Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അയോധ്യയിൽ ക്ഷേത്രം നിർമ്മിച്ചു ഹിന്ദു വോട്ടുകൾ ഏകീകരിക്കണമെന്ന് ഒരു പക്ഷം; അതു തിരിച്ചടി കൂട്ടുമെന്ന് പറഞ്ഞ് എതിർത്തു മറുപക്ഷവും; മോദി വിരുദ്ധ സഖ്യം ശക്തമായപ്പോൾ ബദൽ മാർഗങ്ങൾ ആലോചിച്ചു സംഘപരിവാർ വൃത്തങ്ങൾ

അയോധ്യയിൽ ക്ഷേത്രം നിർമ്മിച്ചു ഹിന്ദു വോട്ടുകൾ ഏകീകരിക്കണമെന്ന് ഒരു പക്ഷം; അതു തിരിച്ചടി കൂട്ടുമെന്ന് പറഞ്ഞ് എതിർത്തു മറുപക്ഷവും; മോദി വിരുദ്ധ സഖ്യം ശക്തമായപ്പോൾ ബദൽ മാർഗങ്ങൾ ആലോചിച്ചു സംഘപരിവാർ വൃത്തങ്ങൾ

മറുനാടൻ ഡെസ്‌ക്‌

അയോധ്യ: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോദി കൈക്കൊള്ളുന്ന പ്രചരണ തന്ത്രം എന്തായിരിക്കും? വികസന വാഗ്ദാനത്തിൽ ഊന്നി അച്ഛേ ദിൻ വാഗ്ദാനം ചെയ്തു വോട്ടുപിടിച്ച ബിജെപി ഇത്തവണ വീണ്ടും തീവ്ര ഹിന്ദുത്വ നിലപാടിലേക്ക് നീങ്ങുമെന്ന സൂചനയാണ് നല്കുന്നത്. അയോധ്യ പ്രശ്‌നം വീണ്ടും ചർച്ചയാക്കാനുള്ള മാർഗ്ഗങ്ങളാണ് അവർ തേടുന്നത്. അതിന്റെ സൂചനയാണ് കേസിൽ പ്രതികളായ അദ്വാനിയെയും ജോഷിയെയും വീണ്ടും ലോക്‌സഭയിലേക്ക് മത്സരിക്കാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾ.

ഹിന്ദു വോട്ടുകൾ ഏകീകരിക്കാനും യുപിയിലെ മഹാസഖ്യത്തെ നേരിടാനും ഇതു തന്നെയാണ് ഏറ്റവും മികച്ച മാർഗ്ഗമെന്നാണ് ബിജെപി വിലയിരുത്തുന്നത്. അതേസമയം ഹിന്ദു വോട്ടുകൾക്ക് പിന്നാലെ പോയാൽ അതു തിരിച്ചടിയുടെ ആക്കം കൂട്ടുമെന്നും സംഘപരിവാർ കേന്ദ്രങ്ങൾ വിലയിരുത്തുന്നു. എന്തായാലും അയോധ്യ വിഷയം ബിജെപിക്ക് മുന്നിൽ വെല്ലുവിളിയായി മാറുകയാണെന്നത് ഉറപ്പാണ്.

അയോധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചില്ലെങ്കിൽ അടുത്ത വർഷം വീണ്ടും അധികാരത്തിൽ വരാമെന്ന സ്വപ്നം ബിജെപി ഉപേക്ഷിക്കേണ്ടി വരുമെന്നു ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞത് ബിജെപി കേന്ദ്രങ്ങളുടെ കണ്ണു തുറപ്പിക്കാൻ വേണ്ടിയാണ്. അയോധ്യ വിഷയം പൂർണമായി മറന്നുകളയാനാണു നീക്കമെങ്കിൽ അതും തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് ആചാര്യ പറഞ്ഞു.

'2014ൽ ബിജെപി അധികാരത്തിലെത്തിയതു ശ്രീരാമ ഭഗവാന്റെ അനുഗ്രഹം കാരണമാണ്. എന്നാൽ തിരഞ്ഞെടുപ്പു വിജയത്തിനു ശേഷം അവർ അക്കാര്യം മറന്നു. തിരഞ്ഞെടുപ്പിൽ ഇനി ജയിക്കണമെങ്കിൽ രാമക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിക്കണം. ഇല്ലെങ്കിൽ ശ്രീരാമന്റെ ഉഗ്രകോപം 2019ലെ തിരഞ്ഞെടുപ്പിൽ തന്നെ ഏറ്റുവാങ്ങേണ്ടി വരും' ആചാര്യ പറഞ്ഞു. അടുത്തിടെ ഉത്തർപ്രദേശിലെ ഉപതിരഞ്ഞെടുപ്പുകളിൽ തോറ്റതു ബിജെപിക്കുള്ള പാഠമാണെന്നും കയ്‌റാന, ഗോരഖ്പുർ, ഫുൽപുർ എന്നിവിടങ്ങളിലെ തോൽവി ചൂണ്ടിക്കാട്ടി ആചാര്യ പറഞ്ഞു.

'രാമക്ഷേത്രം നിർമ്മിച്ചാൽ മാത്രമേ ബിജെപിക്ക് ശ്രീരാമ ഭഗവാന്റെ അനുഗ്രഹം ലഭിക്കുകയുള്ളൂ. അല്ലെങ്കിൽ പാർട്ടിക്ക് എല്ലാം കൈവിട്ടു പോകുന്ന ദിവസങ്ങളാണു വരാനിരിക്കുന്നത്...' ആചാര്യ വ്യക്തമാക്കി. കഴിഞ്ഞ ദിവസം കേന്ദ്ര ന്യൂനപക്ഷക്ഷേമ വകുപ്പു മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി പറഞ്ഞ ചില കാര്യങ്ങളാണ് തിരഞ്ഞെടുപ്പിലേക്കു വീണ്ടും രാമക്ഷേത്രത്തെ എത്തിച്ചത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ബിജെപി നേരിടുക വികസന നേട്ടങ്ങൾ ഉയർത്തിക്കാണിച്ചാണെന്നും ഹിന്ദുത്വ വാദത്തിനോ ക്ഷേത്രവിഷയങ്ങൾക്കോ ഇക്കാര്യത്തിൽ ഒരു പങ്കുമുണ്ടാകില്ലെന്നുമായിരുന്നു നഖ്വിയുടെ പ്രസ്താവന.

നാലു വർഷം കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഒട്ടേറെ വികസന പദ്ധതികൾ കൊണ്ടുവന്നിരുന്നു. ഇതു മാത്രം മതി വൻ ഭൂരിപക്ഷത്തോടെ ബിജെപി വീണ്ടും അധികാരത്തിലെത്താൻ. യാതൊരു വിവേചനവുമില്ലാതെയാണു കേന്ദ്രം ജനങ്ങൾക്കു സഹായം നൽകുന്നത്. രാജ്യത്ത് എല്ലാ ന്യൂനപക്ഷ വിഭാഗക്കാരും സുരക്ഷിതരാണെന്നും നഖ്വി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP