Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജമ്മു കാശ്മീരിൽ വീണ്ടും രാഷ്ട്രീയ അനിശ്ചിതത്വം; സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക്; പിഡിപിയുമായി സഖ്യത്തിനില്ലെന്ന് കോൺഗ്രസ്; ബിജെപിയുടേത് ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കം; സഖ്യ തകർച്ചയെന്നത് ആർഎസ്എസിന്റെ നിരന്തര ആവശ്യം

ജമ്മു കാശ്മീരിൽ വീണ്ടും രാഷ്ട്രീയ അനിശ്ചിതത്വം; സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക്; പിഡിപിയുമായി സഖ്യത്തിനില്ലെന്ന് കോൺഗ്രസ്; ബിജെപിയുടേത് ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കം; സഖ്യ തകർച്ചയെന്നത് ആർഎസ്എസിന്റെ നിരന്തര ആവശ്യം

ശ്രീനഗർ: 2014 കാശ്മീർ പൊതുതെരഞ്ഞെടുപ്പിന് ശേഷം പിഡിപിയും ബിജെപിയും രൂപീകരിച്ച സഖ്യത്തെ നെറ്റി ചുളിച്ചുകൊണ്ടാണ് പ്രതിപക്ഷ പാർട്ടികളും രാജ്യത്തെ ഒട്ടുമിക്ക രാഷ്ട്രീയ പാർട്ടികളും കണ്ടത്. 87 അംഗ കാശ്മീർ നിയമസഭയിൽ പിഡിപി ബിജെപി സഖ്യത്തിന് 53 അംഗങ്ങളാണ് ഉണ്ടായിരുന്നത്. ബിജെപി സഖ്യത്തിൽ നിന്ന് പിന്മാറിയതും തൊട്ടുപിന്നാലെ പിഡിപിക്ക് പിന്തുണയില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കുകയും ചെയ്തതോടെ മെഹ്ബൂബയ്ക്ക് മുന്നിൽ രാജിയല്ലാതെ മറ്റ് മാർഗങ്ങൾ ഇല്ലാതാവുകയായിരുന്നു.ഇതോടെയാണ് കാശ്മീർ ഒരിടവേളയ്ക്ക് ശേഷം വീണ്ടും രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക്ാണ് പോകുന്നത്. ഗവർണ്ണറെ ഭരണം ഏൽപ്പിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം.

25 അംഗങ്ങളാണ് നിലവിൽ സഭയിൽ ബിജെപിയുടെ സാന്നിധ്യം. പിഡിപിക്ക് 28 സീറ്റുകളുണ്ടെങ്കിലും മൂന്നാമത്തെ കക്ഷിയും 12 സീറ്റുമുള്ള കോൺഗ്രസിന്റെ പിന്തുണയില്ലാതെ പോയതാണ് ഇപ്പോൾ വിനയായത്.ഇത് അവസര രാഷ്ട്രീയമാണെന്ന് കോൺഗ്രസ് നേതാവ് ഗലാം നബി ആസാദ് പ്രതികരിച്ചു. അതേ സമയം പിഡിപിയുമായി സഖ്യത്തി്‌ന് തയ്യാറുണ്ടോ എന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് നിഷേധാത്മകമായാണ് ഗുലാം നബി പ്രതികരിച്ചത്.സഖ്യം പിരിഞ്ഞെങ്കിലും രാഷ്ട്രീയപരമായി നേട്ടം കൈവരിച്ചിരിക്കുന്നത് ബിജെപിയാണ്.അടുത്ത് വർഷം നടക്കുന്ന പൊതു തെരഞ്ഞെടുപ്പിന് ഒരു മുഴം നീട്ടിയുള്ള ബിജെപിയുടെ തന്ത്രമാണ് ഇതെന്നും വിലയിരുത്തലുണ്ട്. നിലവിലെ സാഹചര്യത്തിൽ 44 എന്ന മാജിക് നമ്പറിലെത്താൻ പിഡിപിക്ക് കോൺഗ്രസിന്റെ പിന്തുണ ലഭിച്ചേ മതിയാവുകയുള്ളു എന്നാൽ അത് ഇല്ലാ എന്ന് ഉറപ്പായതോടെയാണ് മെഹ്ബൂബ മുഫ്തി രാജി വെക്കാൻ തീരുമാനിച്ചത്.

കാശ്മീരിലെ സഖ്യം അവസാനിപ്പിക്കുക എന്നത് ആർഎസ്എസ്സിന്റെ ദീർഘകാലത്തെ ആവശ്യമായിരുന്നു. സർക്കാരിന്റെ ഭാഗമായാൽ മാത്രമെ താഴ്‌വരയിൽ ഗുണം ചെയ്യുകയുള്ളുവെന്ന ആശയം മുന്നോട്ട് വച്ചാണ് ബിജെപി ആർഎസ്എസ് ഉയർത്തിയ എതിർപ്പ് മറികടന്നത്. എന്നാൽ കത്വ സംഭവത്തോട് കൂടി പിഡിപി ഹിന്ദു സമൂഹത്തെ ഒറ്റപ്പെടുത്താൻ കൂട്ടുനിന്നു എന്ന ആരോപണം ശക്തമായതോടെയാണ് സഖ്യം അവസാനിപ്പിക്കണം എന്ന നിലപാട് ആർഎസ്എസ് കടുപ്പിച്ചത്. കത്വയിൽ കാശ്മീർ പ്രതിഷേധ ഭൂമിയായപ്പോൾ ബിജെപി ഭരണകക്ഷിയിലുണ്ടായിട്ട് കൂടി ഒറ്റപ്പെടുന്ന സ്ഥിതിയാണുണ്ടായത്. മന്ത്രിസഭയിൽ നിന്ന് ബിജെപി മന്ത്രിമാർ രാജിവെക്കുന്ന സ്ഥിതിയിലേക്കും കാര്യങ്ങൾ എത്തിയിരുന്നു.

ബിജെപിക്ക് അഭിപ്രായ സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ടുവെന്ന് രാം മാധവ് പറഞ്ഞതിന്റെ പൊരുളും കത്വ സംഭവത്തിന് ശേഷം ബിജെപി മുന്നണിയിൽ നേരിടേണ്ടി വന്ന അപമാനത്തെ തന്നെയാണ് സൂചിപ്പിക്കുന്നത്.2014 ലെ തിരഞ്ഞെടുപ്പിന് ശേഷമാണ് ആശയപരമായി ഇരു ധ്രൂവങ്ങളിലുള്ള പാർട്ടികൾ പ്രതിപക്ഷ നിരകളെ ഒന്നാകെ അദ്ഭുതപ്പെടുത്തി സഖ്യമുണ്ടാക്കുന്നത്. നരേന്ദ്ര മോദിയുടെ വികസന വാഗ്ദാനത്തിൽ പെട്ടുപോയ പിഡിപി സഖ്യത്തിന് സമ്മതിക്കുകയായിരുന്നു.ടൂറിസം മേഖലയിലടക്കം ലക്ഷക്കണക്കിന് തൊഴിലവസരങ്ങളും ആയിരക്കണക്കിന് കോടികളുടെ വികസന വാഗ്ദാനവും നൽകിയെങ്കിലും ഇത് ഫലപ്രഥമായി കേന്ദ്രം നടപ്പാക്കിയില്ല എന്നാണ് പിഡിപി ആരോപിക്കുന്നത്.

കശ്മീരിൽ സമാധാന പ്രഖ്യാപനവുമായി അധികാരത്തിൽ വന്ന മോദി സർക്കാർ പക്ഷെ സംസ്ഥാനത്തിന്റെ സമാധാനം തകർക്കുന്ന തരത്തിലായിരുന്നു മുന്നോട്ട് പോയതെന്നും പിഡിപിക്കും മറ്റ് കക്ഷികൾക്കും പരാതിയുണ്ട്. തുടർന്ന് പലകുറി സഖ്യത്തിൽ വിള്ളൽ വീഴുന്ന അവസ്ഥയുണ്ടായെങ്കിലും മെഹ്ബൂബ മുഫ്ത്തിക്ക് തൽക്കാലം മറ്റ് വഴികളില്ലായിരുന്നു. കത്വയിലെ പെൺക്കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച കൊന്നതോടെ പ്രതികളോടൊപ്പം നിൽക്കുന്ന ബിജെപി സർക്കാരിന്റെ സഖ്യകക്ഷി എന്ന നിലയിൽ പിഡിപിയക്ക് വൻസമ്മർദ്ദം നേരിടേണ്ടി വന്നു. ഇതോടെ ബന്ധം കൂടുതൽ വഷളായി. ഇതിനിടയിൽ കശ്മീർ മുമ്പെങ്ങുമില്ലാത്ത വിധം കലാപ ഭൂമിയായി മാറുകയും ചെയ്തു.

ജമ്മു കാശ്മീരിലെ നിലവിലെ കക്ഷിനില

പിഡിപി 28
ബിജെപി 25
നാഷണൽ കോൺഫറൻസ് 15
കോൺഗ്രസ് 12
പീപ്പിൾസ് കോൺഫ്രൻസ് 2
സിപിഎം 1
മറ്റുള്ളവർ 4

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP