Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിജെപി അയഞ്ഞത് 11 അധിക സീറ്റുകൾ ലഭിച്ചപ്പോൾ; ശിവസേന- ബിജെപി ഉടക്കിൽ പ്രതീക്ഷ അർപ്പിച്ചിരുന്ന കോൺഗ്രസ്-എൻസിപി സഖ്യത്തിനു തിരിച്ചടി

ബിജെപി അയഞ്ഞത് 11 അധിക സീറ്റുകൾ ലഭിച്ചപ്പോൾ; ശിവസേന- ബിജെപി ഉടക്കിൽ പ്രതീക്ഷ അർപ്പിച്ചിരുന്ന കോൺഗ്രസ്-എൻസിപി സഖ്യത്തിനു തിരിച്ചടി

ന്യൂഡൽഹി: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ മൂന്ന് ദിവസം അവശേഷിക്കെ ബിജെപി- ശിവസേന സഖ്യം സീറ്റ് വിഭജനത്തിൽ ധാരണയായി. 288 അംഗ നിയമസഭയിൽ 130 സീറ്റുകൾ വേണമെന്ന ബിജെപിയുടെ ആവശ്യം ശിവസേന അംഗീകരിച്ചതോടെയാണ് ദിവസങ്ങളായി നിലനിന്ന അനിശ്ചിതത്വം ഒഴിവായത്.

155 സീറ്റിൽ കുറയില്ലെന്ന് വാശിപിടിച്ചിരുന്ന ശിവസേന ഇന്നലെ അഞ്ചു സീറ്റുകളുടെ കാര്യത്തിൽ അയഞ്ഞു. ബിജെപിക്ക് 130 നൽകാനും സേന 150ൽ മത്‌സരിക്കാനുമാണ് ഇന്നലെ ധാരണയായത്. ഇതു പ്രകാരം ബിജെപിക്ക് 2009ലേതിനെക്കാൾ 11 സീറ്റുകൾ കൂടും. അതേ സമയം കഴിഞ്ഞ തവണ 18 സീറ്റുകളിൽ മത്‌സരിച്ച റിപ്പബ്‌ളിക്കൻ പാർട്ടി, രാഷ്ട്രീയ സമാജ് പാർട്ടി, സ്വാഭിമാനി ശ്വേത്കരി സംഘടന എന്നീ ഘടകകക്ഷികൾ ഇത്തവണ എട്ടു സീറ്റിൽ ഒതുങ്ങും.

ബിജെപി-ശിവസേന നേതാക്കൾ ഇന്നലെ മുംബയിൽ ദാദറിലുള്ള ബിജെപി ഓഫീസിൽ നടത്തിയ ചർച്ചയിലാണ് ഒരാഴ്ചയായി ഇരു പാർട്ടികൾക്കുമിടയിൽ നിന്ന തർക്കത്തിന്റെ മഞ്ഞുരുകിയത്. സേനയുടെ രാജ്യസഭാ എം.പി സഞ്ജയ് റാവത്ത്, നിയമസഭാ കക്ഷി നേതാവ് സുഭാഷ് ദേശായ്, ബിജെപിയെ പ്രതിനിധീകരിച്ച് തിരഞ്ഞെടുപ്പ് ചുമതലയുള്ള ഓം മാത്തുർ, സംസ്ഥാന അദ്ധ്യക്ഷൻ ദേവേന്ദ്ര ഫട്‌നവിസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. തുടർന്ന് നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ സഖ്യം തുടരുമെന്നും സീറ്റ് വിഭജനത്തിൽ ധാരണയായെന്നും നേതാക്കൾ അറിയിക്കുകയായിരുന്നു.

അതേ സമയം ബിജെപി- ശിവസേന ഉടക്കിൽ പ്രതീക്ഷയർപ്പിച്ചിരുന്നു കോൺഗ്രസ്- എൻസിപി സഖ്യം സീറ്റ് വിഭജനകാര്യത്തിൽ ഇതുവരെയും തീരുമാനമായില്ല. പകുതി സീറ്റുകൾ വേണമെന്നാണ് ശരത് പവാർ കോൺഗ്രസിനോട് ആവശ്യപ്പെടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP