Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഒടുവിൽ വാധ്രയുടെ നീക്കം പൊളിച്ച് ഡൽഹിയിൽ ആംആദ്മിയുമായി കോൺഗ്രസ് സീറ്റ് ധാരണയിലേക്ക്; ബിജെപിക്ക് എതിരെ കിട്ടാവുന്നത്ര സീറ്റുകൾ നേടാനുള്ള ശ്രമം പൊളിക്കാൻ അളിയൻ തന്നെ രംഗത്തെത്തിയതിന് പിന്നാലെ തിരിച്ചടിച്ച് രാഹുൽ; ഷീലാ ദീക്ഷിതിനെയും പിണങ്ങിയവരേയും അനുനയിപ്പിച്ച് കോൺഗ്രസ് അധ്യക്ഷൻ; ഡൽഹിയിൽ ഏഴുസീറ്റും ആപ്പുമായി ചേർന്നുനിന്ന് നേടാനുറച്ച് കോൺഗ്രസ്

ഒടുവിൽ വാധ്രയുടെ നീക്കം പൊളിച്ച് ഡൽഹിയിൽ ആംആദ്മിയുമായി കോൺഗ്രസ് സീറ്റ് ധാരണയിലേക്ക്; ബിജെപിക്ക് എതിരെ കിട്ടാവുന്നത്ര സീറ്റുകൾ നേടാനുള്ള ശ്രമം പൊളിക്കാൻ അളിയൻ തന്നെ രംഗത്തെത്തിയതിന് പിന്നാലെ തിരിച്ചടിച്ച് രാഹുൽ; ഷീലാ ദീക്ഷിതിനെയും പിണങ്ങിയവരേയും അനുനയിപ്പിച്ച് കോൺഗ്രസ് അധ്യക്ഷൻ; ഡൽഹിയിൽ ഏഴുസീറ്റും ആപ്പുമായി ചേർന്നുനിന്ന് നേടാനുറച്ച് കോൺഗ്രസ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കേന്ദ്രത്തിൽ മോദിയും ബിജെപിയും തന്നെ അധികാരത്തിൽ വരാനുള്ള സാധ്യതകൾ മുന്നോട്ടുവച്ച് അഭിപ്രായ സർവേകളും വിലയിരുത്തലുകളും വരുന്നതിനിടെ കിട്ടുന്ന സീറ്റുകൾ പരാമവധി സ്വന്തം പക്ഷത്ത് ഉറപ്പിച്ചുനിർത്താൻ സജീവ നീക്കവുമായി കോൺഗ്രസ്. കേരളത്തിലും ഡൽഹിയിലുമെല്ലാം ഇത്തരത്തിൽ പരമാവധി സീറ്റ് നേടാനാണ് പാർട്ടി ശ്രമമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. ഇതിനിടെയാണ് കെജ്രിവാളും ഷീലാ ദീക്ഷിതുമായുള്ള തർക്കത്തിന്റെ പേരിൽ ഡൽഹിയിലെ സീറ്റുധാരണ തകിടം മറിഞ്ഞത്.

എന്നാൽ വീണ്ടും അവസാനവട്ട ശ്രമത്തിൽ ആംആദ്മിയെ കൂടെ നിർത്താൻ രാഹുൽഗാന്ധി ശ്രമിക്കുന്നതായും ഷീലാ ദീക്ഷിതിനെ അനുനയിപ്പിച്ചതായും ആണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെയാണ് ഇ്‌പ്പോൾ അവസാന വട്ട ചർച്ചകളിലേക്ക് കാര്യങ്ങൾ കടക്കുന്നത്.

നേരത്തെ തന്നെ ഏതാണ്ട് ധാരണയാവുകയും മൂന്നു സീറ്റുകളിൽ വീതം ഇരുപാർട്ടികളും മത്സരിക്കാനും ഏഴാമത്തെ സീറ്റിൽ ഒരു പൊതുസമ്മതനായ സ്വതന്ത്രനെ നിർത്താനും ആണ് ആലോചിച്ചിരുന്നത്. ഇതിനിടെ പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വധേരയുടെ ഇടപെടലാണ് കാര്യങ്ങൾ തകിടം മറിച്ചത്. വധേരയ്‌ക്കെതിരെ ആരോപണങ്ങൾ കൊണ്ടുവന്ന ആംആദ്മിയെ കോൺഗ്രസ് അനുകൂലിക്കുന്നതിൽ ക്ഷുഭിതനായ വധേര നടത്തിയ ചരടുവലികൾ കോൺഗ്രസിന്റെ നീക്കങ്ങൾക്ക് എതിരായി.

എന്നാൽ ഇപ്പോൾ വീണ്ടും രാഹുൽ ഇടപെട്ട് ആംആദ്മിയുടെ പിണക്കം മാറ്റുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ. മോദിക്കെതിരായ പോരാട്ടത്തിൽ ഓരോ സീറ്റും നിർണ്ണായകമാണ്. ഇതിന് വേണ്ടി എന്തു വിട്ടുവീഴ്ചയ്ക്കും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തയ്യാറായിരുന്നു. ഡൽഹിയിൽ കോൺഗ്രസിന്റെ അടിത്തറ തകർത്താണ് ആംആദ്മി പാർട്ടി അധികാരത്തിലെത്തിയത്. അരവിന്ദ് കെജ്രിവാളിന്റെ പാർട്ടിയോട് മുൻ ഡൽഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിന് താൽപ്പര്യവുമില്ല.

എന്നിട്ടും രാഹുലിന്റെ മനസ്സ് തിരിച്ചറിഞ്ഞ് കെജ്രിവാളുമായി സീറ്റ് പങ്കിടാൻ ഷീലാ ദീക്ഷിത്തും തയ്യാറായി. എന്നിട്ടും ആ നീക്കം പൊളിച്ചു. കോൺഗ്രസ് ഡൽഹി ഘടകത്തിന്റെ എതിർപ്പ് അതിരൂക്ഷമായതോടെയായിരുന്നു ഇത്. ഷീലാ ദീ്ക്ഷിത് വഴങ്ങിയിട്ടും സഖ്യ തന്ത്രം പൊളിച്ചതിന് പിന്നിൽ റോബർട്ട് വാദ്രയാണെന്ന വിവരമാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. രാഹുലിനെ പ്രധാനമന്ത്രിയാക്കാൻ വാദ്രയ്ക്ക് താൽപ്പര്യമില്ലാത്തതാണ് ഇതിന് കാരണംമെന്ന നിലയിലും ഇതോടെ ചർച്ചയായി.

കോൺഗ്രസ്-ആപ് സഖ്യമില്ലെങ്കിൽ ഡൽഹി സീറ്റുകൾ ബിജെപിക്ക് പോകുമെന്നാണ് വിലയിരുത്തലുകൾ വന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സീറ്റു ധാരണ ഉണ്ടാക്കിയത്. മോദി വിരുദ്ധ വോട്ടുകൾ ഒരുമിച്ചാലെ ഉത്തരേന്ത്യയിൽ ബിജെപിയെ പിടിച്ചു കെട്ടാനാകൂ. അങ്ങനെ ബിജെപി വിരുദ്ധ വോട്ടുകളുടെ ഏകീകരണം ഉറപ്പാക്കാൻ ശ്രമങ്ങൾ നടക്കുമ്പോഴാണ് ഡൽഹിയിലെ അട്ടിമറി ഉണ്ടായത്

കോൺഗ്രസും ആംആദ്മിയും ഒരുമിച്ചാൽ ഏഴ് സീറ്റിലും ബിജെപിക്ക് വോട്ട് കുറയുമായിരുന്നു. ഇത് ബിജെപിയുടെ പരാജയത്തിനും കാരണമാകും. രാഹുലും കെജ്രിവാളും തമ്മിലുണ്ടാക്കിയ ഫോർമുല. ഇത് ഷീലാ ദീക്ഷിത്തും അംഗീകരിച്ചു. അപ്പോഴാണ് പാരയുമായി റോബർട്ട് വാദ്ര എത്തിയത്. ഡൽഹി കോൺഗ്രസിലെ വിശ്വസ്തരെ ഉപയോഗിച്ച് കരുക്കൾ നീക്കി. ഇതോടെ ആംആദ്മിക്കെതിരെ കോൺഗ്രസിൽ വികാരം ആളിക്കത്തി. അങ്ങനെ രാഹുലിന്റെ ഡൽഹി സഖ്യ പ്രതീക്ഷ പൊളിഞ്ഞു. പക്ഷേ, ഇപ്പോൾ വീണ്ടും ചർച്ചകൾ നടത്തി വാധ്രയുടെ നീക്കം രാഹുൽ പൊളിച്ചുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്--എഎപി സഹകരണത്തിനുള്ള ചർച്ച മാസങ്ങൾക്കുമുമ്പേ ആരംഭിച്ചിരുന്നു. രാഹുൽഗാന്ധി ഉൾപ്പെടെ എഎപിയുമായുള്ള സഹകരണത്തിനു പച്ചക്കൊടി കാട്ടി. ഡൽഹി നിയമസഭയിൽ കോൺഗ്രസിനെ പൂജ്യത്തിൽ ഒതുക്കിയ എഎപിയുമായി സഹകരിക്കുന്നത് പാർട്ടി പ്രവർത്തകർക്ക് അംഗീകരിക്കാൻ കഴിയില്ലെന്നാണ് ഡൽഹിയിലെ വാദ്ര അനുകൂലികളുടെ വാദം. ഇത് രാഹുലിന്റെ പ്രധാനമന്ത്രി പദ മോഹങ്ങളെ തടയിടാനുള്ള നീക്കമായി സോഷ്യൽ മീഡിയ വിലയിരുത്തുന്നു. ഒരു അളിയൻ മതി കുലം മുടിക്കാൻ എന്ന വിമർശനവുമായി സോഷ്യൽ മീഡിയയിലും പലരും രംഗത്തെത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP