Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സർക്കാർ വക കൊട്ടാരം മകന്റെ പേരിലാക്കി ലളിത് മോദിയുമായി കൂട്ടു കച്ചവടം നടത്തി വസുന്ധരരാജെ സിന്ധ്യക്കെതിരെ പുതിയ ആരോപണം; വെട്ടിലായി ബിജെപി നേതൃത്വവും

സർക്കാർ വക കൊട്ടാരം മകന്റെ പേരിലാക്കി ലളിത് മോദിയുമായി കൂട്ടു കച്ചവടം നടത്തി വസുന്ധരരാജെ സിന്ധ്യക്കെതിരെ പുതിയ ആരോപണം; വെട്ടിലായി ബിജെപി നേതൃത്വവും

ന്യൂഡൽഹി: ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദിയെ വിദേശത്തേക്ക് കടക്കാൻ വഴിവിട്ട് സഹായിച്ച രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യക്കെതിരെ വീണ്ടും ഗുരുതരമായ ആരോപണം. വസുദ്ധരയെ സംരക്ഷിക്കാൻ വേണ്ടി ബിജെപി നേതൃത്വം കിണഞ്ഞു പരിശ്രമിക്കവേയാണ് പുതിയ ആരോപണം അവരെ കുരുക്കിലാക്കുന്നത്. രാജസ്ഥാൻ സർക്കാറിന്റെ ഉടമസ്ഥതയിലുള്ള ധോൽപൂർ കൊട്ടാരം സ്വകാര്യ ആഡംബര ഹോട്ടലാക്കി മാറ്റിയതിൽ മുഖ്യമന്ത്രിക്കൊപ്പം ലളിത് മോദിക്കും ബിസിനസ് പങ്കാളിത്തമുണ്ട് എന്ന വെളിപ്പെടുത്തലാണ് അവരെ കൂടുതൽ വെട്ടിലാക്കിയിരിക്കുന്നത്. സർക്കാർ കൊട്ടാരം ആഡംബര ഹോട്ടലാക്കി മാറ്റിയ സംഭവം ആയുധമാക്കി വസുന്ധരക്കെതിരെ കോൺഗ്രസും രംഗത്തെത്തി.

വസുന്ധരയ്ക്കും മകൻ ദുഷ്യന്ത് സിംഗിനും മരുമകൾ നീഹാരികയ്ക്കും ലളിത് മോദിക്കും ഓഹരി പങ്കാളിത്തമുള്ള 'നിയന്ത് ഹെറിട്ടേജ് െ്രെപവറ്റ് ലിമിറ്റഡ് ' എന്ന കമ്പനി രാജസ്ഥാൻ സർക്കാർ വക സ്വത്ത് കൈക്കലാക്കുകയും 100 കോടിയിലേറെ രൂപയുടെ നിക്ഷേപം നടത്തുകയും ചെയ്തുവെന്നാണ് ആരോപണം. ലോക്‌സഭാംഗം കൂടിയായ ദുഷ്യന്ത് തിരഞ്ഞെടുപ്പ് വേളയിൽ നൽകിയ സത്യവാങ്മൂലത്തിൽ നാല് വർഷം മുമ്പ് രൂപീകരിച്ച ഈ കമ്പനിയെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നില്ല. ലളിത് മോദിയുടെ 'ആനന്ദ ഹെറിട്ടേജ് ഹോട്ടൽ' എന്ന കമ്പനി 10 രൂപ മാത്രം വിലയുണ്ടായിരുന്ന 'നിയന്തി'ന്റെ 420 ഓഹരികൾ 96,160 രൂപ നിരക്കിൽ 4.03 കോടിക്ക് വാങ്ങിയെന്നും ആരോപണമുണ്ട്.

ലളിത് മോദി വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം തുടരവെ, ബിജെപി നേതൃത്വത്തെയും വെട്ടിലാക്കുന്നതാണ് പുതിയ ആരോപണം. രാജസ്ഥാൻ ബിജെപി നേതൃത്വത്തിലെ അതിശക്തയായ സിന്ധ്യയെ പിണക്കാൻ കേന്ദ്രനേതൃത്വത്തിന് കരുത്തില്ലെന്നതാണ് മോദിയുടെ മൗനത്തിന് ആധാരവും. രാജസ്ഥാനിലെ ബിജെപിയുടെ സംഘടന മുഴുവനും ഇവർക്കൊപ്പമാണ് അണിനിരന്നിരിക്കുന്നത്. കൂടാതെ ആർഎസ്എസ് ഈ വിഷയത്തിൽ ആർക്കെതിരെയും നടപടി സ്വീകരിക്കരുതെന്നാണ് നിർദേശിച്ചിരിക്കുന്നത്.

അതിനിടെ മോദിയെ 'സ്വാമി മൗനേന്ദ്ര' എന്ന് പരിഹസിച്ചുകൊണ്ട് കോൺഗ്രസ് നേതാവ് ജയറാം രമേശാണ് ആരോപണം ഉന്നയിച്ചത്. വരും ദിവസങ്ങളിൽ മോദിക്കെതിരെ കൂടുതൽ ആരോപണങ്ങലുമായി കോൺഗ്രസ് രംഗത്തെത്തുമെന്നതിന്റെസൂചനയായി ഇത് വിലയിരുത്തുന്നു. 1954ൽ ധോൽപൂർ കൊട്ടാരം സ്വതന്ത്ര ഇന്ത്യയുടെ ഭാഗമാക്കി മാറ്റിയിരുന്നു. 1977ൽ കൊട്ടാരം സർക്കാർ വകയായി മാറി. എന്നിട്ടും അത് സ്വകാര്യ ഹോട്ടലാക്കി മാറ്റുകയായിരുന്നു. കൊട്ടാരം സർക്കാർ വകയാണെന്ന് വസുന്ധരയുടെ ഭർത്താവ് ഹേമന്ത് സിങ് 1980 ൽ കോടതിയിൽ സമ്മതിച്ചിരുന്നു.

'പിടികിട്ടാപ്പുള്ളിയായ ലളിത് മോദിയും വസുന്ധര രാജയും ബിസിനസ് പങ്കാളികളാണെന്നത് ഒന്നാമത്തെ വസ്തുത. രണ്ടാമത്തെ വസ്തുത, മൗറീഷ്യസിൽ നിന്ന് ലളിത് മോദിക്ക് 21 കോടി രൂപ ലഭിച്ചുവെന്നതും ആ തുക വസുന്ധരയുടെ മകൻ ദുഷ്യന്തിന്റെ കമ്പനിയിൽ നിക്ഷേപിച്ചുവെന്നതുമാണ്. ലളിത് മോദിയെ നിയമക്കുരുക്കിൽ നിന്ന് രക്ഷപ്പെടുത്താൻ വസുന്ധര ഒപ്പിട്ട ഏഴ് പേജ് വരുന്ന രേഖ ബ്രിട്ടീഷ് അധികൃതർക്ക് സമർപ്പിച്ചുവെന്നതാണ് മൂന്നാമത്തെ വസ്തുത' ജയറാം രമേശ് പറഞ്ഞു. കൊട്ടാരം സർക്കാർ വകയാണെങ്കിൽ രാഷ്ട്രീയമായി വസുന്ധരയുടെ നില കൂടുതൽ പരുങ്ങലിലാകും.

ധോൽപൂർ കൊട്ടാരം വസുന്ധര രാജയുടെ ഭർത്താവായിരുന്ന ഹേമന്ത് സിംഗിന്റെ വകയായിരുന്നു. ധോൽപൂർ രാജാവായിരുന്നു അദ്ദേഹം. 1972 ലായിരുന്നു ഗ്വാളിയർ രാജകുടുംബത്തിലെ വസുന്ധരയുമായുള്ള വിവാഹം. ഒരു വർഷമേ ഇരുവരുടെയും ദാമ്പത്യ ബന്ധം നീണ്ടുള്ളൂ. പരസ്ത്രീ ബന്ധത്തെച്ചൊല്ലി ഇരുവരും വേർപിരിയുമ്പോൾ വസുന്ധര ഗർഭിണിയായിരുന്നു. മൂന്ന് പതിറ്റാണ്ടോളം കേസ് നടത്തിയാണ് പിതാവിന്റെ സ്വത്തുക്കൾ ദുഷ്യന്ത് നേടിയെടുത്തത്. 2007ൽ കേസ് ഒത്തുതീർപ്പാക്കുകയിരുന്നു. ധോൽപൂർ കൊട്ടാരം സർക്കാരിന്റേതാണെന്ന് ഹേമന്ത് സിങ് സമ്മതിച്ചത് കേസ് നടക്കുന്നതിനിടെയാണ്. ധോൽപൂരിലെ സ്വത്തുക്കൾ മകന് നൽകാൻ സമ്മതിച്ചുകൊണ്ടായിരുന്നു ഒത്തുതീർപ്പ്. ധോൽപൂർ കൊട്ടാരവും സ്വത്തിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ, രാജ്യം സ്വതന്ത്ര ഇന്ത്യയിൽ ലയിപ്പിച്ചപ്പോൾ കൊട്ടാരം സർക്കാരിന്റെ വകയായി മാറിയെന്നാണ് വാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP