Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മോദിയും മമതയും നേരിട്ട് ഏറ്റുമുട്ടുമ്പോൾ കാഴ്ചക്കാരുടെ റോളിൽ കാൽ നൂറ്റാണ്ടിലധികം ബംഗാളിനെ നയിച്ച സിപിഎം; തീരെ ദുർബലമായ പാർട്ടിയെ ശക്തിപ്പെടുത്താൻ നടത്തിയ റാലിയിൽ ഒഴുകിയെത്തിയ ആൾക്കൂട്ടത്തെ കണ്ട് നേതാക്കൾക്ക് വീണ്ടും ആത്മവിശ്വാസം; തോൽവികളിൽ നിന്നും പാഠം പഠിച്ച് കരുത്ത് നേടാൻ ഇറങ്ങിയ ബംഗാൾ സിപിഎമ്മിന്റെ മുഖ്യശത്രു മമതയും തൃണമൂലും തന്നെ

മോദിയും മമതയും നേരിട്ട് ഏറ്റുമുട്ടുമ്പോൾ കാഴ്ചക്കാരുടെ റോളിൽ കാൽ നൂറ്റാണ്ടിലധികം ബംഗാളിനെ നയിച്ച സിപിഎം; തീരെ ദുർബലമായ പാർട്ടിയെ ശക്തിപ്പെടുത്താൻ നടത്തിയ റാലിയിൽ ഒഴുകിയെത്തിയ ആൾക്കൂട്ടത്തെ കണ്ട് നേതാക്കൾക്ക് വീണ്ടും ആത്മവിശ്വാസം; തോൽവികളിൽ നിന്നും പാഠം പഠിച്ച് കരുത്ത് നേടാൻ ഇറങ്ങിയ ബംഗാൾ സിപിഎമ്മിന്റെ മുഖ്യശത്രു മമതയും തൃണമൂലും തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: ബംഗാളായിരുന്നു സിപിഎമ്മിന്റെ ഒരുകാലത്തെ ശക്തി കേന്ദ്രം. കാൽനൂറ്റാണ്ട് ബംഗാളിനെ സിപിഎം ഭരിച്ചത്. ജ്യോതി ബസു അരങ്ങൊഴിഞ്ഞപ്പോൾ സിപിഎമ്മിന് അടിതെറ്റി. മമതാ ബാനർജിയുടെ ചടുലമായ നീക്കങ്ങൾ സിപിഎമ്മിനെ മൂലയ്ക്കായി. പ്രധാന പ്രതിപക്ഷമെന്ന പദവി പോലും കൈവിട്ടു. അതുകൊണ്ട് തന്നെ ശാരദാ ചിട്ടി തട്ടിപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോബിയും ബംഗാളിലെ മുഖ്യമന്ത്രി മമതാ ബാനർജിയുമായുള്ള തർക്കം മുറുകുമ്പോൾ സിപിഎമ്മിന് കാഴ്ചക്കാരന്റെ റോൾ മാത്രമേയുള്ളൂ. ബിജെപിയേയും തൃണമൂലിനേയും എതിർക്കുകയാണ് സിപിഎം നയം. അതുകൊണ്ട് തന്നെ ആരേയും പിന്തുണയ്ക്കാൻ ആകുന്നില്ല. ഇതിനിടെയാണ് ബംഗാളിൽ തിരിച്ചുവരാനുള്ള കരുത്തുണ്ടെന്ന് സിപിഎം വീണ്ടും തിരിച്ചറിയുന്നത്. അതിനാൽ വരും ദിവസങ്ങളിൽ കരുതലോടെയുള്ള നയങ്ങളുമായി സിപിഎം മുന്നോട്ട് പോകും.

ബംഗാളും കേരളവും ത്രിപുരയുമായിരുന്നു സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങൾ. ഇതിൽ കേരളത്തിൽ അഞ്ച് കൊല്ലത്തിൽ ഇടവിട്ട് ഭരണം പിടിച്ചപ്പോൾ ബംഗാളും ത്രിപുരയും തുടർച്ചയായി സിപിഎമ്മിന്റെ ഭരണത്തിലായിരുന്നു. ബംഗാളിൽ തൃണമൂലും ത്രിപുരയിൽ ബിജെപിയും സിപിഎമ്മിനെ തോൽപ്പിച്ചു. ഇതോടെ ദേശീയ രാഷ്ട്രീയത്തിലും സിപിഎമ്മിന് പ്രതീക്ഷ പോയി. ഇതിനെടായണ് ബംഗാളിലെ ഇടത് റാലിയിൽ പുതു ആവേശം സിപിഎം കണ്ടെത്തുന്നത്. 'രാജ്യത്തെ രക്ഷിക്കാൻ ബിജെപി.യെ മാറ്റുക, ബംഗാളിനെ രക്ഷിക്കാൻ തൃണമൂലിനെ മാറ്റുക' എന്ന മുദ്രാവാക്യവുമായി പതിനായിരങ്ങൾ അണിനിരന്ന ഇടതുമുന്നണിയുടെ ബ്രിഗേഡ് റാലി ചെറുത്തു നിൽപ്പിന്റെ കാഹളമായി. ബംഗാളിലെ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ അപ്രതീക്ഷിതമായി റാലിക്കെത്തിയത് പ്രവർത്തകരുടെയും നേതാക്കളുടെയും ആവേശം ഇരട്ടിപ്പിച്ചു.

റാലി സ്ഥലത്തെത്തിയെങ്കിലും ഉയർന്ന വേദിയിലേക്ക് കയറാൻ അനാരോഗ്യംമൂലം ബുദ്ധദേബിന് സാധിച്ചില്ല. മുക്കാൽ മണിക്കൂർ നേരം കാറിൽത്തന്നെ ഇരുന്നശേഷം അദ്ദേഹം മടങ്ങി. മുഖ്യമന്ത്രി മമതാ ബാനർജി ഐക്യപ്രതിപക്ഷറാലി സംഘടിപ്പിച്ച ബ്രിഗേഡ് പരേഡ് ഗ്രൗണ്ട് തന്നെയാണ് ഇടതുമുന്നണിയും ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ശക്തിപ്രകടനത്തിനായി തിരഞ്ഞെടുത്തത്. മമതയുടെ റാലി ഇടതുപക്ഷം ബഹിഷ്‌കരിക്കുകയായിരുന്നു. ലക്ഷങ്ങളാണ് ഈ യോഗത്തിന് എത്തിയത്. ഈ ജനങ്ങളുടെ സാന്നിധ്യം സിപിഎമ്മിന് വലിയ തിരിച്ചറിവാണ് നൽകുന്നത്. ബംഗാളിൽ തിരിച്ചുവരാൻ കഴിയുമെന്ന് അവർ വിലയിരുത്തുന്നു. മമതാ ബാനർജിയെ കടന്നാക്രമിച്ച് മാത്രമേ ബംഗാളിനെ വീണ്ടും പിടിക്കാൻ കഴിയൂവെന്ന് സിപിഎം മനസ്സിലാക്കുന്നു. അതുകൊണ്ട് തന്നെ ബിജെപിയെ കടന്നാക്രമിക്കുമ്പോഴും മമതയുടെ തൃണമൂലിനെ സിപിഎം വെറുതേ വിടില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രതിപക്ഷ ഐക്യത്തിന് വേണ്ടി മമതയെ അംഗീകരിക്കാനുള്ള കോൺഗ്രസ് നീക്കവും സിപിഎമ്മിനെ ബാധിക്കില്ല.

ബംഗാൾ റാലിയിലെ ജനപ്രാതിനിധ്യം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയേയും ഞെട്ടിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ബംഗാളിൽ പുതിയ തന്ത്രങ്ങൾ പയറ്റാനാണ് തീരുമാനം. ഇന്നലത്തെ റാലിയിലെ താരവും യെച്ചൂരിയായിരുന്നു. കാവൽക്കാരനെന്ന് സ്വയം അവകാശപ്പെട്ടുവരുന്ന നരേന്ദ്ര മോദിയുടെ ഭരണത്തിൽ കവർച്ചയും മതത്തിന്റെ പേരിലുള്ള രക്തച്ചൊരിച്ചിലും പെരുകുകയാണെന്ന് സിപിഎം. ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി റാലിയിൽ കുറ്റപ്പെടുത്തി. ഈ കാവൽക്കാരനെ മാറ്റിയേ തീരൂ. അതുപോലെത്തന്നെ ജനാധിപത്യവിരുദ്ധമായ മമത സർക്കാരിനെയും നീക്കണം. ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണ് ബിജെപി.യും മമതയും- യെച്ചൂരി പറഞ്ഞു.

തങ്ങളുടെ സ്വാധീനം വർധിപ്പിക്കാൻ വർഗീയ പ്രീണനം നടത്തുകയാണ് ബിജെപി.യും തൃണമൂലുമെന്ന് ഇടതുമുന്നണി ചെയർമാൻ ബിമൻബോസ് പറഞ്ഞു. നാല് ബിജെപി. നേതാക്കളെ റാലിയിൽ ഒപ്പമിരുത്തിയാണ് മമത ബി. ജെ.പി. വിരുദ്ധത പ്രസംഗിച്ചതെന്ന് സിപിഎം. സംസ്ഥാനസെക്രട്ടറി സൂര്യകാന്ത മിശ്ര പരിഹസിച്ചു. ബ്രിഗേഡ് മൈതാനം കണ്ട ചെങ്കടൽ സുനാമിയാകുമെന്നും അതിൽ ദീദിയുടെ ഗുണ്ടാസംഘം ഒലിച്ചുപോകുമെന്നും പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീം മുന്നറിയിപ്പു നൽകി. സിപിഐ ജന. സെക്രട്ടറി സുധാകർറെഡ്ഡി, ഫോർവേഡ് ബ്ലോക്ക് ജനറൽസെക്രട്ടറി ദേബബ്രത ബിശ്വാസ്, ആർ.എസ്‌പി. ജന.സെക്രട്ടറി ക്ഷിതി ഗോസ്വാമി., സിപിഐ. (എം.എൽ. ലിബറേഷൻ) ജന. സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ എന്നിവരും പ്രസംഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP