ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇനി 'രാവണന്റെ' പടയോട്ടമോ? ചന്ദ്രശേഖർ ആസാദ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു; ആസാദ് സമാജ് പാർട്ടി ലക്ഷ്യം വെക്കുന്നത് ദളിത് രാഷ്ട്രീയത്തിന് പുത്തൻ ഊർജ്ജമേകാൻ; കാൻഷിറാം ഉയർത്തിയ ആശയങ്ങൾ പൂർത്തിയാക്കുമെന്നും ഭീം ആർമി നേതാവിന്റെ ഉറപ്പ്; പാർട്ടി പ്രഖ്യാപനം നടത്തിയത് ബിഎസ്പി സ്ഥാപകന്റെ ജന്മദിന ആഘോഷത്തോടനുബന്ധിച്ച് നോയിഡയിൽ സംഘടിപ്പിച്ച പരിപാടിയിൽ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ദളിത് രാഷ്ട്രീയത്തിന് പുത്തൻ ഊർജ്ജമേകാൻ പുതിയ രാഷ്ട്രീയ പാർട്ടി. ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് തന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. ആസാദ് സമാജ് പാർട്ടി എന്നാണ് പുതിയ പാർട്ടിയുടെ പേര്. ബിഎസ്പി സ്ഥാപകൻ കാൻഷി റാമിന്റെ ജന്മദിന ആഘോഷത്തോടനുബന്ധിച്ച് നോയിഡയിലാണ് പാർട്ടി പ്രഖ്യാപനം നടന്നത്. കാൻഷി റാം മുന്നോട്ട് വച്ച ദൗത്യം പൂർത്തിയാക്കുമെന്ന് ചന്ദ്രശേഖർ ആസാദ് പറഞ്ഞു. പാർട്ടിയിലേക്ക് ആളുകളെ ക്ഷണിക്കാനായി വരും ദിവസങ്ങളിൽ ഉത്തർപ്രദേശിൽ പരിപാടികൾ സംഘടിപ്പിക്കും. കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശ് പൊലീസ് പ്രഖ്യാപന സമ്മേളനത്തിന് അനുമതി നൽകിയിരുന്നില്ല. ഇതിനെതിരെ വലിയ വിമർശനം ഉയർന്നതോടെ പരിപാടി നടത്താൻ അനുമതി നൽകുകയായിരുന്നു.
ആസാദ് ബഹുജൻ പാർട്ടി, ബഹുജൻ അവാമി പാർട്ടി, ആസാദ് സമാജ് പാർട്ടി എന്നീ പേരുകളായി പാർട്ടിയുടെ ഔദ്യോഗിക പേരിൽ തെരഞ്ഞെടുത്തത്. ഭീം ആർമി സ്റ്റുഡൻസ് ഫെഡറേഷൻ (ബി എ എസ് എഫ്) എന്ന പേരിൽ വിദ്യാർത്ഥി സംഘടനയ്ക്ക് ഭീം ആർമി നേരത്തെ രൂപം നൽകിയിരുന്നു. രാഷ്ട്രീയ പാർട്ടി രൂപീരണത്തിന് ശേഷം, സാമൂഹ്യ - സാംസ്കാരിക സംഘടനയായി ഭീം ആർമി മാറുമെന്നും സംഘാടകർ നേരത്തെ അറിയിച്ചിരുന്നു. ദളിത്, മുസ്ലിം, പിന്നാക്ക വിഭാഗക്കാരോട് പാർട്ടിയുമായി സഹകരിക്കാൻ ഭീം ആർമി അഭ്യർത്ഥിച്ചിട്ടുണ്ട്.
സിഎഎ, എൻആർസി വിരുദ്ധ സമരത്തിന്റെ പ്രധാനമുഖങ്ങളിൽ ഒന്നായിരുന്ന ചന്ദ്രശേഖർ ആസാദ് സമരപരിപാടികളുടെ ഭാഗമായി നേരത്തെ ജയിലിൽ അടക്കപ്പെട്ടിരുന്നു. 2022ലെ ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ പുതിയ പാർട്ടി മത്സരിക്കും. ദളിത് വിഭാഗത്തിനൊപ്പം യുപിയിലെ മുസ്ലിം ജനവിഭാഗത്തിന്റെ ശക്തമായ പിന്തുണ ചന്ദ്രശേഖർ ആസാദിന് ലഭിക്കുമെന്നാണ് കരുതുന്നത്. ഡിസംബറിൽ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം നടത്തണമെന്നാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, ആ സമയമാണ് സിഎഎ എന്ന ഭരണഘടന വിരുദ്ധ നിയമം നടപ്പാക്കിയത്. പൗരത്വ നിയമത്തിനെതിരെ പോരാടുക എന്നതാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനേക്കാൾ പ്രധാനം എന്ന് ചന്ദ്രശേഖർ ആസാദ് നേരത്തേ പറഞ്ഞിരുന്നു. രാഷ്ട്രീയ പ്രവർത്തനം തന്റെ ആഗ്രഹമായിരുന്നില്ലെന്നും പക്ഷേ സാഹചര്യങ്ങൾ നിർബന്ധിക്കുകയായരുന്നെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഒബിസി വിഭാഗവും ദളിതുകളുമാണ് ബിജെപിയെ 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിലേക്ക് നയിച്ചത്. എന്നാൽ ഇവർ ഇപ്പോൾ ആസാദിനൊപ്പമാണ്. അദ്ദേഹം ചെറുപ്പക്കാരെ പ്രതിനിധീകരിക്കുന്ന നേതാവാണെന്നതും ഗുണകരമാണ്. ഇതെല്ലാം ബിജെപിയുടെയും നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്. ആസാദിന്റെ ദളിത്- മുസ്ലിം ഐക്യത്തെ നേരിടാൻ മികച്ച ഭരണമുണ്ടെങ്കിൽ മാത്രമേ യോഗിക്ക് സാധിക്കൂ.
ദളിത് വിഭാഗങ്ങളുടെ പുരോഗമനം ലക്ഷ്യമിട്ട് 2015ലാണ് ആസാദ് ഭീം ആർമി രൂപീകരിക്കുന്നത്. ഡോ.ബി.ആർ.അംബേദ്കറുടെയും ബിഎസ്പി സ്ഥാപകൻ കാൻഷി റാമിന്റെയും ആശയങ്ങളും പ്രവർത്തനങ്ങളുമായിരുന്നു പ്രചേദനം. നാല് വർഷങ്ങൾക്കിപ്പുറം കരുത്തുറ്റ ശക്തിയായി മാറിക്കഴിഞ്ഞു ആസാദും ഭീം ആർമിയും.
കഴിഞ്ഞ മൂന്ന് വർഷമായി ദളിത് യുവത്വത്തിന്റെ മുഖമാണ് ചന്ദ്രശേഖർ ആസാദ്. മനുഷ്യാവകാശലംഘനവും ചൂഷണങ്ങളും നേരിടേണ്ടിവരുന്ന ദളിത് വിഭാഗങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തി പൊതുധാരയിൽ തന്റെ സ്ഥാനമുറപ്പിക്കാൻ ആസാദിന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ പുതുചരിത്രം നമ്മൾ ഒന്നിച്ചെഴുതുമെന്ന് ആസാദ് പ്രഖ്യാപിക്കുമ്പോൾ ലക്ഷക്കണക്കിന് വരുന്ന ദളിത് യുവത്വം അത് ഏറ്റ് പറയുന്നുണ്ട്.താനുൾപ്പെടുന്ന ജനവിഭാഗം ദിവസേന നേരിടേണ്ടിവരുന്ന ജാതിവിവേചനത്തിലാണ് ആസാദിന്റെ രാഷ്ട്രീയത്തിന്റെ അടിത്തറ.
കോളേജിൽ കുടിവെള്ളത്തിനും വൃത്തിയുള്ള ബെഞ്ചുകൾക്കും വേണ്ടി ദളിത് യുവാക്കൾ നേരിടേണ്ടിവന്ന വിവേചനത്തിന്റെ ഫലമായി പിറവികൊണ്ട പ്രസ്ഥാനമാണ് ആസാദിന്റെ ഭീം ആർമി. എഎച്ച്പി കോളേജിലെ ഠാക്കൂർ വിദ്യാർത്ഥികൾ കുടിവെള്ളത്തിന്റെ പേരിൽ ദളിത് വിദ്യാർത്ഥികളെ ആക്രമിച്ചതാണ് ഭീം ആർമിയുടെ തുടക്കത്തിന് കാരണമായത്. ഠാക്കൂർ വിദ്യാർത്ഥികൾ കുടിക്കുന്നതിന് മുമ്പേ വെള്ളം കുടിച്ചതിനാണ് ദളിത് വിദ്യാർത്ഥികൾ ആക്രമിക്കപ്പെട്ടത്. ദളിത് വിദ്യാർത്ഥികൾ അപമാനിക്കപ്പെടുകയും ക്ലാസ് മുറിയിൽ ഠാക്കൂർ വിദ്യാർത്ഥികൾ ഇരിക്കുന്ന ബെഞ്ചുകൾ തുടയ്ക്കാൻ നിർബന്ധിതരാവുകയും ചെയ്തു. ഈ പ്രശ്നത്തോടെയാണ് ഭീം സേന രൂപീകരിക്കപ്പെട്ടത്.
2017ൽ സഹരൻപൂരിൽ ദളിതരും ഠാക്കൂർമാരും തമ്മിൽ ഏറ്റുമുട്ടിയതോടെയാണ് ഭീം ആർമി ദേശീയശ്രദ്ധയിലേക്ക് എത്തുന്നത്. സംഘർഷത്തെത്തുടർന്ന് ദേശീയസുരക്ഷാ നിയമപ്രകാരം ആസാദിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. 16 മാസങ്ങൾ ആസാദ് ജയിലിൽ കിടക്കേണ്ടി വന്നു. ജയിൽവാസം ആസാദിന്റെ സ്വീകാര്യത വർധിപ്പിക്കുകയാണ് ചെയ്തത്. ദളിത് വിഭാഗങ്ങളിൽ ആസാദ് കൂടുതൽ ജനകീയനായി.
1986 നവംബർ ആറിന് ചുട്ട്മാൽപ്പൂരിലായിരുന്നു ചന്ദ്രശേഖർ ആസാദിന്റെ ജനനം. ഹൈസ്കൂൾ അദ്ധ്യാപകനായി വിരമിച്ച ഗോവർധൻ ദാസാണ് ആസാദിന്റെ പിതാവ്. രണ്ട് സഹോദരന്മാരാണ് ആസാദിനുള്ളത്. ലഖ്നൗ സർവ്വകലാശാലയിൽ നിന്നാണ് ആസാദ് നിയമബിരുദം നേടിയത്. പഠനകാലത്ത് ആർഎസ്എസ് പ്രവർത്തകനായിരുന്നു ആസാദ് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, സംഘടനയിലെ സവർണമേൽക്കോയ്മയും ജാതീയമായ അടിച്ചമർത്തലുകളും ആസാദിനെ തിരുത്തിച്ചിന്തിപ്പിക്കുകയായിരുന്നു. നിയമപഠനത്തിൽ ഉന്നതപഠനത്തിനായി ആറുവർഷം മുമ്പ് അമേരിക്കയിൽ പോവേണ്ട ആളായിരുന്നു ആസാദ് എന്ന് മാധ്യമങ്ങൾ മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. അസുഖബാധിതനായ പിതാവിനെ വിട്ടുപോവാനുള്ള മടി കൊണ്ട് പഠനം വേണ്ടെന്ന് വയ്ക്കുകയായിരുന്നത്രേ.
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍