Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എഎപി നേതാക്കൾക്ക് പിന്നാലെ ഡൽഹിയിൽ ബിജെപിയിലേക്ക് ചേക്കേറി കോൺഗ്രസ് നേതാക്കളും; വോട്ടെടുപ്പിന് ഒരു ദിവസം മാത്രം അവശേഷിക്കവെ പാർട്ടി വിട്ടത് മുൻ മന്ത്രിയായ രാജ്കുമാർ ചൗഹാൻ; അപ്രതീക്ഷിത നീക്കം നോർത്ത് വെസ്റ്റ് ഡൽഹിയിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന്

എഎപി നേതാക്കൾക്ക് പിന്നാലെ ഡൽഹിയിൽ ബിജെപിയിലേക്ക് ചേക്കേറി കോൺഗ്രസ് നേതാക്കളും; വോട്ടെടുപ്പിന് ഒരു ദിവസം മാത്രം അവശേഷിക്കവെ പാർട്ടി വിട്ടത് മുൻ മന്ത്രിയായ രാജ്കുമാർ ചൗഹാൻ; അപ്രതീക്ഷിത നീക്കം നോർത്ത് വെസ്റ്റ് ഡൽഹിയിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന്

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: വോട്ടെടുപ്പിന് ഒരു ദിവസം മാത്രം അവശേഷിക്കെ കോൺഗ്രസിനെ ഞെട്ടിച്ച് മുൻ മന്ത്രി ബിജെപി പാളയത്തിലെത്തി. ഡൽഹി മുൻ മന്ത്രി രാജ്കുമാർ ചൗഹാനാണ് ബിജെപി.യിൽ ചേർന്നത്. ഡൽഹി ബിജെപി.അദ്ധ്യക്ഷൻ മനോജ് തിവാരിയുടെ സാന്നിദ്ധ്യത്തിലാണ് അദ്ദേഹം ബിജെപി.അംഗത്വം സ്വീകരിച്ചത്.

മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മാനസികനില ശരിയല്ലെന്ന് ബിജെപിയിൽ ചേർന്നശേഷം ചൗഹാൻ ആരോപിച്ചു. അവർ എല്ലാം മറക്കുകയാണെന്നും ചൗഹാൻ പറഞ്ഞു. ഡൽഹിയിലെ മുൻ മന്ത്രിയും നാലു തവണ കോൺഗ്രസ് എംഎ‍ൽഎയുമായിരുന്നു രാജ്കുമാർ ചൗഹാൻ.

നോർത്ത് വെസ്റ്റ് ഡൽഹിയിൽ ഇത്തവണ മത്സരിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും രാജ്കുമാർ ചൗഹാൻ പൂർത്തിയാക്കിയിരുന്നു. എന്നാൽ അവസാന നിമിഷം രാജ്കുമാറിനെ കഴഞ്ഞ് രാജേഡ് ലിലോതിയയെ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. നേരത്തേ, രാജ് കുമാർ ചൗഹാന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് രാഹുൽ ഗാന്ധിയുടെ വസതിക്കു മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു.

നോർത്ത് വെസ്റ്റ് ഡൽഹിയിലെ സ്ഥാനാർത്ഥിയായി ചൗഹാനു പകരം കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് രാജേഡ് ലിലോതിയയെ പരിഗണിക്കുന്നുവെന്ന വാർത്ത പരന്നതോടെയായിരുന്നു പ്രതിഷേധം ആരംഭിച്ചത്. ചൗഹാൻ തെരഞ്ഞെടുപ്പു പ്രവർത്തനം ആരംഭിച്ചു. ഇവിടത്തുകാരനല്ലാത്ത മറ്റൊരു സ്ഥാനാർത്ഥിക്കായി ഞങ്ങൾ പ്രവർത്തിക്കില്ല എന്നെഴുതിയ ബോർഡുമായാണ് രാഹുൽ ഗാന്ധിയുടെ വസതിക്കു മുന്നിൽ പ്രവർത്തകർ പ്രതിഷേധിച്ചത്്. എഎപിയിൽ നിന്നും വ്യാപകമായി നേതാക്കൾ കഴിഞ്ഞ ദിവസങ്ങളിൽ ബിജെപിയിലേക്ക് എത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP