Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'ബീഫ് കഴിക്കൂ; ഉസൈൻ ബോൾട്ടിനെപ്പോലെ ആകൂ'; ഉസൈൻ ബോൾട്ട് ഒളിമ്പിക് മെഡലുകൾ വാരിക്കൂട്ടിയതു ബീഫ് കഴിച്ചിട്ടാണെന്ന ബിജെപി എംപിയുടെ പ്രസ്താവന വിവാദത്തിൽ

'ബീഫ് കഴിക്കൂ; ഉസൈൻ ബോൾട്ടിനെപ്പോലെ ആകൂ'; ഉസൈൻ ബോൾട്ട് ഒളിമ്പിക് മെഡലുകൾ വാരിക്കൂട്ടിയതു ബീഫ് കഴിച്ചിട്ടാണെന്ന ബിജെപി എംപിയുടെ പ്രസ്താവന വിവാദത്തിൽ

ന്യൂഡൽഹി: ബീഫ് നിരോധനവും ഗോസംരക്ഷണവും ആവശ്യപ്പെടുന്ന സംഘപരിവാർ സംഘടനകളെ ഞെട്ടിച്ച് ഒരു ബിജെപി എംപി. ദിവസം രണ്ടുവട്ടം ബീഫ് കഴിച്ചതുകൊണ്ടാണ് ഉസൈൻ ബോൾട്ട് ഓളിമ്പിക് മെഡലുകൾ വാരിക്കൂട്ടിയതെന്ന് ബിജെപി എംപി ഉദിത് രാജിന്റെ ട്വീറ്റ്.

ബീഫിന്റെ പേരിൽ രാജ്യവ്യാപകമായി അക്രമം നടക്കുന്നതിനിടെയാണ് ബിജെപിയെ അമ്പരപ്പിച്ച് ദളിത് നേതാവ് കൂടിയായ എംപി ബീഫ് കഴിക്കാൻ ആഹ്വാനം ചെയ്തത്. ബീഫിനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന ആക്ഷേപവുമായി അനുയായികൾ രംഗത്തെത്തിയതോടെ എംപി നിലപാടിൽ നിന്നു പിന്മാറുകയും ചെയ്തു.

ദരിദ്രകുടംബത്തിൽ പിറന്നിട്ടും ഒളിംപിക്സിൽ ഒമ്പത് മെഡലുകൾ നേടാനായത് ഉസൈൻ ബോൾട്ട് ദിവസവും രണ്ട് നേരം ബീഫ് കഴിക്കുന്നതുകൊണ്ടാണെന്നായിരുന്നു ബിജെപിയുടെ ദളിത് മുഖം കൂടിയായ ഉദിത് രാജിന്റെ ട്വീറ്റ്. ജനങ്ങളോട് എംപി ബീഫ് കഴിക്കാൻ ആഹ്വാനം ചെയ്യുകയാണെന്ന ആക്ഷേപവുമായി കമന്റുകൾ വന്നതോടെ ട്വീറ്റ് പിൻവലിച്ച് എംപി തടിയൂരി.

തന്റെ ട്വീറ്റ് ഒരുനിലയ്ക്കും ബീഫ് കഴിക്കണമെന്ന് നിർദേശിക്കുന്നതല്ലെന്നും ബോൾട്ടിന്റെ പരിശീലകൻ പറഞ്ഞത് താൻ പകർത്തുകമാത്രമാണ് ചെയ്തതെന്നുമാണ് വിശദീകരണം. കടുത്ത ദാരിദ്ര്യം അനുഭവിക്കുന്ന ജമൈക്കയിൽ അടിസ്ഥാന സൗകര്യങ്ങളൊന്നും ഇല്ലാഞ്ഞിട്ട് പോലും ബോൾട്ടിന് ഒമ്പത് മെഡൽ നേടാനായെങ്കിൽ നമ്മുടെ താരങ്ങളും ഇത്തരമൊരു മാർഗം കാണണമെന്നാണ് താൻ പറഞ്ഞത്. സാഹചര്യങ്ങളെയും സർക്കാരിനെയും ഭക്ഷണത്തെയും കുറ്റപ്പെടുത്തുന്നതിന് പകരം വിജയിക്കാനുള്ള മാർഗങ്ങൾ കണ്ടെത്തുകയാണ് വേണ്ടതെന്നും വിശദീകരണ ട്വീറ്റുകളിൽ അദ്ദേഹം വ്യക്തമാക്കി.

ബീഫ് ഒരു രാഷ്ട്രീയ വിഷയമായി ഉയർത്തിയ ബിജെപി തങ്ങൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാട്ടിറച്ചിക്ക് നിരോധനമേർപ്പെടുത്തുകയും പശുവിറച്ചിയുടെ പേരിൽ ബിജെപി അനുകൂല ഹിന്ദുത്വ കക്ഷികൾ അതിക്രമങ്ങൾ അഴിച്ചുവിടുകയും ചെയ്യുന്നതിനിടെ ബിജെപി എംപി ബീഫ് കഴിക്കുന്നതിനെ ന്യായീകരിച്ചത് കൗതുകമുണർത്തി. ബിജെപിയുടെ ദളിത് മുഖമായ ഉദിത് രാജ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പാർട്ടിയിൽ ചേർന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP