Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മന്മോഹൻസിങ് നയിച്ച യുപിഎ സർക്കാരിന്റെ കാലത്ത് നടത്തിയത് ആറ് സർജിക്കൽ സ്‌ട്രൈക്കുകൾ; സൈനിക ഓപ്പറേഷനുകളെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിച്ചിട്ടില്ല; അരുൺ ജെയ്റ്റ്‌ലി ചൊടിപ്പിച്ചപ്പോൾ സർജിക്കൽ സ്‌ട്രൈക്കുകളുടെ പട്ടികയുമായി കോൺഗ്രസ്; വെറും ബഡായിയെന്ന് തിരിച്ചടിച്ച് ബിജെപി; യുപിഎ സർക്കാർ അധികാരത്തിലിരിക്കുമ്പോൾ സൈന്യത്തിന് ശേഷിയുണ്ടെങ്കിലും സർജിക്കൽ സ്‌ട്രൈക്കിന് അനുവദിച്ചിട്ടില്ലെന്നും പരിഹാസം; തിരഞ്ഞെടുപ്പ് പോരാട്ടത്തിനിടെ സർജിക്കൽ സ്‌ട്രൈക്കിനെ ചോല്ലിയും പോര്

മന്മോഹൻസിങ് നയിച്ച യുപിഎ സർക്കാരിന്റെ കാലത്ത് നടത്തിയത് ആറ് സർജിക്കൽ സ്‌ട്രൈക്കുകൾ; സൈനിക ഓപ്പറേഷനുകളെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിച്ചിട്ടില്ല; അരുൺ ജെയ്റ്റ്‌ലി ചൊടിപ്പിച്ചപ്പോൾ സർജിക്കൽ സ്‌ട്രൈക്കുകളുടെ പട്ടികയുമായി കോൺഗ്രസ്; വെറും ബഡായിയെന്ന് തിരിച്ചടിച്ച് ബിജെപി; യുപിഎ സർക്കാർ അധികാരത്തിലിരിക്കുമ്പോൾ സൈന്യത്തിന് ശേഷിയുണ്ടെങ്കിലും സർജിക്കൽ സ്‌ട്രൈക്കിന് അനുവദിച്ചിട്ടില്ലെന്നും പരിഹാസം; തിരഞ്ഞെടുപ്പ് പോരാട്ടത്തിനിടെ സർജിക്കൽ സ്‌ട്രൈക്കിനെ ചോല്ലിയും പോര്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മന്മോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാർ അധികാരത്തിലിരിക്കുമ്പോൾ, ആറ് സർജിക്കൽ സ്‌ട്രൈക്കുകൾ നടത്തിയെന്ന അവകാശവാദവുമായി കോൺഗ്രസ്. സൈനികരെ ബിജെപി രാഷ്ട്രീയമായി ദുരുപയോഗിക്കുകയാണെന്ന വിമർശനവും പാർട്ടി ഉന്നിയിച്ചു. എന്നാൽ, കോൺ്ഗ്രസിന്റേത് വെറും വ്യാജ പ്രസ്താവന മാത്രമാണെന്ന് ബിജെപി തിരിച്ചടിച്ചു. യുപിഎ സർക്കാർ ഒരിക്കലും സൈനിക വിഭാഗങ്ങളെ തീവ്രവാദത്തിനെതിരെ പോരാടാൻ അനുവദിച്ചിട്ടില്ലെന്നും ബിജെപി വക്താവ് പറഞ്ഞു.

ന്യൂഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് കോൺഗ്രസ് വക്താവ് രാജീവ് ശുക്ല യുപിഎ സർക്കാരിന്റെ കാലത്തെ ആറ് സർജിക്കൽ ആക്രമണങ്ങളുടെ പട്ടിക പുറത്തുവിട്ടത്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി കോൺഗ്രസ് ഒരിക്കലും സൈന്യത്തെ ഉപയോഗിച്ചിട്ടില്ലെന്നും ശുക്ല പറഞ്ഞു. പട്ടിക ഇങ്ങനെ; 2008-ജൂൺ 19- പൂഞ്ചിലെ ഭട്ടാൽ മേഖല, 2011, സെപ്റ്റംബർ 1- ഖേലിൽ ശാർദമേഖലയിൽ നീലം നദീതാഴ് വര, 2013 ജനുവരി 6- സാവൻ പത്ര ചെക്ക് പോസ്റ്റ്, 2013 ജൂലൈ 27-28, നാസപീർ മേഖല, 2013, ഓഗസ്റ്റ് 6- നീലം താഴ് വര, 2013 ഡിസംബർ 23.

എന്നാൽ, ഇത് വെറും വ്യാജ പ്രസ്താവനയാണെന്ന് ബിജെപി വക്താവ് ജിവിഎൽ നരസിംഹ റാവു പ്രതികരിച്ചു. സൈന്യത്തോട് ബിജെപി ഏററവും വലിയ ആദരവോടെയാണ് കണക്കാക്കുന്നത്. പാക്കിസ്ഥാനുള്ളിൽ നിയന്ത്രണ രേഖ കടന്ന് സർജിക്കൽ ആക്രമണം നടത്താൻ നമ്മുടെ സേനാവിഭാഗങ്ങൾക്ക് ശേഷിയുണ്ട്. എന്നാൽ, യുപിഎ സർക്കാർ അധികാരത്തിലിരിക്കുമ്പോൾ, ഒരിക്കലും അതിന് അനുവദിച്ചിട്ടില്ല. മുംബൈ ഭീകരാക്രമണത്തിന് പിന്നാസെ അന്നത്തെ എയർചീഫ് മാർഷൽ നിയന്ത്രണ രേഖ കടന്നോ പാക്കിസ്ഥാനുള്ളിലോ വ്യോമാക്രമണം നടത്താൻ അന്നത്തെ പ്രധാനമന്ത്രി മന്മോഹൻ സിങ്ങിനോട് അനുമതി ചോദിച്ചെങ്കിലും കിട്ടിയില്ല, ജിവിഎൽ നരസിംഹ റാവു പറഞ്ഞു.

കേന്ദ്ര മന്ത്രി രാജ്യവർദ്ധൻ സിങ് റാത്തോഡും കോൺ്ഗ്രസിന്റെ അവകാശവാദങ്ങളെ തള്ളിക്കളഞ്ഞു. താൻ സൈനികസേവനം നടത്തിയ വ്യക്തിയാണെനനും എന്താണ് നടന്നതെന്നും നടക്കാത്തതെന്നും തനിക്ക് വ്യക്തമായ ധാരണയുണ്ടെന്നും റാത്തോഡ് പറഞ്ഞു. ഈ പട്ടിക കോൺഗ്രസ് അവരുടെ കൈയിൽ തന്നെ വയ്ക്കുന്നതായിരിക്കും നല്ലതെന്നും റാത്തോഡ് പറഞ്ഞു. യുപിഎ സർക്കാരിന്റെ സർജിക്കൽ സ്‌ട്രൈക്കുകൾ അജ്ഞാതവും അദൃശ്യവുമാണെന്ന് കേന്ദ്ര മന്ത്രി അരുൺ ജെയ്റ്റ്‌ലി പരിഹസിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് പട്ടികയുമായി മുന്നോട്ട് വന്നത്.

സർജിക്കൽ സ്‌ട്രൈക്കും രാഷ്ട്രീയവും

ജമ്മു കശ്മീരിലെ ഉറിയിൽ സൈനിക ക്യാംപിനു നേരെ നടന്ന ഭീകരാക്രമണത്തിനു മറുപടിയായിട്ടായിരുന്നു അർധരാത്രിയിൽ പാക് അതിർത്തി കടന്നുള്ള ഇന്ത്യൻ കമാൻഡോകളുടെ മിന്നലാക്രമണം. 'സർജിക്കൽ സ്‌ട്രൈക്ക്' എന്നു നാം അഭിമാനത്തോടെ വിശേഷിപ്പിച്ച ആ മിന്നലാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചത് പാരാഷൂട്ട് റെജിമെന്റിന്റെ ഭാഗമായ പാരാകമാൻഡോകളായിരുന്നു. 1971നു ശേഷം ഇതാദ്യമായിട്ടായിരുന്നു നിയന്ത്രണരേഖ കടന്ന് പാക്കിസ്ഥാനു നേരെയുള്ള ഇന്ത്യൻ ആക്രമണം. പാക് അധീന കശ്മീരിൽ(പിഒകെ) മൂന്ന് കിലോമീറ്റർ വരെ ഉള്ളിലെത്തി ഭീകരരുടെ ഇടത്താവളങ്ങൾ ആക്രമിച്ചു കമാൻഡോകൾ തകർക്കുകയായിരുന്നു.

സെപ്റ്റംബർ 18നായിരുന്നു ഇന്ത്യയെ പ്രകോപിപ്പിച്ച ഉറി ആക്രമണം. അന്നു സൈനിക ക്യാംപിൽ വീരമൃത്യു വരിച്ചത് 17 ഇന്ത്യൻ ജവാന്മാരായിരുന്നു. അതിനും ഏഴു മാസം മുൻപാണ് പഠാൻകോട്ടെ ഇന്ത്യൻ വ്യോമസേനയുടെ ആസ്ഥാനത്ത് പാക് ഭീകരർ ആക്രമണം അഴിച്ചുവിട്ടത്. അന്നു വീരമൃത്യ വരിച്ചതാകട്ടെ എഴു സൈനികരും. മലയാളി ലഫ്. കേണൽ നിരഞ്ജൻ ഉൾപ്പെടെയായിരുന്നു നമ്മുടെ നഷ്ടം.

എന്നാൽ മിന്നലാക്രമണത്തിലൂടെയുള്ള ഇന്ത്യൻ 'പ്രതികാരത്തിൽ' കൊല്ലപ്പെട്ടത് 45 ഭീകരരായിരുന്നു. മിന്നലാക്രമണസംഘത്തിലെ എല്ലാ സൈനികരും സുരക്ഷിതരായി ഇന്ത്യയിൽ തിരികെയെത്തുകയും ചെയ്തു. ശത്രുരാജ്യത്തു യുദ്ധമല്ലാത്ത സൈനികപ്രഹരം നടത്താൻ കഴിവുള്ളതും തയാറുള്ളതുമായ രാജ്യമായി അതോടെ ഇന്ത്യ മാറി.
.
ബിജെപിയും കേന്ദ്രസർക്കാരും മിന്നലാക്രമണത്തെ മുൻസർക്കാരുകൾക്ക് എതിരെയടക്കം രാഷ്ട്രീയമായി പലതവണ ഉപയോഗിച്ചു. പാർട്ടി വേദികളിൽ നരേന്ദ്ര മോദി അടക്കം ഇക്കാര്യം പതിവായി പരാമർശിക്കുകയും ചെയ്തു.അതേസമയം പുൽവാമ ഭീകരാക്രമണത്തിന് ബദലായി ഇന്ത്യ നടത്തിയ ബാാലാകോട്ട് വ്യോമാക്രണം തിരഞ്ഞെടുപ്പിൽ പലയിടത്തും ബിജെപിയുടെ ഗ്രാഫ് ഉയർത്തിയെന്നും വാർത്തകൾ വന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP