Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മദ്രസകളിൽ ഖുർആൻ പഠിപ്പിക്കുന്ന പോലെ സ്‌കൂളുകളിൽ ഗീത പഠിപ്പിക്കണം; സാക്ഷി മഹാരാജിനു മിണ്ടാതിരിക്കാൻ പറ്റില്ല

മദ്രസകളിൽ ഖുർആൻ പഠിപ്പിക്കുന്ന പോലെ സ്‌കൂളുകളിൽ ഗീത പഠിപ്പിക്കണം; സാക്ഷി മഹാരാജിനു മിണ്ടാതിരിക്കാൻ പറ്റില്ല

വിദ്വേഷ പ്രസംഗം നടത്തി വാർത്തയിൽ നിറഞ്ഞ ബിജെപി എംപി സ്വാമി സാക്ഷി മഹാരാജ് പുതിയ നിർദേശവുമായി രംഗത്ത്. മുസ്ലിംകൾ മദ്രസകളിൽ ഖുർആൻ പഠിപ്പിക്കുന്ന പോലെ സ്‌കൂളുകളിൽ ഭഗവത് ഗീതയും പഠിപ്പിക്കണമെന്നാണ് മഹാരാജിന്റെ പുതിയ ആവശ്യം. പഠനത്തിൽ മികവുള്ള മുസ്ലിം കുട്ടികൾ പബ്ലിക് സ്‌കൂളുകളിൽ് പോകുമ്പോൾ മിടുക്കരല്ലാത്ത മുസ്ലിം കുട്ടികളാണ് മദ്രസകളിൽ പോകുന്നതെന്നും ലഖ്‌നോവിൽ ഒരു പ്രസംഗത്തിനിടെ ഇദ്ദേഹം പറഞ്ഞു. തന്റെ ഒരു മുസ്ലിം സുഹൃത്ത് പറഞ്ഞത് മദ്രസകളിലെ 90 ശതമാനം കുട്ടികളും പഠനത്തിൽ മിടുക്കില്ലാത്തവരാണെന്നാണ്. ഈ മദ്രസകളിൽ ജിഹാദും ഭീകരവാദവും പഠിപ്പിക്കുന്നുണ്ടെന്നും ഒരു പുരോഹിതൻ കൂടിയായ തന്റെ സുഹൃത്ത് പറഞ്ഞെന്ന് മഹാരാജ് പറയുന്നു.

കേന്ദ്ര സർക്കാരിനു പോലും ഇക്കാര്യം അറിയാമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. ഇതു സത്യമല്ലെങ്കിൽ തനിക്കെതിരേ നടപടി എടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ധൈര്യം കാട്ടണമെന്നും മഹാരാജ് വെല്ലുവിളിച്ചു. ഗൊരഖ്പൂർ എംപി യോഗി ആദിത്യനാഥിനൊപ്പം നടത്തിയ വിദ്വേഷപ്രസംഗങ്ങൾ ഉപതെരഞ്ഞെടുപ്പിൽ മുസ്ലിം വോട്ടുകളെ സമാജ് വാദി പാർട്ടിക്ക് അനുകൂലമാക്കിയില്ലെ എന്ന് ഓർമ്മിപ്പിച്ചപ്പോൾ അതിനു ഉത്തരവാദി ബിജെപി സംസ്ഥാന നേതൃത്വം മാത്രമാണെന്നായിരുന്നു മഹാരാജിന്റെ മറുപടി. യുപിയിലെ 80 ലോക്‌സഭാ സീറ്റുകളിൽ 73ഉം പിടിച്ചടക്കിയ ബിജെപിയുടെ പ്രകടനത്തോടെ പാർട്ടിയുടെ ദേശീയ അധ്യക്ഷ പദവിയിലെത്തിയ അമിത് ഷായ്ക്ക് യുപിയെക്കുറിച്ച് ഒന്നുമറിയില്ലെന്നും മഹാരാജ് പറഞ്ഞു.

'ഷാ വരുന്നത് മറ്റൊരു സംസ്ഥാനത്തു നിന്നാണ്. മെയിൻപുരി ലോക്‌സഭാ മണ്ഡലത്തിലുൾപ്പെട്ട ബിജെപി ഏഴായിരം വോട്ടുകൾക്ക് മുന്നിട്ടു നിന്ന ഭോഗാവ് മണ്ഡലത്തിലെ പ്രചാരണത്തിനാണ് എന്നെ ചുമതപ്പെടുത്തിയിരുന്നത്,' അദ്ദേഹം പറഞ്ഞു. മെയിൻപുരി ലോക്‌സഭാ മണ്ഡലത്തിൽ ബിജെപി ഏറ്റുവാങ്ങിയ നാണം കെട്ട തോൽവിയെ കുറിച്ച് ചോദിച്ചപ്പോഴാണ് മഹാരാജ് ഇങ്ങനെ പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP