Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാശ്മീരിനൊപ്പം രണ്ട് കഷ്ണമായി കോൺഗ്രസും! സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാന തീരുമാനം ബിജെപി സർക്കാർ കൈക്കൊണ്ടിട്ടും ഒരക്ഷരം ഉരിയാടാതെ രാഹുൽ ഗാന്ധി; നേതാക്കൾക്ക് എന്തു നിലപാട് എടുക്കണം എന്നറിയാതെ ആശയക്കുഴപ്പത്തിൽ ആയതോടെ ഗുലാംനബി ആസാദിന്റെ നിലപാട് അംഗീകരിക്കാതെ എംപിമാർ തോന്നിയ വഴിക്ക്; രാജ്യവികാരത്തിന് എതിരായ നിലപാട് ആരോപിച്ചുള്ള രാജിയും ക്ഷീണമായി; ബിൽ ലോക്‌സഭയിൽ എത്തുമ്പോൾ സ്വീകരിക്കേണ്ട നിലപാട് വ്യക്തമാക്കാൻ യോഗം വിളിച്ച് സോണിയ

കാശ്മീരിനൊപ്പം രണ്ട് കഷ്ണമായി കോൺഗ്രസും! സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാന തീരുമാനം ബിജെപി സർക്കാർ കൈക്കൊണ്ടിട്ടും ഒരക്ഷരം ഉരിയാടാതെ രാഹുൽ ഗാന്ധി; നേതാക്കൾക്ക് എന്തു നിലപാട് എടുക്കണം എന്നറിയാതെ ആശയക്കുഴപ്പത്തിൽ ആയതോടെ ഗുലാംനബി ആസാദിന്റെ നിലപാട് അംഗീകരിക്കാതെ എംപിമാർ തോന്നിയ വഴിക്ക്; രാജ്യവികാരത്തിന് എതിരായ നിലപാട് ആരോപിച്ചുള്ള രാജിയും ക്ഷീണമായി; ബിൽ ലോക്‌സഭയിൽ എത്തുമ്പോൾ സ്വീകരിക്കേണ്ട നിലപാട് വ്യക്തമാക്കാൻ യോഗം വിളിച്ച് സോണിയ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ശശി തരൂർ പറഞ്ഞതു പോലെ കോൺഗ്രസ് ശരിക്കും നാഥനില്ലാ കളരിയായ അവസ്ഥയിലാണ്. സ്വതന്ത്ര ഇന്ത്യയിലെ സുപ്രധാനമായ തീരുമാനമാണ് ഇന്നലെ കാശ്മീർ വിഷയത്തിൽ ഉണ്ടായത് എന്നിരിക്കവേ ആരും എന്തു നിലപാടാണ് കൈക്കൊള്ളേണ്ടത എന്നറിയാത്ത അവസ്ഥയിലായിുന്നു കോൺഗ്രസ്. രാജ്യത്തിന്റെ പൊതുതാൽപ്പര്യത്തിന് ഒപ്പം നിൽക്കാതെ കാശ്മീർ വിഷയത്തിൽ വിരുദ്ധ നിലപാട് സ്വീകരിച്ചതിന്റെ പേരിൽ രാജ്യസഭയിലെ പാർട്ടിയുടെ ചീഫ് വിപ്പ് രാജിവെച്ച സാഹചര്യം കൂടിയായപ്പോൾ കാശ്മീരിനൊപ്പം കോൺഗ്രസും രണ്ടു കഷ്ണമായി.

കശ്മീരിനു പ്രത്യേകപദവി നൽകുന്ന 370-ാം അനുച്ഛേദം റദ്ദാക്കുന്നതിൽ കോൺഗ്രസ് പാർലമെന്റിനകത്തും പുറത്തും പ്രതിഷേധിക്കുന്നതിനിടെ ഗുലാം നബിയുടെ നിലപാടിനെ അംഗീകരിക്കാതെയാണ് അസമിൽനിന്നുള്ള അംഗം ഭുവനേശ്വർ കലിത രാജിവെച്ചത്. പ്രമേയത്തെ എതിർക്കുന്നത് രാജ്യത്തിന്റെ മാനസികാവസ്ഥയ്ക്ക് എതിരാണെന്നു പറഞ്ഞായിരുന്നു രാജി. ചീഫ് വിപ്പ് സ്ഥാനവും പിന്നാലെ രാജ്യസഭാംഗത്വവും രാജിവെച്ചത്. കലിതയുടെ രാജി അംഗീകരിച്ചതായി അധ്യക്ഷൻ വെങ്കയ്യ നായിഡു അറിയിച്ചു. ഇതോടെ രാജ്യസഭയിലെ കോൺഗ്രസ് അംഗസംഖ്യ 46 ആയി ചുരുങ്ങി.

''കശ്മീർ വിഷയത്തിൽ എതിർത്തു വോട്ടുചെയ്യാൻ വിപ്പ് നൽകണമെന്ന് പാർട്ടി ആവശ്യപ്പെട്ടു. എന്നാൽ, രാജ്യത്തിന്റെ മാനസികാവസ്ഥ പൂർണമായി മാറിയിരിക്കുന്നുവെന്നതാണ് വസ്തുത. വിപ്പ് രാജ്യത്തെ മൊത്തം ജനങ്ങളുടെ വികാരത്തിനെതിരായിരിക്കും. ഈ ആശയഗതിയുമായി കോൺഗ്രസ് ആത്മഹത്യയുടെ പാതയിലാണ്. അതിന്റെ ഭാഗമാവാൻ ആഗ്രഹിക്കുന്നില്ല. ഞാൻ വിപ്പ് അനുസരിക്കില്ല. അതിനാൽ രാജിവെക്കുന്നു. കോൺഗ്രസ് നേതൃത്വം പാർട്ടിയെ നശിപ്പിക്കാൻ ശ്രമിക്കുകയാണ്. ഒന്നിനും അതിനെ തടയാൻ കഴിയില്ലെന്നാണ് എന്റെ വിശ്വാസം'' -ഭുവനേശ്വർ കലിത പ്രസ്താവനയിൽ പറഞ്ഞു. ഇത് ബിജെപിക്ക് ഊർജ്ജം പകരുന്ന നിലപാടായി മാറുകയും ചെയ്തു.

അസമിൽനിന്നുതന്നെയുള്ള മറ്റൊരു കോൺഗ്രസ് അംഗം സഞ്ജയ് സിങ്ങും കഴിഞ്ഞയാഴ്ച രാജിവെച്ച് ബിജെപി.യിൽ ചേർന്നിരുന്നു. ഉത്തർപ്രദേശിൽനിന്നുള്ള സമാജ്വാദി പാർട്ടി എംപി.മാരായ സുരേന്ദ്ര സിങ് നാഗർ, സഞ്ജയ് സേത്ത് എന്നിവർ നൽകിയ രാജിയും തിങ്കളാഴ്ച വെങ്കയ്യ നായിഡു അംഗീകരിച്ചു. ഇരുവരും ബിജെപി.യിൽ ചേരുമെന്നാണറിയുന്നത്. ഭുവനേശ്വർ കലിതയുടെ കാര്യത്തിലും ഈ അഭ്യൂഹമുണ്ട്. ഇതോടെ രാജ്യസഭയിൽ ബിജെപി. ഭൂരിപക്ഷത്തോടടുക്കുകയാണ്. ഇനി ഏഴംഗങ്ങൾകൂടി മതിയാവും ഭൂരിപക്ഷത്തിന്. അതേസമയം, ബി.ജെ.ഡി., വൈ.എസ്.ആർ. കോൺഗ്രസ്, എ.ഐ.എ.ഡി.എം.കെ. കക്ഷികളുടെ പിന്തുണയും പ്രതിപക്ഷത്തെ ഭിന്നതയും രാജ്യസഭയിൽ ബില്ലുകൾ പാസാക്കാൻ ഭരണകക്ഷിയെ സഹായിക്കുന്നുണ്ട്.

അതിനിടെ കാശ്മീർ വിഷയത്തിൽ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി ഒരു വാക്കുപോലും ഇന്നലെ പ്രതികരിച്ചില്ലെന്നതും ശ്രദ്ധേയമാണ്. ട്വിറ്റർ ഹാൻഡിൽ വഴിയോ മാധ്യമങ്ങളെ കണ്ടോ അദ്ദേഹം പ്രതികരിക്കാൻ തയ്യാറായില്ല. ഇത് കോൺഗ്രസ് നേതാക്കൾക്കും അണികൾക്കുമിടയിൽ കടുത്ത നിരാശയാണ് ഉണ്ടാക്കിയത്. ഇന്ന് ബിൽ ലോക്‌സഭയിൽ വരുന്ന സാഹചര്യത്തിൽ സോണിയ ഗാന്ധി എംപിമാരുടെ യോഗവും വിളിച്ചിട്ടുണ്ട്. ബില്ലിനോട് എന്തു നിലപാട് സ്വീകരിക്കണം എന്നറിയിക്കാനാണ് സോണിയ യോഗം വിളിച്ചത്. ഇന്നലെ രാജ്യസഭയിൽ ബില്ലിനെ തുറന്നെതിർത്ത സാഹചര്യത്തിൽ സമാന നിലപാട് സ്വീകരിക്കാണ് കോൺഗ്രസ് ഉദ്ദേശിക്കുന്നത്.

അതിനിടെ കേരളത്തിലെ കോൺഗ്രസിലും ആശയക്കുഴപ്പമുണ്ട്. എന്നാൽ, എതിർത്തു വോട്ടു ചെയ്യണമെനനാണ് പൊതുവേ ഉയരുന്ന അഭിപ്രായം. കോൺഗ്രസിന്റെ അടിയന്തര രാഷ്ട്രീയകാര്യ സമിതി യോഗം ഇന്നു ചേരുന്നുണ്ട്.ഭരണഘടനയെ പിച്ചിച്ചീന്തിയും പാർലമെന്റിനെ നോക്കുകുത്തിയാക്കിയും ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത കളഞ്ഞ കേന്ദ്ര സർക്കാരിന്റെ ഫാഷിസ്റ്റ് നടപടിയുടെ പശ്ചാത്തലത്തിലാണു യോഗം വിളിച്ചതെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.

ഇന്ത്യൻ ഭരണഘടനയെ തകർത്ത് കശ്മീരിനെ ഒറ്റപ്പെടുത്തി രാജ്യത്തു വർഗീയത ആളിക്കത്തിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നതെന്നു എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിയും പറഞ്ഞു. ഇതു ജനാധിപത്യ, മതനിരപേക്ഷ, ഫെഡറൽ മൂല്യങ്ങൾക്കേറ്റ കനത്ത ആഘാതമാണ്. ഈ തീക്കളിക്കു വലിയ വില നൽകേണ്ടി വരും. ഭരണഘടനാവിരുദ്ധ നടപടികൾ നാളെ മറ്റിടങ്ങളിലേക്കു വ്യാപിപ്പിച്ചാൽ അത്ഭുതപ്പെടേണ്ടതില്ല. ഇതിനെതിരേ രാജ്യവ്യാപകമായി കോൺഗ്രസ് വലിയ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഉമ്മൻ ചാണ്ടി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP