Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ലോക് സഭാ തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങും മുമ്പേ നിർണായക തീരുമാനവുമായി കേന്ദ്രസർക്കാർ; 10 ശതമാനം സാമ്പത്തിക സംവരണത്തിന് കേന്ദ്രസർക്കാർ തീരുമാനം; സംവരണം മുന്നോക്കക്കാരിൽ പിന്നോക്കം നിൽക്കുന്നവർക്ക്; സംവരണത്തിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരും; ആനുകൂല്യം വാർഷിക വരുമാനം 8 ലക്ഷത്തിൽ താഴെയുള്ളവർക്ക്; തീരുമാനം അടിയന്തര കേന്ദ്രമന്ത്രിസഭായോഗത്തിൽ

ലോക് സഭാ തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങും മുമ്പേ നിർണായക തീരുമാനവുമായി കേന്ദ്രസർക്കാർ; 10 ശതമാനം സാമ്പത്തിക സംവരണത്തിന് കേന്ദ്രസർക്കാർ തീരുമാനം; സംവരണം മുന്നോക്കക്കാരിൽ പിന്നോക്കം നിൽക്കുന്നവർക്ക്; സംവരണത്തിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരും; ആനുകൂല്യം വാർഷിക വരുമാനം 8 ലക്ഷത്തിൽ താഴെയുള്ളവർക്ക്; തീരുമാനം അടിയന്തര കേന്ദ്രമന്ത്രിസഭായോഗത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലോകസ്ഭാതിരഞ്ഞെടുപ്പ് അടുത്തിരിക്കെ സുപ്രധാന തീരുമാനമെടുത്ത് കേന്ദ്രസർക്കാർ. 10 ശതമാനം സാമ്പത്തിക സംവരണത്തിന് മന്ത്രിസഭായോഗം തീരുമാനമെടുത്തു. ഇതിനായി ഭരണഘടനാഭേദഗതിക്ക് തീരുമാനമെടുത്തു. അടിയന്തര മന്ത്രിസഭായോഗത്തിലാണ് തീരുമാനമെടുത്തത്. സംവരണം മുന്നോക്കക്കാരിൽ പിന്നോക്കം നിൽക്കുന്നവർക്കാണ് വിഭാവനം ചെയ്യുന്നത്. ആനുകൂല്യം വാർഷിക വരുമാനം 8 ലക്ഷത്തിൽ താഴെയുള്ളവർക്കാണ് ലഭ്യമാകുന്നത്.

മുന്നോക്കക്കാരിൽ പിന്നോക്കം നിൽക്കുന്നവർക്കാണ് സംവരണം ഏർപ്പെടുത്തുന്നത്. അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. എട്ട് ലക്ഷത്തിന് താഴെ വാർഷിക വരുമാനമുള്ളവർക്കായിരിക്കും സംവരണം ലഭിക്കുക. പത്ത് ശതമാനം സംവരണം സർക്കാർ ജോലികളിൽ നൽകും. നിലവിൽ ഒബിസി, പട്ടികജാതി-പട്ടികവർഗക്കാർക്ക് സംവരണം നൽകുന്നുണ്ട്. സർക്കാർ ജോലികളിൽ അൻപത് ശതമാനത്തിൽ കൂടുതൽ സംവരണം പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടുണ്ട്. ഈ വിധി തിരുത്തി അറുപത് ശതമാനം സംവരണം കൊണ്ടു വരാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ഇതിനാണ് ഭരണഘടനാ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിന് ഏറെ വെല്ലുവിളികൾ കേന്ദ്ര സർക്കാരിന് മുന്നിലുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പ് മുൻനിർത്തിയാണു തീരുമാനം. ഇതിനായി ഭരണഘടന ഭേദഗതി ചെയ്യും. ശൈത്യകാല സമ്മേളനം രണ്ടു ദിവസത്തേക്കു കൂടി നീട്ടും. ഭരണഘടനയുടെ 15, 16 വകുപ്പുകളിലാണ് ഭേദഗതി വരുത്താൻ ഉദ്ദേശിക്കുന്നത്. ഇതോടെ ജനറൽ കാറ്റഗറിയിൽ വരുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണത്തിന്റെ ആനുകൂല്യം ലഭ്യമാകും. രാജ്യസഭയിൽ ബിജെപി സർക്കാരിന് ഭൂരിപക്ഷമില്ല. ഈ സാഹചര്യത്തിൽ ഈ ഭരണഘടനാ ഭേദഗതി നടപ്പാകുമോ എന്നതിൽ ഒരു വ്യക്തതയുമില്ല. എങ്കിൽ അടുത്ത തിരഞ്ഞെടുപ്പിൽ സാമ്പത്തിക സംവരണമെന്ന അജണ്ട ബിജെപി ഉയർത്തിപ്പിടിക്കും. ഇതിലൂടെ നേട്ടമുണ്ടാക്കാനാണ് ലക്ഷ്യം.

ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന പുതിയ തീരുമാനം വഴി രാജ്യത്തെ സവർണ വിഭാഗത്തിനും സംവരണത്തിന് യോഗ്യത ലഭിക്കും.. മുന്നോക്കകാരിലെ പിന്നോക്കകാർക്കാവും സംവരണയോഗ്യത. എട്ട് ലക്ഷത്തിന് താഴെ വാർഷിക വരുമാനമുള്ളവർക്കായിരിക്കും സംവരണം ലഭിക്കുക. പത്ത് ശതമാനം സംവരണം സർക്കാർ ജോലികളിൽ നൽകും. നിലവിൽ ഒബിസി, പട്ടികജാതി-പട്ടികവർ?ഗക്കാർക്ക് സംവരണം നൽകുന്നുണ്ട്. സർക്കാർ ജോലികളിൽ അൻപത് ശതമാനത്തിൽ കൂടുതൽ സംവരണം പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടുണ്ട്. ഈ വിധി തിരുത്തി അറുപത് ശതമാനം സംവരണം കൊണ്ടു വരാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.

അതേസമയം, കേന്ദ്ര സർക്കാറിന്റെ നീക്കം നിയമപരമായി നിലനിൽക്കില്ലെന്നാണ് നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ആർട്ടിക്ക്ൾ 14 പ്രകാരം തുല്യത എന്നത് ഭരണഘടനയുടെ അടിസ്ഥാനമാണെന്ന് കേശവാനന്ദ ഭാരതീ കേസിൽ സുപ്രീംകോടതിയുടെ 13 അംഗ ബെഞ്ച് വിധിച്ചിട്ടുണ്ട്. ഭരണഘടനയുടെ അടിസ്ഥാന തത്വത്തെ മാറ്റം വരുത്തുന്ന ഭേദഗതിക്ക് നിയമസാധുത ലഭിക്കില്ല. അതിനാൽ ഭരണഘടനാ ഭേദഗതി കോടതിയിൽ ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുണ്ട്. ഇന്ദിര സാഹ്നി കേസിൽ കോടതി നിശ്ചയിച്ചിട്ടുള്ള സംവരണ തത്വം മറികടക്കുന്നതാണ് കേന്ദ്ര സർക്കാറിന്റെ പുതിയ തീരുമാനമെന്നും വിദഗ്ദ്ധർ ചൂണ്ടികാട്ടുന്നു.

സമൂഹത്തിലെ ദരിദ്രരായ മനുഷ്യർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒരു നിശ്ചിത ശതമാനം സീറ്റുകൾ മാറ്റിവയ്ക്കുക; അതിലൂടെ പഠിച്ചിറങ്ങുന്നവർക്കായി ഒരു നിശ്ചിത ശതമാനം അവസരങ്ങൾ തൊഴിൽ മേഖലയിലും മാറ്റിവയ്ക്കുക. അങ്ങനെ അവരുടെ ദാരിദ്ര്യം മാറ്റുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ദാരിദ്ര്യ നിർമ്മാർജ്ജനത്തിനുള്ള ഒരു ഉപാധിയല്ല സംവരണം. ദാരിദ്ര്യം ഇല്ലാതാക്കണമെങ്കിൽ ചൂഷണം ഇല്ലാതാക്കണം. എന്നാൽ ചൂഷണം ഇല്ലാതാക്കണമെങ്കിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരുപോലെ ആദ്യം ശാക്തീകരിക്കണം. സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ഒരുപോലെ ശാക്തീകരിക്കണമെങ്കിൽ പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥയുടെ കാരണമെന്തെന്ന് അറിയണം. എന്നതൊക്കെയാണ് പൊതു തത്വം. ഇതാണ് മാറ്റി മറിക്കപ്പെടുന്നത്. എൻഎസ്എസിനെപ്പോലെയുള്ള സംഘടനകൾ പതിറ്റാണ്ടുകളായി ഉന്നയിച്ചുപോരുന്ന ആവശ്യമാണ് സാമ്പത്തിക സംവരണം.

ജാതിസംവരണ വ്യവസ്ഥയിലെ നീതിനിഷേധത്തിനെതിരെ എൻഎസ്എസ് നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയായിരുന്നു. മുന്നാക്ക വിഭാഗങ്ങൾക്കു നീതി നിഷേധിക്കുന്നതു രാഷ്ട്രീയശൈലിയായി മാറിയെന്നും സുകുമാരൻ നായർ ആരോപിച്ചിരുന്നു. ദേശീയ സാമൂഹിക സാമ്പത്തിക പിന്നാക്ക വിഭാഗ കമ്മിഷൻ രൂപീകരിച്ച കേന്ദ്ര സർക്കാർ മുന്നാക്ക സമുദായത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ തഴഞ്ഞതു വിവേചനമാണെന്ന് എൻ എസ് എസ് ആരോപിച്ചിരുന്നു. മുന്നാക്ക വിഭാഗങ്ങളെ മാറ്റിനിർത്താനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമം മതനിരപേക്ഷതയ്ക്കു ഭീഷണിയാണ്. മുന്നാക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു സംവരണവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതിനായി എസ്.ആർ.സിൻഹു കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നായിരുന്നു ആവശ്യം. ഇതാണ് നടപ്പാക്കുന്നത്.

ലക്ഷ്യം തെരഞ്ഞെടുപ്പ് തന്നെ

പാർലമെന്റ് സമ്മേളനം അവസാനിക്കാൻ ഒരു ദിവസം മാത്രം അവശേഷിക്കെയാണ് 10 ശതമാനം സാമ്പത്തിക സംവരണത്തിനുള്ള കേന്ദ്ര തീരുമാനം. നാളെ ഭരണഘടനാ ഭേദഗതി ബിൽ സഭയിൽ അവതരിപ്പിക്കാനാണ് നീക്കം നടക്കുന്നത്. ഇത് രാഷ്ട്രീയമായ നീക്കം തന്നെയാണ്. ബിൽ പാസാകുമോ എന്ന കാര്യത്തിൽ സംശയങ്ങൾ നിലനിൽക്കുന്നു. ഭരണഘടനയുടെ 15,16 അനുച്ഛേദങ്ങൾ ഭേദഗതി ചെയ്യാനാണ് ബിൽ. ഭരണഘടനാ ഭേദഗതി ആയതുകൊണ്ട് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ പാസാകണം. സംസ്ഥാനങ്ങളുടെ അംഗീകാരവും വേണം. സംവരണത്തിന് സുപ്രീം കോടതി നിശ്ചയിച്ച പരിധി ലംഘിക്കപ്പെട്ടാൽ കോടതിയും അതിൽ ഇടപെടും.

രാജ്യസഭയിൽ സർക്കാറിന് ഭൂരിപക്ഷം ഇല്ല. പ്രതിപക്ഷത്ത് നിന്ന് പിന്തുണ ലഭ്യമാക്കി പാസാക്കാൻ സാധിക്കില്ലെന്നാമ് പുറത്തുവരുന്ന സൂചനകൾ. അതേസമയം സർക്കാർ ലക്ഷ്യം ലോക്‌സഭ തിരഞ്ഞെടുപ്പു തന്നെയാണ്. മുന്നോക്ക വിഭാഗങ്ങൾക്ക് അനുകൂല തീരുമാനം എടുത്തെങ്കിലും അത് പ്രതീപക്ഷം പരാജയപ്പെടുത്തി എന്നതാകും വരാനിരിക്കുന് ബിജെപിയുടെ പ്രചരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP