Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സംഭാവന കിട്ടിയവരിൽ വമ്പർ ബിജെപി തന്നെ; രണ്ടാം സ്ഥാനക്കാരായ കോൺഗ്രസിനേക്കാൾ 12 ഇരട്ടി സംഭാവന കിട്ടിയത് രാജ്യം ഭരിക്കുന്ന കക്ഷിക്ക്; 20,000 ത്തിന് മുകളിൽ സംഭാവന വാങ്ങാത്ത ദേശീയ പാർട്ടി ബിഎസ്‌പി മാത്രം; സംഭാവനകൾ ഏറിയ പങ്കും കൈയയച്ചുനൽകിയത് കോർപറേറ്റ്-വ്യവസായ മേഖലകൾ; മുൻവർഷത്തെ അപേക്ഷിച്ച് സംഭാവനകളുടെ വരവിൽ കുറവ്; പാർട്ടികൾക്ക് ലഭിക്കുന്ന സംഭാവനകൾ പൂർണമായി സുതാര്യമല്ലെന്നും അസോസിയേഷൻ ഓഫ് ഡമോക്രാറ്റിക് റിഫോംസിന്റെ പഠനം

സംഭാവന കിട്ടിയവരിൽ വമ്പർ ബിജെപി തന്നെ; രണ്ടാം സ്ഥാനക്കാരായ കോൺഗ്രസിനേക്കാൾ 12 ഇരട്ടി സംഭാവന കിട്ടിയത് രാജ്യം ഭരിക്കുന്ന കക്ഷിക്ക്; 20,000 ത്തിന് മുകളിൽ സംഭാവന വാങ്ങാത്ത ദേശീയ പാർട്ടി ബിഎസ്‌പി മാത്രം;  സംഭാവനകൾ ഏറിയ പങ്കും കൈയയച്ചുനൽകിയത് കോർപറേറ്റ്-വ്യവസായ മേഖലകൾ; മുൻവർഷത്തെ അപേക്ഷിച്ച് സംഭാവനകളുടെ വരവിൽ കുറവ്;  പാർട്ടികൾക്ക് ലഭിക്കുന്ന സംഭാവനകൾ പൂർണമായി സുതാര്യമല്ലെന്നും അസോസിയേഷൻ ഓഫ് ഡമോക്രാറ്റിക് റിഫോംസിന്റെ പഠനം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്തെ ദേശീയ രാഷ്ട്രീയ പാർട്ടികളിൽ സംഭാവന കിട്ടിയവരിൽ മുമ്പർ ഭരണകക്ഷിയായ ബിജെപി തന്നെ. 20,000 രൂപയ്ക്ക് മുകളിലുള്ള സംഭാവനകളാണ് രാഷ്ട്രീയ പാർട്ടികൾ വെളിപ്പെടുത്തിയിരിക്കുന്നത്. 2977 സംഭാവനകളിലായി ബിജെപിക്ക് 437.04 കോടി രൂപ കിട്ടി. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസാണ് പഠനം നടത്തി കണക്ക് പുറത്ത് വിട്ടത്. കോൺഗ്രസിന് 777 സംഭാവനകളിലായി 26.658 കോടി ലഭിച്ചു. ബിജെപി പ്രഖ്യാപിച്ച സംഭവനകളുടെ കണക്ക് കോൺഗ്രസും എൻസിപിയും സിപിഐയും സിപിഎമ്മും തൃണമൂൽ കോൺഗ്രസും പ്രഖ്യാപിച്ച മൊത്തെ സംഭാവനയേക്കാൾ 12 ഇരട്ടിയാണ്. ബിഎസ്്പി 20,000 ത്തിന്് മുകളിൽ സംഭാവന സ്വീകരിച്ചിട്ടില്ല.

469.89 കോടിയാണ്‌രാഷ്ട്രീയപാർട്ടികൾക്ക് കഴിഞ്ഞ വർഷം സംഭാവനയായി ലഭിച്ചത്. എൻ.സി.പിക്ക് 2.087 കോടിയും സിപിഎമ്മിന് 2.756 കോടിയും സിപിഐക്ക് 1.146 കോടിയും തൃണമൂൽ കോൺഗ്രസിന് 0.20 കോടിയും സംഭാവനയായി ലഭിച്ചു. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ രാഷ്ട്രീയപാർട്ടികൾക്ക് ലഭിച്ച സംഭാവനയിൽ 20 ശതമാനത്തിെന്റ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്ഷം ബിജെപിക്ക് 532.27 കോടി കിട്ടിയിരുന്നു. ഇത്തവണ 18 ശതമാനം കുറവ്. കോൺഗ്രസിന് കഴിഞ്ഞ സാമ്പത്തിക വർഷം 41.90 കോടി കിട്ടിയപ്പോൾ ഇതതവണ 36 ശതമാനത്തിന്റെ കുറവ്.

ദേശീയ പാർട്ടികൾക്ക് കിട്ടിയതിൽ 161 സംഭാവനകൾ കോർപറേറ്റ്-വ്യവസായ മേഖലകളിൽ നിന്നാണ്. 422.04 കോടിയും ഇതതരത്തിൽ വന്നതാണ്. സംഭാവനയുടെ 89.82 ശതമാനം. വ്യക്തിഗത ദാതാക്കളുടെ പങ്ക് 10.03 ശതമാനം മാത്രമേ വരുന്നുള്ളു. ബിജെപിക്ക് കോർപറേറ്റേ്-ബിസിനസ് മേഖലയിൽ നിന്ന് 1207 ഡൊണേഷനുകളിലായി 400.23 കോടി കിട്ടി. കോൺഗ്രസിനാകട്ടെ 19.298 കോടിയും.

പാർട്ടികൾക്ക് ലഭിക്കുന്ന സംഭാവനകൾ പൂർണമായി സുതാര്യമെന്ന് പറയാനാവില്ലെന്ന് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് വിലയിരുത്തുന്നു. ഏഴു ദേശീയ പാർട്ടികളിൽ ബിജെപി, കോൺഗ്രസ്, സിപിഐ, സിപിഎം എന്നിവ 219 ഡൊണേഷനുകളുടെ പാൻ വിവരങ്ങൾ ഹാജരാക്കിയിട്ടില്ല. ബിജെപി നാലുകോടി രൂപയും കോൺഗ്രസിന്റെ 16.40 ലക്ഷവും ഇത്തരത്തിൽ പാൻ വിവരങ്ങൾ ഇല്ലാത്തതാണ്.

2103 സെപ്റ്റംബർ 13 ലെ സുപ്രീം കോടതി വിധി പ്രകാരം ഒരുസ്ഥാനാർത്ഥിയുടെയും സത്യവാങ്മൂലത്തിന്റെ ഒരുഭാഗവും ശൂന്യമാക്കിയിടരുത്. രാഷ്ട്രീയ പാർട്ടികൾ 20,000 രൂപയ്ക്ക് മുകളിുലുള്ള സംഭാവനകൾ വെളിപ്പെടുത്തുന്ന 24 എ ഫോറവും ഇതുപോലെ പൂർണമായി പൂരിപ്പിക്കാതിരിക്കരുത്. സംഭാവന നൽകിയവരുടെ വിവരങ്ങൾ വിവരാവകാശ പ്രകാരം പൊതുജനങ്ങൾക്ക് ലഭ്യമാക്കേണ്ടതുണ്ട്. ദേശീയ പ്രാദേശിക പാർട്ടികൾ ഇക്കാര്യത്തിൽ സുതാര്യത കാട്ടണമെന്ന് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ശുപാർശ ചെയ്യുന്നു. ഇത് പാർട്ടികളെയും തിരഞ്ഞെടുപ്പുകളെയും ജനാധിപത്യത്തെയും ശക്തമാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP