Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

'ഊർമിളയെ കാണാൻ കൊള്ളാം...വളരെ ഇന്നസെന്റായ മുഖവും ആളുകൾക്ക് പെട്ടന്ന് ഇഷ്ടപ്പെടുന്ന പ്രകൃതവുമാണ്; രാഷ്ട്രീയത്തിന്റെ കാര്യത്തിൽ ഊർമ്മിള വട്ടപ്പൂജ്യം'; കോൺഗ്രസ് സ്ഥാനാർത്ഥിയും ബോളിവുഡ് നടിയുമായ ഊർമ്മിള മഡോദ്കറിനെ സിറ്റിങ് എംപി അധിക്ഷേപിച്ചതിന് പിന്നാലെ ബിജെപി നേതൃത്വം വെട്ടിൽ; പ്രചരണത്തിന് തടിച്ച്കൂടുന്നത് ഊർമിളയെ കാണണമെന്ന് ആഗ്രഹിക്കുന്നവരാണെന്നും ഗോപാൽ ഷെട്ടി

'ഊർമിളയെ കാണാൻ കൊള്ളാം...വളരെ ഇന്നസെന്റായ മുഖവും ആളുകൾക്ക് പെട്ടന്ന് ഇഷ്ടപ്പെടുന്ന പ്രകൃതവുമാണ്; രാഷ്ട്രീയത്തിന്റെ കാര്യത്തിൽ ഊർമ്മിള വട്ടപ്പൂജ്യം'; കോൺഗ്രസ് സ്ഥാനാർത്ഥിയും ബോളിവുഡ് നടിയുമായ ഊർമ്മിള മഡോദ്കറിനെ സിറ്റിങ് എംപി അധിക്ഷേപിച്ചതിന് പിന്നാലെ ബിജെപി നേതൃത്വം വെട്ടിൽ; പ്രചരണത്തിന് തടിച്ച്കൂടുന്നത് ഊർമിളയെ കാണണമെന്ന് ആഗ്രഹിക്കുന്നവരാണെന്നും ഗോപാൽ ഷെട്ടി

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: വിവാദപരമാർശങ്ങളിലൂടെ നേതൃത്വത്തെ വെട്ടിലാക്കുന്നവരാണ് ബിജെപി നേതാക്കൾ എന്ന് പൊതുവേ ആരോപണമുള്ള സമയത്താണ് ഇത് ശരിയാണെന്ന് ഉറപ്പിക്കും വിധം പുത്തൻ വിവാദം ഉടലെടുക്കുന്നത്. ബോളിവുഡ് നടിയും കോൺഗ്രസ് സ്ഥാനാർത്ഥിയുമായ ഊർമ്മിള മഡോദ്ക്കറിനെ അധിക്ഷേിക്കുന്ന വിധം ബിജെപി സിറ്റിങ് എംപിയും മുംബൈ നോർത്ത് മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ ഗോപാൽ ഷെട്ടി പരാമർശം നടത്തിയതാണ് ഇപ്പോൾ പാർട്ടി നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുന്നത്. ഊർമ്മിളയെ കാണാൻ കൊള്ളാമെന്ന് പറയുന്ന പ്രസ്താവന വഴി നേതാവ് സ്ത്രീകളെ അപമാനിക്കുകയാണെന്നും ഇതിനിടെ വിവാദശരം ഉയർന്നിരുന്നു.

'ഊർമ്മിളയെ കാണാൻ കൊള്ളാം.വളരെ ഇന്നസെന്റായ മുറവും പ്രകൃതവുമാണ് ഊർമ്മിളയ്ക്ക്. ആർക്കും ഇഷ്ടപ്പെടുന്ന പ്രകൃതവും. പക്ഷേ രാഷ്ട്രീയത്തിൽ അവർ വട്ടപ്പൂജ്യമാണ്'. ബോളിവുഡ് താരം ഗോവിന്ദ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചത് കണ്ടുള്ള ആത്മവിശ്വാസത്തിലാണ് ഊർമ്മിള രാഷ്ട്രീയത്തിലെത്തിൽ വന്നതെന്നും കനത്ത പരാജയമാണ് നടിയെ കാത്തിരിക്കുന്നതെന്നും ഗോപാൽ ഷെട്ടി കൂട്ടിച്ചേർത്തു.

എന്നാൽ ഊർമ്മിളയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിൽ വൻജനപങ്കാളിത്തമാണല്ലോ ഉള്ളത് എന്ന ചോദ്യത്തിന് ഊർമ്മിളയെ ഒരു നോക്ക് കാണുകയെന്ന ആഗ്രഹത്തിൽ തടിച്ചുകൂടുന്നവരാണ് അവരെല്ലാമെന്നും വോട്ട് രേഖപ്പെടുത്തേണ്ട സമയം വരുമ്പോൾ അവർ അവരുടെ നിലപാട് വ്യക്തമാക്കിയിരിക്കുമെന്നും ഗോപാൽ ഷെട്ടി പറഞ്ഞു. താൻ ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കുന്ന ആളാണെന്നും ഓരോരുത്തരുടയും ബഹുമാനിക്കുകയും അവരുടെ ആഗ്രഹങ്ങൾ മനസിലാക്കിയുള്ള പ്രവർത്തനം നടത്തുകയും ചെയ്യുന്ന ജനപ്രതിനിധിയാണ് താനെന്നും ഗോപാൽ ഷെട്ടി അവകാശപ്പെട്ടു.

ബോളിവുഡ് താരം ഊർമ്മിള മഡോദ്കർ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് കോൺഗ്രസിൽ ചേർന്നത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കണ്ട ശേഷമാണ് അവർ കോൺഗ്രസ് അംഗത്വം ഔദ്യോഗികമായി സ്വീകരിച്ചത്. മുംബൈ കോൺഗ്രസ് മിലിന്ദ് ദിയോറയ്ക്ക് ഒപ്പമെത്തി ഊർമ്മിള രാഹുലിനെ കാണുകയായിരുന്നു.

തുടർന്ന് എഐസിസി ആസ്ഥാനത്തെ പ്രസ് കോൺഫറൻസ് ഹാളിൽ വച്ച് അവർ മാധ്യമങ്ങളെ കണ്ടു. കോൺഗ്രസ് മാധ്യമവക്താവ് രൺദീപ് സുർജെവാല, സജ്ഞയ് നിരുപം തുടങ്ങിയവർ ഊർമ്മിളയ്‌ക്കൊപ്പം ഉണ്ടായിരുന്നു. മുംബൈ നോർത്ത് മണ്ഡലത്തിൽ നിന്നും ബിജെപി സ്ഥാനാർത്ഥി ഗോപാൽ ഷെട്ടിക്കെതിരെ ഊർമ്മിള മത്സരിച്ചേക്കും എന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP