Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു വർഷം കൊണ്ട് ബിജെപി സമാഹരിച്ചത് 2410 കോടി രൂപ; 2018-19ൽ കഴിഞ്ഞ വർഷത്തേക്കാൾ അധികമായി നേടിയത് 1383 കോടി; ഇലക്ടറൽ ബോണ്ട് വഴി മാത്രം നേടിയത് 1450 കോടി രൂപയും

ഒരു വർഷം കൊണ്ട് ബിജെപി സമാഹരിച്ചത് 2410 കോടി രൂപ; 2018-19ൽ കഴിഞ്ഞ വർഷത്തേക്കാൾ അധികമായി നേടിയത് 1383 കോടി; ഇലക്ടറൽ ബോണ്ട് വഴി മാത്രം നേടിയത് 1450 കോടി രൂപയും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഒടുവിൽ ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ വരുമാനകണക്ക് സമർപ്പിച്ചു. 2018-2019 സാമ്പത്തിക വർഷത്തിൽ 2410 കോടി രൂപയാണ് ബിജെപിയുടെ വരുമാനം. ഒരു വർഷം കൊണ്ട് ബിജെപിയുടെ വരുമാനത്തിലെ വർധനവ് 134 ശതമാനമാണ്. 1383 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ അധികമായി ിജെപി സമാഹരിച്ചത്.

2017-18 സാമ്പത്തിക വർഷം ബിജെപി നൽകിയ കണക്ക് പ്രകാരം 1027 കോടിയായിരുന്നു വരുമാനം. ഒരുവർഷം കൊണ്ട് 1383 കോടിയുടെ വർധനവുണ്ടായി. 2018-19 സാമ്പത്തിക വർഷത്തിൽ 1450 കോടി രൂപ ഇലക്ടറൽ ബോണ്ട് വഴി മാത്രം ബിജെപിക്ക് ലഭിച്ചു. 2017-18ൽ 210 കോടിയായിരുന്നു ഇലക്ടറൽ ബോണ്ട് വഴി ബിജെപിക്ക് ലഭിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പ് നടന്ന 2018-19 സാമ്പത്തിക വർഷം 1005 കോടിയാണ് ബിജെപിക്ക് ചെലവായത്. മുൻ വർഷം 758 കോടിയായിരുന്നു ചെലവ്.

കോൺഗ്രസ്, സിപിഎം അടക്കമുള്ള പാർട്ടികൾ നേരത്തെ വരുമാനം സംബന്ധിച്ച വിവരങ്ങൾ കമ്മീഷന് കൈമാറിയിരുന്നു. 2018-19 സാമ്പത്തിക വർഷത്തിൽ 918 കോടിയാണ് കോൺഗ്രസിന്റെ വരുമാനം. കോൺഗ്രസിന് 383 കോടി ഇലക്ടറൽ ബോണ്ടിലൂടെ ലഭിച്ചു. 2017-18ൽ വെറും അഞ്ച് കോടി മാത്രമാണ് ഇലക്ട്രൽ ബോണ്ടിലൂടെ കോൺഗ്രസിന് ലഭിച്ചത്. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സംഭാവനയിലൂടെ 2345 കോടി രൂപയും പലിശയിനത്തിൽ 54 കോടിയും ആജീവൻ സഹായോഗ് നിധി വഴി 24.64 കോടിയുമാണ് ബിജെപിക്ക് ലഭിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി 567 കോടിയാണ് ബിജെപി ചെലവിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP