Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാക്കുകൾ ഉപയോഗിക്കുമ്പോൾ പരമാവധി ശ്രദ്ധ വേണം; വിവാദ പ്രസ്താവനകൾ ഒഴിവാക്കി മണ്ഡലങ്ങളിലേക്ക് പോകാൻ ബിജെപി എംപിമാർക്ക് അമിത് ഷായുടെ നിർദ്ദേശം; ഗൃഹ സന്ദർശനം ശക്തമാക്കി 20 വീടുകളിൽ നിന്നെങ്കിലും ചായ കുടിക്കണം; സർക്കാർ ചെയ്ത നല്ല കാര്യങ്ങൾ ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രചരിപ്പിക്കാനും എംപിമാരോട് ബിജെപി

വാക്കുകൾ ഉപയോഗിക്കുമ്പോൾ പരമാവധി ശ്രദ്ധ വേണം; വിവാദ പ്രസ്താവനകൾ ഒഴിവാക്കി മണ്ഡലങ്ങളിലേക്ക് പോകാൻ ബിജെപി എംപിമാർക്ക് അമിത് ഷായുടെ നിർദ്ദേശം; ഗൃഹ സന്ദർശനം ശക്തമാക്കി 20 വീടുകളിൽ നിന്നെങ്കിലും ചായ കുടിക്കണം; സർക്കാർ ചെയ്ത നല്ല കാര്യങ്ങൾ ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രചരിപ്പിക്കാനും എംപിമാരോട് ബിജെപി

മറുനാടൻ മലയാളി ഡസ്‌ക്‌

ഡൽഹി: 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വിവാദപരമായ പ്രസ്താവനകൾ നടത്തരുതെന്ന് യുപിയിൽ നിന്നുള്ള ലോക്‌സഭാംഗങ്ങൾക്ക് അമിത് ഷായുടെ താക്കീത്. സ്വന്തം മണ്ഡലങ്ങളിൽ പോയി സർക്കാർ ചെയ്ത വികസന പ്രവർത്തനങ്ങൾ ജനങ്ങളെ അറിയിക്കണമെന്നും ബിജെപി ദേശീയ അധ്യക്ഷൻ എംഎൽഎമാരോടു നിർദ്ദേശിച്ചു. പാർട്ടി നേതാക്കളുടെ പ്രത്യേകിച്ച് ഉത്തര് പ്രദേശിലെ നേതാക്കൾ അടിക്കടി നടത്തുന്ന വിവാദ പ്രസ്താവനകൾ പ്രതിപക്ഷത്തിന് ആയുധമാകുന്നുവെന്ന് മനസ്സിലാക്കിയും ഇത് തിരിച്ചടിയാകുമെന്ന മനസ്സിലാക്കിയുമാണ് ദേശീയ അധ്യക്ഷന്റെ ഇടപെടൽ.

യുപിയിൽ ഉൾപ്പടെ പ്രതിപക്ഷ ഐക്യം ശക്തമാണെന്നിരിക്കെ സംഘത്തോടെയുള്ള ആക്രമമായിരിക്കും ബിജെപി നേരിടേണ്ടി വരിക എന്നുറപ്പാണ്. അത്‌കൊണ്ട് തന്നെ ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധിക്കണം എന്നാണ് അമിത് ഷാ നിർദ്ദേശിക്കുന്നത്. മണ്ഡലങ്ങളിൽ പോയി വ്യക്തമായ പ്രചാരണം നടത്താനാണ് നിർദ്ദേശം. മറ്റ് സംസ്ഥാനങ്ങളിലെ ജനപ്രതനിധികോടും ജനപ്രതിനിധികളില്ലാത്ത സംസ്ഥാനങ്ങളിൽ രാജ്യസഭ അംഗങ്ങളോടും ഷാ ഇതേ നിർദ്ദേശം തന്നെ നൽകിയേക്കും

2014ൽ ബിജെപി നേടിയ വൻ വിജയം ആവർത്തിക്കുന്നതിനു സ്വന്തം മണ്ഡലങ്ങളിലെ ഓരോ ഗ്രാമങ്ങളിലും പോകാനാണ് എംപിമാരോടും എംഎൽഎമാരോടും അമിത് ഷാ ആവശ്യപ്പെട്ടത്. സന്ദർശനത്തിൽ 20 വീടുകളിൽ നിന്നെങ്കിലും ചായ കുടിച്ചിരിക്കണമെന്നും നിർദ്ദേശമുണ്ട്. ഉത്തർപ്രദേശിലെ നിലവിലെ ലോക്‌സഭാംഗങ്ങളിൽ പകുതിയോളം പേർക്കും ബിജെപി അടുത്ത തിരഞ്ഞെടുപ്പിൽ അവസരം നൽകിയേക്കില്ലെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. യോഗത്തിൽ സംഗീത് സോം, ഹേമമാലിനി, സുരേഷ് റാണ, മുരളി മനോഹർ ജോഷി, സഞ്ജീവ് ബല്യാൻ, രാജേന്ദ്ര അഗർവാൾ എന്നിവർക്കു ദേശീയ അധ്യക്ഷൻ ശക്തമായ താക്കീതും നൽകി. മുതിർന്ന ബിജെപി നേതാവായ മുരളി മനോഹർ ജോഷി സ്വന്തം മണ്ഡലമായ കാൺപൂരിലേക്ക് അപൂർവമായി മാത്രമാണ് സന്ദർശിക്കാറുള്ളത്.

വിവാദ പ്രസ്താവനകളുടെ പേരിലാണ് ബോളിവുഡ് താരവും എംപിയുമായ ഹേമമാലിനി വിമർശനം നേരിട്ടത്. ആഗ്രഹമുണ്ടെങ്കിൽ ഒരു മിനിറ്റ് കൊണ്ട് തനിക്കു മുഖ്യമന്ത്രിയാകാൻ സാധിക്കുമെന്ന് ഹേമമാലിനി അടുത്തിടെ പറഞ്ഞിരുന്നു. 62 പേർക്കു ജീവൻ നഷ്ടമായ 2013ലെ മുസാഫർനഗർ കലാപക്കേസിലെ പ്രതികളാണ് സോം, റാണ, ബല്യാൻ എന്നിവർ. കൈരാന ഉപതിരഞ്ഞെടുപ്പിൽ യുപിയിൽ ബിജെപി പരാജയപ്പെട്ടിരുന്നു. ഇതോടെ പ്രതിപക്ഷ ഐക്യത്തിനെതിരെ പുതിയ തന്ത്രങ്ങൾ കണ്ടെത്തേണ്ട അവസ്ഥയിലായി ബിജെപി നേതൃത്വം. 80 ലോക്‌സഭാ സീറ്റുകളുള്ള യുപിയിൽ വെന്നിക്കൊടി പാറിച്ചു വീണ്ടും അധികാരം പിടിക്കാനാണു ബിജെപിയുടെ പരിശ്രമം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP