Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഒരു രൂപയല്ല, 70ലക്ഷം; ഓൺലൈനിൽ സംഭാവന സ്വീകരിച്ചവരിൽ മുന്നിൽ കനയ്യ കുമാർ; ഇതുവരെ ഇടതുപക്ഷ തീപ്പൊരി നേതാവിന് സംഭാവന ചെയ്തത് 5500 പേർ; ഈസ്റ്റ് ഡൽഹി മണ്ഡലത്തിലെ എ.എ.പി സ്ഥാനാർത്ഥി അതിഷി മാർലെനക്ക് ലഭിച്ചത് 50 ലക്ഷം; ഇന്റർനെറ്റ് വഴിയുള്ള ക്രൗഡ് ഫണ്ടിങ് രീതിയുടെ പ്രധാന ആകർഷണം സുതാര്യത; രാജ്യത്താകെ വെബ്‌സൈറ്റ് ഉപയോഗിച്ചത് 40സ്ഥാനാർത്ഥികൾ

ഒരു രൂപയല്ല, 70ലക്ഷം; ഓൺലൈനിൽ സംഭാവന സ്വീകരിച്ചവരിൽ മുന്നിൽ കനയ്യ കുമാർ; ഇതുവരെ ഇടതുപക്ഷ തീപ്പൊരി നേതാവിന് സംഭാവന ചെയ്തത് 5500 പേർ; ഈസ്റ്റ് ഡൽഹി മണ്ഡലത്തിലെ എ.എ.പി സ്ഥാനാർത്ഥി അതിഷി മാർലെനക്ക് ലഭിച്ചത് 50 ലക്ഷം; ഇന്റർനെറ്റ് വഴിയുള്ള ക്രൗഡ് ഫണ്ടിങ് രീതിയുടെ പ്രധാന ആകർഷണം സുതാര്യത; രാജ്യത്താകെ വെബ്‌സൈറ്റ് ഉപയോഗിച്ചത് 40സ്ഥാനാർത്ഥികൾ

മറുനാടൻ ഡെസ്‌ക്‌

ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രചാരണച്ചെലവിലേക്ക് പണം സ്വരൂപിക്കാൻ ഓൺലൈൻ സംഭാവനകൾ സ്വീകരിക്കാൻ തയ്യാറായ സ്ഥാനാർത്ഥികൾ നിരവധിയാണ്.40 സ്ഥാനാർത്ഥികളാണ് രാജ്യത്താകെ ഈ വെബ്സൈറ്റ് ഉപയോഗിച്ചത്, ഇതിൽ നിരവധിയും നേതൃ നിരയിലേക്ക് വളർന്നുകൊണ്ടിരിക്കുന്ന യുവ സ്ഥാനാർത്ഥികളാണ്.

ജെ.എൻ.യു സമരങ്ങളിലൂടെ ശ്രദ്ധേയനായ കനയ്യ കുമാർ മുതൽ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് വരെ നീണ്ട നിരയുണ്ട് ഈ 'യൂറോപ്യൻ മാതൃക'യുടെ പിന്നാലെ പോയവരായി.സിപിഐ സ്ഥാനാർത്ഥിയായ കനയ്യ കുമാറാണ് ഇങ്ങനെ ഏറ്റവും കൂടുതൽ സംഭാവന സ്വീകരിച്ചത്.70 ലക്ഷം രൂപയാണ് അദ്ദേഹത്തിന് ഓൺലൈൻ വഴി സംഭാവനയുടെ രൂപത്തിൽ ലഭിച്ചത്.5500 പേരാണ് ഇതുവരെ കനയ്യക്ക് സംഭാവന നൽകിയത്.

ബിഹാറിലെ ബെഗുസാര ലോക്‌സഭാ മണ്ഡലത്തിൽ സിപിഐ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ തെരഞ്ഞെടുപ്പ് പ്രചരണ ഫണ്ടിലേക്ക് കുറഞ്ഞത് ഒരു രൂപയെങ്കിലും സംഭാവന ചെയ്യണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ച് ജെഎൻയുവിലെ മുൻ വിദ്യാർത്ഥി നേതാവ് കനയ്യകുമാർ. രംഗത്തെത്തിയത്.

ഓരോ തുള്ളി ജലവും ചേർന്ന് മൺപാത്രം നിറയും പോലെ, നിങ്ങളുടെ ഒരു രൂപ സംഭാവന തെരഞ്ഞെടുപ്പിൽ മത്സരിക്കാനും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ചൂഷണത്തിന് വിധേയരായവരുടെയും ശബ്ദം പാർലമെന്റിൽ ഉയർത്താനും സഹായകമാകും' കനയ്യകുമാർ പറഞ്ഞിരുന്നു.കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിംഗിനെയാണ് കനയ്യകുമാർ ബെഗുസാരയിൽ നേരിടുന്നത്.

ഈസ്റ്റ് ഡൽഹി മണ്ഡലത്തിലെ എ.എ.പി സ്ഥാനാർത്ഥി അതിഷി മാർലെനക്ക് ലഭിച്ചത് 50 ലക്ഷം രൂപയാണ്. ആന്ധ്രയിലെ പാർചുരിൽ നിന്ന് മത്സരിക്കുന്ന ബി.എസ്‌പി സ്ഥാനാർത്ഥി വിജയ കുമാർ 1.9 ലക്ഷം രൂപ ഇങ്ങനെ സമാഹരിച്ചിട്ടുണ്ട്. അധികം പിന്നിലല്ലാതെ 1.4 ലക്ഷം സമാഹരിച്ച സിപിഎമ്മിന്റെ മുഹമ്മദ് സലീമുണ്ട്. യൂത്ത് കോൺഗ്രസിന്റെ വെബ്സൈറ്റുവഴിയാണ് രമ്യ ഹരിദാസ് സംഭാവന സ്വരൂപിക്കുന്നത്.

ഇന്റർനെറ്റ് വഴിയുള്ള ക്രൗഡ് ഫണ്ടിങ് രീതിയുടെ പ്രധാന ആകർഷണം അതിലെ സുതാര്യതയാണ്. പ്രത്യേകിച്ചും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷണം ശക്തമായ സാഹചര്യത്തിൽ. 2017ലെ മണിപ്പൂർ തിരഞ്ഞെടുപ്പിലാണ് ഇന്ത്യയിൽ ഈ രീതി ശ്രദ്ധ നേടിയത്. ഇറോം ശർമിളക്ക് വേണ്ടി അന്ന് സ്വരൂപിച്ചത് 4.5 ലക്ഷം രൂപയാണ്. ഇപ്പോൾ രംഗത്തുള്ളവരിൽ ബഹുഭൂരിപക്ഷവും ഇടതു കക്ഷികളുടെ സ്ഥാനാർത്ഥികളാണ്. അവർഡെമോക്രസി എന്ന ക്രൗഡ് ഫണ്ടിങ് വെബ്സൈറ്റ് വഴി മാത്രം ഇതുവരെ സ്ഥാനാർത്ഥികൾ ലഭിച്ചത് 1.4 കോടി രൂപയാണ്.. 17000 പേർ അവർക്ക് സംഭാവന നൽകിക്കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP