Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

11 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടത്താൻ ബിജെപി; നീക്കം നടക്കുന്നത് തിരഞ്ഞെടുപ്പ് ഒന്നിച്ചാക്കുന്നതിന്റെ ഭാഗമായി; നിയമസഭയുടെ കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് ഗവർണർ ഭരണം ഏർപ്പെടുത്താനും കേന്ദ്രത്തിന്റെ നീക്കം; ബിജെപി ശ്രമത്തിനെതിരെ ജെഡിയുവും കോൺഗ്രസും രംഗത്ത്

11 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടത്താൻ ബിജെപി; നീക്കം നടക്കുന്നത് തിരഞ്ഞെടുപ്പ് ഒന്നിച്ചാക്കുന്നതിന്റെ ഭാഗമായി; നിയമസഭയുടെ കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് ഗവർണർ ഭരണം ഏർപ്പെടുത്താനും കേന്ദ്രത്തിന്റെ നീക്കം; ബിജെപി ശ്രമത്തിനെതിരെ ജെഡിയുവും കോൺഗ്രസും രംഗത്ത്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്ത് ആധിപത്യമുറപ്പിക്കാൻ ബിജെപി പടയൊരുക്കം ശക്തമാക്കുന്നുണ്ടെന്ന സൂചനയാണ് ഇപ്പോൾ പാർട്ടിയിൽ നിന്നും ലഭിക്കുന്നത്. ഇതിന്റെ ഭാഗമായി 11 സംസ്ഥാനങ്ങളിലേക്ക് ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്താൻ ബിജെപി ഒരുങ്ങുകയാണ്. തിരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. അടുത്ത വർഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം ഈ സംസ്ഥാനങ്ങളിലേക്കും തിരഞ്ഞെടുപ്പു നടത്താനാണ് ബിജെപി ആലോചിക്കുന്നത്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ്, മിസോറാം, ഹരിയാന, ജാർഖണ്ഡ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഒഡീഷ, തെലങ്കാന, ബിഹാർ എന്നിവിടങ്ങളിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭകളിലേക്കും തിരഞ്ഞെടുപ്പ് നടക്കും. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ് എന്നീ ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളിലേക്ക് 2019 വരുന്ന ജനുവരിയോടെയാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടത്.

ഇവിടങ്ങളിലെ നിയമസഭയുടെ കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് ഗവർണർ ഭരണം ഏർപ്പെടുത്താനാണ് കേന്ദ്രത്തിന്റെ നീക്കം. കോൺഗ്രസ് ഭരിക്കുന്ന മിസോറമിലും വരുന്ന ഡിസംബറോടെ നിയമസഭയുടെ കാലാവധി അവസാനിക്കും. ഇവിടെയും ഗവർണർ ഭരണം കൊണ്ടുവന്നേക്കും. അതിന് ശേഷം ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭകളിലേക്കും തിരഞ്ഞെടുപ്പ് നടത്താനാണ് ബിജെപി ആലോചിക്കുന്നത്. കൂടാതെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കാലാവധി അവസാനിക്കുന്ന ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഹരിയാന, ജാർഖണ്ഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പമാക്കുന്നതും ബിജെപിയുടെ അജണ്ടയിലുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. മാത്രമല്ല ആന്ധ്രാപ്രദേശ്, ഒഡീഷ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്താകും നിയമസഭകളുടെ കാലാവധി അവസാനിക്കുന്നത്.

2020 നടക്കേണ്ട നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തേയാക്കാൻ ബിഹാറിലും ബിജെപിക്ക് പദ്ധതിയുണ്ട്. എന്നാൽ സഖ്യകക്ഷിയായ ജെഡിയു ഇതിനോട് എതിരാണ്. നേരത്തെ തിരഞ്ഞെടുപ്പ് നടക്കുന്നത് ജെഡിയുവിന് ഗുണം ചെയ്യും എന്നാണ് പക്ഷെ രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. അതേസമയം കാലാവധി കഴിഞ്ഞ നിയമസഭകളിലേക്ക് തിരഞ്ഞെടുപ്പ് നടത്താതെ പകരം സംസ്ഥാനങ്ങളിൽ മാസങ്ങളോളം ഗവർണർ ഭരണം ഏർപ്പെടുത്തുന്നത് നിയമപ്രശ്‌നങ്ങൾക്ക് വഴിവെക്കുമെന്നാണ് മുൻ ലോകസഭാ സെക്രട്ടറി പി.ഡി.ടി. ആചാരി ചൂണ്ടിക്കാണിക്കുന്നത്. തിരഞ്ഞെടുപ്പുകൾ ഒരുമിച്ചാക്കുന്നത് ഭരണഘടനാ ഭേദഗതിയിലൂടെയായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പുകൾ നടത്തുന്നതിന് ആവശ്യമായി വരുന്ന ഭീമമായ ചെലവ് കുറയ്ക്കാമെന്നാണ് ബിജെപി മുന്നോട്ട് വെക്കുന്നത്. അതേസമയം കോൺഗ്രസ് ബിജെപിയുടെ ശ്രമത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP