Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോദിയും അമിത് ഷായും ഒഴിഞ്ഞുമാറി; മുഖ്യമന്ത്രിമാരുടെ യോഗം കഴിഞ്ഞു ലളിത് മോദി പ്രശ്‌നം ചർച്ച ചെയ്യാനാകാതെ വസുന്ധര രാജെസിന്ധ്യ മടങ്ങി

മോദിയും അമിത് ഷായും ഒഴിഞ്ഞുമാറി; മുഖ്യമന്ത്രിമാരുടെ യോഗം കഴിഞ്ഞു ലളിത് മോദി പ്രശ്‌നം ചർച്ച ചെയ്യാനാകാതെ വസുന്ധര രാജെസിന്ധ്യ മടങ്ങി

ന്യൂഡൽഹി: കേന്ദ്രമന്ത്രി സുഷമ സ്വരാജിനു നൽകിയ പിന്തുണ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെസിന്ധ്യക്കു നൽകുന്നതിൽ ബിജെപി നേതൃത്വത്തിനു വൈമുഖ്യമുണ്ടോ? ഉണ്ടെന്നു തന്നെയാണ് കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.

മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തിയിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായെയോ കാണാൻ വസുന്ധര രാജെയ്ക്കു കഴിഞ്ഞില്ല. ഇരുവരും വസുന്ധരയെ കാണാൻ താൽപര്യം പ്രകടിപ്പിക്കാതെ ഒഴിഞ്ഞുമാറിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

അതേസമയം, ഇരുവരും വസുന്ധര രാജെയ്ക്ക് കാണാൻ സമയം നൽകിയില്ലെന്ന വാർത്ത ബിജെപി നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. നീതി ആയോഗ് ചർച്ചയ്ക്കായി പ്രധാനമന്ത്രി വിളിച്ചുചേർത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ വേണ്ടി മാത്രമാണ് വസുന്ധര ഡൽഹിയിൽ വന്നതെന്നാണ് പാർട്ടിയുടെ വിശദീകരണം.

വിവാദം തുടങ്ങിയശേഷം ആദ്യമായാണ് വസുന്ധര രാജെ ഡൽഹിയിലെത്തിയത്. അവർ ഒരു ക്രമക്കേടും കാണിച്ചിട്ടില്ലെന്നും ലളിത് മോദിക്കു നൽകിയ രേഖ വ്യക്തിപരമാണെന്നും പറയുന്ന ബിജെപിയും ആർഎസ്എസും വസുന്ധരയെ പൂർണമായി പിന്തുണയ്ക്കുകയാണെന്നു വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. പോർചുഗലിലെ ആശുപത്രി ചാം പാലി മൗഡ് ഫൗണ്ടേഷന് ജയ്പൂരിൽ ആശുപത്രി സ്ഥാപിക്കാൻ സ്ഥലം അനുവദിച്ചതിൽ ക്രമക്കേടില്ലെന്നും വസുന്ധരയുടെ മകനും എംപിയുമായ ദുഷ്യന്ത് സിങ് ലളിത് മോദിയുമായി നടത്തിയ ഇടപാടുകൾ വ്യവസായ സംബന്ധമായതാണെന്നും അവർ സൂചിപ്പിച്ചിരുന്നു.

എന്നാൽ, ഡൽഹിയിൽ നരേന്ദ്ര മോദിയുമായോ അമിത് ഷായുമായോ പ്രത്യേക കൂടിക്കാഴ്ച നടത്തേണ്ടതില്ലെന്ന് ബിജെപിയിലെ മുതിർന്ന നേതാക്കൾ വസുന്ധരയെ ഉപദേശിച്ചതായും റിപ്പോർട്ടുകളുണ്ട്. കൂടിക്കാഴ്ച നടത്തിയാൽ വസുന്ധര സ്വന്തം നില സംരക്ഷിക്കാനുള്ള ശ്രമം നടത്തുന്നതായി വ്യാഖ്യാനം വരുമെന്നും നേതാക്കൾ പറഞ്ഞുവെന്നും അതിനാലാണ് വസുന്ധര നേതാക്കളുമായി ചർച്ചയ്ക്ക് ഒരുങ്ങാത്തതെന്നും വാദമുണ്ട്.

രാജസ്ഥാനിലെ ബിജെപിയും ഇപ്പോൾ വസുന്ധരയ്‌ക്കൊപ്പമാണ്. വസുന്ധര രാജെയുടെ കാര്യത്തിൽ എന്തു നിലപാടെടുക്കണമെന്നു തീരുമാനിക്കാൻ കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലി പ്രധാനമന്ത്രിയുമായും അമിത് ഷായുമായും ചർച്ച നടത്തിയിരുന്നു. വസുന്ധര രാജെ മുഖ്യമന്ത്രി സ്ഥാനത്തു തുടരണമെന്നും രാജിയുടെ പ്രശ്‌നം ഉദിക്കുന്നില്ല എന്നുമായിരുന്നു ഈ ചർച്ചയിലെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP