Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അരുൺ ജെയ്റ്റ്‌ലിയെ വിമർശിച്ചതിന് 2015ൽ ബിജെപിയിൽ നിന്നും സസ്‌പെൻഷൻ; 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് ആഴ്‌ച്ചകൾ മുൻപേ കോൺഗ്രസിൽ ചേർന്ന് ബിജെപി എംപിയും മുൻ ക്രിക്കറ്റ് താരവുമായ കീർത്തി ആസാദ്; 1983ൽ ലോകകപ്പ് നേടിയ ഇന്ത്യന് ടീമിനൊപ്പം കളിച്ച ആസാദ് ബിഹാർ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭഗവത് ഝായുടെ മകൻ

അരുൺ ജെയ്റ്റ്‌ലിയെ വിമർശിച്ചതിന് 2015ൽ ബിജെപിയിൽ നിന്നും സസ്‌പെൻഷൻ; 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് ആഴ്‌ച്ചകൾ മുൻപേ കോൺഗ്രസിൽ ചേർന്ന് ബിജെപി എംപിയും മുൻ ക്രിക്കറ്റ് താരവുമായ കീർത്തി ആസാദ്; 1983ൽ ലോകകപ്പ് നേടിയ ഇന്ത്യന് ടീമിനൊപ്പം കളിച്ച ആസാദ് ബിഹാർ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭഗവത് ഝായുടെ മകൻ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കവേ കോൺഗ്രസിലേക്ക് മറ്റ് പാർട്ടികളിൽ നിന്നുമുള്ള നേതാക്കൾ ചാടാനുള്ള ശ്രമത്തിലാണ് എന്നതിന്റെ ആദ്യ സൂചനയാണ് വിമത ബിജെപി നേതാവിന്റെ കോൺഗ്രസിലേക്കുള്ള വരവ്. വിമത നേതാവും എംപിയും മുൻ ക്രിക്കറ്റ് താരവുമായ കീർത്തി ആസാദാണ് കോൺഗ്രസിലേക്ക് ചുവടുവയ്ച്ചിരിക്കുന്നത്. രാഹുൽ ഗാന്ധിയിൽ നിന്നും എഐസിസി ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിൽ അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചു.

കേന്ദ്ര മന്ത്രി അരുൺ ജെയ്റ്റ്‌ലിയ്‌ക്കെതിരെ പരസ്യമായി വിമർശനം നടത്തിയതിന് 2015ൽ ആസാദിനെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു. ബിഹാറിലെ ദർഭംഗയിൽ നിന്നുമുള്ള എംപിയാണ് അദ്ദേഹം. 1983-ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അംഗമായിരുന്നു. ബിഹാർ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭഗവത് ഝാ ആസാദിന്റെ മകനാണ് കീർത്തി ആസാദ്. കോൺഗ്രസിലേക്കുള്ള വരവ് വീട്ടിലേക്കുള്ള വരവാണെന്ന് 26 വർഷം ബിജെപി.യുടെ ഭാഗവും മൂന്നുതവണ എംപി.യുമായ കീർത്തി പറഞ്ഞു.

അച്ഛനെ 26-ാം വയസ്സിൽ 1952-ൽ എംപി.യാക്കിയത് ജവാഹർലാൽ നെഹ്രുവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കോൺഗ്രസ് ടിക്കറ്റിൽ ദർഭംഗയിൽനിന്നുതന്നെ വീണ്ടും മത്സരിക്കുകയാണ് കീർത്തി ആസാദിന്റെ ലക്ഷ്യം. എന്നാൽ, ഇദ്ദേഹത്തെ ഡൽഹിയിൽ മത്സരിപ്പിക്കാനാണ് കോൺഗ്രസിന് താത്പര്യം. ദർഭംഗയിൽ മത്സരിക്കുന്നതിന് കോൺഗ്രസിന്റെ സഖ്യകക്ഷിയായ ആർ.ജെ.ഡി. സമ്മതിക്കുമോ എന്ന ചോദ്യത്തിന് താൻ ആർ.ജെ.ഡി.യിലല്ല ചേർന്നതെന്നായിരുന്നു കീർത്തിയുടെ മറുപടി.

നാലുതവണ എംപി.യായിരുന്ന ആർ.ജെ.ഡി.യുടെ മുഹമ്മദ് അലി അശ്രഫ് ഫത്മിയെ 2014-ൽ 34,000 വോട്ടിനായിരുന്നു കീർത്തി തോൽപ്പിച്ചത്. 1999 മുതൽ ഫത്മിയാണ് മണ്ഡലത്തിൽ കീർത്തിയുടെ എതിരാളി. ഇത്തവണ കീർത്തി ആർ.ജെ.ഡി. അടക്കമുള്ള മഹാമുന്നണിയുടെ ഭാഗമാവുന്നതോടെ മണ്ഡലത്തിൽ അദ്ദേഹത്തിന്റെ കരുത്തുകൂടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP