Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

`അവരുടെ പ്രചാരക് ഞങ്ങളുടെ പ്രേരക്`; പാർട്ടിക്ക് പഴയ പ്രതാപം വീണ്ടെടുക്കാൻ ആർഎസ്എസിനെ മാതൃകയാക്കാം; ഓരോ അഞ്ച് ജില്ലയേയും ഒരു ഡിവിഷനാക്കി തിരിച്ച് മൂന്ന് പ്രേരക്മാരെ നിയമിക്കുന്നത് മുഴുവൻ സമയ പ്രവർത്തകരായി; തീരുമാനം ഇനി നോക്കിയിരുന്നാൽ ഉള്ളതും കൂടി പോകും എന്നതിരിച്ചറിവിൽ നിന്ന്; രണ്ട് സീറ്റിൽ നിന്ന് രാജ്യത്തെ കാവി പുതപ്പിച്ച ആർഎസ്എസ് മോഡലിൽ കേഡർ പാർട്ടിയാകാൻ ഒരുങ്ങി ഇന്ത്യൻ നാഷണൽ കോൺഗ്രസ്

`അവരുടെ പ്രചാരക് ഞങ്ങളുടെ പ്രേരക്`; പാർട്ടിക്ക് പഴയ പ്രതാപം വീണ്ടെടുക്കാൻ ആർഎസ്എസിനെ മാതൃകയാക്കാം; ഓരോ അഞ്ച് ജില്ലയേയും ഒരു ഡിവിഷനാക്കി തിരിച്ച് മൂന്ന് പ്രേരക്മാരെ നിയമിക്കുന്നത് മുഴുവൻ സമയ പ്രവർത്തകരായി; തീരുമാനം ഇനി നോക്കിയിരുന്നാൽ ഉള്ളതും കൂടി പോകും എന്നതിരിച്ചറിവിൽ നിന്ന്; രണ്ട് സീറ്റിൽ നിന്ന് രാജ്യത്തെ കാവി പുതപ്പിച്ച ആർഎസ്എസ് മോഡലിൽ കേഡർ പാർട്ടിയാകാൻ ഒരുങ്ങി ഇന്ത്യൻ നാഷണൽ കോൺഗ്രസ്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: പ്രമുഖരും പ്രബലരുമായ രണ്ട് രാഷ്ട്രീയ കക്ഷികൾ. ഒരു വശത്ത് ബിജെപി മറ്റ് രാഷ്ട്രീയപാർട്ടികൾക്ക് അസൂയ ഉളവാക്കുന്ന വിധത്തിൽ മുന്നേറ്റം നടത്തുന്നു. കോൺഗ്രസാകട്ടെ ദിനംപ്രതി ക്ഷയിക്കുന്ന ഒരു തറവാടിനെ ഓർമ്മിപ്പിക്കുന്ന രീതിയിൽ തളരുന്നു. ബിജെപിയുടെ വളർച്ചയ്ക്ക് കാരണം എന്താണ്. എണ്ണയിട്ട യന്ത്രം പോലെയുള്ള സംഘടന പ്രവർത്തനം തന്നെയാണ് ബിജെപിയുടെ വളർച്ചയ്ക്ക് കാരണം. ഇതിന് തന്നെ കരുത്ത് പകരുന്നത് ആർഎസ്എസിന്റെ പ്രവർത്തന ശൈലിയും സംഘടന സംവിധാനവുമാണ്. എന്ത്‌കൊണ്ട് കോൺഗ്രസിനും ഒരു കേഡർ പാർട്ടിയായി മാറിക്കൂട എന്ന ചിന്തയാണ് ഇപ്പോൾ ആർഎസ്എസ് മോഡലിൽ പ്രവർത്തിക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ പാർട്ടിയെ പ്രേരിപ്പിക്കുന്നത്.

രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളും ഒപ്പം തന്നെ കേന്ദ്രവും ഭരിച്ചിരുന്ന കോൺഗ്രസ് പാർ്ട്ടി ഇന്ന് പഞ്ചാബ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിങ്ങനെ വിരളിൽ എണ്ണാവുന്ന സംസ്ഥാനങ്ങളിലേക്ക് ചുരുങ്ങിക്കഴിഞ്ഞു. ഇനിയും ശൈലിയും മട്ടും മാറിയില്ലെങ്കിൽ അവശേഷിക്കുന്നത് കൂടി ബിജെപി വിഴുങ്ങുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ ചെന്നെത്തും എന്ന തിരിച്ചറിവാണ് മാറി ചിന്തിക്കാൻ കോൺഗ്രസിനെ പ്രേരിപ്പിക്കുന്നത്.സംഘടനാ സംവിധാനം ആർഎസ്എസ് മോഡലിൽ ഉടച്ചുവാർക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. പ്രേരക്മാരെ നിയമിച്ച് പാർട്ടി പ്രവർത്തനം താഴെത്തട്ടിൽ എത്തിക്കാനാണ് കോൺഗ്രസിന്റെ പുതിയ നീക്കം. സെപ്റ്റംബർ മൂന്നിന് ചേർന്ന യോഗത്തിലാണ് പാർട്ടിയുടെ സംഘടനാ സംവിധാനത്തിൽ മാറ്റങ്ങൾ വരുത്താനുള്ള തീരുമാനം ഉണ്ടായത്. സംഘടനാ സംവിധാനത്തിൽ ആർഎസ്എസ് മാതൃക സ്വീകരിച്ച് ശക്തമായ തിരിച്ചുവരവാണ് കോൺഗ്രസ് ലക്ഷ്യംവെയ്ക്കുന്നത്.

അസമിൽ നിന്നുള്ള നേതാവ് തരുൺ ഗോഗോയി മുന്നോട്ട് വച്ച നിർദ്ദേശത്തെ മറ്റുള്ളവർ പിന്താങ്ങുകയായിരുന്നു. അഞ്ചുജില്ലകളടങ്ങിയ ഒരു ഡിവിഷന് മൂന്ന് പ്രേരക്മാർ ഉണ്ടാകും. മുഴുവൻസമയ പ്രവർത്തകർ ആയിരിക്കും പ്രേരക്മാർ. താഴെത്തട്ടിൽ പ്രവർത്തിക്കുകയും പാർട്ടി ചരിത്രവും തത്വങ്ങളും പ്രവർത്തകരെ പഠിപ്പിക്കുകയും പ്രേരക്മാരുടെ ചുമതലകളാണ്. സെപ്റ്റംബർ അവസാനത്തിനുള്ളിൽ പ്രേരക്മാരെ നിർദേശിക്കാൻ പിസിസികൾക്ക് നിർദ്ദേശം നൽകി. പുതിയ നീക്കം താഴെത്തട്ടിൽ പാർട്ടിയെ പുനരുജീവിപ്പിക്കാൻ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.

ഇന്ത്യയിൽ കോൺഗ്രസ് പാർട്ടി നേരിടുന്നത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വെല്ലുവിളികളാണ്. കുത്തക മണ്ഡലത്തിൽ പാർട്ടി അധ്യക്ഷൻ തോക്കുക, പിന്നീട് രാജി വെക്കുക. രാഹുൽ ഗാന്ധി രാജി വെച്ചപ്പോൾ പുതിയ ഒരു അധ്യക്ഷനെ കണ്ടെത്താൻ പോലും കഴിയാതെ വീണ്ടും സോണിയ ഗാന്ധി ചുമതലഏറ്റെടുക്കുക തുടങ്ങി വീണ്ടും തിരികെ നടക്കുന്ന അവസ്ഥയാണ് പാർട്ടിക്ക് ഇന്ന് ഉള്ളത്. മറുവശത്ത് ബിജെപി എന്ന പാർട്ടിയുടെ കാര്യം അങ്ങനെ അല്ല. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും അവർ ഭരണം കൈയടക്കി കഴിഞ്ഞു. ഇനിയും അധികാരം ലഭിക്കാത്ത സംസ്ഥാനങ്ങളിൽ അവർ വ്യക്തമായ പദ്ധതികളുമായി മുന്നോട്ട് പോകുന്നു.

ബിജെപിയിൽ പാർട്ടി വളർത്താനും യുവാക്കളെ പ്രസ്ഥാനത്തിലേക്ക് ആകർഷിക്കാനും ആർഎസ്എസ് പ്രചാരകന്മാർ വഹിക്കുന്ന പങ്ക് ചെറുതല്ല. തങ്ങളുടെ ആശയം ചരിത്രം എന്നിവ പ്രചരിപ്പിക്കുന്നതിന് ആർഎസ്എസ് പ്രചാരകന്മാർ രാജ്യം മുഴുവൻ സഞ്ചരിക്കുന്നു. അത്തരത്തിൽ ജനങ്ങളിലേക്ക് കൂടുതൽ പേർ ഇറങ്ങിച്ചെന്നാൽ മാത്രമെ പാർട്ടിക്ക് ഇനി ഒരു തിരിച്ച് വരവ് സാധ്യമാകു എന്ന വിലയിരുത്തലാണ് ഇപ്പോൾ പാർട്ടിക്ക് ഉള്ളിൽ ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP