Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ പ്രധാനമന്ത്രിയേക്കാൾ ഡൽഹി ഇമാമിന് പ്രിയം പാക്കിസ്ഥാൻ പ്രധാനമന്ത്രിയെ; മകന്റെ സ്ഥാനാരോഹണത്തിന് മോദിയെ തഴഞ്ഞു വിളിച്ചത് നവാസ് ഷെരീഫിനെ; രാജ്യസ്‌നേഹികൾ പ്രതിഷേധത്തിൽ

ഇന്ത്യൻ പ്രധാനമന്ത്രിയേക്കാൾ ഡൽഹി ഇമാമിന് പ്രിയം പാക്കിസ്ഥാൻ പ്രധാനമന്ത്രിയെ; മകന്റെ സ്ഥാനാരോഹണത്തിന് മോദിയെ തഴഞ്ഞു വിളിച്ചത് നവാസ് ഷെരീഫിനെ; രാജ്യസ്‌നേഹികൾ പ്രതിഷേധത്തിൽ

ന്യൂഡൽഹി:ഡൽഹി ജുമാമസ്ജിദിലെ സഹ ഇമാം ചുമതലയേൽക്കുന്ന ചടങ്ങിൽ ഇന്ത്യൻ പ്രധാനമന്ത്രിയെ ക്ഷണിക്കാതെ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ക്ഷണിച്ച നടപടി വിവാദത്തിലായി. ഡൽഹി ജുമാ മസ്ജിദിലെ ഇമാം സയിദ് അഹമ്മദ് ബുഖാരിയുടെ മകൻ ഷബാനെ (19) സഹ ഇമാമായി നിയമിക്കുന്ന ചടങ്ങിനാണു പ്രധാനമന്ത്രിക്കു ക്ഷണമില്ലാത്തത്. ഇതേ സമയം, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, ഹർഷ വർധൻ, ബിജെപി നേതാക്കളായ സയിദ് ഷാനവാസ് ഹുസൈൻ, വിജയ് ഗോയൽ തുടങ്ങിയവരെ ക്ഷണിച്ചിട്ടുമുണ്ട്. കൂടാതെ മുഖ്യമന്ത്രിമാർക്കും കേന്ദ്രമന്ത്രിമാർക്കും ക്ഷണമുണ്ട്.

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി, യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ്, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തുടങ്ങിയവർക്കും ക്ഷണമുണ്ട്. നവംബർ 22നാണ് സഹ ഇമാം സ്ഥാനാരോഹണ ചടങ്ങ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കാത്തതിനെ ഡൽഹി ഇമാം ന്യായീകരിച്ചു. വ്യക്തിപരമായ സംഘർഷമില്ലെന്നും, മോദിക്കു മുസ്‌ലിംകളെയും മുസ്‌ലിംകൾക്കു മോദിയെയും ഇഷ്ടമില്ലെന്നും ഇമാം പറഞ്ഞു. മുസ്‌ലിംകളുമായി അടുക്കാൻ മോദി ഒരിക്കലും ശ്രമിച്ചിട്ടില്ല. അകറ്റി നിർത്തുകയേ ചെയ്തിട്ടുള്ളൂവെന്ന് ഇമാം പറഞ്ഞു. ഇത് വ്യക്തിപരമായ ഏറ്റുമുട്ടലല്ല. അദ്ദേഹം ഞങ്ങളെ ഇഷ്ടപ്പെടുന്നില്ല. ഞങ്ങൾ അദ്ദേഹത്തെയും ഇഷ്ടപ്പെടുന്നില്ലെന്നും ബുഖാരി വിശദീകരിച്ചു.

ഇന്ത്യൻ പ്രധാനമന്ത്രിയെ ക്ഷണിക്കാതെ പാക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ചതു ദൗർഭാഗ്യകരമാണെന്നു ബിജെപി വക്താവ് നളിൻ കോലി പ്രതികരിച്ചു. ഇന്ത്യൻ മുസ്‌ലിംകൾ ഇന്ത്യയിൽ ജനിച്ചവരാണെന്നും പാക്കിസ്ഥാനെക്കുറിച്ചു ചിന്തിക്കാത്തവരാണെന്നും അദ്ദേഹം പറഞ്ഞു. വിവേചന നടപടിയിലൂടെ ഇമാം എന്തു സന്ദേശമാണു നൽകുന്നതെന്നു കോലി ചോദിച്ചു.

ഷാബാനെ നിയമിച്ചതിനെയും ഇമാം ന്യായീകരിച്ചു. മാനുഷികവും മതപരവും ആയ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് മകനെ ഉപ ഇമാമാക്കിയത്. സയിദ് ബുഖാരിക്കുശേഷം ഷാബാൻ ഡൽഹി ജുമാമസ്ജിദിന്റെ പതിനാലാം ഇമാമായി ചുമതലയേൽക്കും. രാജ്യത്തെ ഏറ്റവും വലിയ മുസ്ലിം പള്ളികളിലൊന്നാണ് ഡൽഹി ജുമാമസ്ജിദ്.

നേരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വേളയിൽ ഡൽഹി ഇമാം കോൺഗ്രസ് അധ്യക്ഷയെ വീട്ടിലെത്തി കണ്ടത് വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഇതിനെ ബിജെപി വിമർശിക്കുകയാണ് ഉണ്ടായത്. അതിന് ശേഷമാണ് ഇപ്പോൾ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട വിവാദവും ഉയർന്നിരിക്കുന്നത്. മോദിയെ ക്ഷണിക്കാത്ത ചടങ്ങിൽ നിന്നും ബിജെപി കേന്ദ്രമന്ത്രിമാർ വിട്ടുനിൽക്കുമെന്നാണ് അറിയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP