Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോദിക്ക് ഷീ ജിൻ പിങ്ങിനെ പേടിയാണ്; ഊഞ്ഞാലാട്ടവും ആലിംഗനവുമാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ചൈനീസ് നയതന്ത്രം; മസൂദ് അസ്ഹർ വിഷയത്തിൽ ചൈന ഇന്ത്യക്കെതിരെ നിലപാടെടുക്കുമ്പോൾ മോദി ഒരക്ഷരം മിണ്ടുന്നില്ല; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി; ചൈനക്കെതിരെ ശക്തമായി പ്രതികരിക്കാൻ കഴിയാത്തത് മോദി സർക്കാരിന്റെ വിദേശ നയതന്ത്രജ്ഞതയുടെ തുടർപരാജയമെന്നും കോൺഗ്രസ് അധ്യക്ഷൻ

മോദിക്ക് ഷീ ജിൻ പിങ്ങിനെ പേടിയാണ്; ഊഞ്ഞാലാട്ടവും ആലിംഗനവുമാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ചൈനീസ് നയതന്ത്രം; മസൂദ് അസ്ഹർ വിഷയത്തിൽ ചൈന ഇന്ത്യക്കെതിരെ നിലപാടെടുക്കുമ്പോൾ മോദി ഒരക്ഷരം മിണ്ടുന്നില്ല; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി; ചൈനക്കെതിരെ ശക്തമായി പ്രതികരിക്കാൻ കഴിയാത്തത് മോദി സർക്കാരിന്റെ വിദേശ നയതന്ത്രജ്ഞതയുടെ തുടർപരാജയമെന്നും കോൺഗ്രസ് അധ്യക്ഷൻ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അതിരൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങിനെ പേടിയാണെന്ന് രാഹുൽ ആരോപിച്ചു. ജയ്‌ഷെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹർ വിഷയത്തിൽ ചൈന ഇന്ത്യക്കെതിരെ നിലപാടെടുക്കുമ്പോൾ മോദി ഒരക്ഷരം മിണ്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഐക്യരാഷ്ട്രസമിതി പ്രമേയത്തെ നാലാം തവണയും ചൈന എതിർത്ത വാർത്ത പുറത്തു വന്നതോടെയാണ് മോദിക്കെതിരെ കടുത്ത വിമർശനവുമായാണ് രാഹുൽ രംഗത്തെത്തിയത്.

പാക്കിസ്ഥാന്റെ സഖ്യരാഷ്ട്രമായ ചൈനക്കെതിരെ ശക്തമായ രീതിയിൽ പ്രതികരിക്കാൻ കഴിയാത്തത് മോദി സർക്കാരിന്റെ വിദേശ നയതന്ത്രത്തിന്റെ തുടർച്ചയായ പരാജയമാണെന്ന് രാഹുൽ കൂട്ടിച്ചേർത്തു. ദുർബലനായ മോദിക്ക് ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങിനെ ഭയമാണ്. ചൈന ഇന്ത്യക്കെതിരെ നീങ്ങുമ്പോൾ ഒരു വാക്കും പോലും മോദി ഉരിയാടിയില്ല. ഷീ ജിങ് പിങിനോടൊപ്പം ഗുജറാത്തിൽ ഊഞ്ഞാലാടുന്നതും അദ്ദേഹത്തെ ഡൽഹിയിൽ വെച്ച് ആലിംഗനം ചെയ്യുന്നതും ചൈനയിലെത്തി നമസ്‌ക്കരിക്കുന്നതുമാണ് മോദിയുടെ ചൈനീസ് നയതന്ത്രമെന്നും രാഹുൽ പരിഹസിച്ചു.

അതേസമയം അസ്ഹറിനെ ആഗോള ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കത്തെ വീറ്റോ ചെയത നിലപാടിനെതിരെ കടുത്ത പ്രതിഷേധമാണ് ഉടലെടുത്തത്. മസൂദ് അസഹറിനെ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള പ്രമേയം നാലുതവണയാണ് ചൈന തടഞ്ഞത്. പ്രമേയം അംഗീകരിക്കാൻ ഒരു മണിക്കൂർ മാത്രം ബാക്കിയുള്ളപ്പോഴാണ് ചൈന വീറ്റോ ചെയതത്. ദക്ഷിണേഷ്യയിലെ തീവ്രവാദത്തിനെതിരെ പേരാടാനും മേഖലയിൽ സ്ഥിരത കൊണ്ടുവരുന്നതിനുമുള്ള രാജ്യത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളെ തന്നെ അസ്ഥിരപ്പെടുത്തുന്നതാണ് ചൈനയുടെ നടപടി എന്ന് രക്ഷാ സമിതി അംഗങ്ങളിലൊരാൾ വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു.

സ്വന്തം രാജ്യത്ത പ്രവർത്തിക്കുന്ന തീവ്രവാദികളെ സംരക്ഷിക്കുന്നതിനായി ചൈനയുടെ സഹായം തേടുന്ന പാക്കിസ്ഥാനെയും രക്ഷാ സമിതി അംഗങ്ങൾ വിമർശിച്ചു. യു.എസ്, ഫ്രാൻസ്, യു.കെ എന്നീ സഥിരാംഗങ്ങളാണ് മസൂദ് അസ്ഹറിനെതിരായ പ്രമേയം കൊണ്ടു വന്നത്. കാശ്മീരിലെ പുൽവാമ ഭീകരാക്രമണം നടന്നതിന് പിന്നാലെയായിരുന്നു നടപടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP