Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ത്രിപുരയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ തൂത്തുവാരി ബിജെപി; തകർന്നടിഞ്ഞ് സിപിഎം; 86 ശതമാനത്തിലധികം സീറ്റുകളിലും ബിജെപി വിജയിച്ചത് എതിരില്ലാതെ; നാമനിർദ്ദേശ പത്രിക നൽകാൻ പോലും അനുവദിച്ചില്ലെന്ന് സിപിഎം; നാമനിർദ്ദേശ പത്രിക പിൻവലിക്കേണ്ട അവസാന ദിവസം കഴിഞ്ഞതോടെ പോളിങ് ദിവസത്തിന് മുന്നേ വിജയം ഉറപ്പിച്ച് ബിജെപി

ത്രിപുരയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ തൂത്തുവാരി ബിജെപി; തകർന്നടിഞ്ഞ് സിപിഎം; 86 ശതമാനത്തിലധികം സീറ്റുകളിലും ബിജെപി വിജയിച്ചത് എതിരില്ലാതെ; നാമനിർദ്ദേശ പത്രിക നൽകാൻ പോലും അനുവദിച്ചില്ലെന്ന് സിപിഎം; നാമനിർദ്ദേശ പത്രിക പിൻവലിക്കേണ്ട അവസാന ദിവസം കഴിഞ്ഞതോടെ പോളിങ് ദിവസത്തിന് മുന്നേ വിജയം ഉറപ്പിച്ച് ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

അഗർത്തല: ത്രിപുരയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വമ്പൻ മുന്നേറ്റവുമായി ബിജെപി. പാർട്ടി എതിരില്ലാതെയാണ് 86 ശതമാനത്തിലധികം സീറ്റുകളിൽ തെരഞ്ഞെടുക്കപ്പെട്ടത്. മുഴുവൻ സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്താൻ കഴിഞ്ഞ ഏക പാർട്ടി ബിജെപിയായിരുന്നു. ആകെയുള്ള 6,111 ഗ്രാമപഞ്ചായത്ത് സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികളെ നിർത്തിയിരുന്നു. ഇടതുമുന്നണിക്ക് 306 സ്ഥാനാർത്ഥികളെയാണ് മത്സരത്തിനിറക്കാനായാത്. പഞ്ചായത്ത് സമിതിയിലെ 419 സീറ്റുകളിൽ 56 സ്ഥാനാർത്ഥികളാണ് ഉണ്ടായിരുന്നത്. ജില്ലാ പരിഷത്തിൽ 116 സീറ്റുകളിലേക്ക് 67 ഇടത് സ്ഥാനാർത്ഥികൾ മത്സരിച്ചെന്നും സിപിഎം പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു.

നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയും പിൻവലിക്കലും കഴിഞ്ഞുള്ള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് ഇതുവരെ 5,278 സീറ്റുകളിൽ ബിജെപി വിജയിച്ചിട്ടുണ്ട്. കോൺഗ്രസിന് 10 ശതമാനം സ്ഥാനാർത്ഥികളെ മാത്രമാണ് മത്സരരംഗത്തിറക്കാനായിട്ടുള്ളത്. സിപിഎമ്മിന് വെറും നാല് ശതമാനം സീറ്റുകളിൽ മാത്രമേ സ്ഥാനാർത്ഥികളുള്ളു.ധലൈ ജില്ലയിലെ 393 ഗ്രാമപഞ്ചായത്ത് സീറ്റുകളിൽ മൂന്നെണ്ണത്തിൽ മാത്രമാണ് മത്സരം നടന്നത്. ബാക്കിയുള്ളവയിൽ എതിരില്ലാതെ ബിജെപി നേടി. എല്ലാ ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചയാത്ത് സീറ്റുകളും ഇവിടെ എതിരാളികളില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

പാർട്ടി സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിൽ നിന്ന് ബി.ജെപി ഗുണ്ടകൾ തടഞ്ഞുവെന്ന് സിപിഐ (എം) ആരോപിച്ചു. ബിജെപി ഗുണ്ടകളിൽ നിന്നുള്ള ഭീഷണിയെത്തുടർന്ന് 121 സിപിഐ (എം) നോമിനികൾ നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ നിർബന്ധിതരായി എന്ന് പാർട്ടി നേതാക്കൾ ആരോപിച്ചു. ജൂലൈ ഒന്ന് മുതൽ 8 വരെയുള്ള നാമനിർദ്ദേശ പത്രിക സമർപിക്കാനുള്ള കാലയളവിൽ ബിജെപി ഗുണ്ടകൾ നാമനിർദ്ദേശ പത്രിക സമർപിക്കുന്നതിൽ നിന്നും സ്ഥാനാർത്ഥികളെ തടഞ്ഞു. ബിജെപി ഗുണ്ടകൾ തെരഞ്ഞെടുപ്പ് ഓഫീസുകൾക്ക് മുന്നിൽ എപ്പോഴുമുണ്ടായിരുന്നു. മിക്ക സ്ഥലങ്ങളിലും പൊലീസ് കാഴ്ചക്കാർ മാത്രമായിരുന്നുവെന്നും സിപിഎം ആരോപിച്ചു.

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് അക്രമങ്ങളെക്കുറിച്ച് ഒരു പാർട്ടിയും ഔദ്യോഗിക പരാതി നൽകിയിട്ടില്ലെന്നും സിപിഐ (എം) നേതാക്കൾ ഒരിക്കൽ കൂടിക്കാഴ്ച നടത്തിയെന്നും എന്നാൽ അവർക്ക് ധാരാളം പരാതികളില്ലെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ജി കാമേശ്വര റാവു അറിയിച്ചു. അതേസമയം, സിപിഎമ്മിന്റെ ആരോപണങ്ങൾ ബിജെപി തള്ളി. തങ്ങൾ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങളൊന്നും നടന്നിട്ടില്ലെന്ന് പാർട്ടി വക്താവ് അശോക് സിൻഹ പറഞ്ഞു.

പതിറ്റാണ്ടുകളോളം സിപിഎമ്മിന്റെ ശക്തികേന്ദ്രമായിരുന്നു ത്രിപുര. 2013ൽ സംസ്ഥാനത്തെ 60 നിയമസഭാ സീറ്റുകളിൽ 49ഉം സിപിഎം സ്വന്തമാക്കിയിരുന്നു. അന്ന് ബിജെപിക്ക് ഒരാൾക്കൊഴികെ എല്ലാ സ്ഥാനാർത്ഥികൾക്കും കെട്ടിവെച്ച കാശ് പോലും കിട്ടിയിരുന്നില്ല. 2018ൽ ബിജെപി ത്രിപുരയിൽ അധികാരം പിടിച്ചു. ഒരു വർഷത്തിനിപ്പുറം നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ബിജെപി വൻ വിജയം നേടിയിരിക്കുകയാണ്.

വോട്ടെടുപ്പ് 27ന്

ജൂലൈ 27നാണ് ത്രിപുരയിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കേണ്ടത്. ജൂലൈ 11 ആയിരുന്നു നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തിയ്യതി. ഇതുവരെ ആകെയുള്ള 6,111 സീറ്റുകളിൽ 5,278 സീറ്റുകളിൽ ഇതിനകം ബിജെപി സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞു. മുഴുവൻ സീറ്റുകളിലേക്കും ബിജെപി സ്ഥാനാർത്ഥികളെ നിർത്തിയിരുന്നു. ജൂലൈ 27ന് ബാക്കി സീറ്റുകളിലേക്ക് മത്സരം നടക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP