1 usd = 70.76 inr 1 gbp = 93.20 inr 1 eur = 78.49 inr 1 aed = 19.26 inr 1 sar = 18.87 inr 1 kwd = 233.05 inr

Dec / 2019
12
Thursday

സുന്ദരിയായതുകൊണ്ട് വോട്ട് കിട്ടില്ലെന്നും സൗന്ദര്യം എങ്ങനെ രാഷ്ട്രീയത്തിൽ ഉപയോഗിക്കുമെന്നുമുള്ള സെക്‌സിസ്റ്റ് പരാമർശങ്ങൾക്ക് ശേഷം പ്രിയങ്ക ഗാന്ധിയെ മാനസിക രോഗിയായി ചിത്രീകരിച്ച് ബിജെപി; മനസിന്റെ പിടിവിട്ടുപോകുന്ന ബൈപൊളാർ ഡിസോഡറുണ്ടെന്നും അവർ ആളുകളെ അടിക്കാറുണ്ടെന്നും സുബ്രഹ്മണ്യൻ സ്വാമി; തങ്ങളുടെ തുറുപ്പ് ചീട്ടിനെ ജോക്കറാക്കാനുള്ള ബിജെപി നേതാക്കളുടെ താറടിക്കൽ സഹതാപവോട്ടായി മാറുമെന്ന പ്രതീക്ഷയിൽ കോൺഗ്രസും

January 27, 2019 | 07:16 PM IST | Permalinkസുന്ദരിയായതുകൊണ്ട് വോട്ട് കിട്ടില്ലെന്നും സൗന്ദര്യം എങ്ങനെ രാഷ്ട്രീയത്തിൽ ഉപയോഗിക്കുമെന്നുമുള്ള സെക്‌സിസ്റ്റ് പരാമർശങ്ങൾക്ക് ശേഷം പ്രിയങ്ക ഗാന്ധിയെ മാനസിക രോഗിയായി ചിത്രീകരിച്ച് ബിജെപി; മനസിന്റെ പിടിവിട്ടുപോകുന്ന ബൈപൊളാർ ഡിസോഡറുണ്ടെന്നും അവർ ആളുകളെ അടിക്കാറുണ്ടെന്നും സുബ്രഹ്മണ്യൻ സ്വാമി; തങ്ങളുടെ തുറുപ്പ് ചീട്ടിനെ ജോക്കറാക്കാനുള്ള ബിജെപി നേതാക്കളുടെ താറടിക്കൽ സഹതാപവോട്ടായി മാറുമെന്ന പ്രതീക്ഷയിൽ കോൺഗ്രസും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പ്രിയങ്ക ഗാന്ധി സജീവരാഷ്ട്രീയത്തിൽ ഇറങ്ങിയതോടെ അവരെ താറടിക്കുന്ന പ്രസ്താവനകളുമായി ഓരോ ദിവസവും നിറയ്ക്കുകയാണ് ബിജെപി നേതാക്കൾ. മിക്ക പ്രസ്താവനകളും നേതാക്കളുടെ സ്ത്രീവിരുദ്ധ മനസ്സിലിരിപ്പ് വ്യക്തമാക്കുന്നവയുമാണ്. ഏറ്റവും ഒടുവിൽ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി ആരോപിച്ചത് പ്രിയങ്കയ്ക്ക് മാനസിക രോഗമുണ്ടെന്നാണ്. 'ബൈപൊളാർ ഡിസോഡറുണ്ട് അവർക്ക്. അവർ ആളുകളെ മർദ്ദിക്കാറുണ്ട്. ഈ അസുഖം കാരണം അവർ പൊതുജീവിതം നയിക്കാൻ പ്രാപ്തയല്ല. അവർ മനോനില വിടാനുള്ള സാധ്യതയുണ്ടെന്ന് ജനങ്ങൾ മനസ്സിലാക്കണം, സുബ്രഹ്മണ്യൻ സ്വാമി എഎൻഎൈക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

പ്രിയങ്കയുടെ രാഷ്ട്രീയ അരങ്ങേറ്റത്തിനെതിരെ ബിഹാറിലെ മന്ത്രി നടത്തിയ സെക്സിസ്റ്റ് പരാമർശം വിവാദമായിരുന്നു. പ്രിയങ്ക സുന്ദരിയാണ് ...ആ സൗന്ദര്യം രാഷ്ട്രീയത്തിൽ ഉപയോഗിക്കാവുന്നതാണെന്ന് ബിഹാറിലെ ബിജെപി മന്ത്രി നാരായണൻ ഛായുടെ പരാമർശം. മുഖസൗന്ദര്യം കൊണ്ട് വോട്ട് നേടാനാകില്ല. രാഷ്ട്രീയ നേട്ടങ്ങളൊന്നുമില്ലാത്ത ഒരാളാണ് പ്രിയങ്ക ഗാന്ധിയെന്നും നാരായൻ ഛാ പറഞ്ഞു. നിരവധി അഴിമതിക്കേസുകളിലും ഭൂമി കുംഭകോണങ്ങളിലും ഉൾപ്പെട്ട റോബർട്ട് വാദ്രയല്ലേ അവരുടെ ഭർത്താവ് എന്നും മന്ത്രി പരിഹസിച്ചു.

പ്രിയങ്ക ഗാന്ധി വളരെ സുന്ദരിയാണ്, പക്ഷേ മറ്റ് കഴിവുകളോ രാഷ്ട്രീയ അനുഭവമോ ഒന്നും തന്നെ ഇല്ല. 37- 38, പ്രായമുണ്ടായിരിക്കും പ്രിയങ്കാ ഗാന്ധിക്ക്.. എന്നാൽ ഈ പ്രായത്തിനുള്ളിൽ അവർക്ക് രാഷ്ട്രീയ നേട്ടങ്ങളില്ല, ദൈവം അവർക്ക് സൗന്ദര്യം നൽകി എന്നാൽ അവർക്ക് സാന്ദര്യം എങ്ങനെ രാഷ്ട്രീയത്തിൽ ഉപയോഗപ്പെടുത്താനാകുമെന്നും മന്ത്രി ചോദിച്ചു.

മുൻപ് ബിഹാർ ഉപ മുഖ്യമന്ത്രി സുശീൽ കുമാർ മോദിയും പ്രിയങ്കയ്ക്കെതിരെ പരാമർശം നടത്തിയിരുന്നു. രാഹുൽ ഗാന്ധിക്ക് ഇന്ദിര ഗാന്ധിയെ പോലെയായിരിക്കും പ്രിയങ്ക ഗാന്ധി. എന്നാൽ രണ്ടുപേരും തമ്മിൽ വലിയ വ്യത്യാസമാണുള്ളതെന്നും സുശീൽ മോദി പറഞ്ഞു. രൂപസാദൃശ്യമുള്ളതു കൊണ്ടു മാത്രം ഒരാൾക്കു മറ്റൊരാളുടെ കഴിവുണ്ടായിരുന്നെങ്കിൽ നമുക്ക് എത്രയോ വിരാട് കോഹ്ലിമാരും അമിതാഭ് ബച്ചന്മാരും ഉണ്ടാകുമായിരുന്നു. ഡ്യൂപ്ലിക്കേറ്റുകൾ രാഷ്ട്രീയത്തിൽ വിജയിക്കില്ല. ഇന്ദിരയുമായി പ്രിയങ്കയ്ക്ക് സാദൃശ്യമുണ്ടാകാം എന്നാൽ വലിയ അന്തരമുണ്ടെന്നും മോദി പറഞ്ഞു. കളങ്കിതനായ ജീവിതപങ്കാളിയുള്ള സ്ത്രീയെ നേതൃത്വത്തിലേക്ക് എത്തിച്ചതിൽ കോൺഗ്രസ് സന്തോഷം കൊള്ളുകയാണെന്നും അദ്ദേഹം പരിഹസിച്ചു. ഇന്ദിരയുടെ ഭർത്താവ് ഫിറോസ് ഗാന്ധി മികച്ച വാഗ്മിയും പാർലമെന്റേറിയനുമായിരുന്നു. കരുത്തനായ ഭാര്യാപിതാവ് ജവഹർലാൽ നെഹ്റുവിന് എതിരേ വരെ സംസാരിക്കാൻ കെൽപ്പുണ്ടായിരുന്നു അദ്ദേഹത്തിന്. അതേസമയം പ്രിയങ്കയുടെ ബിസിനസുകാരനായ ഭർത്താവ് രണ്ടു സംസ്ഥാനങ്ങളിലായി പടർന്നുകിടക്കുന്ന അനധികൃത ഭൂമിയിടപാടുകളിൽപെട്ട് ഉഴലുകയാണ്. എസ്‌പി-ബിഎസ്‌പി സഖ്യത്തെ ഭീഷണിപ്പെടുത്താനാണ് തിടുക്കപ്പെട്ട് പ്രിയങ്കയെ കളത്തിലിറക്കിയതെന്നും ബിജെപിക്ക് യാതൊരു ആശങ്കയും ഇല്ലെന്നും മോദി പറഞ്ഞു.

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസിന് ആത്മവിശ്വാസമില്ല. അവർക്ക് കരുത്തുറ്റ നേതാക്കളില്ല. അതിനാലാണ് കോൺഗ്രസ് ചോക്ലേറ്റ് മുഖങ്ങളെ അന്വേഷിക്കുന്നതെന്ന് മുതിർന്ന ബിജെപി നേതാവ് കൈലാഷ് വിജയവാഗി പരിഹസിച്ചിരുന്നു. ചിലർ കരീനകപൂറിന്റെ പേര് ഉയർത്തുമ്പോൾ മറ്റ് ചിലർ സൽമാൻ ഖാന്റെ പേര് പറയുന്നു. ഇപ്പോൾ പ്രിയങ്ക നേതൃത്വത്തിലേക്ക് എത്തിയിരിക്കുന്നു'കൈലാഷ് പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ രാഹുൽ ഗാന്ധിയുടെ തോതൃത്വ ഗുണത്തിൽ വിശ്വാസം ഇല്ലാത്തതുകൊണ്ടാണ് പ്രിയങ്ക സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതെന്നും ആരോപിച്ചു. നിലവിൽ പശ്ചിമ ബംഗാളിലെ ബിജെപി ജനറൽ സെക്രട്ടറിയുടെ ചുമതലയുള്ള ആളാണ് കൈലാഷ് വിജയാവാഗി

പ്രിയങ്കയാണ് കോൺഗ്രസിന്റെ തുറുപ്പ് ചീട്ടെങ്കിൽ എന്തിന് കോൺഗ്രസ് ഇത്രയും കാലം ജോക്കറുമായി കളിച്ചെന്നാണ് ബിജെപി എംപിയും അഭിനേതാവുമായ പരേഷ് റാവൽ ചോദിച്ചത്. രാഹുൽ ഗാന്ധിയെ പരോക്ഷമായി വിമർശിക്കുന്നതാണ് പരേഷ് റാവലിന്റെ വാക്കുകൾ. പ്രിയങ്ക ഗാന്ധിയുടെ നിയമനത്തിലൂടെ രാഹുൽ ഗാന്ധി പരാജയമാണെന്ന് കോൺഗ്രസ് പരസ്യമായി വിളിച്ചുപറയുകയാണെന്നായിരുന്നു റാവലിന്റെ പരിഹാസം

സംസ്ഥാനങ്ങളിലെ പ്രതിപക്ഷ മഹാസഖ്യത്തിൽ കോൺഗ്രസിനെ ഉൾപ്പെടുത്താൻ പലരും തയ്യാറാവുന്നില്ല. ഇതിനു പരിഹാരമായി കുടുംബത്തിൽ നിന്ന് കണ്ടെത്തിയ പരിഹാരമാണ് പ്രിയങ്കയെ. രാഹുലിന് ഊന്നുവടി പോലെയാണ് പ്രിയങ്കയെന്നും ബിജെപി വക്താവ് സാംബിത് പാത്ര പറഞ്ഞിരുന്നു. ബിജെപിക്ക് പാർട്ടിയാണ് കുടുംബം, കോൺഗ്രസിനാവട്ടെ കുടംബമാണ് പാർട്ടി. ഗാന്ധി കുടുംബത്തിൽ നിന്ന് പുറത്തേക്ക് ചിന്തിക്കാൻ കോൺഗ്രസിന് കഴിയില്ല എന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് പ്രിയങ്കയുടെ നിയമനമെന്നും സാംബിത് പാത്ര ആരോപിച്ചു. ഇതിന് പി്ന്നാലെ സാക്ഷാല് നരേന്ദ്ര മോദിയും കോൺഗ്രസിനെതിരെ രംഗത്തെത്തി. ബിജെപിക്ക് പാർട്ടിയാണ് കുടുംബം എന്നാൽ പലർക്കും കുടുംബമാണ് പാർട്ടി. ബിജെപിയിൽ ഒരു വ്യക്തിയോ ഒരു കുടുംബമോ അല്ല കാര്യങ്ങൾ തീരുമാനിക്കുന്നതെന്നുമായിരുന്നു മോദിയുടെ വിമർശനം.

അതേസമയം എൻഡിഎ ഘടകകക്ഷികളായ ജെഡിയുവും ശിവസേനയും പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശത്തെ സ്വാഗതം ചെയ്തിട്ടുണ്ടെന്ന കാര്യവും ശ്രദ്ധേയമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കിഴക്കൻ ഉത്തർപ്രദേശിന്റെ ജനറൽ സെക്രട്ടറിയായി കഴിഞ്ഞ 23 നാണ് പ്രിയങ്കാ ഗാന്ധി ചുമതലയേറ്റത്.

40 ലോക്സഭാ മണ്ഡലങ്ങളുള്ള കിഴക്കൻ ഉത്തർപ്രദേശിൽ മോദിയുടെ മണ്ഡലമായ വാരണാസി, യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ് പൂർ, സ്വന്തം മണ്ഡലങ്ങളായ അമേഠി, റായ്ബറേലി എന്നീ മണ്ഡലങ്ങളും പ്രിയങ്കാ ഗാന്ധിയുടെ ചുമതലയിൽപ്പെട്ടതാണ്. വാരണാസിയിൽ നിന്നോ ഗോരഖ്പൂരിൽ നിന്നോ പ്രിയങ്ക മത്സരിച്ചേക്കുമെന്ന സൂചനകളും ഉണ്ട്. സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ് ബറേലിയും പരിഗണനാപട്ടികയിലുണ്ട്. ഏതായാലും ബിജെപിയുടെ കടന്നാക്രമണം ആത്യന്തികമായി കോൺഗ്രസിന് ഗുണം ചെയ്യുമെന്നാണ് ആ പാർട്ടിയുടെ നേതാക്കൾ വിശ്വസിക്കുന്നത്.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
എന്റെ കൈകളിൽ സ്പർശിച്ച ആ വൈദികൻ നെറുകത്തും മുഖത്തും തുരുതുരാ ചുംബിച്ചു; കെട്ടിപ്പുണർന്ന് അദ്ദേഹം എന്റെ ശരീരത്തിൽ തഴുകി; ഇരച്ചു കയറിവന്ന വികാരത്തെ അടക്കാനുള്ള ഉൾവിളി എന്നിലുണ്ടായി; സ്വബോധം വീണ്ടെടുത്ത ഞാൻ അദ്ദേഹത്തെ തള്ളിമാറ്റി; വൈദികരിൽനിന്ന് ലൈംഗികാതിക്രമം ഉണ്ടായത് നാലുതവണ; പരസ്പരം താൽപ്പര്യമുള്ള വൈദികർക്കും കന്യാസ്ത്രീകൾക്കും വിവാഹം കഴിച്ച് ഒന്നിന്ന് ജീവിക്കാൻ സഭ അനുമതി കൊടുക്കണം; സിസ്റ്റർ ലൂസിയുടെ ആത്മകഥയിലുള്ളത് ഞെട്ടിക്കുന്ന യാഥാർഥ്യങ്ങൾ
ദേശീയ പൗരത്വ ഭേദഗതി ബിൽ ചരിത്രത്തിലെ നാഴികക്കല്ലെന്ന് പ്രധാനമന്ത്രി ; ബിൽ രാജ്യത്തെ വിഭജിക്കുന്നതെന്നും രാഷ്ട്രീയ ചരിത്രത്തിലെ ഇരുണ്ട ദിനമെന്നും കോൺഗ്രസ്; നിയമഭേദഗതിക്കെതിരെ ലീഗും കോൺഗ്രസും സുപ്രീംകോടതിയിലേക്ക്; പശ്ചിമ ബംഗാളിൽ നിയമം നടപ്പാക്കില്ലെന്ന് മമത ബാനർജി; മുംബൈയിൽ ഐപിഎസ് ഉദ്യോഗസ്ഥനായ അബ്ദുർ റഹ്മാന്റെ രാജി വച്ചുള്ള പ്രതിഷേധം; രണ്ടു ദിവസം പ്രായമായ കുഞ്ഞിനെ 'നാഗരിക്ത' എന്ന് പേരിട്ട് ഡൽഹിയിലെ പാക്ക് ഹിന്ദു അഭയാർഥി കുടുംബം
പർദ്ദ നൽകുന്നത് സ്വാതന്ത്ര്യവും സുരക്ഷിതത്വവുമെന്ന് ഇസ്ലാം സ്വീകരിച്ച സിനിമാ നടി മിനു മുനീർ; പെൺ ശരീരത്തെ പ്രദർശന വസ്തുവാക്കുന്ന ലിബറൽ ഫെമിനിസ്റ്റുകളോട് തനിക്ക് പുച്ഛം മാത്രം; ഇസ്ലാം സ്വീകരിച്ചശേഷവും ഈ നടി 'പാൽക്കാരി' എന്ന തട്ടിക്കൂട്ട് അഡൾട്ട് മൂവിയിൽ അഭിനയിച്ചത് അതീവ ഗ്ലാമറസ് റോളിൽ; ഇത് മറച്ചുവെച്ച് 'ഡാ തടിയായെ' മിനുവിന്റെ അവസാന ചിത്രമാക്കുന്നത് എന്തിന്; മതം മാറിയ ചലച്ചിത്ര താരത്തിന്റെ അവകാശവാദത്തെചൊല്ലി സോഷ്യൽ മീഡിയയിൽ വിവാദം
പാക്കിസ്ഥാന് ദാവൂദ് ഉണ്ടെങ്കിൽ നമുക്ക് ഗാവ് ലിയുണ്ടെന്ന് സാക്ഷാൽ താക്കറെയെ ക്കൊണ്ട് പറയിച്ച പ്രതിനായകൻ; എതിരാളികളെ പിന്തുടർന്ന് കൊല്ലുന്ന ഷാർപ്പ് ഷൂട്ടർ; 'ദാവൂദിന് മയക്കുമരുന്ന് കടത്തണം, ഞാൻ അത് അനുവദിക്കില്ല' എന്ന് പറഞ്ഞ് ഡി കമ്പനിയിൽ നിന്ന് തെറ്റി ഇറങ്ങിയത് രാഷ്ട്രീയത്തിലേക്ക്; ഇപ്പോൾ ഗാന്ധിത്തൊപ്പിയും ഖദർ വേഷവുമായി തികഞ്ഞ സ്വാത്വികൻ; അധോലോക നായകൻ അരുൺ ഗാവ് ലി വീണ്ടും വാർത്തകളിൽ നിറയുമ്പോൾ
രാത്രിയായാൽ പതിവായി വനിതാ ഐഎഎസ് ഓഫീസറുടെ വാട്‌സ് അപ്പിലേക്ക് അശ്ലീല സന്ദേശപ്രവാഹം; അയയ്ക്കുന്ന ആളെ നോക്കിയപ്പോൾ മുഖ്യമന്ത്രിക്ക് ഏറ്റവും പ്രിയപ്പെട്ട ഐഎഎഎസ് ഉന്നതൻ; സംഭവം ലീക്കായപ്പോൾ ഹൈ ലെവൽ മധ്യസ്ഥ ശ്രമങ്ങൾ; ഉന്നതൻ നേരിട്ട് വന്നു മാപ്പ് പറഞ്ഞത് ഏറ്റവും താഴെ തട്ടിലുള്ള വനിതാ ഐഎഎസ് ഓഫീസറുടെ മുന്നിൽ; മുഖ്യമന്ത്രിയുടെ കാതിൽ വിവരം എത്തിയപ്പോൾ അപ്രധാനവകുപ്പിലേക്കുള്ള തരംതാഴ്‌ത്തലും
കാര്യവട്ടത്ത് കളി കാര്യമാക്കാതിരുന്ന ഇന്ത്യ വാങ്ക്‌ഡെയിൽ വിൻഡീസിനെ കളി പഠിപ്പിച്ചു; കരീബിയൻ പടയെ 67 റൺസിന് തകർത്ത് കോഹ്ലിയും സംഘവും സ്വന്തമാക്കിയത് ടി-20 പരമ്പര; റൺമല താണ്ടാൻ പൊളാർഡും ഹെറ്റ്‌മെയറും പൊരുതി നോക്കിയെങ്കിലും ത്രസിപ്പിക്കുന്ന ജയം തേടി വന്നത് ടീം ഇന്ത്യയെ; 240 റൺസ് ഇന്ത്യ വാരിക്കൂട്ടിയത് രോഹിത്തിന്റെയും രാഹുലിന്റെയും കോഹ്ലിയുടെയും താണ്ഡവത്തിലൂടെ
എതിർപ്പുകളെ വകഞ്ഞുമാറ്റി കടമ്പകളെ നിസ്സാരമാക്കി മോദി സർക്കാർ; അനുകൂലിച്ചത് 125 പേരും എതിർത്തത് 105 പേരും; പൗരത്വനിയമ ഭേദഗതി ബിൽ രാജ്യസഭ പാസാക്കി; സെലക്റ്റ് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം വോട്ടിനിട്ട് തള്ളി; വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് ശിവസേന; 'ചരിത്രപരമായ തെറ്റ് തിരുത്താനാണ് ബിൽ; ഇന്ത്യാവിഭജനം നടത്തിയില്ലായിരുന്നെങ്കിൽ പൗരത്വ ഭേദഗതി ബില്ലിന്റെ ആവശ്യമില്ലായിരുന്നുവെന്നും അമിത്ഷാ; ചരിത്രത്തിലെ കറുത്ത ദിനമെന്ന് കോൺഗ്രസ്
പീഡനക്കേസിൽ ഫാദർ റോബിൻ വടക്കഞ്ചേരി അകത്തായപ്പോൾ കന്യാസ്ത്രീകളിൽ നിരവധിപേർ കണ്ണീരൊഴുക്കി; ഇവരിൽ ബഹുഭൂരിഭാഗവും പീഡന കേസ് പ്രതിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു; ഫാദർ റോബിൻ മഠത്തിൽ വന്നാൽ കന്യാസ്ത്രീകൾ ആരാധനയോടെ ചുറ്റം കൂടിനിൽക്കുമായിരുന്നു; കൊട്ടിയൂർ പീഡനക്കേസിൽനിന്ന് രക്ഷിക്കാൻ കുത്സിതമാർഗങ്ങൾ ഒരുക്കാൻ മുന്നിൽ നിന്നത് സഭാധികാരികൾ ഒന്നാകെ; സിസ്റ്റർ ലൂസിയുടെ ആത്മകഥ ചർച്ചയാകുമ്പോൾ
'ഭർത്താവിന്റെയും, സഹോദരങ്ങളുടെയും മുന്നിൽ വച്ച് നായർ സ്ത്രീകളെ ബലാത്സംഗം ചെയ്തു; ഇസ്ലാമിലേക്ക് മാറാത്തവരെ സർപ്പക്കാവിലെ കിണറ്റിൻ കരയിൽ നിരത്തി നിർത്തി തലവെട്ടിക്കൊന്നു; ചിലരെ ജീവനോടെ തൊലിയുരിച്ചുകൊന്നു, ഗർഭിണിയായ സ്ത്രീയുടെ വയർകീറി; ശവക്കുഴി കുഴിപ്പിച്ച് വെട്ടിക്കൊന്നു; കൊള്ളയടിയും വ്യാപകം'; മലബാർ കലാപം ഹിന്ദുവംശഹത്യയോ? ഇഎംഎസ് തൊട്ടുള്ളവരും ഇടതുപക്ഷ -ലിബറൽ ചരിത്രകാരന്മാരും പറഞ്ഞതെല്ലാം അടിസ്ഥാനരഹിതം; ഡോ. മനോജ് ബ്രൈറ്റിന്റെ പഠനം വൈറലാവുമ്പോൾ
2008ൽ യുവതികളുടെ മുഖത്ത് ആസിഡ് വീണ് പൊള്ളിയപ്പോൾ പ്രതിഷേധാഗ്നിയിൽ ജ്വലിച്ച് വാറങ്കൽ; പ്രതികളെ കൈവിലങ്ങ് വച്ച് 48 മണിക്കൂറിനുള്ളിൽ വെടിവച്ച് കൊന്നപ്പോൾ ചർച്ചയായത് സജ്ജനാറിന്റെ പേര്; പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ആത്മരക്ഷാർത്ഥം വെടിവച്ചെന്ന വാദം വീണ്ടും ഉയർത്തുന്നതും വാറങ്കലിലെ പഴയ പുലി; 'ദിശ'യെ കൊന്നവരുടെ ജീവൻ തെലുങ്കാന പൊലീസ് എടുക്കുമ്പോൾ സൈബരാബാദിലെ കമ്മീഷണറുടെ കസേരയിലുള്ളതും അതേ വിസി സജ്ജനാർ
എന്റെ കൈകളിൽ സ്പർശിച്ച ആ വൈദികൻ നെറുകത്തും മുഖത്തും തുരുതുരാ ചുംബിച്ചു; കെട്ടിപ്പുണർന്ന് അദ്ദേഹം എന്റെ ശരീരത്തിൽ തഴുകി; ഇരച്ചു കയറിവന്ന വികാരത്തെ അടക്കാനുള്ള ഉൾവിളി എന്നിലുണ്ടായി; സ്വബോധം വീണ്ടെടുത്ത ഞാൻ അദ്ദേഹത്തെ തള്ളിമാറ്റി; വൈദികരിൽനിന്ന് ലൈംഗികാതിക്രമം ഉണ്ടായത് നാലുതവണ; പരസ്പരം താൽപ്പര്യമുള്ള വൈദികർക്കും കന്യാസ്ത്രീകൾക്കും വിവാഹം കഴിച്ച് ഒന്നിന്ന് ജീവിക്കാൻ സഭ അനുമതി കൊടുക്കണം; സിസ്റ്റർ ലൂസിയുടെ ആത്മകഥയിലുള്ളത് ഞെട്ടിക്കുന്ന യാഥാർഥ്യങ്ങൾ
ദുബായിക്കാരൻ യുവാവ് അമ്മയുടെ ചികിത്സക്കായി നാട്ടിൽ പോയപ്പോൾ ഭാര്യ മറ്റൊരാളുമായി ഒരുമിച്ച് താമസം തുടങ്ങി; ഇടയ്‌ക്കൊന്നു നാട്ടിൽ വന്ന് ഭർത്താവുമായി താമസിച്ച് ഒരു മാസം കഴിഞ്ഞ് പറഞ്ഞത് താൻ ഗർഭിണി ആയെന്ന്; ചികിത്സാ ചെലവിനെന്ന് പറഞ്ഞ് പണവും വാങ്ങി; നാട്ടിൽ നിന്ന് തിരികെ യുഎഇയിൽ എത്തി ആറു മാസമായപ്പോൾ പ്രസവിച്ചു; ചതി മനസ്സിലാക്കിയ യുവാവ് വിവാഹമോചനം ആവശ്യപ്പെട്ടപ്പോൾ ക്രെഡിറ്റ് കാർഡിൽ പണം അടക്കാത്തതിനാൽ യാത്രാവിലക്കും; ഭാര്യയുടെ വഞ്ചനക്കെതിരെ യുവാവ് പരാതിയുമായി നോർക്കയിൽ
ദിശയെ പീഡിപ്പിച്ച് അതിക്രൂരമായി കൊന്ന നാല് പേരേയും വെടിവച്ച് കൊന്ന് തെലുങ്കാന പൊലീസ്; തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ നാല് പ്രതികളേയും വെടിവച്ചു കൊന്നുവെന്ന് ഔദ്യോഗിക വിശദീകരണം; പൊലീസിനെ ആക്രമിച്ചപ്പോൾ തിരിച്ചു വെടിവച്ചുവെന്ന് അറിയിപ്പ്; ഏറ്റുമുട്ടൽ കൊലപാതകമെന്ന് പൊലീസ്; കൊലപാതകം പുനരാവിഷ്‌കരിച്ചു കൊണ്ടുള്ള തെളിവെടുപ്പിനിടെ നടന്നത് ഞെട്ടിക്കുന്ന ഏറ്റുമുട്ടൽ; ഹൈദരാബാദിലെ യുവ ഡോക്ടറെ വകവരുത്തിയവർ ഇല്ലാതാകുമ്പോൾ
പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പഴയ പ്രണയം വീണ്ടും മൊട്ടിട്ടു; ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചപ്പോൾ തടസ്സമായത് ഭാര്യ; ആയുർവേദ ചികിൽസയുടെ പേരിൽ പേയാട് വീടെടുത്ത് ശല്യക്കാരിയെ കഴുത്തു ഞെരിച്ച് കൊന്നു; തിരുന്നൽവേലിയിൽ മൃതദഹം സംസ്‌കരിച്ച് മൊബൈൽ ഫോൺ നേത്രാവതി ട്രെയിനിൽ എറിഞ്ഞത് ഒളിച്ചോട്ടക്കഥ ശക്തമാകാൻ; പൊലീസിന്റെ സംശയം മുൻകൂർ ജാമ്യ ഹർജിയായപ്പോൾ പണി പാളി; ഉദയംപേരൂരിലെ വിദ്യയെ കൊന്നത് ഭർത്താവും കാമുകിയും; കേരളത്തെ ഞെട്ടിച്ച് പ്രേംകുമാറും സുനിതാ ബേബിയും
എന്നെയും കൊന്നു കളഞ്ഞേക്കു എന്ന് കണ്ണീരോടെ ചിന്നകേശവലുവിന്റെ ഗർഭിണിയായ ഭാര്യ; മകന്റെ മരണവാർത്ത കേട്ട് ബോധരഹിതയായി നിലംപതിച്ചത് പ്രധാനപ്രതിയായ മുഹമ്മദ് ആരിഫിന്റെ അമ്മ; പൊലീസിന്റെ ക്രൂരകൊലപാതകമെന്ന് നവീന്റെ അച്ഛനും എല്ലാ റേപ് കേസ് പ്രതികളെയും ഇതുപോലെ കൊല്ലണമെന്ന് ജൊല്ലു ശിവയുടെ പിതാവും; കുറ്റം തെളിയിക്കും മുന്നേ ശിക്ഷ വിധിച്ച് നടപ്പിലാക്കിയ തെലങ്കാന പൊലീസിന്റെ നടപടിയെ കയ്യടിക്കുന്നവർ കാണാതെ പോകുന്ന കണ്ണുനീർ പറയുന്നത് ഇങ്ങനെ
മധുരയിൽ നാട്ടുകാർ അടിച്ചോടിച്ചത് ഭക്തയുടെ 14കാരിയായ മകളെ കയറിപ്പിടിച്ചതിന്; തിരുവണ്ണാമലയിൽ മർദനമേറ്റത് രഹസ്യ പൂജക്കെന്ന് പറഞ്ഞ് വീട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ; ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ സമ്മത പത്രം എഴുതിവാങ്ങുന്നത് പീഡന പരാതി ഒഴിവാക്കാൻ; താന്ത്രിക് സെക്‌സ് തെറാപ്പിയും കന്യകമാരെവെച്ചുള്ള നഗ്നപൂജയും അടക്കമുള്ളവക്കെതിരെ പലതവണ പ്രതികരിച്ചിട്ടും അധികൃതർ അനങ്ങിയില്ല; നിത്യാനന്ദ സർക്കാർ സപോൺസേഡ് ആൾദൈവമെന്ന് തമിഴ്‌നാട്ടിലെ അന്ധവിശ്വാസ നിർമ്മാർജന സമിതി
ആറു ബൈക്കുകളും ഒപ്പം ഇയോൺ കാറും നിനക്കിപ്പോൾ ഉണ്ടല്ലോ മോനേ..ഇതിന് വേണ്ടി ഇപ്പോൾ വാശി പിടിക്കണോ? അച്ഛൻ ചോദിച്ചപ്പോൾ പോരെന്ന് മകൻ; ഇത് തത്ക്കാലം നടക്കില്ല..പിന്നീട് നമുക്ക് ആലോചിക്കാമെന്ന് തറപ്പിച്ച് മറുപടി പറഞ്ഞപ്പോൾ മനസ് വല്ലാതെ നുറുങ്ങി അഖിലേഷ് അജിക്ക്; ഹാർലി ഡേവിഡ്‌സൺ ബൈക്ക് വാങ്ങി നൽകാത്ത തർക്കത്തിനൊടുവിൽ മരണത്തിലൂടെ ഏകമകൻ അച്ഛനെ തോൽപ്പിച്ചു; പോത്തൻകോടിനെ നടുക്കിയ സംഭവം ഇങ്ങനെ
'ഭർത്താവിന്റെയും, സഹോദരങ്ങളുടെയും മുന്നിൽ വച്ച് നായർ സ്ത്രീകളെ ബലാത്സംഗം ചെയ്തു; ഇസ്ലാമിലേക്ക് മാറാത്തവരെ സർപ്പക്കാവിലെ കിണറ്റിൻ കരയിൽ നിരത്തി നിർത്തി തലവെട്ടിക്കൊന്നു; ചിലരെ ജീവനോടെ തൊലിയുരിച്ചുകൊന്നു, ഗർഭിണിയായ സ്ത്രീയുടെ വയർകീറി; ശവക്കുഴി കുഴിപ്പിച്ച് വെട്ടിക്കൊന്നു; കൊള്ളയടിയും വ്യാപകം'; മലബാർ കലാപം ഹിന്ദുവംശഹത്യയോ? ഇഎംഎസ് തൊട്ടുള്ളവരും ഇടതുപക്ഷ -ലിബറൽ ചരിത്രകാരന്മാരും പറഞ്ഞതെല്ലാം അടിസ്ഥാനരഹിതം; ഡോ. മനോജ് ബ്രൈറ്റിന്റെ പഠനം വൈറലാവുമ്പോൾ
മഠങ്ങളിലെത്തുന്ന കൊച്ചുസഹോദരിമാരെ മുതിർന്ന കന്യാസ്ത്രീകൾ സ്വവർഗ ഭോഗത്തിന് ഉപയോഗിക്കാറുണ്ട്; സെമിനാരിയിൽനിന്ന് സ്വവർഗ്ഗരതിക്കു വിധേയമായി മാനസികമായി തകർന്നവരുണ്ട്; ചില മഠങ്ങളിൽ ഇളം തലമുറയിലെ കന്യാസ്ത്രീകളെ പുരോഹിതരുടെ അടുക്കലേയ്ക്കു തള്ളിവിടുന്ന സമ്പ്രദായവുമുണ്ട്; നഗ്നയാക്കി മണിക്കൂറുകളോളം ഇവരെ വൈദികർ മുന്നിൽ നിർത്തി ആസ്വദിക്കും; സന്യാസ പുരോഹിത സഭകളിലെ ലൈംഗിക അരാജകത്വങ്ങൾ വെളിപ്പെടുത്തി സിസ്റ്റർ ലൂസിയുടെ ആത്മകഥ
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
കിമ്മിന്റെ യുദ്ധ ഭ്രാന്തിൽ പരീക്ഷിക്കപ്പെട്ടത് ഹിരോഷിമയിൽ വീണ ബോംബിന്റെ 17 ഇരട്ടി ശക്തിയുള്ള ഹൈഡ്രജൻ ബോംബ്; ഇതുമൂലമുണ്ടായ തുടർച്ചയായ ഭൂചലനങ്ങളും മണ്ണിടിച്ചിലുകളും മരിച്ചത് നിരവധിപേർ; ഭൂമിക്കടിയിലെ ഘടനമാറിയതു മൂലം അഗ്നി പർവതം പോലും പൊട്ടാൻ ഒരുങ്ങുന്നവെന്നും ഐസ്ആർഒയുടെ പഠനം; ഇത് കൂടംകുളം നിലയത്തിനുനേരെ പോലും സൈബർ ആക്രമണം നടത്തിയതിന് മധുര പ്രതികാരവും; യുഎസിനു പോലും കഴിയാത്ത ഉത്തര കൊറിയൻ രഹസ്യങ്ങൾ കണ്ടെത്തി ഇന്ത്യ ലോകത്തെ ഞെട്ടിക്കുമ്പോൾ
തന്ത്രങ്ങളുടെ രാജാവിന് ചുവട് പിഴച്ചുവെന്ന്‌ പരിഹസിച്ചിരുന്നവർക്ക് ചുട്ട മറുപടിയുമായി ഇതുവരെ പുറത്തെടുക്കാത്ത ചാണക്യ തന്ത്രവുമായി അമിത് ഷാ; അർദ്ധരാത്രി വരെ ശിവസേന സർക്കാർ ഉണ്ടാക്കുമെന്ന പ്രതീതി സൃഷ്ടിച്ച ശേഷം അതിരാവിലെ സത്യപ്രതിജ്ഞ; ഉദ്ദവ് താക്കറയും സോണിയയും പോലും വിവരം അറിയുന്നത് മോദിയുടെ ട്വീറ്റോടെ; അത്യപൂർവ്വ അട്ടിമറിക്ക് ചുക്കാൻ പിടിച്ചത് അമിത് ഷാ നേരിട്ട്; ഇത് ഇന്ത്യൻ രാഷ്ട്രീയം ഇതുവരെ കാണാത്ത അട്ടമിറി