Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മഹാരാഷ്ട്രയിലൂടെ തിരിച്ചുവരവിനൊരുങ്ങി ബിഎസ്‌പി; 288 നിയമസഭാ സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ദേശീയ നേതാക്കൾ

മഹാരാഷ്ട്രയിലൂടെ തിരിച്ചുവരവിനൊരുങ്ങി ബിഎസ്‌പി; 288 നിയമസഭാ സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ദേശീയ നേതാക്കൾ

മുംബൈ: ലോക്‌സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ വ്യക്തമായ സാന്നിധ്യം പോലും അറിയിക്കാതെ മാറി നിന്ന ബഹുജൻ സമാജ് വാദി പാർട്ടി മഹാരാഷ്ട്രയിലൂടെ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുന്നു. പാർട്ടി സ്ഥാപകൻ കാൻഷിറാം തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ച മഹാരാഷ്ട്രയിൽ നിന്നു തന്നെ വീണ്ടുമൊരു ഉയർത്തെഴുന്നേൽപ്പാണ് ബിഎസ്‌പി ലക്ഷ്യം വയ്ക്കുന്നത്. 

മഹാരാഷ്ട്രയിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ 288 നിയമസഭാ സീറ്റിലും ബി എസ് പി ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനം. ദേശീയ നേതാക്കളാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ആരുമായും കൂട്ടുകൂടാതെ ബിഎസ്‌പി എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് ബിഎസ്‌പി ദേശീയ സെക്രട്ടറി സുരേഷ് മാനേ പറഞ്ഞു. ദളിത് വോട്ട് ബേസായ വിദർഭയിൽ നിന്നുള്ള 13 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ടെന്നും മാനേ പറഞ്ഞു. ദളിത് വോട്ടുകൾക്ക് പുറമേ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന രീതിയിലുള്ള സ്ഥാനാർത്ഥി നിർണ്ണയമാണ് നടത്തിയിട്ടുള്ളതെന്ന് മാനേ പറഞ്ഞു. വിദർഭയിൽ നിർണായക ശക്തികളായ തേലി, കുമ്പി വിഭാഗങ്ങളെയും ഒപ്പം നിർത്താനാണ് ബിഎസ്‌പിയുടെ ശ്രമം.

വടക്കൻ നാഗ്പൂരിൽ നിന്നും മത്സരിക്കുന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കിഷോർ ഗാജ്ഭിയേ ഉൾപ്പെടെയുള്ളവരെ മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് ഗോദയിൽ ഇറക്കാനാണ് പദ്ധതി. അടുത്തിടെ ലെജിസ്‌ളേറ്റീവ് കൗൺസിലിൽ സ്വതന്ത്രനായി മത്സരിച്ച കിഷോർ ബിജെപിയുടെ കോട്ടയായ ഇവിടെ നിന്നും 19,500 വോട്ടുകൾ പിടിച്ചത് രാഷ്ട്രീയ നിരീക്ഷകരെ പോലും ഞെട്ടിച്ചിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP