Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാർട്ടി ഓഫീസ് വരും പോകും; ബിജെപി വന്നാൽ പിന്നെ പോകില്ല; സിപിഎം അണികൾക്ക് ജാഗ്രതാ നിർദ്ദേശവുമായി ബംഗാൾ സെക്രട്ടറി; പാർട്ടി ഓഫീസുകൾ തിരിച്ചു പിടിക്കുന്നത് അവസാനിപ്പിക്കാൻ സൂർജ്യകാന്ത മിശ്രയുടെ ആഹ്വാനം; ബിജെപിയുടെ ജനാധിപത്യ സ്‌നേഹം മതിഭ്രമം ഉണ്ടാക്കാനെന്നും അതിൽ വീണുപോകരുതെന്നും സെക്രട്ടറി; ഈ അവസരത്തിൽ ശ്രമിക്കേണ്ടത് ജനങ്ങളുമായി ബന്ധം പുനഃസ്ഥാപിക്കാനെന്നും നിർദ്ദേശം

പാർട്ടി ഓഫീസ് വരും പോകും; ബിജെപി വന്നാൽ പിന്നെ പോകില്ല; സിപിഎം അണികൾക്ക് ജാഗ്രതാ നിർദ്ദേശവുമായി ബംഗാൾ സെക്രട്ടറി; പാർട്ടി ഓഫീസുകൾ തിരിച്ചു പിടിക്കുന്നത് അവസാനിപ്പിക്കാൻ സൂർജ്യകാന്ത മിശ്രയുടെ ആഹ്വാനം; ബിജെപിയുടെ ജനാധിപത്യ സ്‌നേഹം മതിഭ്രമം ഉണ്ടാക്കാനെന്നും അതിൽ വീണുപോകരുതെന്നും സെക്രട്ടറി; ഈ അവസരത്തിൽ ശ്രമിക്കേണ്ടത് ജനങ്ങളുമായി ബന്ധം പുനഃസ്ഥാപിക്കാനെന്നും നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: ബംഗാളിൽ ബിജെപി സഹായം സ്വീകരിക്കരുതെന്ന് പാർട്ടി പ്രവർത്തകരോട് സിപിഎം സംസ്ഥാന സെക്രട്ടി. ബിജെപി സഹായത്തോടെ സംസ്ഥാനമെമ്പാടും തൃണമൂൽ കോൺഗ്രസിൽ നിന്നും തങ്ങളുടെ പാർട്ടി ഓഫീസുകൾ തിരിച്ചു പിടിക്കുന്നത് അവസാനിപ്പിക്കാനാണ് സിപിഎം പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറി സൂർജ്യകാന്ത മിശ്ര ആഹ്വാനം ചെയ്തിരിക്കുന്നത്. ബിജെപിയാണ് മുഖ്യ ശത്രുവെന്നും അവരെ തുറന്നുകാട്ടുന്നതിലുമാണ് പ്രധാന ശ്രദ്ധ വേണ്ടതെന്നും അദ്ദേഹം പ്രസ്താവനയിൽ പ്രവർത്തകരോട് ആവശ്യപ്പെട്ടു.

ബിജെപിയുടെ പെട്ടെന്നുള്ള മാറ്റം, ജനങ്ങളെ മതിഭ്രമിപ്പിക്കാനുള്ള ശ്രമമാണ്. അവരുടെ ജനാധിപത്യത്തെ ഉയർത്തിപ്പിടിക്കൽ പൂർണ്ണമായും തട്ടിപ്പാണ്. ഈ സമയം കഴിഞ്ഞാൽ വർഗീയ സേന ഇടത് മുന്നണി പ്രവർത്തകരെയും പ്രത്യയശാസ്ത്രത്തെയും ആക്രമിക്കാനാരംഭിക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു. തെരഞ്ഞെടുപ്പ് ഫലം ഭീകരതയിൽ നിന്ന് താൽക്കാലിക വിരാമം ഉണ്ടാക്കിയിരിക്കുകയാണ്. ഫലം സംസ്ഥാനത്ത് തൃണമൂൽ ഗുണ്ടകളുടെ വീര്യം കെടുത്തിയിരിക്കുകയാണ്. ഈ അവസരം ഉപയോഗപ്പെടുത്തി സാധാരണ ജനങ്ങളുമായി ബന്ധം പുനഃസ്ഥാപിക്കാനാണ് ശ്രമിക്കേണ്ടതെന്നും സൂർജ്യകാന്ത മിശ്ര പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിനെ തുടർന്ന് സംസ്ഥാന വ്യാപകമായി ആയിരത്തിലധികം പാർട്ടി ഓഫീസുകളും 500 ട്രേഡ് യൂണിയൻ ഓഫീസുകളും സിപിഎം പ്രവർത്തകർ തൃണമൂലിൽ നിന്നും മോചിപ്പിച്ചെന്നാണ് റിപ്പോർട്ട്. ഇത് ബിജെപി സഹായത്തോടെ ആയിരുന്നു. എന്നാൽ, ഗ്രാമീണർ സ്വമേധയാ തങ്ങളെ പാർട്ടി ഓഫീസുകൾ തിരിച്ചേൽപ്പിക്കുകയായിരുന്നു എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത്.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബംഗാളിൽ ബിജെപി 17 സീറ്റ് നേടുകയും തൃണമൂൽ കോൺഗ്രസ് 24ലേക്ക് ചുരുങ്ങുകയും ഇടതുപക്ഷത്തിന് സീറ്റൊന്നും കിട്ടിയിരുന്നില്ല. ഇതിനെ തുടർന്നാണ് പാർട്ടി സെക്രട്ടറിയുടെ പ്രസ്താവന. മാധ്യമ റിപ്പോർട്ടുകളെയും സൂർജ്യകാന്ത മിശ്ര വിമർശിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പല പാർട്ടി ഓഫീസുകളും ഗ്രാമീണർ കൈമാറിയതാണ്. അതിൽ തൃണമൂൽ കോൺഗ്രസ് തെമ്മാടികൾ 2013ൽ പിടിച്ചെടുത്തതും ഉണ്ടെന്ന് സൂർജ്യകാന്ത മിശ്ര പറഞ്ഞു.

സിപിഎം പാർട്ടി ഓഫീസുകൾ തിരിച്ചുപിടിക്കുന്നത് സൂക്ഷിക്കണമെന്നും ബിജെപിയോട് അനുഭാവം പുലർത്തുന്നവർ സിപിഎമ്മിന് ഓക്സിജൻ നൽകരുതെന്ന് ആർഎസ്എസ്-ബിജെപി നേതാക്കൾ പ്രവർത്തകരോട് ആവശ്യപ്പെട്ടു കഴിഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP