്കുന്ന ഏകാധിപതിയായി മാറിയ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ ജീവിതകഥ
വസ്ത്രം മാറുമ്പോൾ പരിചയമില്ലാത്തയാൾ ജനലിന് അടുത്ത് വന്ന് ജോബി ഉണ്ടോ എന്ന് ചോദിച്ചു; ഇങ്ങോട്ട് വന്നില്ലെന്ന് പറഞ്ഞപ്പോൾ സാധനം കൊണ്ടു പോകാൻ വണ്ടി വിളിച്ചിരുന്നു എന്ന് മറുപടി; തുറന്നപ്പോൾ വാ പൊത്തി പിടിച്ചു പറഞ്ഞത് ഇതൊരു ക്വട്ടേഷൻ എന്ന്; വായിൽ തിരുകിയ തുണി അഴിച്ചു മാറ്റി ഇട്ടത് ഗുളികയും വെള്ളവും; രാത്രി മുഴുവൻ പീഡനം; പിന്നെ പണവും എടിഎമ്മുമായി കടന്നു കളയൽ; കൊട്ടിയൂരിലെ ഫാമിൽ നേരിട്ടത് സമാനതകളില്ലാത്ത പീഡനം; മറുനാടനോട് യുവതി ക്രൂരത പറയുമ്പോൾ
ആ ചിത്രത്തിൽ ശശി കലിംഗ അഭിനയിച്ചത് മമ്മൂട്ടിയും മോഹൻലാലും വാങ്ങുന്നതിനേക്കാൾ കൂടുതൽ പ്രതിഫലം വാങ്ങി; ഹോളിവുഡ് സൂപ്പർ താരം ടോം ക്രൂസ് നായകനായ ബൈബിൾ ചിത്രത്തിൽ നടന് കിട്ടിയത് യൂദാസിന്റെ വേഷം; ഷൂട്ടിങ്ങിനായി പോയിരുന്നത് ഹോട്ടലിന്റെ റൂഫ് ടോപ്പിൽ നിന്ന് ഹെലികോപ്റ്ററിൽ; അഞ്ചുവർഷം കഴിഞ്ഞ് ശശി യാത്രയാവുമ്പോഴും ചിത്രത്തിന് എന്താണ് സംഭവിച്ചത് എന്നറിയാതെ ചലച്ചിത്രലോകം
കൊച്ചി സാമ്രാജ്യം എന്നും സക്കീർ ഭായിയുടേത്! ലോക് ഡൗൺ ബോധവത്കരണത്തിന് നോക്കിയ ഉദ്യോഗസ്ഥനെ സക്കീർ ഹുസൈൻ വിരട്ടിയപ്പോൾ പേടിച്ച് വാല് ചുരുട്ടാതെ കേരള പൊലീസ്; എന്റെ പേര് സക്കീർ ഹുസൈൻ...സിപിഎമ്മിന്റെ കളമശേരി ഏരിയ സെക്രട്ടറി..മനസ്സിലായോ.. മനസ്സിലാക്കാതെ വർത്തമാനം പറയരുതെന്ന് ഭീഷണി; സാറിനെ ബോധവത്കരണം നടത്തി അത്രേയുള്ളുവെന്നും പിന്നെ എങ്ങനെ മനസ്സിലാക്കും താങ്കളെ എന്നും പൊലീസുകാരന്റെ മറുചോദ്യം; ചൂളിപ്പോയി സക്കീർഭായ്
അറസ്റ്റിലായത് 'മേസ്തിരി റിഞ്ചു'; മൊബൈലിൽ ഉള്ളത് ബംഗള, മറാത്ത, ഹിന്ദി ഭാഷകളിലുള്ള നിരവധി വാട്സാപ്പ് ഗ്രൂപ്പുകൾ; കേരളത്തിൽ ജോലി തേടിയെത്തിവരെ ഏകോപിപ്പിക്കുന്ന ഗ്രൂപ്പും ഫോണിൽ; റോഡ് ഉപരോധവും ലോക് ഡൗൺ ലംഘനവും വ്യക്തമായ നിർദ്ദേശങ്ങൾ അനുസരിച്ച്; ആളുകളെ സംഘടിപ്പിച്ചത് ബംഗാൾ സ്വദേശി എന്നതിന് വ്യക്തമായ തെളിവകുൾ; സംശയം നീളുന്നത് തീവ്ര സ്വഭാവമുള്ള സംഘടനയിലേക്ക്; പായിപ്പാട്ടെ വില്ലൻ മുഹമ്മദ് റിഞ്ചു ആളു ചില്ലറക്കാരനല്ലെന്ന് പൊലീസ്