Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാംഗ്ലൂരിലെ ആ കെട്ടിപ്പിടുത്തവും ചുംബനവും മധ്യപ്രദേശിൽ ബിജെപിയുടെ അന്ത്യം കുറിക്കുമെന്ന് തന്നെ സൂചന; മായാവതിയുടെ നെറ്റിയിൽ ചുംബിച്ചു സോണിയ ഉറപ്പു പറഞ്ഞത് മാന്യമായ ഒരു സഖ്യം തന്നെ; ഉറപ്പായും ജയിക്കുമെന്നിരിക്കേ ബിഎസ്‌പിക്ക് സീറ്റു വിട്ടുകൊടുക്കാൻ പ്രാദേശിക നേതൃത്വം ഉടക്കിയില്ലെങ്കിൽ മധ്യപ്രദേശിൽ കോൺഗ്രസ് തൂത്തുവാരും; യുപിയിൽ ഭാവി സഖ്യം ഉറപ്പിക്കാം

ബാംഗ്ലൂരിലെ ആ കെട്ടിപ്പിടുത്തവും ചുംബനവും മധ്യപ്രദേശിൽ ബിജെപിയുടെ അന്ത്യം കുറിക്കുമെന്ന് തന്നെ സൂചന; മായാവതിയുടെ നെറ്റിയിൽ ചുംബിച്ചു സോണിയ ഉറപ്പു പറഞ്ഞത് മാന്യമായ ഒരു സഖ്യം തന്നെ; ഉറപ്പായും ജയിക്കുമെന്നിരിക്കേ ബിഎസ്‌പിക്ക് സീറ്റു വിട്ടുകൊടുക്കാൻ പ്രാദേശിക നേതൃത്വം ഉടക്കിയില്ലെങ്കിൽ മധ്യപ്രദേശിൽ കോൺഗ്രസ് തൂത്തുവാരും; യുപിയിൽ ഭാവി സഖ്യം ഉറപ്പിക്കാം

മറുനാടൻ ഡെസ്‌ക്‌

ഭോപ്പാൽ: ബിജെപിയുതെ തെരഞ്ഞെടുപ്പ് അശ്വമേധത്തെ കർണാടകത്തിൽ പിടിച്ചു കെട്ടിയ കോൺഗ്രസ് തങ്ങളുടെ പുതിയ യാത്രക്ക് തുടക്കമിടുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് സഖ്യമുണ്ടാക്കി മുന്നേറാനുള്ള ശ്രമങ്ങളാണ് രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ചേർന്ന് നടത്തുന്നത്. കോൺഗ്രസിന് വിജയസാധ്യത ഏറെയുള്ള മധ്യപ്രദേശിലും രാജസ്ഥാനിലും ബിഎസ്‌പിയുമായി സഖ്യമുണ്ടാക്കാൻ തയ്യാറെടുക്കുകയാണ് കോൺഗ്രസ്. ഇതിന് തുടക്കമിട്ടത് കർണാടകയിലാണ്. കുമാര സ്വാമിയെ മുഖ്യമന്ത്രിയാക്കിയ നേതൃത്വം സത്യപ്രതിജ്ഞക്ക് ബിഎസ്‌പി അധ്യക്ഷ മായാവതിയെയും കളത്തിലിറക്കിയിരുന്നു. അന്ന് സോണിയ ഗാന്ധി മായാവതിയോട് നെറ്റിമുട്ടിച്ച് കെട്ടിപ്പിടിച്ച് സ്‌നേഹ പ്രകടനം നടത്തിയത് സഖ്യത്തിലേക്കുള്ള സൂചനയായി വിലയിരുത്തുന്നു.

ദളിത് വോട്ടുകളിൽ കാര്യമായ സ്വാധീനമുള്ള ബിഎസ്‌പിയെ ഒപ്പം കൂട്ടിയാൽ മധ്യപ്രദേശിലും രാജസ്ഥാനിലും അധികാരം പിടിക്കാമെന്നാണ് കോൺഗ്രസിന്റെ കണക്കു കൂട്ടൽ. അതിന്റെ ഭാഗമായാണ് ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിഎസ്‌പിയുമായി കൂട്ടു കൂടുന്നത്. മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ കമൽനാഥ്, സംസ്ഥാനത്തു തിരഞ്ഞെടുപ്പു ക്യാംപെയ്ൻ ചുമതലയുള്ള ജ്യോതിരാദിത്യ സിന്ധ്യ എന്നിവർ ബിഎസ്‌പിയുമായുള്ള സഖ്യത്തിനു പച്ചക്കൊടി കാണിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു കോൺഗ്രസിന്റെ മുതിർന്ന നേതാവ് വ്യക്തമാക്കിയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. അതേസമയം ഇക്കാര്യത്തിൽ പാർട്ടി ഹൈക്കമാൻഡാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തേ കമൽനാഥിനോട് മധ്യപ്രദേശിലെ തിരഞ്ഞെടുപ്പു നീക്കങ്ങളെപ്പറ്റി മാധ്യമങ്ങൾ ചോദിച്ചിരുന്നു. എന്നാൽ സഖ്യരൂപീകരണത്തിൽ ഉൾപ്പെടെ തീരുമാനമൊന്നുമായില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. 'സഖ്യരൂപീകരണത്തെക്കുറിച്ച് എല്ലാവരുടെയും അഭിപ്രായം തേടും. പിന്നീടായിരിക്കും ഏതു പാർട്ടിയുമായി കൂട്ടു വേണമെന്നതിന്റെ സാധ്യതാപരിശോധന' കമൽ നാഥ് പറഞ്ഞു.

2013ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 31% വോട്ടു മാത്രമാണു ലഭിച്ചത്. 69% പേർ എതിർത്തിട്ടും തങ്ങൾക്കാണു ഭൂരിപക്ഷമെന്നായിരുന്നു ബിജെപി വാദം. വോട്ടുകൾ ഭിന്നിപ്പിക്കാൻ കോൺഗ്രസിനു താൽപര്യമില്ല. ഇക്കാര്യം മനസ്സിൽ വച്ച് സംസ്ഥാന തലത്തിലും ദേശീയ തലത്തിലും സഖ്യസാധ്യതാ ചർച്ചകൾ നടത്തുമെന്നും കമൽനാഥ് പറഞ്ഞു. അതേസമയം കോൺഗ്രസുമായുള്ള സഖ്യത്തെക്കുറിച്ച് അഭിപ്രായം പറയാനില്ലെന്നു ബിഎസ്‌പി പറഞ്ഞു. ഇക്കാര്യത്തിൽ മായാവതിയുടേതായിരിക്കും അന്തിമ വാക്കുകളെന്നും ഒരു മുതിർന്ന നേതാവ് വ്യക്തമാക്കി.

230 അംഗ നിയമസഭയിലേക്ക് 2013ൽ നടന്ന തിരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ ബിജെപി 165 സീറ്റുകളാണു സ്വന്തമാക്കിയത്. കോൺഗ്രസ് 58ഉം ബിഎസ്‌പി നാലും സ്വതന്ത്രർ മൂന്നും സീറ്റു സ്വന്തമാക്കി. കഴിഞ്ഞ വർഷം ജനുവരി മുതൽ നടന്ന അഞ്ച് നിയമസഭാ ഉപതിരഞ്ഞടുപ്പുകളിൽ നാലിലും കോൺഗ്രസിനായിരുന്നു ജയം. ഒരിടത്ത് വിജയം ബിജെപിക്കും. ബിഎസ്‌പിയുമായി കോൺഗ്രസ് സഖ്യമുണ്ടാക്കിയാൽ അത് ബിജെപിയെ അട്ടിമറിക്കാൻ തക്ക ശക്തമായിരിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകൻ റാഷിദ് കിദ്വായിയും വ്യക്തമാക്കുന്നു. ബിജെപിക്കെതിരെയുള്ള ഭരണ വിരുദ്ധ വികാരവും ഇക്കാര്യത്തിൽ കോൺഗ്രസ്ബിഎസ്‌പി സഖ്യത്തിനു നേട്ടമാകും. കർണാടകയിലെ സോണിയഗാന്ധി, മായാവതി കൂടിക്കാഴ്ച സഖ്യസാധ്യത അരക്കിട്ടുറപ്പിക്കുന്നതായും റാഷിദ് വ്യക്തമാക്കി.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് മധ്യപ്രദേശ്,രാജസ്ഥാൻ, ഛത്തീസ്‌ഗഡ് എന്നിവിടങ്ങളിലും വിധിയെഴുത്ത് നടക്കും. കർണാടകയിൽ ജെഡിഎസ് ആയിരുന്നെങ്കിൽ ഇവിടങ്ങളിൽ ബിഎസ്‌പിയെ കൂട്ടുപിടിച്ചായിരിക്കും കോൺഗ്രസ് തന്ത്രം മെനയുക എന്നാണ് സൂചന. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇരുപാർട്ടികളും ഒറ്റക്കെട്ടായി ബിജെപിയെ പ്രതിരോധിക്കാനാകും ലക്ഷ്യമിടുക. ഇനി ചരിത്രം പരിശോധിക്കാം. 2003 മുതൽ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ് സംസ്ഥാനങ്ങളിലെ കക്ഷിനില പരിശോധിച്ചാൽ തന്നെ ചിത്രം ഏകദേശം വ്യക്തമാകും. രാജസ്ഥാനിൽ 2008ൽ ഒഴികെ ബാക്കി എല്ലാ തെരഞ്ഞെടുപ്പുകളിലും ഏറ്റവും വലിയ ഒറ്റകക്ഷിയായി ഭരണം പിടിച്ചെടുത്തത് ബിജെപിയാണ്.

രണ്ടാമത്തെ വലിയ കക്ഷിയായി കോൺഗ്രസ് നിലനിന്നപ്പോൾ വോട്ടുകളുടെ എണ്ണത്തിലും സീറ്റുകളുടെ എണ്ണത്തിലും വളരെ പിന്നിലായിരുന്നു ബിഎസ്‌പി. പക്ഷേ നടന്ന ഒമ്പത് തെരഞ്ഞെടുപ്പുകളിൽ ആറെണ്ണത്തിലും കോൺഗ്രസും ബിഎസ്‌പിയും കൂടി നേടിയ സീറ്റുകൾ ബിജെപി നേടിയതിനേക്കാൾ കൂടുതലായിരുന്നു. ചെറിയ കക്ഷിയാണെങ്കിൽ പോലും ബിഎസ്‌പി തെരഞ്ഞെടുപ്പുകളെ ഒറ്റയ്ക്ക് തന്നെയാണ് നേരിട്ടിട്ടുള്ളത്. അതുകൊണ്ട് തന്നെയാണ് ഒരു ദേശീയപാർട്ടിയായി അവർക്ക് ഉയരാൻ സാധിച്ചതും. അടുത്തകാലത്തെ കണക്കെടുത്തു നോക്കുകയാണെങ്കിൽ സീറ്റുകൾ നേടുന്ന കാര്യത്തിലും അവർ മെച്ചപ്പെട്ടിട്ടുണ്ട്.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ കോൺഗ്രസ്ബിഎസ്‌പി സഖ്യം നിലവിൽ വന്നാൽ ഇരുകൂട്ടർക്കും സീറ്റ് നില മെച്ചപ്പെടുത്താൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. ദലിതുകളാണ് ബിഎസ്‌പിയുടെ അടിത്തറ. ദലിതുകൾക്ക് എതിരായ അതിക്രമങ്ങൾ കൂടുന്ന ഈ സാഹചര്യത്തിൽ ഈ കൂട്ടുകെട്ടിന് പ്രസക്തി കൂടും. പക്ഷേ ഈ സഖ്യത്തിനായി മുന്നിട്ടിറങ്ങേണ്ടത് കോൺഗ്രസ് തന്നെയാണ്.

മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാറിനെതിരെ വൻ പ്രക്ഷോഭത്തിനാണ് കർഷകർ തയ്യാറെടുക്കുന്നകത്. അഭിപ്രായ സർവേകളിലെല്ലാം ബിജെപിക്ക് ഏറ്റവും തിരിച്ചടിയുണ്ടാക്കാൻ പോകുന്നത് മധ്യപ്രദേശിലാണെന്ന് വിലയിരുത്തലുണ്ട്. ഇതിന് പിന്നാലെ നിരവധി അഴിമതി ആരോപണങ്ങളും സർക്കാർ നേരിടുന്നുണ്ട്. കോൺഗ്രസ് പതിവില്ലാത്ത രീതിയിൽ ഇവിടെ ശക്തി പ്രാപിച്ചപ്പോൾ അതിനേക്കാൾ വെല്ലുവിളിയുയർത്തുന്നത് കർഷകരാണ്. ഇവരെ എങ്ങനെ അനുനയിപ്പിക്കാൻ എന്ന ചിന്തയിലാണ് ശിവരാജ് സിങ് ചൗഹാൻ. എന്നാൽ അടുത്തൊന്നും ഇത് നടക്കാൻ പോകുന്നില്ലെന്നാണ് കർഷകർ നൽകുന്ന സൂചന.

കർഷക വിരുദ്ധ സമീപനമാണ് സർക്കാരിന്റേതെന്ന് രാഷ്ട്രീയ കിസാൻ മസ്ദൂർ മഹാസംഘ് ആരോപിക്കുന്നു. ഇവർ സർക്കാരിനെതിരെ കിസാൻ മാർച്ച് നടത്താനൊരുങ്ങുന്നത്. നേരത്തെ മന്ദ്സോറിലുണ്ടിലുണ്ടായ കർഷക പ്രക്ഷോഭങ്ങൾ സമാനമായ രീതിയിലാണ് പുതിയ മാർച്ചും നടത്തുന്നത്. ചൗഹാനെ പുറത്താക്കും ശിവകുമാർ ശർമ എന്ന കാക്കാജിയാണ് കർഷകരുടെ സമരത്തെ നയിക്കുന്നത്. ഇങ്ങനെ സമസ്തമ മേഖലയിലും നിലനിൽക്കുന്ന ഭരണവിരുദ്ധ വികാരം മുതലെടുക്കാനാണ് കോൺഗ്രസിന്റെ നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP