Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റഫാലിൽ രാഹുലും കോൺഗ്രസും നടത്തുന്നത് അപവാദ പ്രചാരണം; കോൺഗ്രസിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി; വിവാദ പരാമർശത്തിൽ രാഹുൽ രാജ്യത്തോട് മാപ്പ് പറയണമെന്നും ആവശ്യം

റഫാലിൽ രാഹുലും കോൺഗ്രസും നടത്തുന്നത് അപവാദ പ്രചാരണം; കോൺഗ്രസിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി; വിവാദ പരാമർശത്തിൽ രാഹുൽ രാജ്യത്തോട് മാപ്പ് പറയണമെന്നും ആവശ്യം

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: റഫേൽ ഇടപാടുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിൽ മാപ്പ് പറയണം എന്നാവശ്യപ്പെട്ട് ബിജെപി രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുന്നു. നാളെ കോൺഗ്രസിനും രാഹുലിനുമെതിരെ രാജ്യവ്യാപക പ്രതിഷേധ പരിപാടികളാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. സുപ്രിംകോടതി ക്ലീൻ ചിറ്റ് നൽകിയ കേസിൽ അപവാദപ്രചരണം നടത്തുന്നത് അവസാനിപ്പിക്കണമെന്നും റഫേലിൽ വീണ്ടും അന്വേഷണം ആവശ്യപ്പെടുന്ന കോൺഗ്രസ് സുപ്രിംകോടതി വിധിന്യായം വായിക്കണമെന്നും ബിജെപി ജനറൽ സെക്രട്ടറി ഭുപേന്ദർ യാദവ് പറഞ്ഞു.

ബിജെപിയുടെ നേതൃത്വത്തിൽ ഇന്നും ഡൽഹിയിൽ കോൺഗ്രസിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എഐസിസി ആസ്ഥാനത്തിന് മുമ്പിൽ നടന്ന പ്രതിഷേധത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തിരുന്നു. രാഹുൽ ഗാന്ധി മാപ്പ് പറയണമെന്നാവശ്യപ്പെട്ടായിരുന്നു ഇവിടെയും പ്രതിഷേധം. റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ആരോപണങ്ങൾക്ക് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ജനങ്ങളോട് മാപ്പ് പറയണമെന്ന് മുതിർന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവിശങ്കർ പ്രസാദ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സുപ്രീംകോടതിയിൽ മാത്രം രാഹുൽ മാപ്പ് പറഞ്ഞാൽ പോരാ എന്നും മന്ത്രി പറഞ്ഞു. റഫേൽ വിധയിൽ വിയോജിച്ച ജഡ്ജിയുടെ പരാമർശം ചൂണ്ടിക്കാട്ടി സംയുക്ത പാർലമെന്ററി സമിതി അന്വേഷണം നടത്തണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.

റഫാൽ ഇടപാടിൽ കേന്ദ്രസർക്കാരിന് ക്ലീൻ ചിറ്റ് നൽകിയത് പുനപരിശോധിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളുകയായിരുന്നു. കഴിഞ്ഞ വർഷം ഡിസംബർ 14 ന് റഫാൽ കേസിൽ പുനരന്വേഷണം നടത്താൻ വിസമ്മതിച്ചു കൊണ്ടുവന്ന വിധിക്കെതിരെ സമർപ്പിക്കപ്പെട്ട റിവ്യൂ പെറ്റീഷനിലാണ് ഇന്ന് അന്തിമവിധി വന്നത്. രഞ്ജൻ ഗൊഗോയ്, എസ് കെ കൗൾ, കെ എം ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്.

റിവ്യു ഹർജികളിൽ പുനഃപരിശോധനക്ക് ആവശ്യമായ ഒന്നുമില്ലെന്നും അതിനാൽ തന്നെ ആവശ്യം തള്ളുകയാണെന്നുമാണ് റഫാൽ റിവ്യു ഹർജിയിലെ വിധിയിൽ പറയുന്നത്. റഫാൽ ഇടപാടിൽ അന്വേഷണം വേണമെന്ന ആവശ്യം തള്ളിയ കോടതി വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രശാന്ത് ഭൂഷൺ ഉൾപ്പടെയുള്ള ഹർജിക്കാർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. സിഎജി റിപ്പോർട്ട് പാർലമെന്റ് ചർച്ച ചെയ്തു എന്ന വിധിയിലെ പരാമർശം തിരുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരും സുപ്രീംകോടതിയിൽ എത്തിയിരുന്നു. സർക്കാർ ഇടപാടിനെക്കുറിച്ചുള്ള വസ്തുതകൾ കോടതിയിൽ നിന്ന് മറച്ചു വച്ചു എന്ന് ഹർജിക്കാർ ആരോപിച്ചു.

റഫാൽ ഇടപാടിൽ കേന്ദ്രസർക്കാരിന് ക്ലീൻ ചിറ്റ് നൽകിയത് പുനപരിശോധിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് റഫാൽ ഇടപാടിനെക്കുറിച്ച് സംയുക്ത പാർലമെന്ററി കമ്മിറ്റി അന്വേഷിക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത്. ജസ്റ്റിസ് കെ.എം ജോസഫ് വിയോജിച്ച് വിധിയെഴുതിയത് വലിയ അന്വേഷണ സാധ്യതയിലേക്കാണ് വഴിതുറക്കുന്നതെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്കെതിരെ കോൺഗ്രസ് ഉയർത്തിയ ശക്തമായ ആയുധമായിരുന്നു റഫാൽ ഇടപാട്. ബൊഫോഴ്‌സ് ആരോപണത്തിലൂടെ ക്രൂശിച്ച ബിജെപിക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകാനാണ് കോൺഗ്രസ് ശ്രമിച്ചത്. കരാറിന്റെ വിശദാംശങ്ങൾ പുറത്തുവിടാനാവശ്യപ്പെട്ട് സർക്കാരിനെയും ബിജെപിയെയും മുൾമുനയിൽ നിർത്തി.

എന്നാൽ റഫാലിൽ അഴിമതിയില്ലെന്ന് സുപ്രീംകോടതി വിധിച്ചതോടെ ആരോപണങ്ങളുടെ മുനയൊടിഞ്ഞു. ഒടുവിൽ പുനപരിശോധന ഹർജികൾ തള്ളിയതിന് പുറമെ രാഹുൽഗാന്ധിയെ സുപ്രീം കോടതി വിമർശിക്കുക കൂടി ചെയ്തതോടെ തിരിച്ചടിയുടെ ആഘാതം ഇരട്ടിയായി. അഴിമതിയിൽ ഉന്നയിക്കപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി കിട്ടിയിട്ടില്ലെന്നും സംയുക്ത പാർലമെന്ററി കമ്മിറ്റി അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് പ്രതിരോധം തീർക്കാനാണ് കോൺഗ്രസിന്റെ ശ്രമം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP