Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുപിയിൽ അഖിലേഷും മായാവതിയും തള്ളിപ്പറഞ്ഞതിന്റെ പിന്നാലെ മിക്ക പ്രാദേശിക കക്ഷികളും കോൺഗ്രസിനെ കൈയൊഴിയുന്നു; ഏറ്റവും ഒടുവിൽ തെറ്റിപിരിഞ്ഞത് മോദി വിരുദ്ധ സഖ്യത്തിന്റെ പിതാവായ ചന്ദ്രബാബു നായിഡു; ബീഹാറിൽ തേജസ്വിനിയും കർണ്ണാടകയിൽ ജനതാദള്ളും ഉടക്കിന്റെ പാതയിൽ; കോൺഗ്രസിനെ ചെറിയ പങ്കാളിയായി കണക്കാക്കി തുടങ്ങിയതോടെ മിക്കയിടങ്ങളിലും തർക്കങ്ങൾ

യുപിയിൽ അഖിലേഷും മായാവതിയും തള്ളിപ്പറഞ്ഞതിന്റെ പിന്നാലെ മിക്ക പ്രാദേശിക കക്ഷികളും കോൺഗ്രസിനെ കൈയൊഴിയുന്നു; ഏറ്റവും ഒടുവിൽ തെറ്റിപിരിഞ്ഞത് മോദി വിരുദ്ധ സഖ്യത്തിന്റെ പിതാവായ ചന്ദ്രബാബു നായിഡു; ബീഹാറിൽ തേജസ്വിനിയും കർണ്ണാടകയിൽ ജനതാദള്ളും ഉടക്കിന്റെ പാതയിൽ; കോൺഗ്രസിനെ ചെറിയ പങ്കാളിയായി കണക്കാക്കി തുടങ്ങിയതോടെ മിക്കയിടങ്ങളിലും തർക്കങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലോക്‌സഭയിലേക്ക് എങ്ങനേയും 150 പേരെ ജയിപ്പിക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. പരമാവധി വിട്ടു വീഴ്ചകൾക്ക് വിവിധ സംസ്ഥാനങ്ങളിൽ ചെറു കക്ഷികളുമായി സമ്മതം മൂളിയും അതുകൊണ്ടാണ്. എന്നാൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കണക്കു കൂട്ടൽ തെറ്റുകയാണ്. പ്രതീക്ഷിച്ചതു പോലെ മോദി വിരുദ്ധ വിശാല സഖ്യം ലക്ഷ്യം കാണുന്നില്ല. എല്ലാ പ്രാദേശിക പാർട്ടികളും കോൺഗ്രസിന് സീറ്റ് കുറച്ച് തങ്ങളുടെ സീറ്റുയർത്തുകയെന്ന തന്ത്രമാണ് പയറ്റുന്നത്. യുപിയിൽ എസ് പി-ബിഎസ്‌പി സഖ്യത്തിൽ നിന്ന് പുറത്തായി. ബംഗാളിലും മമതാ ബാനർജി മുന്നണിയിൽ ചേർക്കുമെന്നതിന് ഒരു ഉറപ്പുമില്ല. ഇതിന് പിന്നാലെ മറ്റ് സംസ്ഥാനങ്ങളിലും പ്രശ്‌നങ്ങളെത്തുകയാണ്.

കർണാടകയിലും കോൺഗ്രസിന് സീറ്റ് ചർച്ച വലിയ തലവേദനയാണ്. ലോക്‌സഭാ സീറ്റ് വിഭജനം സംബന്ധിച്ച കോൺഗ്രസ് ജനതാദൾ (എസ്) ചർച്ചയുടെ ആദ്യഘട്ടത്തിൽ തീരുമാനമായില്ല. 28 സീറ്റിൽ കോൺഗ്രസിന്റെ 3 സിറ്റിങ് സീറ്റുകളുൾപ്പെടെ 12 എണ്ണമാണു ദൾ ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവഗൗഡ ആവശ്യപ്പെട്ടത്. എന്നാൽ സിറ്റിങ് സീറ്റുകൾ വിട്ടുകൊടുക്കാനാകില്ലെന്ന നിലപാടിലാണു കോൺഗ്രസ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 2 സീറ്റിൽ മാത്രം ജയിച്ച ദളിനു കൂടുതൽ സീറ്റ് കൊടുക്കുന്നതിൽ കോൺഗ്രസിലെ ഒരു വിഭാഗം എതിർപ്പുന്നയിച്ചിട്ടുണ്ട്. എന്നാൽ കൂടുതൽ കിട്ടിയേ മതിയാകൂവെന്ന നിലപാടിലാണ് ദൾ. ദേശീയ തലത്തിലെ വിശാല ഐക്യത്തിന് വിള്ളലുണ്ടാകാൻ കോൺഗ്രസ് ആഗ്രഹിക്കില്ലെന്ന തിരിച്ചറിവിലാണ് ഇത്.

ആന്ധ്രയിലും പ്രതിസന്ധിയാണ് ഒറ്റയ്ക്കു മത്സരിക്കുമെന്നു കോൺഗ്രസ് അറിയിച്ചതിനു പിന്നാലെ, അതേപാത പിന്തുടരുമെന്ന സൂചന നൽകി ടിഡിപി നേതാവും മുഖ്യമന്ത്രിയുമായ എൻ. ചന്ദ്രബാബു നായിഡു രംഗത്ത് വന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും നായിഡുവും കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയ്ക്കു പിന്നാലെയാണു ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഒറ്റയ്ക്കു നിൽക്കുന്നതാണ് ഉചിതമെന്ന ധാരണയിൽ ഇരു കക്ഷികളുമെത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം ബിജെപിക്കെതിരെ ദേശീയതലത്തിൽ കൈകോർക്കാമെന്നാണു നിലവിലെ ധാരണ. മോദി വിരുദ്ധ സഖ്യത്തിന് വേണ്ടി ഓടി നടന്നത് നായിഡുവാണ്. രാഹുലിനെ നേതാവായി ഉയർത്തി കാട്ടിയതും നായിഡു. എന്നാൽ തെലുങ്കാനയിലെ തോൽവിയോടെ നായിഡുവിലുള്ള വിശ്വാസം കോൺഗ്രസിന് നഷ്ടമായി.

ബിജെപിയെ തോൽപിക്കുക എന്ന ഏക ലക്ഷ്യത്തിനായി കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുമായുള്ള സഖ്യം ദേശീയ തലത്തിലായിരിക്കുമെന്നു നായിഡു വ്യക്തമാക്കി. ഒരു കാലത്ത് കോൺഗ്രസിന്റെ കോട്ടയായിരുന്ന ആന്ധ്രയിൽ താഴേത്തട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും ഒറ്റയ്ക്കു മത്സരിക്കുന്നതാണ് ഉചിതമെന്നും സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി രാഹുലിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നായിഡുവുമായി കോൺഗ്രസ് അകലുന്നത്. എന്നാൽ പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശം ഇന്ദിര ഗാന്ധിയെ സ്‌നേഹിക്കുന്ന ആന്ധ്രയിലും പ്രതിഫലിക്കുമെന്നാണു കോൺഗ്രസ് കണക്കുകൂട്ടൽ. കർണ്ണാകടയിലേതിനും ആന്ധ്രയിലേതിനും സമാനമായി ബീഹാറിലും സഖ്യത്തിൽ പ്രശ്‌നമുണ്ടാകാൻ സാധ്യതയുണ്ട്. കോൺഗ്രസിന്റെ ആവശ്യങ്ങൾ അംഗീകരിക്കാൻ ആർ ജെ ഡി നേതാവ് തേജസ്വിനി തയ്യാറല്ല. ഇത് അവിടേയും പ്രശ്‌നമാകും.

കോൺഗ്രസിന് ശക്തിയുള്ളിടത്തെല്ലാം മഹാസഖ്യത്തിന് വേണ്ടി രാഹുൽ വിട്ടു വീഴ്ച ചെയ്യുന്നു. എന്നാൽ പ്രാദേശിക പാർട്ടികൾക്ക് മുൻതൂക്കമുള്ളിടത്ത് അവർ കോൺഗ്രസിനെ പരിഗണിക്കുന്നതു പോലുമില്ല. യുപിയിൽ അഖിലേഷും മായവതിയും സഖ്യത്തിൽ പോലും എടുത്തില്ല. ബംഗാളിൽ മമതയും കൈവിട്ടു. ഇതോടെ ഉത്തരേന്ത്യയിൽ വീറുറ്റ പോരാട്ടം നടത്താനാണ് കോൺഗ്രസിന്റെ ശ്രമം. ഇതിന് വേണ്ടിയാണ് പ്രിയങ്കയെ കളത്തിൽ ഇറക്കിയതും. എന്നാൽ ബിജെപി വിരുദ്ധ വോട്ടുകളുടെ ഭിന്നിപ്പ് പ്രശ്‌നമാകുമെന്ന് തന്നെയാണ് വിലയിരുത്തൽ. തെലുങ്കാനയിൽ ടി ആർ എസ്, ഒഡീഷയിൽ ബിജു ജനതാദൾ എന്നിവരും കോൺഗ്രസിനെ കൂടെ കൂട്ടാൻ മടിക്കുന്നവരാണ്. ഇതെല്ലാം അധികാരത്തിൽ തിരിച്ചെത്താനുള്ള കോൺഗ്രസ് മോഹത്തിന് തിരിച്ചടിയായി മാറും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP