Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ദളിത് വോട്ടുകൾ ഏകോപിപ്പിക്കാൻ തന്ത്രം മെനഞ്ഞ് ബിജെപി; പട്ടികജാതി അതിക്രമ ബില്ലുൾപ്പടെ വജ്രായുധമാക്കി അമിത് ഷാ; ദളിത് സഖ്യകക്ഷികളെ ഒപ്പം നിർത്തി പ്രചരണം; പ്രതിപക്ഷ മഹാ സഖ്യത്തിന് തടയിടാൻ പുതുയുദ്ധം

ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ദളിത് വോട്ടുകൾ ഏകോപിപ്പിക്കാൻ തന്ത്രം മെനഞ്ഞ് ബിജെപി; പട്ടികജാതി അതിക്രമ ബില്ലുൾപ്പടെ വജ്രായുധമാക്കി അമിത് ഷാ; ദളിത് സഖ്യകക്ഷികളെ ഒപ്പം നിർത്തി പ്രചരണം; പ്രതിപക്ഷ മഹാ സഖ്യത്തിന് തടയിടാൻ പുതുയുദ്ധം

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ദളിത് വോട്ടുകൾ തങ്ങളിലേക്ക് അടുപ്പിക്കാൻ പദ്ധതിയുമായി അമിത് ഷാ. ബിജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എയുടെ സഖ്യ കക്ഷിയായ ലോക് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി പര്യാടനം നടത്താനും ദളിത് വോട്ടുകൾ തങ്ങളിലേക്ക് അടുപ്പാക്കനുമാണ് ശ്രമം. ഇതിന്റെ ഭാഗമായി ക്യാംപയിനുകൾക്കും തുടക്കമിട്ടു കഴിഞ്ഞു.

ദളിത് സമൂഹം കൂടുതലുള്ള ഉത്തർ പ്രദേശ്, രാജസ്ഥാൻ, ഹരിയാന, കർണാടകം എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പ് ക്യാംപയിനുകളിൽ രാം വിലാസ് പാസ്വാൻ നേതൃത്വം നൽകുമെന്ന് എൽ.ജെ.പി ജനറൽ സെക്രറി അബ്ദുൾ ഖലീൽ വ്യക്തമാക്കി.ദളിത് സമൂഹത്തിന് അനുകൂലമായ നിലപാട് സ്വീകാര്യമാക്കിയാണ് ബിജെപി രാഷ്ട്രീയ അടവുകൾ പറ്റുന്നത്. ജാതിയുടെ പേരിൽ കൊലചെയ്യപ്പെടുത്തുന്ന സംഭവങ്ങളിലും പശുവിന്റെ പേരിലുള്ള കൊലാപാതകങ്ങളിലും കർശന നടുപടി സ്വീകരിക്കുമെന്നാണ് ബി.ജെപി അറിയിച്ചിട്ടുള്ളത്. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അക്രമത്തിൽ നിയമത്തിൽ കർക്കശം വരുത്താൻ കഴിഞ്ഞ ദിവസം പാർലമെന്റിൽ ബില്ല് പാസാക്കിയിരുന്നു. പട്ടികജാതി -പട്ടികവർഗ നിയമ പ്രകാരം തടങ്കലിൽ കഴിയുന്നവർക്ക് നിയമ പരിരക്ഷ നൽകുന്ന സുപ്രീംകോടതി ഉത്തരവ് റദ്ദാക്കാനുള്ള ബില്ലായിരുന്നു അവതരിപ്പിച്ചത്. ഈ ബില്ല് പ്രകാരം പട്ടികജാതിക്കാർക്കെതിരെ ആക്രമണം നടത്തുന്നവർക്ക് മുൻകൂർ ജമ്യത്തിന് വ്യവസ്ഥയുണ്ടാകില്ല.

വിഷയം സുപ്രീംകോടതി പരിഗണയിലുള്ളതിനാൽ ബിൽ പാസാക്കാനും കേന്ദ്രം തിരക്കിട്ട് ശ്രമിക്കുന്നുണ്ട്. എൻ.ഡി.എ വോട്ടുകളിൽ ദളിത് സമുദായത്തിന്റെ പങ്കും വളരെ വലുതാണ്.കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മഹാ സഖ്യത്തിൽ പ്രതിപക്ഷ കക്ഷികളെല്ലാം ഒന്നിച്ചു നിൽക്കുന്ന സാഹചര്യത്തിൽ ദളിത് വോട്ടുകൾ അടുപ്പിക്കുകയാണ് ബിജെപിയെ സംബന്ധിച്ചിടത്തോളം വെല്ലുവിളി. യു.പിയിലെ ബി.എസ്‌പി, എസ്്.പിടക്കമുള്ള കക്ഷികളും ബീഹാറിലെ ആർജെഡി അടക്കമുള്ള കക്ഷികളും ബിജെപിക്കെതിരെ കോൺഗ്രസ് സ്ഖ്യത്തിൽ മുഖ്യ പങ്കാളികളാണ്.

ദളിതരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ പട്ടികജാതി അതിക്രമം തടയുന്ന ബിൽ നടപ്പിൽ വരണമെന്നാണ് സഖ്യകക്ഷികളും ആവശ്യമുന്നയിക്കുന്നത്. നിലവിൽ ബി.ജെപിയുമായി പിരിഞ്ഞു നിന്ന ശിവസേന തങ്ങളുടെ പാളയത്തിലേക്ക് അടുത്തിട്ടുണ്ട്. മറ്റ് ചെറിയ കക്ഷികളേയും തങ്ങൾക്കൊപ്പം കൂട്ടാൻ കിണഞ്ഞ് പരിശ്രമിക്കുകയാണ് ബിജെപി നേതൃത്വം. ആന്ധ്രയിലെ ടി.ഡി.പി അടക്കം എൻ.ഡി.എ സഖ്യത്തിനോട് ഉടഞ്ഞാണ് നിൽക്കുന്നത്. യു.പിയിലെ വർധിച്ചു വരുന്ന ദളിതുകൊലപാതകങ്ങളാണ് കോൺഗ്രസും പ്രതിപക്ഷ കക്ഷികളും വജ്രായുധമാക്കിയിരിക്കുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP