Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യ പ്രഥമപരിഗണന നൽകുന്നത് കോവിഡ് 19 വ്യാപനത്തിന് കടിഞ്ഞാണിടാൻ; ആരും പരിഭ്രാന്തരാകരുത്..വേണ്ടത് മുൻകരുതൽ; വിസ റദ്ദാക്കൽ അടക്കമുള്ള നടപടികൾ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ; വരും ദിവസങ്ങളിൽ കേന്ദ്രമന്ത്രിമാർ വിദേശയാത്ര പോവില്ല; അത്യാവശ്യമല്ലാത്ത യാത്രകൾ എല്ലാവരും ഒഴിവാക്കണമെന്നും പ്രധാനമന്ത്രിയുടെ ആഹ്വാനം; ഇറ്റലിയിൽ കുടുങ്ങിയവരെ പരിശോധിക്കാൻ മെഡിക്കൽ സംഘം തിരിച്ചു; ഇറാനിൽ കുടുങ്ങിയവരെ അടുത്ത മൂന്നുദിവസങ്ങളായി മടക്കിക്കൊണ്ടുവരുമെന്നും കേന്ദ്രസർക്കാർ

ഇന്ത്യ പ്രഥമപരിഗണന നൽകുന്നത് കോവിഡ് 19 വ്യാപനത്തിന് കടിഞ്ഞാണിടാൻ; ആരും പരിഭ്രാന്തരാകരുത്..വേണ്ടത് മുൻകരുതൽ; വിസ റദ്ദാക്കൽ അടക്കമുള്ള നടപടികൾ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ; വരും ദിവസങ്ങളിൽ കേന്ദ്രമന്ത്രിമാർ വിദേശയാത്ര പോവില്ല; അത്യാവശ്യമല്ലാത്ത യാത്രകൾ എല്ലാവരും ഒഴിവാക്കണമെന്നും പ്രധാനമന്ത്രിയുടെ ആഹ്വാനം; ഇറ്റലിയിൽ കുടുങ്ങിയവരെ പരിശോധിക്കാൻ മെഡിക്കൽ സംഘം തിരിച്ചു; ഇറാനിൽ കുടുങ്ങിയവരെ അടുത്ത മൂന്നുദിവസങ്ങളായി മടക്കിക്കൊണ്ടുവരുമെന്നും കേന്ദ്രസർക്കാർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ് 19 നെ നേരിടാൻ വിപുലമായ നടപടികളാണ് കേന്ദ്ര സർക്കാർ സ്വീകരിച്ച് വരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരിഭ്രാന്തരാകരുത്, മുൻകരുതലെടുക്കുക, മോദി ട്വീറ്റ് ചെയ്തു. നിലവിലെ സാഹചര്യത്തിൽ, അതീവജാഗ്രതയാണ് പുലർത്തുന്നത്. ടൂറിസ്റ്റ് വിസ സസ്‌പെൻഡ് ചെയ്തതും ആരോഗ്യസംരക്ഷണ സംവിധാനങ്ങൾ കൂട്ടിയതും അടക്കം എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ ബഹുതല നടപടികൾ എടുത്തുവരുന്നു. 'കേന്ദ്ര മന്ത്രിമാർ ആരും തന്നെ വരും ദിവസങ്ങളിൽ വിദേശയാത്ര നടത്തില്ല. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ ഞാൻ രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു. വലിയ കൂട്ടായ്മകൾ ഒഴിവാക്കി കൊണ്ട് രോഗ വ്യാപനം തടയാനും സുരക്ഷ ഉറപ്പാക്കാനും കഴിയുംട, പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തുകൊറോണ വൈറസ് ബാധിതരുടെ എണ്ണം 73 ആയി ഉയർന്ന പശ്ചാത്തലത്തിലാണ് മോദിയുടെ സന്ദേശം.

സർക്കാരിന്റെ പ്രഥമ പരിഗണന കൊറോണ വൈറസിനെ നിയന്ത്രിക്കുന്നതിലാണെന്നും പരിഭ്രാന്തരാകേണ്ടെന്നും വിദേശകാര്യമന്ത്രാലയവും അറിയിച്ചു. സുരക്ഷാ ഉപകരണങ്ങൾ തേടി ചില അയൽ രാജ്യങ്ങൾ സഹായം തേടിയിട്ടുണ്ടെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞു. ഇന്ത്യാക്കാർ എവിടെയാണോ, അവിടെ തന്നെ തുടരാനും അത്യാവശ്യഘട്ടങ്ങളിൽ മാത്രം യാത്ര ചെയ്യാനുമാണ് മന്ത്രാലയം നൽകുന്ന ഉപദേശം. ഇന്ത്യയിലേക്കുള്ള യാത്രക്കാരുടെ വരവ് കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ 40 ശതമാനം കുറഞ്ഞു. ഐപിഎൽ നടത്തരുതെന്നാണ് അഭിപ്രായം. അന്തിമ തീരുമാനം സംഘാടകർ എടുക്കട്ടെ, രവീഷ് കുമാർ പറഞ്ഞു.

അതേസമയം, ഇറ്റലിയിൽ കുടുങ്ങിയ ഇന്ത്യാക്കാരെ പരിശോധിക്കാൻ മെഡിക്കൽ സംഘം ഇറ്റലിയിലേക്ക് തിരിച്ചു. ഇവരെ കഴിയും വേഗം എത്തിക്കാനാണ് ശ്രമിക്കുന്നത്. ഇറാനിൽ കുടുങ്ങിയവരെ തിരികെ എത്തിക്കാൻ മൂന്നു വിമാനങ്ങൾ അയയ്ക്കും. അടുത്ത മൂന്നു ദിവസങ്ങളിലായി അവിടെ കുടുങ്ങിയവരെ മടചക്കിക്കൊണ്ടുവരുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ആവശ്യത്തിന് കോവിഡ് 19 പരിശോധനാ കേന്ദ്രങ്ങളുണ്ട്. ഒരുലക്ഷം ടെസ്റ്റിങ് കിറ്റുകൾ ലഭ്യമാണ്. കൂടുതൽ കിറ്റുകൾ സംഭരിച്ചുവരികയാണ്. പുറത്തുനിന്ന് വന്നവരെയും അവരുടെ അടുത്ത കുടുംബാംഗങ്ങളെയുമാണ് ഇപ്പോൾ വൈറസ് ബാധിച്ചിരിക്കുന്നത്. അത് മറ്റുതരത്തിൽ വ്യാപിക്കാത്തത് വലിയ അനുഗ്രഹമാണെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു.

കൊറോണ പടർന്നുപിടിക്കുന്ന ഇറാനിൽ കുടുങ്ങിക്കിടക്കുന്നത് 6,000 ഇന്ത്യക്കാരാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ലോക്‌സഭയിൽ ഇഅറിയിച്ചു. ഇതിൽ 1,000 പേർ മത്സ്യത്തൊഴിലാളികളാണ്. ഇവരിൽ കേരളത്തിൽ നിന്നുള്ളവരും ഉൾപ്പെടുന്നതായും മന്ത്രി അറിയിച്ചു.
ഇറാനിലെ വിവിധ പ്രവിശ്യകളിലായാണ് 6,000 ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നത്. ലഡാക്ക്, ജമ്മു കശ്ഷ്മീർ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള 1,100 തീർത്ഥാടകർ, ജമ്മു കശ്മീരിൽ നിന്നുള്ള 300 വിദ്യാർത്ഥികൾ, കേരളം, തമിഴ്‌നാട്, ഗുജറാത്ത് എന്നിവിടങ്ങളിൽനിന്നുള്ള 1,000 മത്സ്യത്തൊഴിലാളികൾ, മമ്പുതന്നെ ഇറാനിൽ കഴിയുന്നവർ, മതപഠന വിദ്യാർത്ഥികൾ എന്നിവർ ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു, ജയശങ്കർ പറഞ്ഞു.ഇവരിൽ തീർത്ഥാടനത്തിനായി പോയവരെ തിരികെ കൊണ്ടുവരുന്നതിനാണ് സർക്കാർ ഇപ്പോൾ കൂടുതൽ ശ്രദ്ധ നൽകുന്നതെന്നും ജയശങ്കർ വ്യക്തമാക്കി.

ഇറാനിൽനിന്ന് 529 പേരുടെ സാമ്പിളുകളാണ് സർക്കാരിന് ഇതുവരെ ലഭിച്ചിരിക്കുന്നത്. ഇവരിൽ 299 പേരുടെ പരിശോധനാഫലം നെഗറ്റീവാണെന്നും മന്ത്രി അറിയിച്ചു. 900 ഇന്ത്യൻ പൗരന്മാരെ വിവിധ രാജ്യങ്ങളിൽ നിന്നായി ഒഴിപ്പിച്ചുകഴിഞ്ഞു.അതേസമയം, ഡൽഹിയിലെ എല്ലാ സിനിമാ ഹാളുകളും മാർച്ച് 31 വരെ അടച്ചിടും. പരീക്ഷകൾ നടക്കാത്ത സ്‌കൂളുകളും കോളേജുകളും തുറക്കില്ലെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP