Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗുജറാത്തിൽ എംഎൽഎമാരുടെ ബിജെപിയിലേക്കുള്ള ഒഴുക്ക് തുടരുന്നു; ബംഗാളിൽ ബിജെപിയിൽ ചേർന്നത് കോൺഗ്രസിന്റേയും സിപിഎമ്മിന്റേയും എംഎൽഎമാർ; യുപിയിൽ സഖ്യസാധ്യത തള്ളിയ ബിഎസ്‌പിയും എസ്‌പിയും മറ്റ് സംസ്ഥാനങ്ങളിലും കോൺഗ്രസിനെ കൂട്ടില്ലെന്ന് തീർത്തു പറയുന്നു; മഹാരാഷ്ട്രയിൽ പ്രകാശ് അംബേദ്കറുടെ പാർട്ടിയും കോൺഗ്രസിനോട് ഉടക്കി ഒറ്റയ്ക്ക് മത്സരിക്കും; വിശാല പ്രതിപക്ഷ ശ്രമം പാതി വഴിയിൽ ഉപേക്ഷിച്ച് കോൺഗ്രസ് മിക്കയിടങ്ങളിലും പോരിനിറങ്ങുന്നത് ഒറ്റയ്ക്ക്

ഗുജറാത്തിൽ എംഎൽഎമാരുടെ ബിജെപിയിലേക്കുള്ള ഒഴുക്ക് തുടരുന്നു; ബംഗാളിൽ ബിജെപിയിൽ ചേർന്നത് കോൺഗ്രസിന്റേയും സിപിഎമ്മിന്റേയും എംഎൽഎമാർ; യുപിയിൽ സഖ്യസാധ്യത തള്ളിയ ബിഎസ്‌പിയും എസ്‌പിയും മറ്റ് സംസ്ഥാനങ്ങളിലും കോൺഗ്രസിനെ കൂട്ടില്ലെന്ന് തീർത്തു പറയുന്നു; മഹാരാഷ്ട്രയിൽ പ്രകാശ് അംബേദ്കറുടെ പാർട്ടിയും കോൺഗ്രസിനോട് ഉടക്കി ഒറ്റയ്ക്ക് മത്സരിക്കും; വിശാല പ്രതിപക്ഷ ശ്രമം പാതി വഴിയിൽ ഉപേക്ഷിച്ച് കോൺഗ്രസ് മിക്കയിടങ്ങളിലും പോരിനിറങ്ങുന്നത് ഒറ്റയ്ക്ക്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വിശാല പ്രതിപക്ഷ ഐക്യത്തിനുള്ള സാധ്യതകൾ അടയുന്നു. നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷത്തെ ഒരുമിപ്പിക്കാനുള്ള നീക്കം പൊളിഞ്ഞത് പ്രാദേശിക പ്രശ്‌നങ്ങൾ കാരണമാണ്. ഡൽഹിയിലും യുപിയിലും രാജസ്ഥാനിലും വിശാല ഐക്യം പൊളിഞ്ഞു. അപ്പോഴും രാജ്യത്ത് മോദി വിരുദ്ധ പാർട്ടികൾ മുമ്പിലെത്തുമെന്നാണ് സർവ്വേ ഫലങ്ങളുടെ സൂചകങ്ങൾ. അപ്പോഴും മോദി ഒരുമിച്ച് എതിർത്ത് തകർക്കാൻ പ്രതിപക്ഷത്തിന് കഴിയുന്നില്ല. നേതാക്കൾക്കിടയിലെ ഈഗോയാണ് പ്രശ്‌നമാണ് ഇതിനെല്ലാം കാരണം. രാജസ്ഥാനിലെ 25 സീറ്റുകളിലും തനിയെ മൽസരിക്കുമെന്നു കോൺഗ്രസ് പ്രഖ്യാപിച്ചതോടെ ചെറുപാർട്ടികൾ ഒറ്റയ്ക്കു പോരാടാനുള്ള തീരുമാനവുമായി മുന്നോട്ട്. യുപിയിൽ കോൺഗ്രസിനെ മുന്നണിയിൽ ചേർക്കാതിരുന്ന ബിഎസ്‌പി സംസ്ഥാനത്തെ 25 സീറ്റുകളിലും സ്ഥാനാർത്ഥിയെ നിർത്തും.

ഇതിനിടെ ബംഗാളിലും ഗുജറാത്തിലും പ്രതിപക്ഷ എംഎൽഎമാർ ബിജെപിയിലേക്ക് എത്തുന്നുമുണ്ട്. രാജസ്ഥാനിൽ ബിഎസ്‌പിക്ക് സ്വാധീനമുണ്ട്. സ്ഥാനാർത്ഥികളെ നിർണയിക്കാൻ സംസ്ഥാന നേതൃത്വത്തിനു പാർട്ടി മേധാവി മായാവതി നിർദ്ദേശം നൽകി. നിയമസഭയിൽ 6 എംഎൽഎമാരാണ് പാർട്ടിക്കുള്ളത്. എന്നാൽ ഇതേവരെ ലോക്‌സഭയിലേക്കു പ്രതിനിധിയെ അയയ്ക്കാൻ ബിഎസ്‌പിക്ക് ആയിട്ടില്ല. സിക്കർ, ബിക്കാനേർ, ചുരു എന്നീ 3 സീറ്റുകളിൽ മൽസരിക്കാനുള്ള ആലോചനയിലാണ് സിപിഎം. നിയമസഭയിൽ 2 സീറ്റുണ്ട് പാർട്ടിക്ക്. നിയമസഭയിൽ കോൺഗ്രസിനെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടിയും ഒറ്റയ്ക്കു കരുത്തു തെളിയിക്കും. 3 എംഎൽഎമാരാണു പാർട്ടിക്കുള്ളത്. ജാട്ട് നേതാവ് ഹനുമാൻ ബേനിവാൾ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപാണ് പാർട്ടിക്കു രൂപം നൽകിയതും ഒറ്റയ്ക്കു മൽസരിച്ചതും. ബിജെപിയുമായും പോരടിച്ചു നിൽക്കുന്നുവെങ്കിലും ജാട്ട് മേഖലകളിൽ ബേനിവാളിന്റെ സാന്നിധ്യം കോൺഗ്രസിനെ കൂടുതലായി ബാധിക്കുമെന്നു കരുതപ്പെടുന്നു. രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ വേരുകളുള്ള ഭാരതീയ ട്രൈബൽ പാർട്ടിയും ബൻസ്‌വാഡ ദുംഗാർപുർ, ഉദയ്പുർ, ചിത്തോർഗഡ് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്തിയേക്കും.

അംബേദ്കറുടെ കൊച്ചുമകൻ പ്രകാശ് അംബേദ്കറുടെയും എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസിയുടെയും നേതൃത്വത്തിലുള്ള 'വഞ്ചിത് ബഹുജൻ അഗാഡി' മഹാരാഷ്ട്രയിലെ 48 ലോക്‌സഭാ മണ്ഡലങ്ങളിലും ഒറ്റയ്ക്കു മൽസരിക്കും. കോൺഗ്രസ് എൻസിപി സഖ്യസാധ്യതകൾ തള്ളിയാണു പ്രഖ്യാപനം. സോലാപുരിൽ മുതിർന്ന കോൺഗ്രസ് നേതാവ് സുശീൽകുമാർ ഷിൻഡെക്കെതിരെ താൻ മൽസരിച്ചേക്കുമെന്നും പ്രകാശ് അംബേദ്കർ പറഞ്ഞു. കോൺഗ്രസുമായി ഇനി ചർച്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ, തങ്ങളെ അവഗണിക്കുകയാണെന്ന പരാതിയുമായി എൻഡിഎ സഖ്യത്തിലെ ചെറുകക്ഷികൾ ബിജെപിക്കും ശിവസേനയ്ക്കുമെതിരെ രംഗത്തെത്തി. ന്യായമായി സീറ്റ് ലഭിച്ചില്ലെങ്കിൽ വേറെ മുന്നണിയുണ്ടാക്കി മൽസരത്തിനിറങ്ങുമെന്നു രാഷ്ട്രീയ സമാജ് പക്ഷ, രായത് ക്രാന്തി സംഘടന എന്നിവ മുന്നറിയിപ്പ് നൽകി.

ബംഗാളിൽ കഴിഞ്ഞ ദിവസം പുറത്താക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് എംപി അനുപം ഹസ്ര, എംഎൽഎമാരായ ദുലാൽ ചന്ദ്ര ബാർ (കോൺഗ്രസ്), ഖഗൻ മുർമു (സിപിഎം) എന്നിവർ ബിജെപിയിൽ ചേർന്നു. ഇതേസമയം, താൻ ബിജെപിയിൽ ചേരാനൊരുങ്ങുന്നുവെന്ന വാർത്തകൾ കോൺഗ്രസ് മുൻ എംപി ദീപ ദാസ്മുൻഷി നിഷേധിച്ചു. അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് പ്രിയരഞ്ജൻ ദാസ്മുൻഷിയുടെ ഭാര്യയാണു ദീപ. റായ്ഗഞ്ചിൽ നിന്നു വീണ്ടും മത്സരിക്കാനാഗ്രഹിക്കുന്ന ദീപ ദാസ്മുൻഷി കോൺഗ്രസ് നേതൃത്വവുമായി നീരസത്തിലാണ്. സംസ്ഥാനത്തു സിപിഎമ്മും കോൺഗ്രസുമായുണ്ടാക്കിയ ധാരണ പ്രകാരം സിപിഎം നേതാവ് മുഹമ്മദ് സലിമിന്റെ സിറ്റിങ് സീറ്റായ റായ്ഗഞ്ചിൽ മത്സരിക്കേണ്ടതില്ലെന്നാണു കോൺഗ്രസ് തീരുമാനം. കഴിഞ്ഞവട്ടം ഇവിടെ സലിമാണു ദീപയെ തോൽപിച്ചത്.

മഹാരാഷ്ട്ര പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ രാധാകൃഷ്ണ വിഖെ പാട്ടീലിന്റെ മകൻ ഡോ. സുജയ് വിഖെ പാട്ടീൽ ബിജെപിയിൽ ചേർന്നു. അഹമ്മദ്‌നഗർ ലോക്‌സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയാകും. പുണെ സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസിലേക്കു നീങ്ങാനിരുന്ന ബിജെപി രാജ്യസഭാംഗം സഞ്ജയ് കാക്കഡെയെ അനുനയിപ്പിക്കാനുള്ള ശ്രമവുമായി ബിജെപി നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് രംഗത്ത് എത്തി. ഇതോടെ കാക്കഡെയ്ക്കു മനംമാറ്റമുണ്ടായതായി സൂചന. കർണാടക മുന്മന്ത്രിയും കോൺഗ്രസ് നേതാവുമായ എ.മഞ്ജു ബിജെപിയിലേക്ക്. ദളിനെതിരെ ഹാസനിൽ മൽസരിക്കുന്നതിനുള്ള ചർച്ച പുരോഗമിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP