Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കള്ളപ്പണം കണ്ടെത്തലും കള്ളനോട്ട് ഇല്ലാതാക്കലും കറൻസി റദ്ദാക്കൽ മൂലം നടന്നില്ല; നവംബർ എട്ട് ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ കരിദിനം; ഇന്ത്യയുടെ സാമ്പത്തിക ഞെരുക്കത്തിന്റെ ഗുണഭോക്താവ് ചൈന; നോട്ടു നിരോധനത്തിൽ പ്രധാനമന്ത്രി മോദിയെ കടന്നാക്രമിച്ച് സൂറത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ താരമായി മന്മോഹൻ സിങ്

കള്ളപ്പണം കണ്ടെത്തലും കള്ളനോട്ട് ഇല്ലാതാക്കലും കറൻസി റദ്ദാക്കൽ മൂലം നടന്നില്ല; നവംബർ എട്ട് ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ കരിദിനം; ഇന്ത്യയുടെ സാമ്പത്തിക ഞെരുക്കത്തിന്റെ ഗുണഭോക്താവ് ചൈന; നോട്ടു നിരോധനത്തിൽ പ്രധാനമന്ത്രി മോദിയെ കടന്നാക്രമിച്ച് സൂറത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ താരമായി മന്മോഹൻ സിങ്

സൂറത്ത്/ന്യൂഡൽഹി: നോട്ടു നിരോധനത്തിന്റെ കർശന വിമർശകനായ മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ് ഗുജറാത്തിലെ തെരഞ്ഞെടുപ്പ് വേദികളിലും താരമാകുന്നു. മോദി സർക്കാറിന്റെ സാമ്പത്തിക നയങ്ങളിലെ പൊള്ളത്തരങ്ങൾ ഓരോന്നായി എണ്ണിപ്പറഞ്ഞു കൊണ്ടാണ് മന്മോഹൻ ഗുജറാത്തിലെ ചെറുകിട വ്യാപാരികൾ അടക്കമുള്ളവരെ കൈയിലെടുക്കുന്നത്. രാജ്യത്തെ നിലവിലെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) യുപിഎ സർക്കാരിന്റെ പത്തു വർഷത്തെ ശരാശരിയിലും താഴെയാണെന്ന് കടുത്ത വിമർശനവുമായാണ് അദ്ദേഹം ഒടുവിൽ രംഗത്തെത്തിയത്.

സാമ്പത്തികഞെരുക്കത്തിൽനിന്ന് രണ്ടാം പാദത്തിലെ ജിഡിപി സൂചിക 6.3 ൽ എത്തിയതു നേട്ടമായി കേന്ദ്രസർക്കാർ ഉയർത്തികാണിക്കുന്നതിനിടെയാണ് മുൻ പ്രധാനമന്ത്രിയുടെ വിമർശനം. 2017- 19 കാലയളവിൽ ജിഡിപി 6.7 ശതമാനത്തിൽ എത്തുമെന്നാണ് ആർബിഐയുടെ പ്രവചനം. 2017-18 ൽ ജിഡിപി 6.7 ൽ എത്തിയാലും മോദി സർക്കാരിന്റെ നാലു വർഷത്തെ ശരാശരി വളർച്ച 7.1 മാത്രമാണ്. യുപിഎ സർക്കാരിന്റെ പത്തു വർഷത്തേതിനു സമമാണിത്. അഞ്ചാം വർഷം 10.6 ശതമാനം സാമ്പത്തിക വളർച്ചയുണ്ടാകുമോ, ഉണ്ടായാൽ നല്ലത്: സൂറത്തിൽ വ്യാപാരികളെ അഭിസംബോധന ചെയ്തു മന്മോഹൻ സിങ് പറഞ്ഞു.

ഇന്ത്യയുടെ സാമ്പത്തിക രംഗത്തിനു മോദി സർക്കാർ നല്കിയ ഇരട്ടപ്രഹരമാണ് കറൻസി റദ്ദാക്കലും ജിഎസ്ടിയുമെന്നും അദ്ദേഹം ആവർത്തിച്ചു. കള്ളപ്പണം കണ്ടെത്തൽ, കള്ളനോട്ട് ഇല്ലാതാക്കൽ തുടങ്ങിയ പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും കറൻസി റദ്ദാക്കൽ മൂലം നടന്നില്ല. നവംബർ എട്ട് സാന്പത്തിക രംഗത്തിനും ഇന്ത്യൻ സന്പത്ത് വ്യവസ്ഥയ്ക്കും കരിദിനമാണ്. കറൻസി റദ്ദാക്കൽ മൂലം രാജ്യത്തെ അഴിമതി ഇല്ലാതാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞത് ഭൂരിപക്ഷം ഇന്ത്യക്കാരും വിശ്വസിച്ചു. കറൻസി റദ്ദാക്കൽ മൂലം സർക്കാർ കള്ളപ്പണം വെളുപ്പിക്കാൻ അവസരമുണ്ടാക്കിക്കൊടുക്കുകയാണ് ചെയ്തത്: മന്മോഹൻ സിങ് പറഞ്ഞു.

ജിഎസ്ടി കോൺഗ്രസ് സർക്കാരിന്റെ ആശയമായിരുന്നു. എന്നാലതു ബിജെപി സർക്കാർ മോശമായ രീതിയിലാണ് നടപ്പിലാക്കത്. മോദിയുടെ അച്ഛേ ദിൻ സ്വപ്നം കണ്ടിരുന്ന സൂറത്തിലെ വ്യാപാരികൾ നിരാശരാണ്. സൂറത്തിലെ 89,0000 തറികൾ വ്യാപാരികൾ ആക്രിവിലയ്ക്ക് വിറ്റു, 31,000 പേർ തൊഴിൽ രഹിതരായി. ഇന്ത്യയുടെ സാന്പത്തിക ഞെരുക്കത്തിന്റെ ഗുണഭോക്താവ് ചൈനയാണെന്നും മന്മോഹൻ സിങ് പറഞ്ഞു.

അതേസമയം മന്മോഹൻ സിങിന്റെ പ്രസ്താവനയ്‌ക്കെതിരെ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രംഗത്തെത്തി. സോണിയ ഗാന്ധിയോടും രാഹുൽ ഗാന്ധിയോടുമുള്ള കൂറിന്റെ ഭാഗമായാണു മുൻ പ്രധാനമന്ത്രി കള്ളങ്ങൾ പ്രചരിപ്പിക്കുന്നത്. വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ജിഡിപി കണക്കുകൾ അദ്ദേഹത്തിന്റെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരമാണെന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞു.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണു മന്മോഹൻ സിങ് നോട്ടുനിരോധനത്തിനെതിരെ വീണ്ടും രംഗത്തെത്തിയത്. പാർലമെന്റ് സമ്മേളനത്തിലടക്കം 500, 1000 രൂപ നോട്ടുകളുടെ നിരോധനത്തെ മന്മോഹൻ സിങ് ശക്തമായി വിമർശിച്ചിരുന്നു. ലോക ബാങ്ക് റാങ്കിങിൽ ഇന്ത്യയുടെ സ്ഥാനക്കയറ്റവും മൂഡീസ് റേറ്റിങും ജിഡിപി വളർച്ചയും ചൂണ്ടിക്കാട്ടിയാണ് ബിജെപി വിമർശനങ്ങളെ നേരിടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP