Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രാഹുലിന്റെ സുരക്ഷിത യാത്രയ്ക്ക് വിമാനം വാങ്ങാൻ സ്വന്തം കിടപ്പാടം വിൽക്കാനൊരുങ്ങി മുതിർന്ന നേതാവ് !; വീടും കടകളും വിൽക്കാൻ പത്രപരസ്യം നൽകിയത് കോൺഗ്രസ് നേതാവ് അശോക് ജയ്‌സ്വാൾ; കർണാടക തിരഞ്ഞെടുപ്പിനിടെ രാഹുലിന്റെ വിമാനം തലനാരിഴയ്ക്ക് രക്ഷപെട്ടതിന് പിന്നാലെ തീരുമാനമെന്നും വിശദീകരണം

രാഹുലിന്റെ സുരക്ഷിത യാത്രയ്ക്ക് വിമാനം വാങ്ങാൻ സ്വന്തം കിടപ്പാടം വിൽക്കാനൊരുങ്ങി മുതിർന്ന നേതാവ് !; വീടും കടകളും വിൽക്കാൻ പത്രപരസ്യം നൽകിയത് കോൺഗ്രസ് നേതാവ് അശോക് ജയ്‌സ്വാൾ; കർണാടക തിരഞ്ഞെടുപ്പിനിടെ രാഹുലിന്റെ വിമാനം തലനാരിഴയ്ക്ക് രക്ഷപെട്ടതിന് പിന്നാലെ തീരുമാനമെന്നും വിശദീകരണം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സുരക്ഷിതത്വത്തിന് പ്രാധാന്യം നൽകാൻ പ്രവർത്തകർ ഏതറ്റം വരെയും പോകുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് മധ്യപ്രദേശിൽ നിന്നും പുറത്ത് വരുന്ന വാർത്തകൾ. രാഹുലിനായി സുരക്ഷ ഉറപ്പാക്കുന്ന വിമാനം വാങ്ങാൻ സ്വന്തം വീടും മറ്റ് സ്വത്തുക്കളും വിൽക്കാനൊരുങ്ങുകയാണ് മധ്യപ്രദേശിലെ കോൺഗ്രസ് നേതാവായ അശോക് ജയ്‌സ്വാൾ. കർണാടക തിരഞ്ഞെടുപ്പ് നടക്കുന്ന സമയം രാഹുൽ സഞ്ചരിച്ച വിമാനം തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്നും രക്ഷപെട്ടത്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഹുലിന് അനവധി യാത്രകൾ നടത്തേണ്ടി വരുമെന്നും തങ്ങളുടെ പ്രിയ നേതാവിന് സുരക്ഷിതമായ യാത്രയൊരുക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും ജയ്സ്വാൾ മാധ്യമങ്ങളോട് പറഞ്ഞു.

കർണാടക തിരഞ്ഞെടുപ്പ് വേളയിൽ രാഹുൽ സഞ്ചരിച്ച വിമാനം തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപെട്ടത്. ഈ പശ്ചാത്തലത്തിലാണ് ജയ്സ്വാളിന്റെ ഈ നീക്കം. വീട് വിറ്റ് കിട്ടുന്ന തുക 24 അക്‌ബർ റോഡിലേക്ക് അയക്കുമെന്നും ജയ്സ്വാൾ പറയുന്നു.
മോദി ആഗ്രഹിക്കുന്നത് കോൺഗ്രസ് വിമുക്ത ഭാരതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനാധിപത്യവ്യവസ്ഥയ്ക്ക് ശക്തമായ പ്രതിപക്ഷം ആവശ്യമാണെന്നും ഗാന്ധി കുടുംബം രാജ്യത്തിനു വേണ്ടി മഹത്തായ ത്യാഗം അനുഷ്ഠിച്ചുവെന്നും ജയ്സ്വാൾ പറഞ്ഞു. ഇന്ദിരയും രാജീവും ഇന്ത്യയ്ക്ക് വേണ്ടി ജീവത്യാഗം ചെയ്തുവെന്നും ജയ്സ്വാൾ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഏപ്രിലിൽ കർണാടകത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുൽ ഗാന്ധി എത്തിയ ചാർട്ടേർഡ് വിമാനം ഇറങ്ങുന്നതിനിടെയാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. യന്ത്രത്തകരാർ മൂലം പലതവണ കറങ്ങിയ വിമാനം വല്ലാതെ ഉലഞ്ഞും ചരിഞ്ഞുമാണ് ഇറങ്ങിയത്. ഓട്ടോ പൈലറ്റ് സംവിധാനം വിമാനത്തിൽ പ്രവർത്തനരഹിതമായെന്നും മൂന്നാമത്തെ ശ്രമത്തിലാണ് വിമാനം ഇറക്കാൻ സാധിച്ചതെന്നും അപകടത്തെ കുറിച്ച് കോൺഗ്രസ് നൽകിയ പരാതിയിൽ സൂചിപ്പിച്ചിരുന്നു. ഓഗസ്റ്റ് 31 ന് ഡിജിസിഎ സംഭവത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പൈലറ്റുമാരുടെ അനാസ്ഥയാണ് അപകട കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. യന്ത്രത്തകരാർ ശ്രദ്ധയിൽ പെട്ട പൈലറ്റ് നടപടികൾ കൈക്കൊള്ളാൻ വൈകിയതായി റിപ്പോർട്ടിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP