Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കോൺഗ്രസ് ഗുജറാത്തിൽ നേരിടുന്നത് വൻ പ്രതിസന്ധി; ഉടൻ പതിനഞ്ചിലധികം എംഎൽഎമാർ പാർട്ടി വിടുമെന്ന് കോൺഗ്രസിൽ നിന്നും രാജിവെച്ച അൽപേഷ് ഠാക്കൂർ; കോൺഗ്രസിന് നേതാക്കളില്ലെന്നും ഈ നിലയിൽ അടുത്ത പത്തുവർഷത്തേക്ക് അധികാരത്തിലേക്ക് തിരിച്ചെത്താനാകില്ലെന്നും മുൻ കോൺഗ്രസ് നേതാവ്

കോൺഗ്രസ് ഗുജറാത്തിൽ നേരിടുന്നത് വൻ പ്രതിസന്ധി; ഉടൻ പതിനഞ്ചിലധികം എംഎൽഎമാർ പാർട്ടി വിടുമെന്ന് കോൺഗ്രസിൽ നിന്നും രാജിവെച്ച അൽപേഷ് ഠാക്കൂർ; കോൺഗ്രസിന് നേതാക്കളില്ലെന്നും ഈ നിലയിൽ അടുത്ത പത്തുവർഷത്തേക്ക് അധികാരത്തിലേക്ക് തിരിച്ചെത്താനാകില്ലെന്നും മുൻ കോൺഗ്രസ് നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി പാർട്ടിയുടെ കോൺഗ്രസ് ഘടകം. കോൺഗ്രസിന്റെ പതിനഞ്ചിലധികം എംഎൽഎമാർ പാർട്ടി വിടുമെന്ന് കോൺഗ്രസിൽ നിന്നും രാജിവെച്ച അൽപേഷ് ഠാക്കൂർ. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഗുജറാത്തിലെ പതിനഞ്ചിലധികം കോൺഗ്രസ് എംഎൽഎമാർ പാർട്ടി വിടുമെന്ന് അൽപേഷ് ഠാക്കൂർ പറയുന്നത്. എംഎൽഎ കൂടിയായ അൽപേഷ് ഠാക്കൂർ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കോൺഗ്രസിൽ നിന്ന് രാജിവെച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ രധൻപുറിൽ നിന്നാണ് അൽപേഷ് വിജയിച്ചത്.

കോൺഗ്രസിന് നേതാക്കളില്ലെന്നാണ് അൽപേഷ് ഠാക്കൂർ ചൂണ്ടിക്കാട്ടുന്നത്. ഈ നിലയിൽ തുടരുകയാണെങ്കിൽ അടുത്ത പത്ത് വർഷം കോൺഗ്രസിന് അധികാരത്തിലേക്ക് തിരിച്ചെത്താനാവില്ലെന്നും അദ്ദേഹം പറയുന്നു.

'എന്റെ ജനങ്ങൾ പാവപ്പെട്ടവരും പിന്നാക്കക്കാരുമാണ്. അവർക്ക് സർക്കാരിന്റെ പിന്തുണ ആവശ്യമാണ്. ഞാൻ ഉദ്ദേശിച്ചത് എന്റെ ജനത്തിന് വേണ്ടി നൽകാൻ സാധിക്കാത്തതിൽ അസ്വസ്ഥനായിരുന്നു. പാവപ്പെട്ട ജനങ്ങളെ സഹായിക്കുന്നതിന് സർക്കാരിന്റെ സഹായം ആവശ്യമാണ്. കോൺഗ്രസിന്റെ 15 ലധികം എംഎൽഎമാർ ഉടൻ പാർട്ടി വിടും. കാത്തിരുന്നത് കാണാം. ഗുജറാത്തിലെ കോൺഗ്രസിന്റെ പകുതിയിലധികം എംഎൽഎമാരും അസ്വസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറെ ബഹുമാനം അർഹിക്കുന്നയാളാണെന്നും അദ്ദേഹവുമായി തനിക്ക് വൈകാരിക ബന്ധമുണ്ടെന്നും അൽപേഷ് ഠാക്കൂർ പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായും തനിക്ക് നല്ല ബന്ധമുണ്ട്. രാഹുലിനേയും മോദിയേയും താരതമ്യം ചെയ്യാൻ തനിക്കാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേലുമായി അൽപേഷ് ഠാക്കൂർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെ അൽപേഷ് ബിജെപിയിൽ ചേർന്നേക്കുമെന്ന സൂചനകൾ വരുന്നുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പായിരുന്നു അൽപേഷ് കോൺഗ്രസ് വിട്ടത്. താൻ ഉൾപ്പെടുന്ന ഗുജറാത്ത് ക്ഷത്രിയ ഠാക്കൂർ സേനയുടെ സമ്മർദത്തെ തുടർന്നായിരുന്നു അദ്ദേഹം കോൺഗ്രസിൽനിന്നു പുറത്തുവന്നത്. പഠാൻ ലോക്സഭാ സീറ്റിൽ മത്സരിക്കാൻ താൽപര്യമറിയിച്ച ഠാക്കൂർ സേനാ നേതാവിന് കോൺഗ്രസ് പ്രാദേശിക നേതൃത്വം അവസരം നിഷേധിച്ചതാണു അൽപേഷ് കോൺഗ്രസ് വിടാൻ കാരണം. ഗുജറാത്തിലെ പിന്നാക്ക വിഭാഗം നേതാവായ അൽപേഷ് 2017 ൽ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്താണ് കോൺഗ്രസിൽ ചേർന്നത്. പഠാൻ ജില്ലയിലെ രഥൻപുർ മണ്ഡലത്തിൽ നിന്നായിരുന്നു അദ്ദേഹം ജനവിധി തേടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP