Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലക്ഷ്യമിട്ടത് 60 ലക്ഷം അംഗങ്ങളെ; അംഗത്വം എടുത്തത് 77 ലക്ഷം പേർ; പശ്ചിമ ബംഗാളിലെ ഏറ്റവും വലിയ പാർട്ടിയായി ബിജെപി മാറിയത് ഞൊടിയിടയിൽ; മമത ഒത്തുതീർപ്പിന് എത്തിയില്ലെങ്കിൽ തൃണമൂൽ തീർന്നെന്ന് തന്നെ റിപ്പോർട്ടുകൾ; ഒരു നേതാവ് പോലുമില്ലാതെ ബിജെപി വളർന്നത് അമിത് ഷാ മോദി പ്രഭാവത്തിൽ; ബംഗാളിൽ 200 ശതമാനത്തിലധികം വളർച്ചയ്ക്ക് സംഭാവന ചെയ്തത് പഴയ സഖാക്കളും

ലക്ഷ്യമിട്ടത് 60 ലക്ഷം അംഗങ്ങളെ; അംഗത്വം എടുത്തത് 77 ലക്ഷം പേർ; പശ്ചിമ ബംഗാളിലെ ഏറ്റവും വലിയ പാർട്ടിയായി ബിജെപി മാറിയത് ഞൊടിയിടയിൽ; മമത ഒത്തുതീർപ്പിന് എത്തിയില്ലെങ്കിൽ തൃണമൂൽ തീർന്നെന്ന് തന്നെ റിപ്പോർട്ടുകൾ; ഒരു നേതാവ് പോലുമില്ലാതെ ബിജെപി വളർന്നത് അമിത് ഷാ മോദി പ്രഭാവത്തിൽ; ബംഗാളിൽ 200 ശതമാനത്തിലധികം വളർച്ചയ്ക്ക് സംഭാവന ചെയ്തത് പഴയ സഖാക്കളും

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: രണ്ടാം മോദി സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ ബിജെപി ആരംഭിച്ചത് 2024ലേക്കുള്ള തയ്യാറെടുപ്പുകളാണ്. ഇതിന് ആദ്യ ചവിട്ടുപടിയായി പാർട്ടി അംഗത്വം ഉയർത്തുക എന്നതായിരുന്നു ലക്ഷ്യം. ഇതിൽ ബിജെപി ഉണ്ടാക്കിയിരിക്കുന്നത് 50ശതമാനം വർധനവാണ്. രാജ്യത്ത് നാല് കോടി പാർട്ടി പ്രവർത്തകരുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിൽ തന്നെ പാർട്ടിക് ആതമവിശ്വാസം വർധിപ്പിക്കുന്നത് ഒന്നര വർഷത്തിനപ്പുറം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാളിൽ പാർ്ട്ടി നേടിയ വളർച്ചയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പില് ബിജെപിയെ പോലും ഞെട്ടിച്ചായിരുന്നു 2ൽ നിന്ന് അവരുടെ ലോക്‌സഭ സീറ്റ് നില സംസ്ഥാനത്ത് 17 എന്ന സംഖ്യയിലേക്ക് എത്തിയത്

അതിന് പിന്നാലെ ബിജെപി അംഗത്വ ക്യാമ്പയിൻ ആരെഭിച്ചപ്പോൾ തന്നെ സ്വാഭാവികമായും വർധനവ് പ്രതീക്ഷിച്ചിരുന്നെങ്കിലും പാർട്ടി ലക്ഷ്യമിട്ടതിലും മുകളിലാണ് ഇപ്പോഴത്തെ കണക്കുകൾ ചെന്ന് നിൽക്കുന്നത്. 20ലക്ഷം അംഗങ്ങളുള്ള സംസ്ഥാനത്ത് പാർട്ടിക്ക് 60 ലക്ഷമായി അത് ഉയരണം എന്നാണ് അമിത് ഷാ നിർദ്ദേശിച്ചത്. എന്നാൽ ഇപ്പോൾ അത് ചെന്ന് നിൽക്കുന്നത് 77 ലക്ഷം എന്ന കണക്കിലാണ്. 200 ശതമാനത്തിൽ അധികം വർധനവാണ് ബംഗാളിൽ നേടാൻ പാർട്ടിക്ക് കവിഞ്ഞത്.

ഇനിയും അധികാരം നേടാനാകാത്ത സംസ്ഥാനങ്ങളിൽ പാർട്ടി ഇപ്പോൾ ഏറ്റവും ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുന്ന സംസ്ഥാനമാണ് ബംഗാൾ. ഇപ്പോൾ അംഗത്വം കൂടി വൻ കുതിപ്പ് നടത്തിയതോടെ 2021ൽ സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ സർക്കാർ ഉണ്ടാക്കാൻ കഴിയും എന്ന് തന്നെയാണ് ബിജെപി ഉറച്ച് വിശ്വസിക്കുന്നത്. ബിജെപിയെ സംബന്ധിച്ചിടത്തോളം ഗുജറാത്ത്, യുപി പോലെ ഒരു ശക്തികേന്ദ്രമായി ബംഗാൾ മാറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴും പണിപ്പുരയിലുള്ള ഒരു പാർട്ടി മാത്രമായിരുന്നു ലോക്‌സഭ തെരഞ്ഞെടുപ്പ് വേളയിൽ പോലും ബിജെപി. ്ധികാരം പിടിക്കും സംസ്ഥാനത്ത് എന്ന് പറയുമ്പോഴും അതിന് യോഗ്യരായ സ്ഥാനാർത്ഥികളെ പോലും സ്വന്തം പാർട്ടിയിൽസകണ്ടെത്താനില്ലാത്ത അവസ്ഥയുമുണ്ട്. ഇങ്ങനെ നിൽക്കുമ്പോൾ ഒരു കാര്യം ഉറപ്പിക്കാൻ കഴിയുന്നത് മോദി അമിത് ഷാ കൂട്ടുകെട്ട് തന്നെയാണ് ബംഗാളിൽ ചലനം സൃഷ്ടിക്കുന്നത്.

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുൻപ് അമിത് ഷായ്ക്ക് ബംഗാളിൽ റാലി നടത്താൻ പോലും സംസ്ഥാന മുഖ്യമന്ത്രി മമത ബാനർജി അനുവാദം നൽകിയിരുന്നില്ല. പിന്നീട് ജാഥ നടന്നപ്പോൾ അതിന് നേരെ ഉണ്ടായത് വലിയ അക്രമങ്ങളുമാണ്. ഇത് എല്ലാം ബിജെപിക്ക് ഗുണമായി മാറുകയായിരുന്നു. പ്രധാനമായും പണം തന്നെയാണ് ബിജെപിക്ക് ശക്തിയായത്. ഇതിനൊപ്പം തന്നെ തൃണമൂൽ വിരുദ്ധ ചേരി ശക്തിപ്പെടടതും മമതയുടേയും തൃണമൂലിന്റേയും കടന്നാക്രമത്തിൽ പൊറുതി മുട്ടിയ പഴയ സിപിഎമ്മുകാരിൽ നല്ലൊരു വിഭാഗം ഒപ്പം കൂടിയതും ബംഗാളിൽ കാര്യങ്ങൾ എളുപ്പമാക്കി.

ബംഗാളിൽ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് ഒരു പ്രാദേശിക സിപിഎം നേതാവ് പറഞ്ഞത് ഇങ്ങനെയാണ്. ഇവിടെ ബിജെപി നടത്തുന്നത് പണത്തിന്റെ രാഷ്ട്രീയമാണ്. അവർക്ക് ഇവിടെ സംഘടന ഇല്ല പക്ഷേ ശക്തിയായി മാറി കഴിഞ്ഞു. സിപിഎമ്മിന് സംഘടനയുണ്ട് പക്ഷേ സംസ്ഥാനത്ത് സ്ഥിതി ഗുരുതരമാണ്. സിപിഎമ്മിന്റെ പല മുൻ നേതാക്കളും തൃണമൂൽ അക്രമത്തെ ഭയന്ന് ബിജെപിക്ക് ഒപ്പമാണ്. ഇതിനെ മുകളിലത്തെ തട്ടിൽ നേതാക്കൾ എതിർക്കുന്നുണ്ടെങ്കിലും അണികൾ അത് ചെവിക്കൊള്ളുന്നില്ല. തൃണമൂലിന് ബദലാകാൻ ബിജെപിയെ അനുവദിച്ചാൽ അത് വറച്ചട്ടിയിൽ നിന്ന് എരിതീയലേക്ക് പോകുന്നതിന് തുല്യമാണ് എന്ന് നേതാക്കൾ പറയുന്നുണ്ടെങ്കിലും ഇത് താഴേ തട്ടിലേക്ക് എത്തുന്നില്ല.

ഈ മാസം 2ന് അംഗത്വപ്രചാരണം അവസാനിച്ചെങ്കിലും ഡിസംബർ വരെ നീട്ടാനാണ് ഇപ്പോൾ പാർട്ടിയുടെ പുതിയ തീരുമാനം. ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റം, തൃണമൂൽ കോൺഗ്രസ് ഭരണത്തിനെതിരായ പ്രചാരണം, ബംഗാളിലും ദേശീയ പൗരത്വ രജിസ്റ്റർ ഏർപ്പെടുത്തുമെന്ന വാഗ്ദാനം തുടങ്ങിയവയാണ് ബിജെപിയെ തുണച്ചതെന്നാണ് വിലയിരുത്തൽ. പുതിയ അംഗങ്ങളിൽ അധികവും 25നും 40നും ഇടയിലുള്ളവരാണെന്ന് പാർട്ടി നേതാക്കൾ വ്യക്തമാക്കി. അതിർത്തി പ്രദേശങ്ങളിൽ നിന്നാണ് പുതുതായി കൂടുതൽ അംഗങ്ങളെ ലഭിച്ചത് കുടിയേറ്റങ്ങൾക്ക് എതിരെ ഉള്ള നിലപാട് തന്നെ ആണ്.

നേരത്തെ 11 കോടിയാണ് ബിജെപിക്ക് രാജ്യത്ത് ഉണ്ടായിരുന്ന അംഗത്വം. ഇപ്പോൾ അത് 15 കോടിയായി മാറിയിരിക്കുന്നു. കഴിഞ്ഞ ജൂലൈ 6ന് തന്റെ ലോക്‌സഭ മണ്ഡലമായ വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തത്. ഇതിന് പിന്നാലെ യുപിയിൽ ബിജെപിയുടെ അംഗത്വം ഒന്നര കോടിയിലേക്ക് എത്തിക്കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP