Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കർണാടകയിൽ കോൺഗ്രസിന് തിരിച്ചടി; വിമത എംഎൽഎ ഉമേഷ് ജാദവ് രാജിവെച്ചു; ബിജെപിയിൽ ചേർന്നേക്കുമെന്ന് അഭ്യൂഹം; കുറുമാറ്റത്തിന് ഉമേഷിനെതിരെ നടപടി വേണമെന്ന് കോൺഗ്രസ്; മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ മത്സരിച്ചേക്കുമെന്നും റിപ്പോർട്ടുകൾ  

കർണാടകയിൽ കോൺഗ്രസിന്  തിരിച്ചടി; വിമത എംഎൽഎ ഉമേഷ് ജാദവ് രാജിവെച്ചു; ബിജെപിയിൽ ചേർന്നേക്കുമെന്ന് അഭ്യൂഹം; കുറുമാറ്റത്തിന് ഉമേഷിനെതിരെ നടപടി വേണമെന്ന് കോൺഗ്രസ്; മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ മത്സരിച്ചേക്കുമെന്നും റിപ്പോർട്ടുകൾ   

മറുനാടൻ ഡെസ്‌ക്‌

ബാംഗ്ലൂർ; കർണാടകയിലെ കോൺഗ്രസ് വിമത എംഎൽഎ ഉമേഷ് ജാദവ് രാജിവെച്ചു. രാജിക്ക് പിന്നാലെ ജാദവ് ബിജെപിയിൽ ചേർന്നേക്കുമെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ മത്സരിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഗുൽബർഗ മണ്ഡലത്തിലാകും മത്സരിക്കുക. ഉമേഷിന്റെ രാജിയോടെ കോൺഗ്രസിൽ വലിയ വിള്ളലാണ് വീണിരിക്കുന്നതെന്ന കാര്യം വ്യക്തമാണ്.

ചിഞ്ചോലി മണ്ഡലത്തിൽനിന്ന് രണ്ടാമതും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉമേഷ് ജാദവിന്റെ രാജിക്ക് പിന്നിലെ കാരണം അവ്യക്തമാണ്. കർണാടക നിയമസഭയിലെ നാല് കോൺഗ്രസ് വിമത എംഎൽഎമാരിൽ ഒരാളായിരുന്നു ഉമേഷ് ജാദവ്. പ്രവർത്തകർക്കിടയിൽ വ്യക്തമായ സ്വാധീനം ചെലുത്താൻ ഉമേഷിന് ആകുമെന്നാണ് ബിജെപി കരുതുന്നതും കോൺഗ്രസ് ആശങ്കപ്പെടുന്നതും.

അതേസമയം കൂറുമാറ്റത്തിന് ഉമേഷിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് സ്പീക്കർ രമേഷ് കുമാറിനെ സമീപിച്ചിട്ടുണ്ട്. കോൺഗ്രസ്-ജനതാദൾ (എസ്) സഖ്യമാണ് നിലവിൽ കർണാടക ഭരിക്കുന്നത്. തങ്ങളുടെ എംഎൽഎമാരെ ചാക്കിലാക്കാനുള്ള ശ്രമത്തിലാണ് ബിജെപിയെന്ന് ഭരണകക്ഷി ആരോപിച്ചു.

കഴിഞ്ഞ മാസം ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്നു ബെഎസ് .യെദ്യൂരപ്പ ജെഡിഎസ് എംഎൽയുടെ മകനെ ദേവ്ദുർഗ്ഗയിലെ റായ്ച്ചുറുള്ള ഗസ്റ്റേ് ഹൗസിൽ വിളിച്ചുവരുത്തി തങ്ങളുടെ കൂടെയാണെന്ന് വിശ്വസിപ്പിക്കുന്നവിധത്തിലുള്ള ഒരു റെക്കോർഡ് ഉണ്ടാക്കിയിരുന്നു.. തുടർന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ജെഎഡിഎസിനെ വീഴത്താനുള്ള ശ്രമമാണിതെന്ന് വാദിക്കുന്ന തെളിവുകൾ പുറത്തുവിട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP