Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏഴുപതിറ്റാണ്ടു കൊണ്ട് കോൺഗ്രസിന് സാധിക്കാത്തത് അഞ്ചു വർഷം കൊണ്ട് എങ്ങനെ സാധിക്കുമെന്ന് നരേന്ദ്ര മോദി; ഒരുപാട് കാര്യങ്ങൾ ചെയ്തു; വികസനത്തുടർച്ചക്ക് ഒരവസരം കൂടി തരണമെന്നും തെരഞ്ഞെടുപ്പ് റാലിയിൽ മോദിയുടെ ആവശ്യം; പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ പ്രവർത്തകർ തമ്മിൽ കയ്യാങ്കളിയും

ഏഴുപതിറ്റാണ്ടു കൊണ്ട് കോൺഗ്രസിന് സാധിക്കാത്തത് അഞ്ചു വർഷം കൊണ്ട് എങ്ങനെ സാധിക്കുമെന്ന് നരേന്ദ്ര മോദി; ഒരുപാട് കാര്യങ്ങൾ ചെയ്തു; വികസനത്തുടർച്ചക്ക് ഒരവസരം കൂടി തരണമെന്നും തെരഞ്ഞെടുപ്പ് റാലിയിൽ മോദിയുടെ ആവശ്യം; പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ പ്രവർത്തകർ തമ്മിൽ കയ്യാങ്കളിയും

മറുനാടൻ ഡെസ്‌ക്‌

പട്ന: അഞ്ചു വർഷം കൊണ്ട് ഒരുപാട് കാര്യങ്ങൾ ചെയ്‌തെന്നും വാഗ്ദാനങ്ങൾ പൂർത്തീകരിക്കാൻ ഒരു തവണ കൂടി തന്നെ അധികാരത്തിലേറ്റണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിൽ എൻഡിഎ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.70 വർഷം ഭരിച്ച കോൺഗ്രസിന് സാധിക്കാത്തത് വെറും അഞ്ച് വർഷം ഭരിച്ച എനിക്ക് എങ്ങനെ സാധിക്കുമെന്ന് അദ്ദേഹം ചോദിച്ചു.എല്ലാ ജോലികളും പൂർത്തിയാക്കിയെന്ന് അവകാശപ്പെടുന്നില്ല.

മുൻകാല കോൺഗ്രസ് സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശം ഉയർത്തിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ ഭീകരവാദവും ആക്രമണവും കള്ളപ്പണവും അഴിമതിയും വർധിച്ചു. വിലക്കയറ്റമുണ്ടായെന്നും അദ്ദേഹം ആരോപിച്ചു. ഒരുപാട് കാര്യങ്ങൾ ചെയ്തു, ഇനിയും ഒരുപാട് ചെയ്യാനുണ്ട്. നിരന്തര ശ്രമങ്ങൾ ആവശ്യമാണ്. അതിന് നിങ്ങളുടെ അനുഗ്രഹം വേണമെന്നും മോദി പറഞ്ഞു. ഭരണഘടനാ ശിൽപിയായ ബി.ആർ. അംബേദ്കറെ പരാജയപ്പെടുത്തുകയാണ് നെഹ്റു കുടുംബം എല്ലായ്‌പ്പോഴും ചെയ്തത്. പൊതുജനങ്ങളുടെ മനസ്സിൽ നിന്ന് അദ്ദേഹത്തിന്റെ സ്മരണ നഷ്ടപ്പെടുത്തുന്നതിന് ഗൂഢാലോചന നടത്തി. അംബേദ്കറെ മറന്നുകൊണ്ട് സ്വന്തം കുടുംബക്കാർക്ക് ഭാരതരത്ന നൽകിയവരാണ് കോൺഗ്രസുകാരെന്നും പ്രധാനമന്ത്രി ആരോപിച്ചു.

അതിനിടെ, പ്രധാനമന്ത്രി പങ്കെടുക്കുന്ന ഗയയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. റാലിക്കെത്തിയവർക്ക് വേണ്ട സൗകര്യം ഒരുക്കിയില്ലെന്നാരോപിച്ചുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രവർത്തർ കസേരകളെടുത്ത് എറിയുകയും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയും ചെയ്തു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.സംഘർഷാവസ്ഥ കണക്കിലെടുത്ത് പരിപാടിയുടെ നിയന്ത്രണം ഏറ്റെടുത്തതായി പൊലീസ് അറിയിച്ചു. പ്രധാനമന്ത്രി വേദിയിൽ എത്തുന്നതിന് മുമ്പാണ് സംഘർഷമുണ്ടായത്. ബിഹാറിലെ തന്നെ മറ്റൊരു തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മോദി ഈ സമയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP