Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കീഴ്‌വഴക്കങ്ങൾ കാറ്റിൽ പറത്തി കരട് രാഷ്ട്രീയപ്രമേയം അവതരിപ്പിക്കുന്നത് മുൻ ജനറൽ സെക്രട്ടറി; ബദൽ രേഖയുമായി ജനറൽ സെക്രട്ടറി; സിപിഎം പാർട്ടി കോൺഗ്രസിന് മുന്നോടിയായി കാരാട്ട്-യെച്ചൂരി പക്ഷങ്ങൾ തമ്മിലെ ഭിന്നത രൂക്ഷം; നേതാക്കൾക്കിടയിലെ ഭിന്നതയെ വിമർശിച്ച് സംഘടനാ റിപ്പോർട്ട്; സിപിഐയില്ലാതെ ഇടത് ഐക്യമില്ലെന്നും പരാമർശം

കീഴ്‌വഴക്കങ്ങൾ കാറ്റിൽ പറത്തി കരട് രാഷ്ട്രീയപ്രമേയം അവതരിപ്പിക്കുന്നത് മുൻ ജനറൽ സെക്രട്ടറി; ബദൽ രേഖയുമായി ജനറൽ സെക്രട്ടറി; സിപിഎം പാർട്ടി കോൺഗ്രസിന് മുന്നോടിയായി കാരാട്ട്-യെച്ചൂരി പക്ഷങ്ങൾ തമ്മിലെ ഭിന്നത രൂക്ഷം; നേതാക്കൾക്കിടയിലെ ഭിന്നതയെ വിമർശിച്ച് സംഘടനാ റിപ്പോർട്ട്; സിപിഐയില്ലാതെ ഇടത് ഐക്യമില്ലെന്നും പരാമർശം

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: 22 ാം പാർട്ടി കോൺഗ്രസ് ആരംഭിക്കാനിരിക്കെ, കരട് രാഷ്ട്രീയ പ്രമേയത്തെ ചൊല്ലി സിപിഎമ്മിൽ ഭിന്നത രൂക്ഷമായി. പാർട്ടി കോൺഗ്രസിലെ കരട് രാഷ്ട്രീയ പ്രമേയം പ്രകാശ് കാരാട്ട് അവതരിപ്പിക്കും. എന്നാൽ രേഖയുടെ ഉള്ളടക്കത്തോട് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വിയോജിപ്പാണ്.കരട് രാഷ്ട്രീയ പ്രമേയത്തിന് യെച്ചൂരി ബദൽരേഖ അവതരിപ്പിക്കുമെന്നാണ് സൂചന.യെച്ചൂരി കോൺഗ്രസ് ബന്ധം വേണമെന്ന വാദത്തിൽ ഉറച്ചുനിൽക്കുന്നതാണ് ഭിന്നത രൂക്ഷമാകാൻ കാരണം.പാർട്ടി കേന്ദ്രകമ്മിറ്റി അംഗീകരിച്ച് കരട് രാഷ്ട്രീയ പ്രമേയത്തിന് ജനറൽ സെക്രട്ടറി തന്നെ ബദൽരേഖയുമായി വരുന്നുവെന്ന വൈരുദ്ധ്യമാണ് സിപിഎമ്മിനെ കുഴയ്ക്കുന്നത്.

കോൺഗ്രസ്സുമായുള്ള സഹകരണത്തിൽ മൂന്ന് തവണ ചേർന്ന കേന്ദ്രക്കമ്മിറ്റിയും മൂന്ന് പോളിറ്റ് ബ്യൂറോ യോഗങ്ങളും ചർച്ച ചെയ്ത്, കൊൽക്കത്തയിൽ ചേർന്ന കേന്ദ്രക്കമ്മിറ്റിയിൽ ബന്ധം വേണ്ടെന്ന് തീരുമാനിച്ചതാണ്. അന്ന് വോട്ടിനിട്ട് പരാജയപ്പെട്ട അതേ ബദൽ രേഖയാണ് യെച്ചൂരി അവതരിപ്പിക്കുന്നത്. ബുധാഴ്‌ച്ച ഉച്ചയോടെയായിരിക്കും രേഖകൾ അവതരിപ്പിക്കുക.അതേസമയം, ഇരുപക്ഷത്തെയും അനുനയിപ്പിക്കാൻ മണിക് സർക്കാർ പരിശ്രമിക്കുന്നതായാണ് വിവരം.

സിപിഐയില്ലാതെ ഇടത് ഐക്യമില്ല

അതേസമയം, സിപിഐയെ ഒഴിവാക്കി ഇടത് ഐക്യമില്ലെന്ന് വിശദമാക്കുന്ന സംഘടനാ റിപ്പോർട്ട് പുറത്തുവന്നു.ഇടതു ഐക്യം വിപുലപ്പെടുത്തുന്നതിൽ പുരോഗതിയുണ്ടെന്ന് കഴിഞ്ഞ പാർട്ടി കോൺഗ്രസ് വിലയിരുത്തിയിരുന്നു. നേരത്തെ നാലു ഇടതു പാർട്ടികളാണ് ദേശീയ തലത്തിൽ ഒന്നിച്ചുണ്ടായിരുന്നത്. ഇപ്പോൾ അത് ആറായിരിക്കുന്നു. എന്നാൽ ഇടതു ഐക്യം ശക്തിപ്പെടുത്തുന്നതിൽ ചില പ്രശ്‌നങ്ങൾ ഇരുപത്തിയൊന്നാം പാർട്ടി കോൺഗ്രസിനു ശേഷം ഉണ്ടായി.

നേതാക്കൾക്കിടയിൽ കടുത്ത ഭിന്നതയുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. രാഷ്ട്രീയനിലപാടിലെ ഭിന്നത ഇടത് കൂട്ടായ്മയെ ബാധിച്ചു. കോൺഗ്രസിനോട് സഹകരിക്കാമെന്ന സിപിഐ നിലപാടിനോട് വിയോജിപ്പെന്നും സംഘടനാ റിപ്പോർട്ടിൽ പറയുന്നു. പാർട്ടിക്കുണ്ടായിരുന്ന ശക്തിയും ബഹുജനാടിത്തറയും തകർന്നെന്നും റിപ്പോർട്ടിൽ പറയുന്നു. തിരഞ്ഞെടുപ്പിലെ തോൽവി അടിത്തറ നഷ്ടമായതിന് തെളിവാണെന്നും സംഘടനാ റിപ്പോർട്ടിൽ പറയുന്നു.

ഇടതു ജനാധിപത്യമുന്നണിയുടെ മർമ്മസ്ഥാനത്ത് സിപിഐയും വേണം. കേരളത്തിൽ ആർ.എസ്‌പിയും ഫോർവേഡ് ബ്‌ളോക്കും പോയത് ഇടത് ഐക്യത്തെ ബാധിച്ചു. ബംഗാൾ ഘടകം കേന്ദ്രീകൃത ജനാധിപത്യ വിരുദ്ധമായി പെരുമാറിയെന്നും റിപ്പോർട്ട്. പാർട്ടി സെന്ററിൽ നിന്ന് ചർച്ചയും വിവരങ്ങളും ചോരുന്നു. ആസൂത്രിതമായ ചോർച്ച നടക്കുന്നുവെന്നാണ് വിലയിരുത്തൽ. പാർട്ടിയുടെ ശക്തിയും ബഹുജനാടിത്തറയും ഇടിഞ്ഞെന്നും തെരഞ്ഞെടുപ്പ് തോൽവികൾ അടിത്തറ ഇടിഞ്ഞതിന് ഉദാഹരണമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

കേന്ദ്ര നേതാക്കൾ അച്ചടക്കം ലംഘിക്കുന്നു

സിപിഎം കേന്ദ്ര നേതാക്കൾ അച്ചടക്കം ലംഘിക്കുന്നതായി സംഘടനാ റിപ്പോർട്ട് വ്യക്തമാക്കുന്നു. പാർട്ടി കേന്ദ്ര നേതാക്കൾ നിയന്ത്രണമില്ലാത്ത സംസാരം അവസാനിപ്പിക്കണം. നേതാക്കൾ കേന്ദ്രീകൃത ജനാധിപത്യ ശൈലി പിന്തുടരാൻ തയ്യാറാകണം. ജനറൽ സെക്രട്ടറിയിലും അംഗങ്ങളിലും അഭിപ്രായ ഭിന്നത പ്രകടമായെന്നും ചില കേന്ദ്രകമ്മിറ്റി അംഗങ്ങൾ വാർഷിക വരുമാന കണക്ക് നൽകുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ഉൾപാർട്ടി ചർച്ചകൾ ചോരുന്നു

ഉൾപാർട്ടി ചർച്ചകൾ മാധ്യമങ്ങൾക്ക് ചോരുകയോ മാധ്യമങ്ങൾക്ക് പറഞ്ഞു കൊടുക്കുകയോ ചെയ്യുന്ന പ്രവണത പാർട്ടി സെന്ററിൽ കൂടി വരുന്നുണ്ട്. ആസൂത്രിതമായ ചോർത്തലുണ്ടെന്നാണ് ഇതേക്കുറിച്ച് അന്വേഷിച്ച ബിവി രാഘവലു കമ്മീഷൻ കണ്ടെത്തിയത്. ഇത് തടയാൻ ആയിട്ടില്ല. ഗുരുതരമായ ഈ അച്ചടക്ക ലംഘനം തടയാൻ പാർട്ടി കേന്ദ്രത്തിലെ പിബി അംഗങ്ങൾ മുൻകൈയെടുക്കണമെന്നും റിപ്പോർട്ട്. പിബി അംഗങ്ങളും സെക്രട്ടറിയേറ്റ് അംഗങ്ങളും കേന്ദ്രീകൃത ജനാധിപത്യ ശൈലിയിൽ ഉറച്ചു നിന്ന് നിയന്ത്രണമില്ലാത്ത സംസാരം ഒഴിവാക്കി മാതൃക കാട്ടണമെന്നും വിലയിരുത്തൽ.

വിവിധ സംസ്ഥാനങ്ങളിലെ സമരങ്ങൾ ഒന്നിടവിട്ടുള്ള കേന്ദ്ര കമ്മിറ്റിയിൽ വിലയിരുത്തണമെന്ന നിർദ്ദേശം നടപ്പാക്കാനായിട്ടില്ല. ഇത് ഭാവിയിൽ ഉറപ്പു വരുത്തണം. കിസാൻ മുന്നണിയിലെ പ്രവർത്തനം കേന്ദ്ര കമ്മിറ്റി വിലയിരുത്തി. ഇതിനായി പ്‌ളീനം തീരുമാനം നടപ്പാക്കുന്നതിനെക്കുറിച്ച് മാർഗ്ഗരേഖയും തയ്യാറാക്കി. യുവരംഗത്തെ പ്രവർത്തനത്തെക്കുറിച്ച് കേന്ദ്ര കമ്മിറ്റി രേഖ ചർച്ച ചെയ്ത് അംഗീകരിച്ചു. എന്നാൽ മറ്റു ബഹുജന സംഘടനകളെക്കുറിച്ച് റിപ്പോർട്ടിൽ വിലയിരുത്തലുണ്ടായില്ല

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP