Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കയ്യൂരിലും ശൂരനാട് നിന്നും കൊടിമര ജാഥകൾ വൈകിട്ടെത്തും; സുധാകർ റെഡ്ഡി ചെങ്കൊടി ഉയർത്തുന്നതോടെ സമ്മേളനത്തിന് ഔദ്യോഗിക തുടക്കം; സിപിഐ പാർട്ടി കോൺഗ്രസിന് ഒരുക്കങ്ങൾ പൂർത്തിയായി; കൊല്ലം ചുവപ്പണിയുമ്പോൾ

കയ്യൂരിലും ശൂരനാട് നിന്നും കൊടിമര ജാഥകൾ വൈകിട്ടെത്തും; സുധാകർ റെഡ്ഡി ചെങ്കൊടി ഉയർത്തുന്നതോടെ സമ്മേളനത്തിന് ഔദ്യോഗിക തുടക്കം; സിപിഐ പാർട്ടി കോൺഗ്രസിന് ഒരുക്കങ്ങൾ പൂർത്തിയായി; കൊല്ലം ചുവപ്പണിയുമ്പോൾ

കൊല്ലം : സിപിഐ 23-ാം പാർട്ടി കോൺഗ്രസിന് ഇന്നു കൊല്ലത്തു കൊടിയുയരും. ജനറൽസെക്രട്ടറി എസ് സുധാകർ റെഡ്ഡി ഇന്ന് ചെങ്കൊടി ഉയർത്തുന്നതോടെ സിപിഐയുടെ 23ാം കോൺഗ്രസിന് ഔപചാരികമായ തുടക്കമാകും. കടപ്പാക്കട സ്പോർട്സ് ക്ലബ്ബിൽ (സി കെ ചന്ദ്രപ്പൻ നഗർ) വൈകിട്ട് അഞ്ചിനാണ് ചെങ്കൊടി ഉയർത്തുക.

പതാക, ദീപശിഖ, കൊടിമര ജാഥകൾ അഞ്ചിനു സമ്മേളന നഗറിൽ സംഗമിക്കും. അതിന് ശേഷമാണ് പതാക ഉയർത്തൽ. സാംസ്‌കാരിക പരിപാടികൾ തമിഴ് സാഹിത്യകാരൻ പെരുമാൾ മുരുകൻ ഉദ്ഘാടനം ചെയ്യും. നാളെ ആശ്രാമം യൂനുസ് കൺവൻഷൻ സെന്ററിൽ (എ.ബി.ബർദൻ നഗർ) പ്രതിനിധി സമ്മേളനം തുടങ്ങും. 902 പ്രതിനിധികൾ പങ്കെടുക്കും. നാളെ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയ പ്രമേയം, സംഘടനാ റിപ്പോർട്ട് എന്നിവയിൽ 27നും 28നും ചർച്ച. 29ന് ഒരു ലക്ഷം ചുവപ്പ് വൊളന്റിയർമാരുടെ പ്രകടനത്തിനു ശേഷം പൊതുസമ്മേളനത്തോടെ സമാപനം.

കയ്യൂരിൽ നിന്നും സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തിൽ കൊണ്ടുവരുന്ന പതാകയും ശൂരനാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് സംസ്ഥാന കൗൺസിൽ അംഗം കെ ആർ ചന്ദ്രമോഹനന്റെ നേതൃത്വത്തിൽ കൊണ്ടുവരുന്ന കൊടിമരവും വയലാറിൽ നിന്ന് സംസ്ഥാന കൗൺസിൽ അംഗം പി പ്രസാദിന്റെ നേതൃത്വത്തിൽ കൊണ്ടുവരുന്ന ദീപശിഖയും ഇന്ന് വൈകുന്നേരത്തോടെ ചന്ദ്രപ്പൻ നഗറിൽ എത്തിച്ചേരും. തകഴിഞ്ഞ പാർട്ടികോൺഗ്രസ് നടന്ന പുതുച്ചേരിയിൽ നിന്നും ദേശീയകൗൺസിൽ അംഗം ആർ വിശ്വനാഥൻ കൊണ്ടുവരുന്ന പതാക നാളെ രാവിലെ പ്രതിനിധിസമ്മേളനം നടക്കുന്ന എ ബി ബർധൻ നഗറിൽ (ആശ്രാമം യൂനുസ് കൺവൻഷൻ സെന്റർ) എത്തിക്കും. തുടർന്ന് മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും കേന്ദ്ര കൺട്രോൾ കമ്മീഷൻ അംഗവുമായ സി എ കുര്യൻ പതാക ഉയർത്തും അതിനുശേഷമാണ് പ്രതിനിധി സമ്മേളനം ആരംഭിക്കുക.

സിപിഐ ജനറൽസെക്രട്ടറി സുധാകർ റെഡ്ഡി, ഡെപ്യൂട്ടി ജനറൽസെക്രട്ടറി ഗുരുദാസ് ദാസ് ഗുപ്ത, സെക്രട്ടേറിയറ്റ് അംഗങ്ങളായ ഷമിം ഫെയ്സി, അതുൽകുമാർ അഞ്ജാൻ, അമർജിത് കൗർ തുടങ്ങിയവർ കൊല്ലത്തെത്തി. സമ്മേളനത്തിൽ പങ്കെടുക്കുന്ന ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും എത്തിത്തുടങ്ങിയിട്ടുണ്ട്. ആദ്യപ്രതിനിധിയായി എത്തിയത് മഹാരാഷ്ട്രയിലെ മുൻ സംസ്ഥാനസെക്രട്ടറിയും ദേശീയകൗൺസിൽ അംഗവുമായ ഡോ. ബാലചന്ദ്ര കാൻഗോ ആയിരുന്നു. സമ്മേളനത്തിന്റെ മുന്നോടിയായി നടന്ന പുലികളി നഗരവാസികളെ ആകർഷിച്ചു.

പ്രതിനിധികൾക്ക് ഭക്ഷണം പാചകം ചെയ്യാനുള്ള പാചകപ്പുര പ്രതിനിധിസമ്മേളന സ്ഥലത്തിന് സമീപം തുറന്നു. സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനാണ് പാചകപ്പുരയുടെ പാലുകാച്ചൽ കർമ്മം നിർവ്വഹിച്ചത്. ആർ രാമചന്ദ്രൻ എംഎൽഎ, ആർ ഗോപാലകൃഷ്ണപിള്ള, കെ ആർ മോഹനൻപിള്ള തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഫുഡ്കമ്മിറ്റി അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു. സാംസ്‌കാരിക സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ കടപ്പാക്കട സ്പോർട്സ് ക്ലബ്ബിൽ നാടകചർച്ച നടന്നു. ഇപ്റ്റ സംസ്ഥാന വർക്കിങ് പ്രസിഡന്റ് ടി വി ബാലൻ ഉദ്ഘാടനം ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP