Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിവിൽ സർവീസിൽ ആർഎസ്എസ്സുകാരെ തിരുകിക്കയറ്റാൻ ശ്രമിക്കുന്നു; മാർക്കിന് അനുസരിച്ച് നിയമനം നടത്തുന്ന ചട്ടം അട്ടിമറിക്കുന്നത് പ്രധാനമന്ത്രി നേരിട്ട്; മോദിയുടെ ഓഫീസിലെ കത്തും പുറത്തുവിട്ട് രാഹുൽഗാന്ധി; യു പി എസ് സി നിയമനത്തിലെ തട്ടിപ്പുകൾ തുറന്നുകാട്ടാൻ തെളിവുസഹിതം ആരോപണങ്ങളുമായി കോൺഗ്രസ് അധ്യക്ഷൻ; വരുന്ന തിരഞ്ഞെടുപ്പിന് മുന്നേ കോൺഗ്രസ് ഒരുക്കുന്നത് ആരോപണപ്പെരുമഴ

സിവിൽ സർവീസിൽ ആർഎസ്എസ്സുകാരെ തിരുകിക്കയറ്റാൻ ശ്രമിക്കുന്നു; മാർക്കിന് അനുസരിച്ച് നിയമനം നടത്തുന്ന ചട്ടം അട്ടിമറിക്കുന്നത് പ്രധാനമന്ത്രി നേരിട്ട്; മോദിയുടെ ഓഫീസിലെ കത്തും പുറത്തുവിട്ട് രാഹുൽഗാന്ധി; യു പി എസ് സി നിയമനത്തിലെ തട്ടിപ്പുകൾ തുറന്നുകാട്ടാൻ തെളിവുസഹിതം ആരോപണങ്ങളുമായി കോൺഗ്രസ് അധ്യക്ഷൻ; വരുന്ന തിരഞ്ഞെടുപ്പിന് മുന്നേ കോൺഗ്രസ് ഒരുക്കുന്നത് ആരോപണപ്പെരുമഴ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കർണാടകത്തിൽ ബിജെപി അധ്യക്ഷൻ അമിത്ഷായുടേയും മോദിയുടേയും തന്ത്രങ്ങളെ വെട്ടിയൊതുക്കാൻ കഴിഞ്ഞതോടെ ദേശീയ തലത്തിൽ അടുത്ത തിരഞ്ഞെടുപ്പിനെ നേരിടാൻ കൂടുതൽ ആത്മവിശ്വാസത്തോടെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ. സിവിൽ സർവീസിൽ ആർഎസ്എസുകാരെ തിരുകിക്കയറ്റാൻ ശ്രമിക്കുന്നു മോദിയുടെ ഓഫീസെന്ന ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുകയാണ് രാഹുൽ.

മാർക്കിന് അനുസരിച്ച് നിയമനം നടത്തുന്ന ചട്ടങ്ങളെല്ലാം കാറ്റിൽപറത്തി പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടലുകൾ നടത്തിയെന്ന ആക്ഷേപമാണഅ രേഖകൾ സഹിതം രാഹുൽ ഉന്നയിക്കുന്നത്. ദേശീയ രാഷ്ട്രീയത്തിൽ ചർച്ചയായിരിക്കുകയാണ് ഈ ആക്ഷേപം.

ഒന്നിനുപിറകെ ഒന്നൊന്നായി ഇന്ത്യയിൽ അധികാരം പിടിച്ചുകൊണ്ടിരുന്ന ബിജെപിക്ക് കനത്ത അടിയാണ് കർണാടകത്തിൽ ലഭിച്ചത്. കോൺഗ്രസ് അധ്യക്ഷനായി രാഹുൽ അധികാരമേറ്റതിന് ശേഷം ആദ്യം നടന്ന അസംബ്‌ളി തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ജൈത്രയാത്ര തടയാൻ രാഹുലിന് കഴിഞ്ഞു.

ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ജനതാദളുമായി സഖ്യമുണ്ടാക്കി ബിജെപിക്കെതിരെ നീങ്ങാനായത് വലിയൊരു മുന്നേറ്റമായാണ് രാജ്യത്തെ ബിജെപി വ്ിരുദ്ധ രാഷ്ട്രീയ കക്ഷികൾ വിലയിരുത്തുന്നത്. അടുത്തവർഷം മോദി രണ്ടാമൂഴം പ്രതീക്ഷിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വലിയ ചലനമുണ്ടാക്കുന്നതാണ് കർണാടകത്തിൽ അധികാരം പിടിക്കാൻ കോൺഗ്രസ്-ദൾ ഐക്യത്തിന് കഴിഞ്ഞതെന്ന വിലയിരുത്തലാണ് പൊതുവെ.

ഇതിന് നിദാനമായതാകട്ടെ കോൺഗ്രസിന്റെ സമയോചിത ഇടപെടൽ ആയിരുന്നു താനും. ബിജെപിയുടെ തന്ത്രത്തിന് ഒരുമുഴം മുന്നേ എറിയാനായതാണ് കോൺഗ്രസിന് മുൻതൂക്കം ലഭിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ജനതാദളിനെ കൂടെനിർത്താൻ ബിജെപിക്ക് കഴിയുന്നതിന് മുന്നേ കോൺഗ്രസ് കരുക്കൾ നീക്കി. സുപ്രീംകോടതിയിൽ ഗവർണറുടെ തീരുമാനത്തിനെതിരെ പരാതിയും നൽകി രാത്രിക്കുരാത്രി കോടതി തുറപ്പിച്ച് അനുകൂല വിധിയും വാങ്ങി.

രണ്ടു ദിവസത്തിനകം സഭയിൽ വിശ്വാസം തെളിയിക്കണമെന്ന ഉത്തരവ് വരുന്ന സാഹചര്യം ബിജെപി പ്രതീക്ഷിച്ചതുപോലുമില്ല. പക്ഷേ ഈ പാളിച്ചകൾ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ ബിജെപിക്ക് അധികാരം പിടിക്കാനുള്ള സാഹചര്യമെല്ലാം നഷ്ടപ്പെടുത്തി. ചാക്കിട്ടുപിടിത്തത്തിന് നടത്തിയ നീക്കങ്ങൾ വിജയിച്ചതുമില്ല. ഇത് പുറത്തുവന്നതോടെ ജനാധിപത്യം അട്ടിമറിക്കാനുള്ള നീക്കമായി അത് വ്യാഖ്യാനിക്കപ്പെട്ടു.

ഇത്തരത്തിൽ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യമെന്ന അജണ്ടയുമായി മുന്നേറുന്ന കോൺഗ്രസിന് വേണ്ടി രാഹുൽ ഇപ്പോൾ മോദിക്കെതിരെ ആക്ഷേപവുമായി വരുന്നത് വരും ദിവസങ്ങളിൽ തുടർച്ചയായി ഇത്തരത്തിൽ മോദിക്കും കേന്ദ സർക്കാരിനും ബിജെപിക്കുമെതിരെ വലിയ ആക്ഷേപങ്ങൾ കോൺഗ്രസ് ഉന്നയിക്കുമെന്നതിന്റെ സൂചനയുമാകുന്നു.

മോദിക്കെതിരെ രാഹുൽ ഉന്നയിക്കുന്നത് വലിയ ആരോപണം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശക്തമായ ആരോപണമാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉന്നയിക്കുന്നത്. യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യുപിഎസ്‌സി) പ്രധാനമന്ത്രിയുടെ ഓഫീസ് നിയമനങ്ങളിൽ ഇടപെടുന്നുവെന്നാണ് ആരോപണം. കേന്ദ്രസർവീസിൽ ആർഎസ്എസിനു താൽപര്യമുള്ളവരെ തിരുകിക്കയറ്റുന്നുവെന്നും രാഹുൽ പറയുന്നു.

സിവിൽ സർവീസിൽ ആർഎസ്എസുകാരെ തിരുകിക്കയറ്റാൻ ശ്രമക്കുകയാണ് കേന്ദ്രസർക്കാർ. സിവിൽ സർവീസ് പരീക്ഷയിൽ ഉദ്യോഗാർഥികൾ നേടിയ മാർക്കിന് അനുസരിച്ച് വിവിധ സർവീസുകളിലേക്കു നിയമനം നടത്തുക എന്നതാണ് ചട്ടം. ഇത് പ്രധാനമന്ത്രി അട്ടിമറിക്കുകയാണ്. ആർഎസ്എസ്സിന്റെ അജണ്ട അനുസരിച്ചാണ് നിയമനം നടക്കുന്നത്. ഇതിനായി പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെടുന്നു. ഇതോടെ ഉദ്യോഗാർഥികളുടെ ഭാവി അപകടത്തിലാണ് - രാഹുൽ ഗാന്ധി ട്വീറ്റിൽ ആരോപിക്കുന്നു. പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള കത്തും രാഹുൽ പുറത്തുവിട്ടുതോടെ വിഷയം വലിയ ചർച്ചയായിരിക്കുകയാണ്. രാജ്യത്തിന്റെയും അവരുടേയും ഭാവി അപകടത്തിലാണെന്നും പ്രതിഷേധവുമായി രംഗത്തെത്തണമെന്നും രാഹുൽ വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്യുന്നുമുണ്ട്. ആഹ്വാനം ചെയ്യുന്നു.

സിവിൽ സർവീസ് പരീക്ഷാഫലം പുറത്തുവന്നതിനുശേഷം വിദ്യാർത്ഥികൾക്കു താൽപര്യമുള്ള ഡിപ്പാർട്‌മെന്റ് അനുവദിക്കുന്ന രീതിയാണു നിലവിലുള്ളത്. ഇതിനുപകരം മൂന്നുമാസത്തെ അടിസ്ഥാന പരിശീലനത്തിനുശേഷം ഉദ്യോഗാർഥികൾക്കു ഡിപ്പാർട്‌മെന്റുകൾ അനുവദിക്കാനാകുമോയെന്നാണു പ്രധാമന്ത്രിയുടെ ഓഫിസ് ചോദിക്കുന്നത്. അടിസ്ഥാന പരിശീലനത്തിനുശേഷം നടത്തുന്ന പരീക്ഷയിലെ മാർക്കിനനുസരിച്ച് വിവിധ ഡിപ്പാർട്ടുമെന്റുകളിൽ നിയമനം നൽകണമെന്നാണു പേഴ്‌സണൽ മന്ത്രാലയം നൽകുന്ന നിർദ്ദേശം. ഇത് ഫലത്തിൽ നിലവിലുള്ള സാഹചര്യങ്ങളെ അട്ടിമറിക്കാനും താൽപര്യമുള്ളവരെ ഇ്ഷ്ടമുള്ള ഇടങ്ങളിൽ നിയമിക്കാനുമാണെന്ന ആക്ഷേപമാണ് കോൺഗ്രസ് ഉന്നയിക്കുന്നത്.

കർണാടകത്തി്്ൽ ബിജെപിയുടെ തന്ത്രങ്ങളെ ചെറുത്തു തോൽപിക്കാൻ കഴിഞ്ഞതിന്റെ ആവേശത്തിലാണ് കോൺഗ്രസ്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് തന്ത്രങ്ങൾ ശക്തമാക്കുകയാണെന്നാണ് സൂചന. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ തുടരെ ബിജെപിക്കും മോദി സർക്കാരിനും എതിരെ ആരോപണങ്ങൾ നിരന്തരം ഉന്നയിക്കാനും ഇതിന് കോൺഗ്രസ് സൈബർ സെല്ലിനെ ഫലപ്രദമായി ഉപയോഗിക്കാനുമാണ് നീക്കം നടക്കുന്നത്. ഇതിനായി വ്യക്തമായ പദ്ധതികൾ ആസൂത്രണം ചെയ്തതായ സൂചനകളാണ് ലഭിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP